ദസറയ്ക്ക് ശേഷം നാനി - ശ്രീകാന്ത് ഒഡേല കോമ്പോ; 'ദ പാരഡൈസ്' ചിത്രീകരണം ആരംഭിച്ചു

2026 മാര്‍ച്ച് 26 നാണ് ചിത്രം ആഗോള റിലീസായി എത്തുക.
Nani and Srikanth Odela
നാനി, ശ്രീകാന്ത് ഒഡേല Source : Instagram
Published on

തെലുങ്ക് താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'ദ പാരഡൈസി'ന്റെ ചിത്രീകരണം ആരംഭിച്ചു. 40 ദിവസം നീണ്ടു നില്‍ക്കുന്ന ഹൈദരാബാദ് ഷെഡ്യൂളില്‍ നാനി ജോയിന്‍ ചെയ്തു. 2026 മാര്‍ച്ച് 26 നാണ് ചിത്രം ആഗോള റിലീസായി എത്തുക. ദസറ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിര്‍മിക്കുന്നത് ദസറയുടെ നിര്‍മാതാവായ സുധാകര്‍ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രം ജേഴ്‌സി, ഗാങ് ലീഡര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാനിയും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ്.

ജൂണ്‍ 21 ന് നാനി കഥാപാത്രത്തിന്റെ കുട്ടിക്കാല രംഗങ്ങള്‍ ചിത്രീകരിച്ച് കൊണ്ടാണ് ഷൂട്ടിംഗ് ആരംഭിച്ചത്. ഇപ്പോള്‍ ഒരാഴ്ചക്ക് ശേഷം നാനി ചിത്രത്തില്‍ ജോയിന്‍ ചെയ്തത് ഒരു മാസ് പോസ്റ്റര്‍ പുറത്ത് വിട്ട് കൊണ്ടാണ് അണിയറ പ്രവര്‍ത്തര്‍ പ്രഖ്യാപിച്ചത്. ഹൈദരാബാദില്‍ ഒരുക്കിയ കൂറ്റന്‍ സെറ്റിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ആഗോള തലത്തില്‍ എട്ട് ഭാഷകളില്‍ ആണ് ഈ ചിത്രം പ്രദര്‍ശനത്തിന് എത്തുക. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളില്‍ ചിത്രമെത്തും.

Nani and Srikanth Odela
എട്ട് വര്‍ഷമായി ആന്റി-ഏജിങ് മരുന്നുകള്‍ കഴിക്കുന്നു; ഹൃദയാഘാതത്തിന് കാരണം ഈ മരുന്നുകള്‍?

ചിത്രത്തിന്റെ കഥാന്തരീക്ഷം, ഭാഷ, കഥ അവതരിപ്പിക്കുന്ന ശൈലി എന്നിവയെ എല്ലാം പ്രതിഫലിപ്പിക്കുന്ന ഒരു ഗ്ലിമ്പ്‌സ് വീഡിയോ നേരത്തെ പുറത്ത് വിട്ടിരുന്നു. ചിത്രത്തിന് വേണ്ടി വലിയ ശാരീരിക പരിവര്‍ത്തനത്തിന് വിധേയനായ നാനിയുടെ ഏറ്റവും ശക്തമായ കഥാപാത്രമായിരിക്കും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുക. ശ്രീകാന്ത് ഒഡെല രചിച്ച ശക്തവും ആകര്‍ഷകവുമായ തിരക്കഥയില്‍, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു മാസ്സ് അവതാരമായി, ഏറ്റവും തീവ്രമായ ശരീര ഭാഷയോടെ നാനിയെ അവതരിപ്പിക്കുമെന്നുള്ള ഉറപ്പാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നത്. നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് 'ദ പാരഡൈസ്' ഒരുങ്ങുന്നത്.

രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിര്‍മ്മാതാവ്- സുധാകര്‍ ചെറുകുറി, ബാനര്‍- എസ്എല്‍വി സിനിമാസ്, ഛായാഗ്രഹണം - സി എച്ച് സായ്, സംഗീതം- അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ് - നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈന്‍ - അവിനാഷ് കൊല്ല, ഓഡിയോ - സരിഗമ മ്യൂസിക്, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ- ശബരി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com