ഇല പച്ചക്കറികൾ ഫ്രിഡ്ജിൽ വയ്ക്കരുത്; ഒളിഞ്ഞിരിക്കുന്നത് അപകടം

ചീര ചൂടാക്കിയാൽ അണുബാധയ്ക്ക് കാരണമാകും
Do not refrigerate leafy vegetables
ഇല പച്ചക്കറികൾ ഫ്രിഡ്ജിൽ വയ്ക്കരുത്
Published on
Updated on

പച്ചക്കറിയും ഇല വർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിനെ കുറിച്ച് ചർച്ച ചെയ്യുന്ന ഈകാലത്ത് എല്ലാവരും ഭക്ഷണകാര്യത്തിൽ അതീവ ശ്രദ്ധയാണ് പുലർത്തുന്നത്. അതുകൊണ്ട് തന്നെ ചീര വാങ്ങുമ്പോൾ, കുറച്ചധികം തന്നെ വാങ്ങും. പെട്ടെന്ന് വാടിപോകുന്ന പച്ചക്കറി ആയതിനാൽ നേരെ ഫ്രിഡ്ജിലേക്ക് വയ്ക്കും. പക്ഷേ ഇത് ആപത്താണെന്ന് പലർക്കും അറിയില്ല.

ചീര ചീത്തയായി പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ചീരയിൽ ധാരാളം നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ചൂടാക്കുമ്പോൾ നൈട്രേറ്റുകൾ ദോഷകരമായ നൈട്രേറ്റുകളായി മാറും. ഇത് മൂലം വയറിളക്കം,ഛർദി അങ്ങനെ പല അസുഖങ്ങൾക്കും കാരണമാകും. ചിലപ്പോൾ കോമയിലേക്കോ, മരണത്തിലേക്കോ നയിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഇല പച്ചക്കറികൾ പ്രത്യേകിച്ച് ചീര പോലുള്ളവ ഫ്രിഡ്ജിൽ വയ്ക്കരുത്

  • ബാക്കി വരുന്നവ വയ്ക്കുന്നുണ്ടെങ്കിൽ എയർ കയറാത്ത പാത്രത്തിൽ അടച്ചുവയ്കക്കുക

  • ഫ്രിഡ്ജിൽ നിന്ന് എടുത്ത ഉടനെ ചൂടാക്കാതിരിക്കുക

  • തണുത്ത ഭക്ഷണം ചൂടാക്കുമ്പോൾ അത് വിഷമായ ഭക്ഷണമായി തീരും

News Malayalam 24x7
newsmalayalam.com