മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സിന് ശേഷം മോളിവുഡ് ടൈംസ്; നസ്‌ലെന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍

2025ല്‍ ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപന സമയത്ത് തന്നെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു
mollywood times team
മോളിവുഡ് ടൈംസ് ടീംSource : Facebook
Published on

'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മോളിവുഡ് ടൈംസ്'. നസ്‌ലെന്‍ ആണ് ചിത്രത്തിലെ നായകന്‍. 2024ലാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട പുതിയൊരു അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് ടീം അറിയിച്ചിരിക്കുന്നത്. നസ്‌ലെന്‍, അഭിനവ് എന്നിവര്‍ ഒരുമിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 2025ല്‍ ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപന സമയത്ത് തന്നെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. രാമു സുനിലാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.

സിനിമയുടെ ജോണറോ ബാക്കി വിവരങ്ങളോ ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. സിനിമ പ്രഖ്യാപിച്ച സമയത്ത് പോസ്റ്ററില്‍ ഉണ്ടായിരുന്ന ടാഗ് ലൈനുകള്‍ ശ്രദ്ധ നേടിയിരുന്നു. 'A hate letter to cinema', 'ഈ സിനിമ ഒട്ടു തന്ന സാങ്കല്‍പികമല്ല. ഇതില്‍ കാണുന്നതെല്ലാം നിജം' എന്നായിരുന്നു ആ ടാഗ് ലൈനുകള്‍.

അതേസമയം 2025ല്‍ നസ്‌ലെന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധേയമാണ്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന 'ലോക' യൂണിവേഴ്‌സിലെ 'ചന്ദ്ര' എന്ന ചിത്രത്തില്‍ നസ്‌ലെന്‍ കേന്ദ്ര കഥാപാത്രമാണ്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്റര്‍ സൂപ്പര്‍ ഹീറോ വൈബാണ് നല്‍കുന്നത്.

ഫഹദ് ഫാസില്‍ ചിത്രമായ 'ടൊര്‍പേഡോ'യിലും നസ്‌ലെന്‍ പ്രധാന കഥാപാത്രമാണ്. ആഷിക് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം തരുണ്‍ മൂര്‍ത്തിയും തിരക്കഥ ബിനു പപ്പുവുമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com