സംസ്ഥാനത്ത് വീണ്ടും എച്ച്1 എൻ1 മരണം; മരിച്ചത് പാലക്കാട് സ്വദേശി

ഇന്നത്തെ പ്രധാന വാർത്തകൾ അറിയാം...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Files

"കൂടുതൽ വെളിപ്പെടുത്തലുകൾ പിന്നാലെ"; ശ്വേതാ മേനോൻ

കൊച്ചി: താര സംഘടന അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ വെളിപ്പെടുത്തലുമായി നടി ശ്വേതാ മേനോൻ. വരവ് ചിലവ് കണക്കുകളിൽ ആകെ കള്ളക്കളിയാണെന്നും കൂടുതൽ വെളിപ്പെടുത്തലുകൾ പിന്നാലെയെന്നും നടി പറഞ്ഞു.

ഓപ്പറേഷൻ തൂഫാൻ: ഹോട്ടലിന്റെ മറവിൽ എംഡിഎംഎ വിൽപ്പന

കൊച്ചിയിലെ ഹോട്ടലിന്റെ മറവിൽ എംഡിഎംഎ വിൽപ്പന. പ്രതി ഡാൻസഫ് പിടിയിൽ. ബോൾഗാടീ എന്ന ഹോട്ടലിന്റെ ഉടമ മുഹമ്മദ്‌ യുസഫിനെയാണ് പൊലീസ് പിടികൂടിയത്. ഹോട്ടലിന്റെ മറവിൽ വ്യാപകമായി ലഹരി വിൽപ്പന നടതിയെന്നാണ് പൊലീസിന് ലഭിച്ച വിവരം.

വാണിയപ്പാറ പള്ളി സെമിത്തേരിയിലെ കല്ലറ ഇന്ന് തുറക്കും

കണ്ണൂർ: വാണിയപ്പാറ പള്ളി സെമിത്തേരിയിലെ ദുരൂഹത നീക്കാൻ ഇന്ന് പൊലീസ് കല്ലറ തുറന്ന് പരിശോധിക്കും. പൊലീസ്, റവന്യു, ഫോറൻസിക് വിഭാഗങ്ങളുടെ സാന്നിധ്യത്തിലാവും കല്ലറ തുറക്കുക. പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടത് മൃതദേഹമാണോ എന്നതിൽ വ്യക്തത വരുത്താനാണ് കല്ലറ പൊളിക്കുന്നത്. മൃതദേഹം ആണെങ്കിൽ ആരുടേത് എന്നും കണ്ടെത്തേണ്ടതുണ്ട്.

സംസ്ഥാനത്ത് വീണ്ടും അവയവദാനം

സംസ്ഥാനത്ത് വീണ്ടും അവയവദാനം. മസ്തിഷ്കമരണം സംഭവിച്ച പതിനാറുകാരന്റെ ഹൃദയം 24 കാരന് മാറ്റിവച്ചു. തൃശൂർ സ്വദേശി ജുവിൻ മരിച്ചത് പൊലീസ് ജീപ്പുമായി കൂട്ടിയിടിച്ച്. ജുവിന്റെ അവയവങ്ങൾ പുതുജീവനേകിയത് ഏഴുപേർക്ക്.

കാഫിർ സ്ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്കറിന്റെ ജാമ്യ ഹർജി ഇന്ന് പരിഗണിച്ചേക്കും

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസ് പ്രതിയായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യ ഹർജി കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിച്ചേക്കും. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാമതും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതിഭാഗം മേൽക്കോടതിയെ സമീപിച്ചത്. നിലവിൽ ഈ മാസം 30ാം തീയതി വരെ പ്രതിയെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.

