
മലയാളത്തില്‍ മറ്റൊരു പൊലീസ് സ്റ്റോറി കൂടി വരുന്നു. നവാഗതനായ സന്തോഷ് മോഹൻ പാലോട് സംവിധാനം ചെയ്യുന്ന 'പൊലീസ് ഡേ' എന്ന ചിത്രത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്കാരമായ ചിത്രം ജൂൺ ആറിന് പ്രദർശനത്തിനെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
സദാനന്ദ സിനിമാസിൻ്റെ ബാനറിൽ സജു വൈദ്യാറാണ് ചിത്രത്തിന്റെ നിർമാണം. ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കൊലപാതകത്തിൻ്റെ ചുരുളുകൾ നിവർത്തുന്ന സസ്പെൻസ് ത്രില്ലറാണ് ചിത്രം. ടിനി ടോം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പൊലീസ് ഡേ'യില്‍ നന്ദു, അൻസിബ, ധർമജൻ ബൊൾഗാട്ടി, നോബി, ശ്രീധന്യാ എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
മനോജ്.ഐ.ജി.യുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ഗാനങ്ങൾ - രാജീവ് ആലുങ്കൽ, ജോസ് മോത്ത, സംഗീതം- റോണി റാഫേൽ, ഡിനു മോഹൻ, ഛായാഗ്രഹണം - ഇന്ദ്രജിത്ത്. എസ്, എഡിറ്റിങ് - രാകേഷ് അശോക, കലാസംവിധാനം - രാജു ചെമ്മണ്ണിൽ, കോസ്റ്റ്യും ഡിസൈൻ - റാണാ പ്രതാപ്, മേക്കപ്പ് - ഷാമി, കോ-പ്രൊഡ്യൂസേഴ്സ് - സുകുമാർ, ജി. ഷാജികുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രതീഷ് നെടുമങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ- രാജീവ് കൊടപ്പനക്കുന്ന്, വാഴൂർ ജോസ്, ഫോട്ടോ - അനു പള്ളിച്ചൽ.