കുടുംബവഴക്കിന് പിറകേ കൊലപാതകം; പാലക്കാട് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് ജീവനൊടുക്കി

ഇന്നത്തെ വാർത്തകൾ അറിയാം...
കുടുംബവഴക്കിന് പിറകേ കൊലപാതകം; പാലക്കാട് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് ജീവനൊടുക്കി

യുവാക്കൾക്കെതിരെ കേസെടുക്കും

വിലങ്ങാട് വനമേഖലയിൽ കയറിയ യുവാക്കൾക്കെതിരെ കേസെടുക്കാൻ നിർദ്ദേശം. വനത്തിൽ അതിക്രമിച്ചു കയറിയതിനാണ് കേസ്. മൂന്നുപേരും വനം വകുപ്പിന്റെ കസ്റ്റഡിയിൽ

വീണ്ടും കടുവ

ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ വീണ്ടും കടുവ. കടുവ പശുവിനെ ആക്രമിച്ചു. വണ്ടിപെരിയാർ പഞ്ചായത്ത് അംഗം മതിയാഴന്റെ പശുവിനെയാണ് കടുവ ആക്രമിച്ചത്. കടുവയെ ഒരാഴ്ചയായി വനം വകുപ്പ് നിരീക്ഷിച്ചുവരികയാണ്. എന്നാൽ പ്രദേശത്ത് കടുവയെ കണ്ടെത്താനായില്ല. മൂന്നാറിൽ നിന്ന് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ വിട്ട കടുവയാണെന്നാണ് വനം വകുപ്പ് നിഗമനം.

പോറ്റി വീണ്ടും ചോദ്യമുനയില്‍

2025ല്‍ സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയതില്‍ ചോദ്യം ചെയ്ത് എസ്‌ഐടി. തിങ്കളാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് ചോദ്യം ചെയ്യൽ. 2025ൽ സ്വർണ്ണപ്പാളികൾ കൊണ്ടുപോയതിൽ ചോദ്യം ചെയ്യൽ. പൊലീസ് ആസ്ഥാനത്തുവെച്ചായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ നടന്നത് ADGP എച്ച് വെങ്കിടേഷിൻ്റെ നേതൃത്വത്തിൽ എട്ട് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു.

യുപിയിൽ ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് അറസ്റ്റ് 

ഉത്തർപ്രദേശിൽ ബീഫ് പാകം ചെയ്തെന്നാരോപിച്ച് മൂന്ന് സ്ത്രീകൾ അറസ്റ്റിൽ. യുപിയിലെ കൗശാംബിയിലാണ് സംഭവം. വീട്ടിൽ നിന്ന് ഒരു കിലോ വീതം വേവിക്കാത്തതും പാകം ചെയ്തതുമായ ഇറച്ചി കണ്ടെടുത്തതായി പൊലീസ്.

മുങ്ങിമരിച്ച യുവതിയെ തിരിച്ചറിഞ്ഞു

പിറവം പുഴയിൽ ഇന്നലെ മുങ്ങിമരിച്ച യുവതിയെ തിരിച്ചറിഞ്ഞു. പായിപ്ര സ്വദേശി വിജിമോളാണ് മരിച്ചത്. ഇവർക്ക് കാഴ്ച പരിമിതി ഉണ്ടായിരുന്നുവെന്ന് സൂചന. ബിജിമോൾക്കൊപ്പം ഭർത്താവും മകളും ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ. കാണാതായ ഭർത്താവിനും മകൾക്കുമായി അന്വേഷണം ആരംഭിച്ചു പൊലീസ്.

'അമ്മ'യിൽ തെരഞ്ഞെടുപ്പ് ഉടൻ

താരസംഘടനയായ 'അമ്മ'യിൽ ഭരണസമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഉടൻ നടക്കും. ഭരണസമിതി തെരഞ്ഞെടുപ്പ് രണ്ട് മാസത്തിനുള്ളിൽ നടത്താൻ ഒരുങ്ങി അഡ്ഹോക്ക് കമ്മിറ്റി. രാജിവച്ച് പോയവരെ തിരികെ കൊണ്ട് വരേണ്ടതില്ലെന്നും തീരുമാനം. അതിനിടെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച് പാലാരിവട്ടം പൊലീസ്.

