ആലപ്പുഴ: കഴിഞ്ഞ ഏഴ് തലമുറകളായി ചെങ്ങന്നൂർ മണ്ഡലത്തിലെ പൂവണ്ണാത്തറ നിവാസികൾ ആവശ്യപ്പെടുന്നത് ഒരേയൊരു കാര്യമാണ്. സ്വന്തം കിടപ്പാടത്തിലേക്ക് എത്താൻ ഒരു വഴി. മാറിമാറി വന്ന ഭരണകൂടങ്ങൾ പക്ഷെ ഇവരുടെ ആവശ്യം ചെവിക്കൊണ്ടില്ല, ഇതൊടെ ഇക്കുറി പോളിംഗ് ബൂത്തിലേക്ക് ഇല്ലെന്ന ഉറച്ച നിലപാടിലാണ് ഇവർ.