നിവിന്റെ നായികയായി മലയാളത്തിൽ അരങ്ങേറാൻ രുക്മിണി വസന്ത്; 'NP 51'ന് തുടക്കം

അജു വർഗീസ് ആണ് സിനിമയിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്
നിവിന്റെ നായികയായി മലയാളത്തിൽ അരങ്ങേറാൻ രുക്മിണി വസന്ത്; 'NP 51'ന് തുടക്കം
Published on
Updated on

കൊച്ചി: നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം നടന്നു. 'സപ്തസാഗര ദാച്ചെ യെല്ലോ', 'കാന്താര 2' തുടങ്ങിയ സിനിമകളിലൂടെ പാൻ ഇന്ത്യൻ ശ്രദ്ധ നേടിയ രുക്മിണി വസന്താണ് നായിക. നടിയുടെ ആദ്യ മലയാള ചിത്രമാണിത്. അജു വർഗീസ് ആണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.

മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി, ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ നിർമ്മാതാക്കളാകുന്ന ചിത്രം ‘ജയ ജയ ഹേ’യിൽ വിപിൻ ദാസിനൊപ്പം സഹ എഴുത്തുകാരനായി പ്രവർത്തിച്ച നാഷിദ് ഫാമിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് കൊച്ചിയിൽ നടന്ന സ്വിച്ചോൺ ചടങ്ങിൽ വിപിൻ ദാസ്, സവിൻ ഷാ തുടങ്ങിയവരും പങ്കെടുത്തു.

വിപിൻ ദാസ്, നിവിൻ പോളി, നാഷിദ് ഫാമി, മാർട്ടിൻ പ്രക്കാട്ട്
വിപിൻ ദാസ്, നിവിൻ പോളി, നാഷിദ് ഫാമി, മാർട്ടിൻ പ്രക്കാട്ട്

ജഗദീഷ്, കലാരഞജിനി, അശോകൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഗ്രീൻ റൂം റിലീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.

നിവിന്റെ നായികയായി മലയാളത്തിൽ അരങ്ങേറാൻ രുക്മിണി വസന്ത്; 'NP 51'ന് തുടക്കം
"യഷ് , ചുറ്റുമുള്ളവർ എന്റെ കഴിവിൽ സംശയിച്ചപ്പോൾ, എന്നില്‍ പൂര്‍ണമായും വിശ്വാസമര്‍പ്പിച്ചതിന് നന്ദി"; കണ്ണുനിറഞ്ഞ് ഗീതു മോഹൻദാസ്

ഛായാഗ്രഹണം ബബ്ലു അജു, എഡിറ്റിംഗ്: കണ്ണൻ മോഹൻ, സംഗീതം: ഇലക്ട്രോണിക് കിളി, കോ റൈറ്റർ: നിധിൻ നാഗേഷ്, പ്രൊഡക്ഷൻ ഡിസൈൻ: ആഷിക് എസ്, മേയ്ക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ, പ്രോജക്ട് ഡിസൈനർ: ഷബീർ മലവട്ടത്ത്, പ്രൊഡക്ഷൻ കണ്ട്രോളർ: വിനീത് വിജയ്, ചീഫ് അസോസിയേറ്റ്: സുജിത് സുരേഷ്, ആർട്ട്: നിതീഷ് ചന്ദ്രൻ, സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: ഓൾഡ് മോങ്ക്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ എൽ പി, പി ആർ ഓ: ഹെയിൻസ്.

News Malayalam 24x7
newsmalayalam.com