'ജോ' സംവിധായകന്റെ ചിത്രത്തിൽ നായകനായി ജി.വി. പ്രകാശ് കുമാർ; നിർമാണം ലാർക്ക് സ്റ്റുഡിയോയും പാരലൽ യൂണിവേഴ്സ് പിക്ചേഴ്സും

സിനിമയുടെ സംഗീതം ഒരുക്കുന്നതും ജി.വി. പ്രകാശ് കുമാർ ആണ്
 ജി.വി. പ്രകാശ് കുമാർ - ഹരിഹരൻ റാം ചിത്രം
ജി.വി. പ്രകാശ് കുമാർ - ഹരിഹരൻ റാം ചിത്രം
Published on
Updated on

കൊച്ചി: ലാർക്ക് സ്റ്റുഡിയോയും പാരലൽ യൂണിവേഴ്സ് പിക്ചേഴ്സും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ജി.വി. പ്രകാശ് കുമാർ നായകനായി എത്തുന്ന ചിത്രം ഒരുക്കുന്നത് 'ജോ' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹരിഹരൻ റാം ആണ്. 'ഗരുഡൻ', 'മാമൻ' എന്നീ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം ലാർക്ക് സ്റ്റുഡിയോയുടെ മൂന്നാമത്തെ നിർമാണ സംരംഭമാണിത്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ പുരോഗമിക്കുന്നത്.

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി സൂപ്പർ ഹിറ്റായ 'ജോ' എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ ഹരിഹരൻ റാം, തന്റെ വ്യത്യസ്തമായ കഥപറച്ചിൽ ശൈലിയിലൂടെയാണ് കയ്യടി നേടിയത്. ഹരിഹരന്റെ പുതിയ ചിത്രത്തിൽ നായകനായി അഭിനയിക്കുന്നതിനൊപ്പം സംഗീതമൊരുക്കുന്നതും ജി.വി. പ്രകാശ് കുമാർ ആണ്. തികച്ചും വ്യത്യസ്തമായ രീതിയിലാണ് ജി.വി. പ്രകാശിനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വലിയ തയ്യാറെടുപ്പുകളാണ് ഇതിനായി നടൻ നടത്തിയത്.

 ജി.വി. പ്രകാശ് കുമാർ - ഹരിഹരൻ റാം ചിത്രം
ഇനി ബിഗ് സ്ക്രീനിൽ കാണാം! കരിക്ക് ടീമിന്റെ സിനിമയ്ക്ക് തുടക്കം, പൂജ നടന്നു

'ജോ'യിലെ മികച്ച അഭിനയത്തിലൂടെ പ്രേക്ഷകരെ ആകർഷിച്ച മാളവിക മനോജ് ആണ് ഈ ചിത്രത്തിലെ നായികയായി എത്തുന്നത്. 'കർണൻ', 'വാഴൈ' തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹകൻ തേനി ഈശ്വറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഈ സിനിമയുടെ ഭാഗമാകാനായി തമിഴിലെ പ്രമുഖ അഭിനേതാക്കളുമായും സാങ്കേതിക വിദഗ്ധരുമായും നിലവിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ചിത്രത്തിലെ മറ്റു അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകും.

 ജി.വി. പ്രകാശ് കുമാർ - ഹരിഹരൻ റാം ചിത്രം
"ഇത്ര മുതിർന്ന നടനെ എന്റെ ഭർത്താവായി കാസ്റ്റ് ചെയ്യുമെന്ന് വിചാരിച്ചില്ല"; 'പ്രതീക്ഷകൾ തെറ്റിച്ച' സിനിമയെപ്പറ്റി മൃണാൾ താക്കൂർ

ലൊക്കേഷൻ തിരയൽ ഇതിനകം നടന്നുകൊണ്ടിരിക്കുന്ന ചിത്രം ജൂണിൽ ചിത്രീകരണം ആരംഭിക്കും. പിആർഒ- ശബരി.

News Malayalam 24x7
newsmalayalam.com