വെള്ളരി കൃഷിക്കായി 99.6 ലക്ഷം സബ്‌സിഡി നേടി; കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരിക്കെതിരെ ​ഗുരുതര ആരോപണം

കുടുംബവഴക്കിന് പിറകേ കൊലപാതകം; പാലക്കാട് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് ജീവനൊടുക്കി
വെള്ളരി കൃഷിക്കായി 99.6 ലക്ഷം സബ്‌സിഡി നേടി; കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരിക്കെതിരെ ​ഗുരുതര ആരോപണം

"നേതാക്കൾക്ക് ഇരട്ട പദവി അംഗീകരിക്കാനാവില്ല"; കെപിസിസി അധ്യക്ഷപദവിയിലെ അവകാശവാദത്തിലുറച്ച് ജോസഫ് വാഴക്കൻ

കുടുംബവഴക്കിന് പിറകേ കൊലപാതകം; പാലക്കാട് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് ജീവനൊടുക്കി
"നേതാക്കൾക്ക് ഇരട്ട പദവി അംഗീകരിക്കാനാവില്ല"; കെപിസിസി അധ്യക്ഷപദവിയിലെ അവകാശവാദത്തിലുറച്ച് ജോസഫ് വാഴക്കൻ

അന്വേഷണം വ്യാപിപ്പിക്കാൻ ഇ.ഡി

സിഎംആർഎൽ എക്സലോജിക് ഇടപാട് കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കരാറിൽ വിശദമായ അന്വേഷണം നടത്തും. വീണയ്ക്ക് സിഎംആർഎല്ലുമായി കരാർ വന്നത് എങ്ങനെയെന്ന് അന്വേഷിക്കും. കൂടുതൽ സിഎംആർഎൽ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും.

ഗാസയിൽ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങൾ: വിമർശിച്ച് സോണിയാ ഗാന്ധി

ഗാസയിൽ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളിൽ മൗനം തുടരുന്ന മോദി സർക്കാരിനെ വിമർശിച്ച് സോണിയ ഗാന്ധി. ഇന്ത്യ ഇസ്രയേലിനോട് അമിതമായി അടുക്കുകയാണെന്ന് വിമർശനം. പലസ്തീൻ, ഇറാൻ, പശ്ചിമേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ പരമ്പരാഗത ബന്ധം ദുർബലമായി. പലസ്തീൻ ജനതയ്ക്ക് ഇന്ത്യ പരസ്യ പിന്തുണ പ്രഖ്യാപിക്കണമെന്നും സോണിയ ഗാന്ധി. ആഗോള പൊതുജനാഭിപ്രായത്തിൽനിന്ന് ഇന്ത്യ അകന്നു. ദേശീയ താൽപര്യവും ധാർമിക നിലപാടും മോദി സർക്കാർ ബലികഴിച്ചുവെന്നും വിമർശനം.

താമരശ്ശേരിയിൽ വൻ ചാരായ വേട്ട

220 പ്ലാസ്റ്റിക് കുപ്പികളിലായി 110 ലിറ്റർ ചാരായം എക്സൈസ് കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് പരിശോധന നടത്തുകയായിരുന്നു. വിദ്യാർത്ഥിയിൽ നിന്ന് കണ്ടെത്തിയതിന് സമാനമായി കുപ്പിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ചാരായം

കെഎസ്ഇബിയുടെ ഉദ്യോഗസ്ഥനും കരാർ ജീവനക്കാരനും അറസ്റ്റിൽ

Source: News Malayalam 24x7

കെഎസ്ഇബിയുടെ അലുമിനിയം കമ്പി മോഷ്ടിച്ച് കടത്തിയ ഉദ്യോഗസ്ഥനും കരാർ ജീവനക്കാരനും അറസ്റ്റിൽ. മലപ്പുറം വഴിക്കടവ് കെഎസ്ഇബി ഓഫീസിൽ നിന്നും മോഷ്ടിച്ചത് 100 കിലോ അലുമിനിയം കമ്പിയാണ്. കെഎസ്ഇബി ഉദ്യോഗസ്ഥൻ വണ്ടൂർ സ്വദേശി തോമസ്, കരാർ തൊഴിലാളികളായ പാലക്കാട് വല്ലപ്പുഴ സ്വദേശികളായ ജാസിർ ഹുസൈൻ, ഹിഷാമുദ്ദീൻ, മുഹമ്മദ് ഹസീബ്, കൊല്ലം സ്വദേശി അബ്‌ദുൾ സലാം എന്നിവരാണ് പിടിയിലായത്.