വീര്യം കുറഞ്ഞ മദ്യം: ഡിവൈഎഫ്ഐ പ്രതിഷേധം ഇന്ന് 

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്, പിഎം ശ്രീ പദ്ധതികളിൽ ഡി വൈ എഫ് ഐ പ്രതിഷേധം ഇന്ന്. സംസ്ഥാന വ്യാപകമായി നടക്കുന്ന സമരം രാവിലെ 10 മണിക്ക് ആരംഭിക്കും. മദ്യനികുതി ഇളവിലും പി എം ശ്രീയിലും പ്രതിപക്ഷത്ത് ഉണ്ടായിരുന്നപ്പോഴത്തെ നിലപാട് യു ഡി എഫ് വിഴുങ്ങിയെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. വിദ്യാർത്ഥികളെ കാവിവത്കരിക്കാനും, ലഹരിയിലേക്ക് തള്ളിവിടാനുമുള്ള പദ്ധതികൾ നടപ്പാക്കാൻ അനുവദിക്കില്ലെന്നുമുള്ള മുദ്രാവാക്യങ്ങളുയർത്തിയാണ് പ്രതിഷേധം.

വീര്യം കുറഞ്ഞ മദ്യം: വ്യക്തത വരുത്താൻ മുഖ്യമന്ത്രി

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതിയിളവിൽ വ്യക്തത വരുത്താൻ മുഖ്യമന്ത്രി. നിയമസഭയിൽ ബജറ്റ് ചർച്ചയ്കുള്ള മറുപടിക്കിടെ വിഷയം വിശദീകരിക്കും. രാവിലെ മന്ത്രിസഭായോഗത്തിലും മുഖ്യമന്ത്രി വിശദീകരണം നൽകും. നടപടി എക്സൈസ് മന്ത്രി അടക്കമുള്ളവർ വിയോജിപ്പ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ.

 പിഎം ശ്രീ മന്ത്രിസഭ ഉപസമിതി ഇന്ന് ചർച്ച ചെയ്യും

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി ചർച്ച ചെയ്യാൻ മന്ത്രിസഭ ഉപസമിതി ഇന്ന്. പദ്ധതിയിലെ പ്രത്യാഘാതങ്ങൾ, സ്വീകരിക്കേണ്ട നിബന്ധനകൾ തുടങ്ങിയവ ചർച്ചയാകും. സമിതി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. വിഷയം ഇന്ന് സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം.

കനത്ത മഴ! മുംബൈയിൽ ഓറഞ്ച് അലേർട്ട്

മുംബൈ: കനത്ത മഴയെ തുടർന്ന് മുംബൈയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്കാണ് കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്. മുംബൈയിൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ നഗരത്തിലെ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.

അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം; കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് കേരള മുഖ്യമന്ത്രി കത്തയച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിമരുന്ന് വ്യാപനത്തില്‍ നിന്ന് മുക്തമാക്കുന്നതിനും മയക്കുമരുന്ന് കടത്ത് ശൃംഖലകളുടെ അടിവേരറുക്കാനും കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന 'ഓപ്പറേഷന്‍ തൂഫാന്‍' കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി അയല്‍ സംസ്ഥാനങ്ങളുമായി സംയുക്ത പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇന്റലിജന്‍സ് അധിഷ്ഠിതമായ നിയമനടപടികള്‍ ശക്തിപ്പെടുത്തുകയും മയക്കുമരുന്ന് കടത്തുകാരുടെ സാമ്പത്തിക ശൃംഖലകള്‍ തകര്‍ക്കുകയും അനധികൃത സമ്പാദ്യങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യുന്നതായി മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

കനത്ത മഴ! മുംബൈയിൽ ഓറഞ്ച് അലേർട്ട്

അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്കാണ് കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്. മുംബൈയിൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ നഗരത്തിലെ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു

പുനർജനി അഭയ കേന്ദ്രത്തിലെ പീഡനം; തെളിവെടുപ്പിനിടെ അശ്ലീല പ്രർശനം നടത്തി പ്രതി

കൊല്ലം: പുനർജനി അഭയ കേന്ദ്രത്തിലെ പീഡനക്കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിനിടെ അശ്ലീലപ്രദർശനം നടത്തി പ്രതി ബ്രഹ്മദാസ്. മാധ്യമങ്ങൾക്ക് നേരെ ഉടുമുണ്ട് അഴിച്ച് കാട്ടിയായിരുന്നു പ്രതികരണം. വൈദ്യ പരിശോധനയ്ക്കിടെ തെറി പറഞ്ഞും, തുപ്പിയും അരിശം തീർത്തു.

