
നടന്‍ ധനുഷിനെ നായകനാക്കി തെലുങ്ക് സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ ശേഖര്‍ കമ്മൂല ഒരുക്കിയ ബിഗ് ബഡ്ജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രമാണ് 'കുബേര'. ജൂണ്‍ 20ന് തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. വെള്ളിയാഴ്ച്ച റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസിലും ആദ്യ ദിനം മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. Sacnilk.com പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ചിത്രം 13 കോടിയാണ് ആദ്യ ദിനം കളക്ട് ചെയ്തിരിക്കുന്നത്.
ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷന്‍ ധനുഷിന്റെ അവസാന തിയേറ്റര്‍ റിലീസായ 'റായന്‍' എന്ന ചിത്രത്തിനേക്കാള്‍ കുറച്ച് കുറവാണ്. 'റയാന്‍' തിയേറ്ററില്‍ നിന്നും ആദ്യ ദിനം നേടിയത് 15.7 കോടിയായിരുന്നു. എന്നാല്‍ തിയേറ്റര്‍ ഒക്കിപ്പന്‍സി സൂചിപ്പിക്കുന്നത് മികച്ച റിപ്പോര്‍ട്ടുകളാണ്. 57.36 % ആണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന് ലഭിച്ച തിയേറ്റര്‍ ഒക്കിപ്പന്‍സി. രാവിലെ ഉണ്ടായിരുന്ന ഷോകള്‍ 38.94 ശതമാനമായിരുന്നെങ്കില്‍ അത് വൈകുന്നേരം ആയപ്പോഴേക്കും 57.04 ശതമാനമായി ഉയരുകയായിരുന്നു.
വീക്കന്‍ഡ് വരുന്നതുകൊണ്ട് തന്നെ ഈ ശതമാനക്കണക്ക് ഉയര്‍ന്ന ഗ്രാഫ് തന്നെയാണ് സൂചിപ്പിക്കുന്നത്. അതേസമയം ഹിന്ദി മാര്‍ക്കെറ്റില്‍ 'കുബേര'യ്ക്ക് ആമിര്‍ ഖാന്‍ ചിത്രം 'സിത്താരെ സമീന്‍ പര്‍' ഒരു വെല്ലുവിളിയാണ്. ആമിര്‍ ഖാന്‍ ചിത്രം ആദ്യ ദിനം നേടിയത് 11.50 കോടിയാണ്.
സുനില്‍ നാരംഗ്, പുസ്‌കര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറില്‍ നിര്‍മിച്ച 'കുബേര' അവതരിപ്പിച്ചത് സോണാലി നാരംഗാണ്. തെലുങ്ക് താരം നാഗാര്‍ജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്മിക മന്ദാനയാണ്.
നടന്മാരായ ജിം സര്‍ഭും, ദലിപ് താഹിലും ചിത്രത്തില്‍ നിര്‍ണായക വേഷത്തിലെത്തുന്നുണ്ട്. ജൂണ്‍ 20ന് തിയേറ്ററിലെത്തുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.