എൻസിപി ദേശീയ നേതൃത്വവുമായി ഇനി സഹകരിക്കില്ല: എ.കെ. ശശീന്ദ്രൻ

എൻസിപിയിൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നവരെ ഒരുമിപ്പിക്കാനാണ് നീക്കമെന്ന് എ.കെ. ശശീന്ദ്രൻ. എൻസിപി ദേശീയ നേതൃത്വവുമായി ഇനി സഹകരിക്കില്ല. സമാന ചിന്താഗതിക്കാരെ ഒന്നിച്ചുനിർത്തും. അടുത്ത മാസം ചേരുന്ന ജനറൽ ബോഡി യോഗത്തിൽ ഭാവി തീരുമാനമെടുക്കുമെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു.

കള്ളൻ കപ്പലിൽ തന്നെ?

കളഞ്ഞു കിട്ടിയ സ്വർണം പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായി. നാട്ടുകാർ സ്റ്റേഷനിൽ ഏൽപ്പിച്ച പത്ത് ലക്ഷം രൂപയുടെ സ്വർണമാണ് മലപ്പുറം കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായത്. വിമാനത്താവളത്തിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് കളഞ്ഞു കിട്ടിയ ആഭരണവും കാണാതായ കൂട്ടത്തിലുണ്ട്.

പന്തളത്ത് സ്വകാര്യ ആശുപത്രിക്ക് എതിരെ ചികിത്സാ പിഴവ് പരാതി

പത്തനംതിട്ട പന്തളത്ത് സ്വകാര്യ ആശുപത്രിക്ക് എതിരെ ചികിത്സാ പിഴവ് പരാതി. നൂറനാട് സ്വദേശി പങ്കജാക്ഷൻ മെഡിക്കൽ മിഷൻ ആശുപത്രിയിലെ ചികിത്സയ്ക്കിടെ മരിച്ചെന്നാണ് പരാതി. ഇസിജിയിലും എക്കോ ടെസ്റ്റിലും വ്യതിയാനം കണ്ടെത്തിയിട്ടും ടിഎംടി നടത്തിയെന്നാണ് പരാതി. മകൾ ജ്യോതി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി.

മലപ്പുറം സ്വദേശി ശ്രീലങ്കയിൽ കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം വേങ്ങര സ്വദേശി ശ്രീലങ്കയിൽ കുഴഞ്ഞുവീണു മരിച്ചു. വേങ്ങര പറപ്പൂർ റോഡ് സ്വദേശി എ.കെ. മുഹമ്മദ് ഇർഫാൻ ആണ് മരിച്ചത്. ശ്രീലങ്കയിൽ വെച്ച് സ്കൂബ ഡൈവിംഗിനെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. പത്ത് ദിവസം മുമ്പായിരുന്നു ഇർഫാന്റെ വിവാഹം. ഇർഫാൻ ഭാര്യക്ക് ഒപ്പം ശ്രീലങ്കയിൽ എത്തിയത് ആയിരുന്നു.

മധ്യ വയസ്കൻ മരിച്ച നിലയിൽ

മധ്യ വയസ്കനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി സ്വദേശി ബിജു കുമാർ ( 50)നെയാണ് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കഴക്കൂട്ടം ചെമ്പഴന്തി ചെന്നാവൂർ ക്ഷേത്ര കുളത്തിലാണ് സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം മൃതദേഹം പുറത്തെടുത്തു ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു

എ.എ. റഹീമിൻ്റെ പേരിൽ വ്യാജ പോസ്റ്റർ; കോൺഗ്രസ് നേതാവിനെതിരെ കേസ്

കോഴിക്കോട് എ.എ. റഹീം എംപിയുടേത് എന്ന പേരിൽ വ്യാജ പോസ്റ്റർ പ്രചരിപ്പിച്ചതിന് പൊലീസ് കേസെടുത്തു. കോൺഗ്രസ് നേതാവ് ആദം കുട്ടിക്കെതിരെയാണ് ഡിവൈഎഫ്ഐ നേതാവിൻ്റെ പരാതിയിൽ കേസ് എടുത്തത്. സ്ത്രീകൾക്കുള്ള യാത്രാ സൗജന്യം ലിംഗ വിവേചനമെന്നും സൗജന്യയാത്ര തടയുമെന്നുമായിരുന്നു പ്രചരണം.

