യുവാക്കളിലെ ഹൃദയാഘാതം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സെലിബ്രിറ്റീസ് ഉൾപ്പെടെ നിരവധി യുവാക്കൾക്കാണ് കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ ഹൃദയാഘാതം മൂലം ജീവൻ നഷ്ടമായത്.
Heart attack
യുവാക്കളിൽ ഹൃദയാഘാതം കൂടുന്നുSource: Meta AI
Published on
Summary

സമീപകാലത്ത് ഹൃദയാഘാത നിരക്കിലുണ്ടാകുന്ന വർധന ആശങ്ക ഉളവാക്കുന്നതാണ്. ഈ ഒരു സാഹചര്യത്തിൽ ചെറുപ്പക്കാരിൽ ഹൃദയാഘാതം വർധിക്കുന്ന സാഹചര്യത്തെ കുറിച്ചും, അതിൻ്റെ ലക്ഷണങ്ങളെ കുറിച്ചും മുൻകരുതലുകളെക്കുറിച്ചും,അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി, അങ്കമാലിയിലെ കാർഡിയോളജി വിഭാഗം എച്ച്ഒഡിയും സീനിയർ കൺസൾട്ടൻ്റുമായ ഡോ. ഹർഷ ജീവൻ പറയുന്നു.

ഹൃദയാഘാതം സാധാരണയായി പ്രായമായവരിലാണ് കണ്ട് വന്നിരുന്നത് എന്നാൽ സമീപകാലത്ത് ചെറുപ്പക്കാരിൽ, പ്രത്യേകിച്ച് 25-40 വയസ്സിനിടയിലുള്ളവരിൽ ഹൃദയാഘാത നിരക്ക് വർധിച്ചുവരുന്നത് ആശങ്കാജനകമാണ്. സെലിബ്രിറ്റീസ് ഉൾപ്പെടെ നിരവധി യുവാക്കൾക്കാണ് കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ ഹൃദയാഘാതം മൂലം ജീവൻ നഷ്ടമായത്.

Heart attack in young people things to watch out for
ഡോ. ഹർഷ ജീവൻ സീനിയർ കൺസൾട്ടൻ്റ് & HOD കാർഡിയോളജി വിഭാഗം അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി, അങ്കമാലി

ചെറുപ്പക്കാരിൽ ഹൃദയാഘാതം വർധിക്കുന്നതിന് പിന്നിലെ ചില കാരണങ്ങൾ

* തെറ്റായ ജീവിതശൈലി: അമിതമായി ഫാസ്റ്റ് ഫുഡ്, പ്രൊസസഡ് ഫുഡ് കഴിക്കുന്നത്, ക്രമരഹിതമായ ഉറക്കം, വ്യായാമമില്ലായ്മ എന്നിവയെല്ലാം ചെറുപ്പക്കാരിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് വഴിവെക്കുന്നു. ഉയർന്ന കൊളസ്ട്രോൾ, രക്തസമ്മർദം, പ്രമേഹം എന്നിവയിലേക്കുമിത് നയിക്കുന്നു.

* മാനസിക സമ്മർദം: ജോലിയുമായി ബന്ധപ്പെട്ടതും വ്യക്തിപരമായതുമായ സമ്മർദ്ദങ്ങൾ ചെറുപ്പക്കാരിൽ ഇന്ന് സാധാരണമാണ്. ഇത് ഹൃദയമിടിപ്പ് വർധിപ്പിക്കുകയും രക്തസമ്മർദം ഉയർത്തുകയും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

* പുകവലിയും മദ്യപാനവും: പുകവലി രക്തക്കുഴലുകളെ ചുരുക്കുകയും ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും ചെയ്യുന്നു. അമിതമായ മദ്യപാനവും ഹൃദയത്തിന് ദോഷകരമാണ്.

* അമിതവണ്ണം: അമിതവണ്ണം ഹൃദയാഘാതത്തിനുള്ള ഒരു പ്രധാന കാരണമാകാം. അമിതവണ്ണം കൊളസ്ട്രോൾ, രക്തസമ്മർദം, പ്രമേഹം എന്നിവ വർധിപ്പിക്കുന്നു.

* പാരമ്പര്യം: കുടുംബത്തിൽ ഹൃദ്രോഗങ്ങൾ ഉണ്ടായിരുന്നവർക്ക് ചെറുപ്പത്തിൽ തന്നെ ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണ്.

* മയക്കുമരുന്ന് ഉപയോഗം: ചിലതരം മയക്കുമരുന്നുകളുടെ ഉപയോഗം ഹൃദയമിടിപ്പ് ക്രമാതീതമായി വർധിപ്പിക്കുകയും ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യാം.

