
തെന്നിന്ത്യന്‍ നടന്‍ ശ്രീകാന്ത് ലഹരിക്കേസില്‍ അറസ്റ്റില്‍. ശ്രീകാന്ത് ലഹരി വാങ്ങിയെന്ന് ലഹരിക്കേസിലെ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
നുങ്കംപാക്കം പൊലീസ് നടനെ ചോദ്യം ചെയ്തു. ശ്രീകാന്തിന്റെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചെന്നും പൊലീസ് അറിയിച്ചു. എഐഎഡിഎംകെയുടെ ഐടി വിങ് മുന്‍ അംഗമായിരുന്ന പ്രസാദാണ് ശ്രീകാന്തും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസിനോട് അറിയിച്ചതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
ഒരു സ്വകാര്യ ബാറിലെ റെയ്ഡിനിടെയാണ് പ്രസാദ് പൊലീസ് കസ്റ്റഡിയിലാകുന്നത്. മറ്റു പാര്‍ട്ടികളുമായി ബന്ധപ്പെട്ടവരും പ്രദേശത്തെ ഗുണ്ടയായ സുനാമി സേതുപതി അടക്കമുള്ളവര്‍ക്കും ഇതുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ശ്രീകാന്തിന് കൊക്കെയ്ന്‍ അടക്കമുള്ള ലഹരി വസ്തുക്കള്‍ കൈമാറിയെന്നാണ് പ്രസാദ് ചോദ്യം ചെയ്യലില്‍ പൊലീസിന് നല്‍കിയ മൊഴി. ഇതിന് പിന്നാലെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ശ്രീകാന്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചെന്നൈയിലെ സ്വകാര്യ പരിപാടികളിലും ക്ലബുകളിലും ശ്രീകാന്ത് ലഹരി ഉപയോഗിച്ചെന്നും പ്രസാദ് മൊഴി നല്‍കിയിട്ടുണ്ട്.