'ഉമ്മൻ ചാണ്ടിയുടെ നാമത്തിലുള്ള സത്യപ്രതിജ്ഞ'; വടക്കഞ്ചേരി പഞ്ചായത്തിലെ വാർഡ് മെമ്പർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

Source: News Malayalam 24x7

പാലക്കാട് വടക്കഞ്ചേരി പഞ്ചായത്തിലെ വാർഡ് മെമ്പർ സുനിൽ ചുവട്ടുപാടം വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ഉമ്മൻ ചാണ്ടിയുടെ നാമത്തിലുള്ള സത്യപ്രതിജ്ഞ കോടതി അസാധുവാക്കിയ സാഹചര്യത്തിലാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. ഇരുപത്തിയൊന്നാം വാർഡ് മെമ്പർ സുനിൽ ചുവട്ടുപാടം. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി മോഹൻദാസ് ആണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.

ആറ്റുകാലിൽ യുവതി ജീവനൊടുക്കിയത് ഭർതൃ പീഡനം മൂലം? 

തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കിയത് ഭർതൃ പീഡനം കൊണ്ടെന്ന് പരാതി. ഇരപത്തിയേഴുകാരി ആരതിയാണ് ജീവനൊടുക്കിയത്. ആരതിയെ ഭർത്താവ് മർദിച്ചതിൻ്റെ പാടുകളുള്ള ഫോട്ടോ അമ്മ പൊലീസിന് കൈമാറി. സ്ത്രീധനമായി നൽകിയ 50 പവൻ പണയം വച്ചതിനെ ചൊല്ലി തർക്കം ഉണ്ടായെന്നാണ് സൂചന.

ഇ.ഡി കക്ഷി ചേര്‍ന്നു

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പതിമൂന്നാം പ്രതിയുടെ ജാമ്യപേക്ഷയില്‍ ഇ.ഡി കക്ഷി ചേര്‍ന്നു. കേസില്‍ പ്രത്യേകം വാദങ്ങള്‍ ഉന്നയിക്കാനുണ്ടെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. പ്രോസിക്യൂഷനെ സഹായിക്കാനാണോ നീക്കമെന്ന് കോടതിയുടെ ചോദ്യം. ഹര്‍ജിയില്‍ വിശദമായ വാദം തിങ്കളാഴ്ച കേൾക്കും.

ഗൂഗിൾ പേ നമ്പർ കൈക്കലാക്കി പണം കവർന്നു

കോഴിക്കോട് പാളയത്ത് ഇതരസംസ്ഥാന തൊഴിലാളിയുടെ ഗൂഗിൾ പേ നമ്പർ കൈക്കലാക്കി പണം കവർന്നു. ബിഹാർ സ്വദേശി ഫിറോസ് അലിയാണ് തട്ടിപ്പിനിരയായത്. കൊടുവള്ളി സ്വദേശി നിസാമുദ്ദീനെ പൊലീസ് പിടികൂടി. ഇയാൾ അക്കൗണ്ടിലുള്ള 37,000 രൂപ പിൻവലിച്ചിരുന്നു.

ബിജെപിക്ക് എതിരായ അവിശ്വാസ പ്രമേയത്തിന് യുഡിഎഫ് മുൻകൈ എടുക്കും: കെ.എസ്. ശബരീനാഥൻ

തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് എതിരായ അവിശ്വാസ പ്രമേയത്തിന് യുഡിഎഫ് മുൻകൈ എടുക്കുമെന്ന് കെ.എസ്. ശബരീനാഥൻ. അവിശ്വാസപ്രമേയം ഒരു പൊളിറ്റിക്കൽ ടൂൾ. യുഡിഎഫിന് അത് ഒറ്റയ്ക്ക് കൊണ്ടുവരാൻ കഴിയില്ല. അവിശ്വാസപ്രമേയത്തിനൊപ്പം നിൽക്കാൻ താത്പര്യം ഉണ്ടോയെന്ന് എൽഡിഎഫ് പറയട്ടെ. തിങ്കളാഴ്ച കോർപറേഷനിലേക്ക് യുഡിഎഫ് മാർച്ച്‌ നടത്തുമെന്നും കെ.എസ്. ശബരിനാഥൻ.

