രണ്ട് സഹേദരങ്ങളുടെ കഥ പറഞ്ഞ ഹ്രസ്വചിത്രം; 'ലുഏര്‍' റിലീസ് ചെയ്തു

രണ്ട് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള 'ലുഏര്‍' സംസാരിക്കുന്നത് രണ്ട് സഹോദരങ്ങളുടെ കഥയാണ്.
Lueur Short Film
ലുഏർ എന്ന ഹ്രസ്വചിത്രത്തില്‍ നിന്ന് Source : YouTube Screen Grab
Published on

വിഷ്ണു ഉദയന്‍ സംവിധാനം ചെയ്ത പുതിയ ഹ്രസ്വചിത്രം 'Lu-eur' (ലുഏര്‍) പുറത്തിറങ്ങി. 2018ല്‍ പുറത്തിറങ്ങിയ SIIMA അടക്കമുള്ള പുരസ്‌ക്കാരങ്ങള്‍ കരസ്തമാക്കിയ 'വാഫ്റ്റ്' എന്ന ഹ്രസ്വചിത്രത്തിന് ശേഷം വിഷ്ണു സംവിധാനം ചെയ്ത ചിത്രമാണിത്. രണ്ട് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള 'ലുഏര്‍' സംസാരിക്കുന്നത് രണ്ട് സഹോദരങ്ങളുടെ കഥയാണ്.

ലഹരി ഉപയോഗത്തിന്റെ പ്രശ്‌നങ്ങളും ഹ്രസ്വചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ലഹരിക്ക് അടിമപ്പെട്ട സഹോദരനെ ഒറ്റപ്പെടുത്തിയ കുറ്റബോധത്തില്‍ കഴിയുന്ന സഹോദരിയുടെ ചിന്തകളാണ് 'ലുഏര്‍' സംസാരിക്കുന്നത്. ഹ്രസ്വചിത്രത്തിന്റെ പകുതി ഭാഗവും മോണോക്രോമിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

വിപിന്‍ വിജയനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. നാരായണന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ഹ്രസ്വചിത്രത്തിന്റെ എഡിറ്റര്‍ നോയലാണ്. രാകേഷാണ് സംഗീത സംവിധാനം. വിഷ്ണു നാറാത്ത്, ശ്രുതി ഭദ്ര എന്നിവരാണ് അഭിനേതാക്കള്‍. യൂട്യുബിലും ഇന്‍സ്റ്റഗ്രാമിലും ഗ്രീന്‍ പാരറ്റ് ടാക്കീസ് എന്ന ചാനലില്‍ ഹ്രസ്വചിത്രം ഇപ്പോള്‍ ലഭ്യമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com