മലപ്പുറത്ത് ലോറി മറഞ്ഞ് അപകടം; ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു

മലപ്പുറം: വളാഞ്ചേരിയിൽ ലോറി മറഞ്ഞു അപകടം.എടയൂരിൽ ചീനിച്ചോട് ഭാഗത്ത് ഇറക്കം ഇറങ്ങി വരുന്നതിനിടെ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. പ്രദേശത്ത് അപകടം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.

ചട്ടവിരുദ്ധമായി പ്രവർത്തിച്ച കോച്ചിങ് സെന്ററുകൾക്ക് പൂട്ടിട്ട് സർക്കാർ

ലഖ്നൗ: ചട്ടവിരുദ്ധമായി പ്രവർത്തിച്ച കോച്ചിങ് സെന്ററുകൾ അടച്ച് പൂട്ടി ഉത്തർപ്രദേശ് സർക്കാർ. സ്ഥാപനങ്ങൾ പ്രവർത്തിച്ചത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് അധികൃതർ. സ്ഥാപനങ്ങൾ പൂട്ടിച്ചത് വാരാണസി വികസന അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ

പിഎം ശ്രീയിൽ കടുപ്പിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: പിഎം ശ്രീ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. അടിയന്തരപ്രമേയ നോട്ടീസ് ആയി അവതരിപ്പിക്കാനാണ് നീക്കം. പി. പ്രസാദ് നോട്ടീസ് നൽകി.

പി. രാജീവ് എൽഡിഎഫ് കൺവീനർ?

തിരുവനന്തപുരം: മുൻമന്ത്രി പി രാജീവിനെ എൽഡിഎഫ് കൺവീനർ ആക്കാൻ സിപിഐഎമ്മിൽ ആലോചന. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറുന്ന് ടി പി രാമകൃഷ്ണൻ സിഐടിയു സംഘടന രംഗത്തേക്ക് എത്തിയേക്കും. ഓഗസ്റ്റിൽ ചേരുന്ന സിപിഐഎം സംസ്ഥാന നേതൃയോഗത്തിൽ തീരുമാനമുണ്ടായേക്കും.

മുട്ട വേണ്ട! കൊൽക്കത്തയിലെ സ്‌കൂളുകളിൽ ഇനി രാജ്മയും പനീറും

പശ്ചിമ ബംഗാൾ കൊൽക്കത്തയിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്ന് മുട്ട ഒഴിവാക്കുന്നു. പകരം രാജ്മയും പനീറും വിതരണം ചെയ്യാനാണ് തീരുമാനം. ഭക്ഷണ വിതരണം ഇസ്കോൺ ഏറ്റെടുക്കും.

നവജാത ശിശുവിന്റെ മരണം: കിൻഡർ ആശുപത്രിക്കെതിരെ അന്വേഷണ റിപ്പോർട്ട്

എറണാകുളം: നവജാത ശിശുവിൻ്റെ മരണത്തിൽ എറണാകുളത്തെ കിൻഡർ ആശുപത്രിക്കെതിരെ അന്വേഷണ റിപ്പോർട്ട്. ചികിത്സാപിഴവാണ് കുട്ടിയുടെ മരണകാരണമെന്ന് ജില്ലാ ആർസിഎച്ച് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോട്ടിൽ പറയുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 26നാണ് വെണ്ണല സ്വദേശികളുടെ കുഞ്ഞ് മരിച്ചത്. ദമ്പതികൾ പൊലീസിൽ പരാതി നൽകി.