* അമിതമായ വ്യായാമം-കഠിനവും: അമിതവുമായ വ്യായാമം ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവയ്ക്ക് കാരണമാകാം. ശരിയായ മാർഗനിർദേശങ്ങൾ അനുസരിച്ച് മാത്രം വ്യായാമം ചെയ്യുക, ആവശ്യമെങ്കിൽ ഡോക്ടറുടെ ഉപദേശം തേടുകയും വേണം.

* ജനനസംബന്ധിയായ ഹൃദ്രോഗങ്ങൾ: ജനനം മുതൽ ഹൃദയത്തിലെ ഘടനയിലുണ്ടാകുന്ന തകരാറുകളാണിത്. ജനിക്കുമ്പോൾത്തന്നെയുള്ള ഹൃദയത്തിലെ ഘടനാപരമായ ഈ വൈകല്യങ്ങൾ ഹൃദയപേശികളിലേക്കുള്ള രക്തയോട്ടത്തെ ബാധിക്കാം.

ഹൃദയാഘാതത്തിൻ്റെ ലക്ഷണങ്ങൾ

നെഞ്ചുവേദന (ഇടതു നെഞ്ചിൽ നിന്ന് കൈകളിലേക്കോ, തോളുകളിലേക്കോ, കഴുത്തിലേക്കോ, താടിയിലേക്കോ വ്യാപിക്കുന്ന വേദന) ശ്വാസംമുട്ടൽ, തളർച്ച, തലകറക്കം, ഓക്കാനം അല്ലെങ്കിൽ ഛർദി, എന്നിവയെല്ലാം ഹൃദയാഘാതത്തി​ന്റെ ലക്ഷണങ്ങളിൽ പെടുന്നു. ചില‌ർ അമിതമായി വിയർക്കുകയും ചെയ്യാം. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. വൈകിയ നിർണയം, അവഗണന എന്നിവ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.

ജീവിതശൈലിയിലെ ചെറിയ മാറ്റങ്ങൾ പോലും ആരോഗ്യത്തിലെ വലിയ മാറ്റങ്ങൾക്ക് കാരണമാകും

* ആരോഗ്യകരമായ ഭക്ഷണം: പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, അമിതമായി ഉപ്പും പഞ്ചസാരയും ചേർത്ത ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.

* ചിട്ടയായ വ്യായാമം: ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത് ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കും.

*ആരോഗ്യകരമായ ഭക്ഷണം: പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, അമിതമായി ഉപ്പും പഞ്ചസാരയും ചേർത്ത ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.

* സമ്മർദം കുറയ്ക്കുക: യോഗ, ധ്യാനം, ഇഷ്ടമുള്ള വിനോദങ്ങളിൽ ഏർപ്പെടുക തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ സമ്മർദ്ദം കുറയ്ക്കാൻ ശ്രമിക്കുക.

* പുകവലിയും മദ്യപാനവും പൂർണ്ണമായും ഒഴിവാക്കുക

* ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ ശ്രമിക്കുക.

* കൃത്യമായ വൈദ്യപരിശോധന : പ്രത്യേകിച്ച് കുടുംബത്തിൽ ഹൃദ്രോ​ഗങ്ങളുടെ ചരിത്രമുള്ളവർ പതിവായി വൈദ്യപരിശോധന നടത്തുന്നത് നല്ലതാണ്. ECG (ഇലക്ട്രോകാർഡിയോഗ്രാം), Echo (എക്കോകാർഡിയോഗ്രാം) തുടങ്ങിയ പരിശോധനകൾ നടത്തുന്നത് ഹൃദയത്തിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭിക്കാൻ സഹായിക്കും. രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പ്രമേഹം എന്നിവ നിയന്ത്രിക്കാനും ശ്രദ്ധിക്കണം.

* ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ ശ്രമിക്കുക.

* ആവശ്യത്തിന് ഉറങ്ങുക: ദിവസവും 7-8 മണിക്കൂർ ഉറങ്ങുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.

യുവാക്കളിൽ ഹൃദയാഘാതം ഉണ്ടാകുന്നതിന്റെ കാരണങ്ങളെയും ലക്ഷണങ്ങളയും കുറിച്ചുള്ള അവബോധം കൃത്യ സമയത്തുള്ള രോഗനിർണയത്തിനും ശരിയായ ചികിത്സയ്ക്കും അത്യാവശ്യമാണ്. ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും ശരിയായ അവബോധത്തിലൂടെയും ഈ അവസ്ഥയെ ഒരു പരിധി വരെ തടയാൻ നമുക്ക് സാധിക്കും.

ഡോ: ഹർഷ ജീവൻ

സീനിയർ കൺസൾട്ടൻ്റ് & HOD

കാർഡിയോളജി വിഭാഗം

അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി, അങ്കമാലി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com