ബ്രിട്ടൻ്റെ എഫ്-35 ഫൈറ്റർ ജെറ്റ് OLXൽ വിൽപ്പനയ്‌ക്കോ?

പരിശോധനയിൽ യഥാർഥ OLX പോസ്റ്റുകളുടെ രീതിയിലല്ല വൈറൽ പോസ്റ്റുള്ളതെന്ന് വ്യക്തമായി
വ്യാജ പോസ്റ്റുകൾ
വ്യാജ പോസ്റ്റുകൾSource: Screengrab/ X
Published on

ബ്രിട്ടിഷ് റോയൽ നേവിയുടെ വിമാന വാഹിനി കപ്പലായ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയ്ൽസിൽ നിന്നു പറന്ന എഫ് 35 യുദ്ധവിമാനത്തിന് തിരുവനന്തപുരം വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് ഒരുക്കിയിരുന്നു. കടലിലെ മോശം കാലാവസ്ഥയും ഇന്ധന കുറവും മൂലമാണ് എഫ് 35 വിമാനത്തിന് അടിയന്തര ലാൻഡിങ് നടത്തിയത്. ഇതിനിടെ യുദ്ധവിമാനം വിൽക്കാൻ ഇട്ടിട്ടുണ്ടെന്ന അവകാശവാദവുമായുള്ള നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. എന്താണ് ഇതിൻ്റെ വസ്തുത.

തിരുവനന്തപുരത്ത് ഇറങ്ങിയ F35 എടുത്ത് ആരോ OLX ൽ ഇട്ടേക്കുന്നു എന്നാണ് പോസ്റ്റിന് നൽകിയ അടിക്കുറിപ്പ്. പോസ്റ്റിൽ F35 ഫൈറ്റർ ജെറ്റിന്റെ ചിത്രവും OLX-ന്റേതെന്ന തരത്തിലുള്ള ഒരു സ്ക്രീൻഷോട്ടും കാണാം. നിരവധി പേരാണ് പോസ്റ്റ് ഷെയർ ചെയ്തത്. വൈറൽ പോസ്റ്റും ചിത്രങ്ങളും പരിശോധിച്ചപ്പോൾ posted by Donaldu Trumpan എന്നാണ് പോസ്റ്റ് ചെയ്ത വ്യക്തിയുടെ പേര് ചേർത്തിരിക്കുന്നത്. പോസ്റ്റ് OLX-ൽ പ്രസിദ്ധീകരിച്ചതായിരിക്കില്ലെന്നതിൻ്റെ സൂചനയാണിത്.

വ്യാജ പോസ്റ്റുകൾ
ലോകത്തിലെ ഏറ്റവും വിലയേറിയ യുദ്ധവിമാനം; ബ്രിട്ടൻ്റെ എഫ്-35 മൂന്നാം ദിവസവും തിരുവനന്തപുരം വിമാനത്താവളത്തില്‍

പരിശോധനയിൽ യഥാർഥ OLX പോസ്റ്റുകളുടെ രീതിയിലല്ല വൈറൽ പോസ്റ്റുള്ളതെന്ന് വ്യക്തമായി. കേരളത്തിൽ നിന്ന് വിൽപനയ്ക്കു വയ്ക്കുന്ന വസ്തക്കൾക്ക് യുഎസ് ഡോളറിലാണ് വിലയിട്ടിരിക്കുന്നത്. OLX ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചപ്പോഴും ഇത്തരമൊരു പോസ്റ്റ് കണ്ടെത്താനായില്ല. ഇതും പോസ്റ്റ് കൃത്രിമമായി നിർമിച്ചതാണെന്ന് വ്യക്തമാക്കുന്നു. അതായത് തിരുവനന്തപുരത്ത് എമർജൻസി ലാൻഡിങ് നടത്തിയ F35 ഫൈറ്റർ ജെറ്റ് OLX-ൽ വിൽക്കാൻ ഇട്ടിട്ടുണ്ടെന്നുള്ള തരത്തിൽ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണെന്ന് വ്യക്തം. അതേസമയം, തിരുവനന്തപുരം സ്വദേശിയായ മറ്റൊരു യുവാവ് പന്ത്രണ്ട് ലക്ഷം രൂപയ്ക്ക് ഇതേ യുദ്ധവിമാനം OLXൽ വില്പനയ്ക്കിട്ടിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com