കരിമണൽ സ്വകാര്യവത്കരണം അനുവദിക്കില്ല: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

കരിമണൽ സ്വകാര്യവത്കരണം അനുവദിക്കില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. പുതിയ ഖനനവും അനുവദിക്കില്ല.. ബജറ്റിൽ പ്രതിഫലിച്ചത് പഴയ സർക്കാർ തുടങ്ങി വച്ചതിന്റെ പലതും ആണെന്ന് വിമർശനം. മദ്യ നയത്തിൽ പല ഫയലുകളും കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് തന്നെ കുറെ ദൂരം സഞ്ചരിച്ചതാണെന്നും മദ്യനയത്തിലും, പിഎം ശ്രീ വിഷയങ്ങളിൽ യുഡിഎഫ് തീരുമാനമെടുക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മണ്ണും കടലും അദാനിക്ക് തീറെഴുതുന്നു: വി.എൻ. വാസവൻ

യുഡിഎഫ് സർക്കാർ മിഷൻ സമുദ്രയിലൂടെ മണ്ണും കടലും അദാനിക്ക് തീറെഴുതുകയാണെന്ന് വി.എൻ. വാസവൻ. കരിമണൽ ഖനനം സ്വകാര്യവത്കരണമാണ്. ലോകകപ്പിൽ റൊണാൾഡോ ആറ് ഗോളടിച്ച് പ്രസിദ്ധനാകുമ്പോൾ കേരളത്തിൽ മുഖ്യമന്ത്രി ഒരു മാസം കൊണ്ട് 6 സെൽഫ് ഗോൾ അടിച്ച് കുപ്രസിദ്ധൻ ആകുന്നു എന്നും പരിഹാസം.

മൂവാറ്റുപുഴയാറിൽ ജീവനൊടുക്കിയ യുവതിയുടെ ഭർത്താവിൻ്റെ മൃതദേഹവും കണ്ടെത്തി

എറണാകുളം മൂവാറ്റുപുഴയാറിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ ഭർത്താവിന്റെ മൃതദേഹവും കണ്ടെത്തി. പായിപ്ര സ്വദേശി വിജിമോളുടെ ഭർത്താവ് നാരായണന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ മകൾക്കായി തെരച്ചിൽ തുടരുകയാണ്.

ആറ്റുകാലിൽ യുവതിയുടെ മരണം:  ഭർത്താവിനെതിരെ അയൽവാസികൾ

ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ അയൽവാസികൾ. ആരതി ജീവനൊടുക്കിയ സമയം ഭർത്താവ് അതുൽ വീട്ടിലുണ്ടായിരുന്നു എന്ന് അയൽവാസികൾ പറഞ്ഞു. ഈഞ്ചക്കൽ ഉള്ള സുഹൃത്തിനെ വിളിച്ചു വരുത്തി. ഈ സുഹൃത്താണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും ആരതി മരിച്ചിരുന്നു. ആരതിയുടെ ഡയറി പൊലീസ് കണ്ടെടുത്തു.

ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി

കോഴിക്കോട് ഫറോക്ക് താലൂക്ക് ആശുപത്രിക്ക് എതിരെ ചികിത്സാ പിഴവ് പരാതി. നല്ലൂർ സ്വദേശി മോഹൻദാസിന്റെ മരണത്തിലാണ് പരാതി. ശ്വാസതടസം മൂലം ആശുപത്രിയിലെത്തിയ മോഹൻദാസിന്റെ ചികിത്സയിൽ അധികൃതർ വീഴ്ച വരുത്തിയെന്നാണ് ആരോപണം. ശ്രദ്ധക്കുറവ് ആണ് മരണകാരണം എന്ന് ആരോപിച്ച് മകൻ അരുൺദാസ് താലൂക്ക് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി.

