'കൽക്കി 2 സെറ്റിൽ കമൽ ഹാസനും അമിതാഭ് ബച്ചനും
'കൽക്കി 2 സെറ്റിൽ കമൽ ഹാസനും അമിതാഭ് ബച്ചനും

വാരിപ്പുണർന്ന് അശ്വത്ഥാമാവും സുപ്രീം യാസ്കിനും; 'കൽക്കി 2' സെറ്റിൽ അമിതാഭ് ബച്ചനും കമൽ ഹാസനും; ഷൂട്ടിങ് ആരംഭിച്ചു

പ്രഭാസ് നായകനാകുന്ന 'കൽക്കി 2'വിൽ ശോഭന ഉൾപ്പെടെ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്
Published on

കൊച്ചി: നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി'യുടെ രണ്ടാം ഭാഗമാത്തിന്റെ ചിത്രീകരണം ആരംഭിച്ചു. പ്രഭാസ് നായകനായ ചിത്രത്തിൽ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്ന കമൽ ഹാസനും അമിതാഭ് ബച്ചനും സെറ്റിൽ ജോയിൻ ചെയ്തു. കഥാപാത്രത്തിന്റെ കോസ്റ്റ്യൂമിൽ നിൽക്കുന്ന ബച്ചൻ കമലിനെ ആലിംഗനം ചെയ്യുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഏകദേശം 40 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളായ അമിതാഭ് ബച്ചനും കമൽ ഹാസനും ഒരുമിച്ച് സ്ക്രീനിലെത്തുന്ന ചിത്രമാണ് 'കൽക്കി 2'. അശ്വത്ഥാമാവായാണ് ചിത്രത്തിൽ അമിതാഭ് ബച്ചൻ എത്തുന്നത്. സുപ്രീം യാസ്കിൻ എന്ന വില്ലൻ വേഷമാണ് കമൽ അവതരിപ്പിക്കുന്നത്. സിനിമയുടെ ആദ്യ ഭാഗത്തിൽ ഇരുകഥാപാത്രങ്ങളും ഉണ്ടായിരുന്നെങ്കിലും ഒരുമിച്ച് സ്ക്രീനിൽ എത്തിയിരുന്നില്ല.

1985ൽ പുറത്തിറങ്ങിയ 'ഗെരാഫ്താർ' എന്ന സിനിമയ്ക്ക് ശേഷമാണ് ഇരുവരും ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത്. രജനികാന്തും ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു.

'കൽക്കി 2'വിൽ അമിതാഭ് ബച്ചൻ
'കൽക്കി 2'വിൽ അമിതാഭ് ബച്ചൻ

പ്രഭാസ് നായകനാകുന്ന 'കൽക്കി 2'വിൽ ശോഭന ഉൾപ്പെടെ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ആരാണ് നായികയായി എത്തുക എന്നതിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. നിർമാതാക്കളായ വൈജയന്തി മൂവീസുമായുള്ള ധാരണാപിശകുകൾ മൂലം ആദ്യ ഭാഗത്തിലെ നായിക ദീപിക പദുകോണിനെ സിനിമയിൽ നിന്ന് ഒഴിവാക്കിയത് വലിയ വാർത്തയായിരുന്നു. ദീപികയ്ക്ക് പകരം സായ് പല്ലവി നായികയായി എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.

'കൽക്കി 2 സെറ്റിൽ കമൽ ഹാസനും അമിതാഭ് ബച്ചനും
കത്തിയുമായി ജീത്തു ജോസഫ്; 'ദൃശ്യം 3'ക്ക് മുൻപ് മറ്റൊരു ത്രില്ലർ, ശ്രദ്ധേയമായി പ്രൊമോ വീഡിയോ

പുരാണവും ഡിസ്റ്റോപ്പിയൻ സയൻസ് ഫിക്ഷനും സമന്വയിപ്പിച്ചാണ് 'കൽക്കി 2' ഒരുക്കുന്നത്. രണ്ടാം ഭാഗത്തിന്റെ 35 ശതമാനം ആദ്യ ഭാഗത്തിന്റെ ഷൂട്ടിന്റെ സമയത്ത് തന്നെ ചിത്രീകരിച്ചുവെന്നും ബാക്കി പ്രീ പ്രൊഡക്ഷൻ നടക്കുകയാണെന്നും നിർമാതാക്കൾ നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തിനായി ആരാധകർ വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com