"ഈ ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റ് നൽകിയത് എന്തിനെന്ന് മനസിലാകുന്നില്ല"; വീഡിയോയുമായി ഷാഹിദ് കപൂർ

ഹോമി അദജാനിയ സംവിധാനം ചെയ്ത 'കോക്ടെയിൽ 2' കഴിഞ്ഞ ദിവസമാണ് റിലീസ് ആയത്
'കോക്ടെയിൽ  2'വിൽ രശ്മിക മന്ദാന, ഷാഹിദ് കപൂർ, കൃതി സനോൺ
'കോക്ടെയിൽ 2'വിൽ രശ്മിക മന്ദാന, ഷാഹിദ് കപൂർ, കൃതി സനോൺ
Published on
Updated on

മുംബൈ: ഷാഹിദ് കപൂർ, കൃതി സനോൺ, രശ്മിക മന്ദാന എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ബോളിവുഡ് ചിത്രമാണ് 'കോക്ടെയിൽ 2'. ഹോമി അദജാനിയ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. 'എ' സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് സെൻസർ ബോർഡ് അനുവദിച്ചിരിക്കുന്നത്. ഇത് തന്നെ ആശയക്കുഴപ്പത്തിലാക്കിയെന്ന് പറയുകയാണ് ഷാഹിദ് കപൂർ.

'കോക്ടെയിൽ 2'വിന്റെ പ്രൊമോഷന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ ആരാധകരുമായി സംവദിക്കുമ്പോഴായിരുന്നു നടന്റെ പ്രതികരണം. "ഈ സിനിമയിൽ ആർക്കും എതിർപ്പ് തോന്നുന്ന രീതിയിൽ യാതൊന്നുമില്ല. പക്ഷേ, ചിത്രത്തിന് അഡൾട്ട് സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അതെന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. ഇത് മൂന്ന് വ്യക്തികളുടെ കഥയാണ്," എന്നാണ് ഷാഹിദ് പറഞ്ഞത്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മുഖത്ത് ഒരു വലിയ പുഞ്ചിരി ഉണ്ടാകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും നടൻ കൂട്ടിച്ചേർത്തു.

'കോക്ടെയിൽ  2'വിൽ രശ്മിക മന്ദാന, ഷാഹിദ് കപൂർ, കൃതി സനോൺ
ലോക സിനിമാ ചരിത്രത്തിൽ പുതുമകളൊന്നുമില്ലാത്ത നാലാം ചിത്രം, നിവിൻ പോളി - അൽഫോൺസ് പുത്രൻ പടം വരുന്നു; ടൈറ്റിൽ ഉടൻ

സിനിമയുടെ ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ, ഇതൊരു ലെസ്ബിയൻ പ്രണയകഥയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ, നായികമാരായ കൃതി കൃതി സനോണും രശ്മികയും ഇത്തരം പ്രചാരണങ്ങൾ തള്ളി രംഗത്തെത്തിയതോടെ അഭ്യൂഹങ്ങൾക്ക് വിരാമമായി.

2012ൽ പുറത്തിറങ്ങിയ 'കോക്ടെയിൽ' എന്ന ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. സെയ്‌ഫ് അലി ഖാൻ, ദീപിക പദുകോൺ, ഡയാന പെന്റി എന്നിവരാണ് ആദ്യ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 'യു/എ' സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. ആദ്യ ഭാഗത്തിന് 'യു/എ' സർട്ടിഫിക്കറ്റ് ലഭിച്ചപ്പോൾ, രണ്ടാം ഭാഗത്തിന് 'എ' സർട്ടിഫിക്കറ്റ് ലഭിച്ചതാണ് അണിയറപ്രവർത്തകരെയും ഷാഹിദ് കപൂറിനെയും അത്ഭുതപ്പെടുത്തിയത്.

News Malayalam 24x7
newsmalayalam.com