കീം പരീക്ഷാഫലം പ്രഖ്യാപിച്ചു

സംസ്ഥാനത്തെ എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ കീമിന്റെ ഫലം പ്രഖ്യാപിച്ച് മന്ത്രി റോജി എം. ജോൺ. 79,717 പേരാണ് എൻജിനീയറിങ് വിഭാഗത്തിൽ യോഗ്യത നേടിയത്. 26,943 പേർ ഫാർമസി പരീക്ഷയിൽ യോഗ്യത നേടി. കേരളത്തിൽ 192 കേന്ദ്രങ്ങളിലായി 95,016 പേരാണ് പരീക്ഷ എഴുതിയത്. cee.kerala.gov.in വെബ്‌സൈറ്റിൽ ഫലം ലഭ്യമാകും.

വീണ്ടും കാലവർഷം ശക്തമാകുന്നു

സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമാകുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത. നാളെ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. മറ്റന്നാൾ കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലേർട്ടാണ്.

അധ്യാപകൻ്റെ ക്രൂര മർദനം 

രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. കണ്ണൂര്‍ പട്ടാന്നൂര്‍ യു.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. ബോര്‍ഡിലുള്ളത് വേഗത്തില്‍ പകര്‍ത്തിയെഴുതിയില്ലെന്ന് പറഞ്ഞാണ് മര്‍ദിച്ചത്.

കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ വീട്ടിലെത്തി കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.

ട്രെയിന്‍ തട്ടിയ എട്ട് വയസുകാരന്‍ മരിച്ചു

കോഴിക്കോട് വെസ്റ്റ് കണ്ണഞ്ചേരിയില്‍ ട്രെയിന്‍ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടുവയസ്സുകാരന്‍ മരിച്ചു. കുഞ്ഞീരിയമ്പലത്ത് അഹമ്മദ് കോയയുടെ മകന്‍ ഫൈസാന്‍ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. യശ്വന്ത്പൂരില്‍ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുര്‍ - കണ്ണൂര്‍ എക്‌സ്പ്രസ്സ് ആണ് കുട്ടിയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഫൈസാന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. റെയില്‍വേ ട്രാക്കിന് സമീപത്താണ് കുട്ടിയുടെ വീട്.

പീഡനക്കേസിൽ ക്രിക്കറ്റ് പരിശീലകന് 47 വർഷം കഠിനതടവ്

തിരുവനന്തപുരത്ത് വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് പലിശീലകന് 47 വർഷത്തേക്ക് തടവ് ശിക്ഷ. തിരുവനന്തപുരം അതിവേഗ കോടതിയുടേതാണ് വിധി. വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം. മനു എന്ന പരിശീലകന് നേരത്തെ രണ്ട് കേസുകളിൽ കോടതി ശിക്ഷിച്ചിരുന്നു. ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ പെൺകുട്ടിയെയാണ് മനു പീഡിപ്പിച്ചത്. പീഡനത്തിന് പുറമേ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

പൈക്ക അഴിമതി; കണക്കുകളിൽ പിഴവ്, കായിക സെക്രട്ടറിയുടെ റിപ്പോർട്ട് തള്ളി ഡയറക്ടർ

തിരുവനന്തപുരം: പൈക്ക അഴിമതിയി കേസിൽ ട്വിസ്റ്റ്. കായിക സെക്രട്ടറി പ്രശാന്ത് നായരുടെ റിപ്പോർട്ട്കായിക ഡയറക്ടർ എം സി റെജിൻ തള്ളി. കാണാനില്ലെന്ന് ആരോപിച്ച 12 കോടിയിൽ 10.42 കോടി കൗൺസിലിന്റെ ആവശ്യങ്ങൾക്കായി വക മാറ്റിയെന്നും റിപ്പോർട്ട്. റിപ്പോർട്ടിൽ വകമാറ്റി ചെലവഴിച്ച തുകയുടെ കണക്കുകളില്ല.

മഴ കനക്കുന്നു...അടുത്ത 3 മണിക്കൂറിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത

അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ശക്തമായ മലവെള്ളപ്പാച്ചിൽ; കോഴിക്കോട് ഒരാൾ ഒഴുക്കിൽപ്പെട്ടു

കോഴിക്കോട്: പതങ്കയത്ത് ഒരാൾ ഒഴുക്കിൽ പെട്ടു ഒഴുക്കിൽപ്പെട്ടത് വിനോദസഞ്ചരികൾക്കൊപ്പം എത്തിയ വയനാട് സ്വദേശിയായ ഗൈഡാണ് അപകടത്തിൽ പെട്ടത്. ആന്ധ്ര സ്വദേശികളായ വിനോദസഞ്ചരികൾ ഒഴുക്കിൽപ്പെട്ടപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പുഴയിലെ അതിശക്തമായ മലവെള്ളപ്പാച്ചിലാണ് അപകടത്തിന് കാരണമായത്.

