ഭാവി പരിപാടികളും പോരായ്മകളും ചർച്ച ചെയ്യാൻ കോൺഗ്രസ്; AICC ദേശീയ കൺവെൻഷന് ഇന്ന് ഗുജറാത്തിൽ തുടക്കം

തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ ഉൾപ്പടെ ജില്ലാ ഘടകങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന തീരുമാനവും കൺവെൻഷനിൽ ഉണ്ടായേക്കും.
ഭാവി പരിപാടികളും പോരായ്മകളും ചർച്ച ചെയ്യാൻ കോൺഗ്രസ്; AICC ദേശീയ കൺവെൻഷന് ഇന്ന് ഗുജറാത്തിൽ തുടക്കം
Published on

രണ്ട് ദിവസം നീണ്ടു നിൽക്കുന്ന എഐസിസി ദേശീയ കൺവെൻഷന് ഇന്ന് ഗുജറാത്തിൽ തുടക്കമാകും.കോൺഗ്രസ് പാർട്ടിയുടെ ഭാവി പരിപാടികളും സംഘടന സംവിധാനത്തിലെ പോരായ്മകളും പുനരുദ്ധാരണവുമെല്ലാം കൺവെൻഷനിൽ ചർച്ചയാകും. 61 വർഷങ്ങൾക്ക് ശേഷമാണ് ഗുജറാത്തിൽ എഐസിസി ദേശീയ കൺവെൻഷൻ നടക്കുന്നത്.

'നീതിയുടെ പാത: ദൃഢനിശ്ചയം, സമർപ്പണം, പോരാട്ടം' എന്നതാണ് കൺവെൻഷൻ്റെ ടാഗ്‌ലൈന്‍.2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിണ്ടാക്കിയ നേട്ടം തുടർന്ന് വന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ കൈവരിക്കാനായില്ല. ലവവരുന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ വിജയത്തിലേക്കെത്താൻ കോൺഗ്രസ് സ്വീകരിക്കേണ്ട നടപടികൾ സമ്മേളനത്തിൽ മുഖ്യ ചർച്ചയാകും.


ജില്ലാ കോൺഗ്രസ് അധ്യക്ഷന്മാർക്ക് കൂടുതൽ അധികാരം നൽകുന്നതിനുള്ള മുകൾവാസനിക് റിപ്പോർട്ടും യോഗം അംഗീകരിക്കും.DCCകൾക്ക് നേരിട്ട് ഹൈക്കമാൻഡുമായി ബന്ധപ്പെടാവുന്ന ഭേദഗതികളും എഐസിസി സമ്മേളനം അംഗീകരിക്കും.മോദി സർക്കാരിൻ്റെ ബുൾ ഡോസർ നിലപാടുകൾക്കെതിരെയുള്ള പ്രമേയം യോഗം പാസാക്കും.

കേന്ദ്ര നേതൃത്വത്തിൽ നിന്ന് അധികാരം പാർട്ടി കീഴ്ഘടകങ്ങളിലേക്ക് എത്തിക്കുന്നതിനെ പൂർണമായി പിന്തുണയ്ക്കുന്ന സമീപനമാണ് കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുന ഖാർഗെക്കും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും. ഇതിൻ്റെ ഭാഗമായി പാർട്ടി കേന്ദ്ര നേതൃത്വം 852 ജില്ലാ പ്രസിഡൻ്റുമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ ഉൾപ്പടെ ജില്ലാ ഘടകങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന തീരുമാനവും കൺവെൻഷനിൽ ഉണ്ടായേക്കും.

സർദാർ വല്ലഭായ് പട്ടേൽ സ്മാരകത്തിൽ ഖാർഗെയുടെ അധ്യക്ഷതയിലാകും യോഗം നടക്കുക. പാർട്ടിയുടെ മുതിർന്ന നേതാക്കൾ സംഘടനാ നവീകരണത്തിനുള്ള രൂപരേഖ യോഗത്തിൽ തയ്യാറാക്കും. 1,725 എഐസിസി അംഗങ്ങൾ ഉൾപ്പടെ 2,000-ത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന ഡെലിഗേറ്റ് സെഷനും തുടർന്ന് നടക്കും.


രാഹുൽ ഗാന്ധിയും സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഖാർഗെയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രിമാരും മുൻ മുഖ്യമന്ത്രിമാകും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി അംഗങ്ങളും ഉൾപ്പെടുന്ന 169 അംഗങ്ങൾ പങ്കെടുക്കുന്ന പ്രവർത്തക സമിതി യോഗവും സമ്മേളനത്തിൻ്റെ ഭാഗമായി നടക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com