ഭാര്യയും ഭർത്താവും സ്ഥാനാർഥികൾ; കൗതുകമായി നിഷാദും റസിയയും

തൃക്കാക്കര നഗരസഭയിലെ ഡിവിഷൻ അഞ്ച്, 34 എന്നിവിടങ്ങളിൽ നിന്നാണ് ഇടതുപക്ഷ മുന്നണി സ്ഥാനാർഥികളായ ഇവർ ജനവിധി തേടുന്നത്.
ഭാര്യയും ഭർത്താവും സ്ഥാനാർഥികൾ; കൗതുകമായി നിഷാദും റസിയയും
Published on
Updated on

എറണാകുളം: തെരഞ്ഞെടുപ്പ് രംഗത്ത് കൗതുകമായി ഒരു ഭാര്യയും ഭർത്താവും. തൃക്കാക്കര നഗരസഭയിലെ ഡിവിഷൻ അഞ്ച്, 34 എന്നിവിടങ്ങളിലാണ് ഭാര്യയും ഭർത്താവും മത്സരിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളായാണ് ഇവർ മത്സരിക്കുന്നത്.

ഭാര്യയും ഭർത്താവും സ്ഥാനാർഥികൾ; കൗതുകമായി നിഷാദും റസിയയും
ഒരേ വീട്ടിൽ നിന്നും മൂന്ന് മുന്നണികൾക്കും സ്ഥാനാർഥികൾ; പാഞ്ഞാൾ പഞ്ചായത്തിലെ വെറൈറ്റി മത്സരം

റസിയ നിഷാദ് തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ നിലവിലെ കൗൺസിലറും പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആദ്യം ഇറങ്ങിയതാകട്ടെ നിഷാദും. തെരഞ്ഞെടുപ്പിൽ ഇരുവരും വിജയം നേടിയാൽ ഭാര്യാ ഭർത്താക്കൻമാർ ഒരുമിച്ചെത്തുന്ന കൗൺസിലിന് തൃക്കാക്കര നഗരസഭ സാക്ഷിയാകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com