നിവിൻ പോളിയുടെ 'പ്രതിഛായ' ഒടിടിയിൽ ഹിറ്റടിക്കുമോ? ഡിജിറ്റൽ സ്ട്രീമിങ് ഡേറ്റ് പുറത്ത് | Prathichaya OTT

ശ്രീ ഗോകുലം മൂവീസും ആർഡി ഇലുമിനേഷൻസ് എൽഎൽപിയും ചേർന്നാണ് 'പ്രതിഛായ' നിർമിച്ചിരിക്കുന്നത്
'പ്രതിഛായ' സിനിമ
'പ്രതിഛായ' സിനിമ
Published on
Updated on

കൊച്ചി: നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പൊളിറ്റിക്കൽ ഫാമിലി ഡ്രാമയാണ് 'പ്രതിഛായ'. രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന് തിയേറ്ററിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ, ഈ ചിത്രം ഒടിടിയിലേക്ക് എത്തുന്നു.

ജിയോ ഹോട്ട്‌സ്റ്റാർ ആണ് 'പ്രതിഛായ' സിനിമയുടെ ഡിജിറ്റൽ സ്ട്രീമിങ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ഏപ്രിൽ 24 മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. ഒടിടിയിലേക്ക് എത്തുന്ന ചിത്രത്തിന് മികച്ച അഭിപ്രായം നേടിയെടുക്കാൻ സാധിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് നിവിൻ പോളി ആരാധകർ.

'പ്രതിഛായ' സിനിമ
'പ്രതിഛായ' പറയുന്നത് ആരുടെ കഥ? Prathichaya Review

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർഡി ഇലുമിനേഷൻസ് എൽഎൽപിയുമാണ് 'പ്രതിഛായ' നിർമിച്ചിരിക്കുന്നത്. വൻ താരനിരയാണ് ഈ ബി​ഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നത്. ബാലചന്ദ്ര മേനോൻ, ഷറഫുദ്ദീൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അ​ഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അ​ഗസ്ത്യ, നിശാന്ത് സാ​ഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ് , ചിരാ​ഗ് ജാനി, അനീന, നന്ദിനി ​ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'പ്രതിഛായ' സിനിമ
"ആന്റണി നമ്മ നെനച്ച മാതിരിയില്ലൈ!"; കാട്ടാളന്റെ തമിഴ് ട്രെയിലര്‍ പുറത്തിറക്കി അനിരുദ്ധ്

ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം. സം​ഗീതം നിർവഹിച്ചിരിക്കുന്നത് ജസ്റ്റിൻ വർ​ഗീസ്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവർ സഹനിർമാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്. എഡിറ്റർ- മനോജ് സി.എസ്, പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ, ആർട്ട് ഡയറക്ടർ- അജി കുറ്റ്യാനി, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യും - സിജി തോമസ്‌, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഷാജി പാടൂർ, അസോസിയേറ്റ് ഡയറക്ടർ - സുഗീഷ്‌ എസ്ജി, പിആർഒ - സതീഷ് എരിയാളത്ത്, സ്റ്റിൽസ് - അമൽ ജെയിംസ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്. പിആർ & മാർക്കറ്റിങ്- കണ്ടന്റ് ഫാക്ടറി.

News Malayalam 24x7
newsmalayalam.com