അച്യുത് ശങ്കർ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ

ഉന്നത വിദ്യാഭ്യാസം കൗൺസിൽ വൈസ് ചെയർമാനായി അച്യുത് ശങ്കറിന് നിയമിക്കാൻ തീരുമാനം. കേരള സർവകലാശാലയിലെ ബയോഇൻഫോർമാറ്റിക്സ് വകുപ്പിന്റെ തലവനായിരുന്നു. സി-ഡിറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന് നേതൃത്വം നൽകിയ ആളാണ് അച്യുത് ശങ്കർ.

വാണിയപ്പാറ പള്ളിയിലെ  ദുരൂഹ കല്ലറ തുറക്കുന്നു

കണ്ണൂർ: അജ്ഞാത മൃതദേഹം കണ്ടെന്ന സംശത്തെ തുടർന്നുള്ള പരിസോധനക്കായി വാണിയപ്പാറ പള്ളിയിലെ ദുരൂഹ കല്ലറ തുറക്കുന്നു. ഇരിട്ടി തഹസീൽദാർ, ഫോറൻസിക് ഉദ്യോഗസ്ഥർ തുടങ്ങിയവർ എത്തി. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. കോഴിക്കോട് ഒളവണ്ണ സ്വദേശി മഠത്തിൽ അസീസും സംഘവും കല്ലറയിൽ ഇറങ്ങും. പള്ളി പരിസരത്ത് വൻ പൊലീസ് സന്നാഹം ഒരുക്കിയിരിക്കുന്നു.

നെടുമ്പാശേരിയിൽ വാഹനാപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

അങ്കമാലി: നെടുമ്പാശേരിയിൽ ദേശീയപാത ഫാർമസി കവല ഭാഗത്ത് ഉണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഇരിങ്ങാലക്കുട സ്വദേശികളായ ഗോകുൽ, അശ്വിൻ എന്നിവരാണ് മരിച്ചത്.രാവിലെ ഏഴര മണിയോടെ ആയിരുന്നു അപകടം.

എല്ലാം ചെയ്തത് മുൻ സർക്കാർ; പിഎംശ്രീയിൽ വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പിഎംശ്രീയിൽ നിയസഭിയിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ. എല്ലാം ചെയ്തത് മുൻ സർക്കാരാണെന്നും പുതിയ സർക്കാർ തുടർനടപടികൾ സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മുൻ സർക്കാർ ധാരണാ പത്രത്തിൽ ഒപ്പിട്ടത് ഇരുട്ടിൻ്റെ മറവിലെന്നും അദ്ദേഹം പറഞ്ഞു. പി എംശ്രീ പദ്ധതി നടപ്പാക്കാൻ പറ്റില്ലെന്ന് പറയാൻ എന്തുകൊണ്ടാണ് ലീഗ് നേതാവ് കൂടിയായ ഷംസുദ്ദീന് കഴിയാത്തതെന്ന് മുൻ മന്ത്രി പി. പ്രസാദ് ചോദിച്ചു.

സഭയിൽ കെ.രാജനും സ്പീക്കറും തമ്മിൽ തർക്കം

തിരുവനന്തപുരം: നിയമസഭയിൽ കെ. രാജനും സിപീക്കറും തമ്മിൽ തർക്കം. വാക്കൗട്ട് പ്രസംഗം ചുരുക്കണമെന്ന് സ്പീക്കർ പറഞ്ഞപ്പോൾ അധികം സമയം വേണമെന്നും തൻ്റെ കക്ഷിയുടെ അവകാശമാണെന്നും കെ. രാജൻ പറഞ്ഞു. എന്നാൽ പ്രതിപക്ഷ നേതാവ് വിശദമായി സംസാരിച്ചതാണെന്ന് സ്പീക്കർ ചൂണ്ടിക്കാണിച്ചു.

പാലക്കാട് അയൽവാസികളുടെ തർക്കത്തിന് പിന്നാലെ ആസിഡ് ആക്രമണം; പ്രതി പിടിയിൽ

പാലക്കാട്: മാത്തൂരൂരിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയിൽ മാത്തൂർ കരിയാങ്കോട് ആനിക്കോട് സ്വദേശി ചേരിങ്കൽ വീട്ടിൽ സതീഷ് കുമാറിന് ആസിഡ് വീണ് ഗുരുതരമായി പരിക്കേറ്റു. ഒളിവിൽ പോയ പ്രതിയെ കോട്ടായി പൊലീസ് കോയമ്പത്തൂരിൽ നിന്ന് പിടികൂടി.

