

ലോകകപ്പില്‍ നോക്കൗട്ട് ഉറപ്പിക്കാന്‍ മുന്‍ ചാംപ്യന്മാരായ സ്‌പെയിന്‍ ഇന്നിറങ്ങും. കരുത്തരായ യുറുഗ്വേയാണ് എതിരാളികള്‍. 2010ലെ ലോക ചാംപ്യന്മാരായ സ്‌പെയിന് കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലായി പ്രീ ക്വാര്‍ട്ടറിനപ്പുറം കടക്കാനായിട്ടില്ല.
ഈ ലോകകപ്പില്‍ മികച്ച താരനിരയുമായി എത്തിയ സ്‌പെയിന്‍ ആദ്യ മത്സരത്തില്‍ കേപ് വെര്‍ഡെയോട് സമനിലയില്‍ കുരുങ്ങിയെങ്കിലും സൗദിക്കെതിരെ ഗോളടിച്ച് കൂട്ടി. ഇന്ന് ശക്തരായ യുറുഗ്വെക്കെതിരെ സമനില നേടിയാല്‍ പോലും ഗ്രൂപ്പ് ചാംപ്യന്മാരായി നോക്കൗട്ടിലെത്താം. സ്‌പെയിനിന്റെ ഗ്രൂപ്പിലെ മറ്റ് ടീമുകളായ യുറുഗ്വെ, കേപ് വെര്‍ദെ, സൗദി അറേബ്യ ടീമുകള്‍ക്കും നോക്കൗട്ട് പ്രതീക്ഷയുണ്ട്. ഗോള്‍ നേട്ടമടക്കം ഗ്രൂപ്പ് എച്ചില്‍ നിര്‍ണായകമാണ്. പുലര്‍ച്ചെ അഞ്ചരയ്ക്കാണ് സ്‌പെയിന്‍ vs യുറുഗ്വായ്, സൗദി അറേബ്യ vs കേപ് വെര്‍ഡെ പോരാട്ടം.
സെനഗല്‍, ബെല്‍ജിയം, ഈജിപ്ത് തുടങ്ങി ടീമുകളും അവസാന റൗണ്ട് മത്സരത്തിനിറങ്ങും. ഗ്രൂപ്പ് ജിയില്‍ 4 പോയിന്റുള്ള ഈജിപ്ത് മാത്രമാണ് ഏറെക്കുറെ നോക്കൗട്ട് ഉറപ്പിച്ചത്. 2 പോയിന്റ് വീതമുള്ള ബെല്‍ജിയത്തിനും ഇറാനും ഇന്ന് വിജയിച്ചാല്‍ നോക്കൗട്ട് ഉറപ്പിക്കാം. ഒരു പോയിൻ്റെങ്കിലും ബെല്‍ജിയത്തിനെതിരെ വിജയിച്ചാല്‍ ന്യൂസിലന്‍ഡിനും നോക്കൗട്ട് പ്രതീക്ഷയുണ്ട്. രാവിലെ എട്ടരക്കാണ് ഈജിപ്ത് vs ഇറാന്‍, ബെല്‍ജിയം vs ന്യൂസിലന്‍ഡ് പോരാട്ടങ്ങൾ.
ഗ്രൂപ്പ് ഐയില്‍ ആദ്യ രണ്ട് മത്സരവും തോറ്റ സെനഗലിനും ഇറാഖിനും ഇന്ന് ജീവന്മരണ പോരാട്ടമാണ്. മികച്ച ഗോള്‍ ശരാശരിയില്‍ വിജയിച്ചാല്‍ മാത്രമാണ് ഇരുടീമുകള്‍ക്കും നോക്കൗട്ട് പ്രതീക്ഷയുള്ളത്. രാത്രി 12.30നാണ് സെനഗല്‍ ഇറാഖ് പോരാട്ടം.