
ആലപ്പുഴ ജിംഖാനയ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. യൂണിവേഴ്‌സല്‍ സിനിമയുടെയും പ്ലാന്‍ ബി മോഷന്‍ പിക്‌ച്ചേഴ്‌സിന്റെയും ബാനറില്‍ ബി രാകേഷ് ആണ് ചിത്രം നിര്‍മിക്കുന്നത്. പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്‌സ് രണ്ടാമതായി നിര്‍മിക്കുന്ന ചിത്രമാണിത്. ആലപ്പുഴ ജിംഖാനയായിരുന്നു പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്‌സ് നിര്‍മിച്ച ആദ്യ ചിത്രം.
'അനുരാഗ കരിക്കിന്‍ വെള്ള'മാണ് ഖാലിദ് റഹ്‌മാന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 2016ലാണ് ചിത്രം റിലീസ് ചെയ്തത്. രജിഷ വിജയന്‍, ആസിഫ് അലി, ബിജു മേനോന്‍, ആശാ ശരത്ത് എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. മികച്ച പ്രേക്ഷക നിരൂപക പ്രശംസ ലഭിച്ച ചിത്രമായിരുന്നു ഇത്.
അതിന് ശേഷം 'ഉണ്ട', 'ലൗ', 'തല്ലുമാല' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഏറ്റവും ഒടുവില്‍ 'ആലപ്പുഴ ജിംഖാന'യാണ് ഖാലിദ് സംവിധാനം ചെയ്തത്. പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്‌സിലൂടെ ഖാലിദ് റഹ്‌മാന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചത്. നസ്ലെന്‍, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി തുടങ്ങിയവരാണ് കൈകാര്യം ചെയ്തത്.