എക്സാലോജിക് കേസ്; നിർണായക രേഖകൾ ഇഡിക്ക് ഇന്ന് ലഭിച്ചേക്കും

കൊച്ചി: സിഎംആർഎൽ എക്സാലോജിക് കേസിൽ നിർണായക രേഖകൾ ഇഡിക്ക് ഇന്ന് ലഭിച്ചേക്കും. SFIO റിപ്പോർട്ടിന്റെ അനുബന്ധ രേഖകൾ ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. 134 രേഖകളാണ് ലഭിക്കുക.

അതേസമയം കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മരുമകൻ അനിൽ ആനന്ദ പണിക്കർ ചോദ്യം ചെയ്യലിന് ഹാജരായി. സിഎംആർഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ കൂടിയാണ് അനിൽ ആനന്ദ പണിക്കർ. മുൻ ചീഫ് ജനറൽ മനേജർ പി സുരേഷ് കുമാറും ഹാജരായി.

കാഫിർ സ്ക്രീന് ഷോട്ട് കേസ്; ജിതിൻ്റെ ജാമ്യാപേക്ഷ 27 ന് പരിഗണിക്കും 

കോഴിക്കോട്; കാഫിർ സ്ക്രീന് ഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 27 ലേക്ക് മാറ്റി. വിശദമായ വാദം കേൾക്കാനാണ് കോഴിക്കോട് ജില്ല കോടതി അപേക്ഷ മാറ്റിയത്. ഇന്നലെ വടകര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജിതിൻ ഭാസ്‌കറിൻ്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

കൊല്ലത്ത് തെങ്ങിൽ നിന്ന് വീണ് മധ്യവയസ്കന് ദാരുണാന്ത്യം

കൊല്ലം: അഞ്ചലിൽ തെങ്ങിൽ നിന്ന് വീണ് മധ്യവയസ്കന് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശി വിജയകുമാറാണ് തെങ്ങിൽ നിന്നും വീണത്. തലച്ചോറ് പൊട്ടി സംഭവസ്ഥലത്ത് തന്നെ വച്ച് മരിക്കുകയായിരുന്നു. മരണപ്പെട്ടു.

മദ്യ നികുതി, പിഎംശ്രീ വിവാദങ്ങൾ ; പ്രതിഷേധവുമായി ഡിവൈഎഫ്ഐയും എസ്എഫ്ഐയും

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയതിൽ ഡിവൈഎഫ്ഐയുടെ സംസ്ഥാന വ്യാപക പ്രതിഷേധം. മിക്ക ജില്ലകളിലും മാർച്ചിൽ സംഘർഷം. കൊച്ചിയിലും ഇടുക്കിയിലും പൊലീസുകാർക്ക് മർദനം. തിരുവനന്തപുരത്ത് എസ്എഫ്ഐ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന് നേരെ ലാത്തി വീശിയതിന് പിറകെ പൊലീസ് നേരെ ജലപീരങ്കിയും പ്രയോഗിച്ചു.

ഉടൻ പരിഹാരമുണ്ടാകും... 'അമ്മ'യിലെ രാജിയിൽ മമ്മൂട്ടി

താരസംഘടന അമ്മയിലെ കൂട്ട രാജിയിൽ പ്രതികരിച്ച് സൂപ്പർ താരം മമ്മൂട്ടി. എല്ലാ പ്രശ്‌നങ്ങൾക്കും ഉടൻ പരിഹാരമുണ്ടാകും... കാത്തിരിക്കണമെന്നും നടൻ മമ്മൂട്ടി

വയനാടിനെ വിറപ്പിച്ച കടുവ കൂട്ടിൽ കുടുങ്ങി

വയനാട്: മുത്തങ്ങ ചിറമൂലയിൽ ഭീതി പരത്തിയ കടുവ കൂട്ടിൽ കുടുങ്ങി. രണ്ട് മാസത്തിനിടെ 9 വളർത്തുമൃഗങ്ങളെ കടുവ കൊന്നിരുന്നു. ഇതേ തുടർന്ന് ഉന്നതിക്ക് സമീപത്ത് വനത്തിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.