ഇടുക്കി പൈനാവിന് സമീപം ജീപ്പ് മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്

ഇടുക്കി: പൈനാവിന് സമീപം ജീപ്പ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. പൈനാവ് അമൽജ്യോതി സ്പെഷ്യൽ സ്കൂളിന്റെ മതിൽ തകർത്ത് മുറ്റത്തേക്കാണ് വാഹനം മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ കാഞ്ഞിരപ്പള്ളി സ്വദേശി ജോജോയെ കോട്ടയം മെഡിക്കൽ കോള് ആശുപത്രിയിലേക്ക് മാറ്റി. ബാക്കി നാലു പേർ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അരയിടത്തുപാലം മേൽപ്പാലത്തിലെ അപകടം; പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: അരയിടത്തുപാലം മേൽപ്പാലത്തിലെ അപകടത്തിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സുരക്ഷാ ക്രമീകരണങ്ങൾ കാലതാമസം കൂടാതെ നടപ്പിലാക്കണമെന്നും അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സ്ഥിരം പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ അവശ്യപ്പെട്ടു. മേൽപ്പാലത്തിലെ അപകടങ്ങൾ വർദ്ധിക്കുന്നതായി നാട്ടുകാർക്ക് പരാതിയുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ഓഗസ്റ്റിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

കോട്ടപ്പടിയിൽ മയക്കുവെടി വച്ച് റേഡിയോ കോളർ ഘടിപ്പിച്ച ആന ചരിഞ്ഞു

കോതമംഗലം: കോട്ടപ്പടിയിൽ മയക്കുവെടി വച്ച് റേഡിയോ കോളർ ഘടിപ്പിച്ച ആന ചരിഞ്ഞു. ഉച്ചയ്ക്ക് ശേഷം കോട്ടപ്പാറ വനമേഖലയിൽ വച്ചാണ് ആന ചരിഞ്ഞത്. ഇടതു കീഴ്ത്താടിയിൽ പരുക്കേറ്റ ആന ഒരു മാസമായി അവശനിലയിലായിരുന്നു.

തലസ്ഥാനത്ത് വീടിനുള്ളിൽ നിന്നും ആയുധങ്ങളും തോക്കും കണ്ടെടുത്തു; വലിയറത്തല സ്വദേശി പിടിയിൽ

തിരുവനന്തപുരം: നരുവാമൂട് വലിയറത്തല പൊലീസ് സ്റ്റേഷൻ പരിധിയിൽ വീടിനുള്ളിൽ നിന്നും ആയുധങ്ങളും തോക്കും കണ്ടെടുത്തു. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു വീട്ടിനുള്ളിൽ റെയ്ഡ്. സംഭവത്തിൽ വലിയറത്തല സ്വദേശി അജിത്തിനെ കസ്റ്റഡിയിൽ എടുത്തു.

സംസ്ഥാനത്ത് നിപ പ്രതിരോധം പൂർണമെന്ന് ആരോഗ്യവകുപ്പ്; 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് നിപ പ്രതിരോധം പൂർണമെന്ന് ആരോഗ്യവകുപ്പ്. ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട 2 പേരെ കൂടി ക്വാറന്റൈനിൽ നിന്നും ഒഴിവാക്കി. കുറഞ്ഞ റിസ്ക് വിഭാഗത്തിൽപെട്ട ഒരാളെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി. പരിശോധനയിൽ 55 പേരുടെ ഫലവും നെഗറ്റീവാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ രോഗ ബാധിതൻ വെൻറിലേറ്ററിൽ തുടരുകയാണ്. അതേസമയം സംസ്ഥാനത്ത് ഇന്ന് ന്ന് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. മലപ്പുറം 5 കോഴിക്കോട് 4, വയനാട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 190 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

അയ്യപ്പനാമത്തിലും അള്ളാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞ; പെരുമ്പാവൂർ നഗരസഭയിലും ചട്ടലംഘനം

കൊച്ചി: പെരുമ്പാവൂർ നഗരസഭയിലും സത്യപ്രതിജ്ഞാ ചട്ടലംഘനമെന്ന് ആരോപണം. അയ്യപ്പനാമത്തിലും അള്ളാഹുവിന്റെ നാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത് എന്ന് സൂചന. തിരുവനന്തപുരം കോർപ്പറേഷനിലെ സത്യപ്രതിജ്ഞ വിവാദമായതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.

