ടോറോൻ്റോയിൽ ലോകകപ്പ് ഗാനത്തിനൊപ്പം ആടിത്തിമിർത്ത് നോറ ഫത്തേഹി

ബോളിവുഡ് താരസുന്ദരി നോറ ഫത്തേഹിയുടെ നൃത്ത പരിപാടിയായിരുന്നു ഈ ദിവസത്തെ പ്രധാന സവിശേഷത.
Nora Fatehi performed FIFA World Cup 2026 Canada Opening Ceremony
Published on
Updated on

ടോറോൻ്റോ: ഫിഫ ലോകകപ്പ് 2026ലെ രണ്ടാം ദിനം രാത്രി ആതിഥേയരായ കാനഡയും ബോസ്നിയ ആൻഡ് ഹെർസഗോവിനയും തമ്മിലായിരുന്നു ആദ്യ പോരാട്ടം. ടൊറോൻ്റോയിൽ രാത്രി 12.30ന് നടക്കുന്ന ആവേശപ്പോരിന് മുന്നോടിയായി ഉദ്ഘാടന ചടങ്ങ് നടന്നിരുന്നു. ബോളിവുഡ് താരസുന്ദരി നോറ ഫത്തേഹിയുടെ സംഗീത നൃത്ത പരിപാടിയായിരുന്നു ഉദ്ഘാടന ദിവസത്തെ പ്രധാന സവിശേഷത.

ഫിഫ ലോകകപ്പ് ഗാനമായ 'സിയർ സിയർ' എന്ന പാട്ടിനൊപ്പമാണ് മികവുറ്റ ഡാൻസറായ നോറ ഫത്തേഹി നൃത്തം അവതരിപ്പിച്ചത്. മൊറോക്കൻ വേരുകളുള്ള നർത്തകിയുടെ മാതൃരാജ്യത്തെ ഏറെ പ്രശസ്തമായ "ഗോ.. ഗോ.." എന്ന ഗാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സൃഷ്ടിച്ച ലോകകപ്പ് ഗാനത്തിനൊത്താണ് ചുവടുവച്ചത്.

Nora Fatehi perform FIFA World Cup 2026 Canada Opening Ceremony
Nora Fatehi performed FIFA World Cup 2026 Canada Opening Ceremony
'ഡായ് ഡായ്‌'ക്കൊപ്പം ഷാക്കിറ ചുവടുവച്ചു; ലോകകപ്പ് നാളുകൾക്ക് അസ്റ്റെക്കയിൽ ശുഭാരംഭം!

ഫ്രഞ്ച് ഗായിക വെജ്‌ഡ്രീമിനും ബംഗ്ലാദേശി-അമേരിക്കൻ ആർട്ടിസ്റ്റ് സഞ്ജോയ്‌ക്കുമൊപ്പമാണ് നോറ വേദിയിലെത്തിയത്. നോറ ഫത്തേഹി അവതരിപ്പിച്ച ഗാനത്തിൻ്റെ ഔദ്യോഗിക മ്യൂസിക് വീഡിയോ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയിരുന്നു.

Nora Fatehi

അതേസമയം, 2026ലെ ഫിഫ ലോകകപ്പിൽ സ്വന്തം മണ്ണിൽ ചരിത്രം സൃഷ്ടിക്കാനാണ് കാനഡ ഫുട്ബോൾ ടീമിൻ്റെ ഒരുങ്ങുന്നത്. നേരത്തെ 1986ലും 2022ലും ലോകകപ്പുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും കാനഡയ്ക്ക് ഒരിക്കലും ടൂർണമെൻ്റിൻ്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാനായിട്ടില്ല. ഇത്തവണ കനേഡിയൻ ടീമിൽ നിരവധി മികച്ച കളിക്കാരുണ്ട്. ബോസ്നിയ ആൻഡ് ഹെർസഗോവിന, സ്വിറ്റ്സർലൻഡ്, ഖത്തർ എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ്പ് ബിയിൽ നിന്ന് യോഗ്യത നേടാനായി പരമാവധി തോൽവി വഴങ്ങാതിരിക്കാനാകും കാനഡയുടെ ശ്രമം.

Nora Fatehi
Nora Fatehi performed FIFA World Cup 2026 Canada Opening Ceremony
മൂന്ന് റെഡ് കാർഡുകൾ! സൗത്ത് ആഫ്രിക്കയ്ക്ക് അസ്റ്റെക്ക ഷോക്ക്; അനായാസം ലോകകപ്പ് ഉദ്ഘാടന മത്സരം തൂക്കി മെക്സിക്കോ!
News Malayalam 24x7
newsmalayalam.com