വടകരയിൽ വയോധികൻ ജീവനൊടുക്കിയ സംഭവം: പ്രതിഷേധത്തിന് ഒരുങ്ങി ആക്ഷൻ കമ്മിറ്റി.

കോഴിക്കോട്: വടകരയിൽ സാമ്പത്തിക തട്ടിപ്പിനെത്തുടർന്ന് വയോധികൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധത്തിന് ഒരുങ്ങി ആക്ഷൻ കമ്മിറ്റി. വടകര കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ സാമ്പത്തിക തട്ടിപ്പിൽ പ്രതിയെ പിടികൂടാത്തതിനാണ് പ്രതിഷേധം. ഇബ്രാഹിം ഹാജിയുടെ മരണത്തിന് കാരണക്കാരായവരെ പിടികൂടാൻ എന്നാണ് ആവശ്യം.

കോഴിക്കോട് തിപിടിത്തം; കെട്ടിടത്തിൽ തീ പടർന്നത് ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന്

കോഴിക്കോട്: മാവൂർ റോഡിൽ കെട്ടിടത്തിന് തീപിടിച്ചു. അഗ്നിരക്ഷാസേന എത്തി തീ പൂർണമായി അണച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം.

പാലക്കാട് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് ജീവനൊടുക്കി; കൊലപാതകത്തിലെത്തിയത് കുടുംബവഴക്ക്

പാലക്കാട്: ആര്യമ്പാവ് കുണ്ടൂർക്കുന്ന് റോഡിൽ കൊമ്പത്ത് പള്ളത്ത് കോളനിയിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്ക് ഇടയിൽ ഇരുവരും കൊല്ലപ്പെട്ടു. ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് സ്വയം ജീവനോടുക്കി എന്നാണ് പ്രാഥമിക നിഗമനം സുകുമാരൻ (50 ) ഭാര്യ ദീപ (42) എന്നവരാണ് മരിച്ചത്. നാട്ടുകൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചുവരുന്നു ഇന്ന് രാത്രി 8 30നാണ് സംഭവം. ഗുരുതരമായി പരിക്കുപറ്റിയ ദീപയെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ ജീവൻ രക്ഷിക്കാനായില്ല.

പന്തീരങ്കാവ് ടോൾ പ്ലാസയിൽ അതിക്രമം

കോഴിക്കോട്: പന്തീരങ്കാവ് ടോൾ പ്ലാസയിൽ അതിക്രമം നടത്തിയെന്ന് പരാതി. ടോൾ പ്ലാസ ജീവനക്കാരന് നേരെ കാർ ഓടിച്ചു കയറ്റി. ട്രോൾ നൽകാതെ പോയത് തടഞ്ഞതോടെയാണ് അതിക്രമം നടത്തിയത്. കാർ യാത്രക്കാരനെ പിടികൂടാനായില്ല. അപകടത്തിൽ ഇരിങ്ങല്ലൂർ സ്വദേശിക്ക് പരിക്കേറ്റു.

പൊലീസ് ഉദ്യോഗസ്ഥന്റെ ക്വാട്ടേഴ്‌സിൽ വിജിലൻസ് മിന്നൽ പരിശോധന

പെരുമ്പാവൂർ: കുറുപ്പംപടിയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ ക്വാട്ടേഴ്‌സിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. കുറുപ്പുംപടി സിഐ രാജേഷ് കുമാറിന്റെ ക്വാട്ടേഴ്‌സിലാണ് പരിശോധന നടത്തിയത് പരിശോധന സമയത്ത് ക്വട്ടേഴ്‌സിൽ ഒരു കേസിലെ പ്രതിയും ഉണ്ടായിരുന്നു. കണക്കിൽപ്പെടാത്ത 40000 രൂപ പിടിച്ചെടുത്തു. സംഭവത്തിൽവിശദമായ അന്വേഷണം നടത്തുമെന്ന് വിജിലൻസ് അറിയിച്ചു.

News Malayalam 24x7
newsmalayalam.com