"എൽഡിഎഫിന്റെ സംരക്ഷകനായി വെള്ളാപ്പള്ളിയെ കണ്ടിട്ടില്ല, കാണുകയുമില്ല": ബിനോയ് വിശ്വം

തിരുവനന്തപുരം; വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിന്റെ സംരക്ഷകനായി സിപിഐ വെള്ളാപ്പള്ളിയെ കണ്ടിട്ടില്ലെന്നും കാണുകയില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.കെ. മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളിക്കെതിരെ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ മദ്യത്തിൽ മുക്കിത്താഴ്ത്താൻ അനുവദിക്കില്ലെന്നും മദ്യ ലോബിക്ക് വേണ്ടിയുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

അരുണാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയം

അരുണാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ കനത്ത നാശനഷ്ടം. അസമിലും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

വീട്ടമ്മയെ ആക്രമിച്ച് കാപ്പ കേസ് പ്രതി

തൃശൂര്‍ നാട്ടികയില്‍ മദ്യലഹരിയില്‍ വീട്ടമ്മയെ ആക്രമിച്ച് കാപ്പ കേസ് പ്രതി. തടഞ്ഞുനിര്‍ത്തി മുഖത്ത് അടിച്ച ഗുണ്ടയെ പ്രതിരോധിച്ച് വീട്ടമ്മ. ചെമ്മാപ്പിളി നഗര്‍ സ്വദേശിനി സുജിതയെയാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ശരത് എന്ന കണ്ണാപ്പി മര്‍ദ്ദിച്ചത്.

4 പേർക്ക് കൂടി ഷിഗെല്ല

കോഴിക്കോട് കൊയിലാണ്ടി നഗരസഭയില്‍ 4 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് പെരുവട്ടൂരില്‍ ഒരാള്‍ക്കും കോതമംഗലത്ത് രണ്ട് പേര്‍ക്കും പതിനെട്ടാം വാര്‍ഡിലും രോഗികളെല്ലാം ആരോഗ്യനില വീണ്ടെടുത്തുവരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിഭാഗം 2 പേർ രോഗമുക്തരായി രണ്ടുപേരില്‍ ഒരാള്‍ ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയിലും ഒരാള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

സ്വകാര്യ നിക്ഷേപം ഉണ്ടാകും 

പറ്റാവുന്ന മേഖലകളിലെല്ലാം സ്വകാര്യ നിക്ഷേപങ്ങളുണ്ടാവുമെന്നും മറ്റിടങ്ങളില്‍ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി. സ്വകാര്യ പങ്കാളിത്തമുള്ള പുതിയ സാമ്പത്തിക മാതൃകയാണ് മുന്നോട്ട് വയ്ക്കുന്നതെന്നും മുഖ്യമന്ത്രി.

ആയത്തുല്ല അലി ഖമനെയിയുടെ സംസ്കാര ചടങ്ങിലേക്ക് മോദിക്ക് ക്ഷണം

ആയത്തുല്ല അലി ഖമനെയിയുടെ സംസ്കാര ചടങ്ങിലേക്ക് മോദിയെ ക്ഷണിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ. അടുത്ത മാസം 4 മുതൽ 9 വരെയാണ് ഇറാനിൽ ഖമനെയിയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നത്.

വി.ഡി.സതീശനെതിരെ പിണറായി വിജയൻ

പ്രതിപക്ഷ നേതാവിനെയും പാർട്ടി സെക്രട്ടറിയെയും അണികൾ ചോദ്യം ചെയ്യുകയാണെന്ന വി.ഡി. സതീശൻ്റെ പരാമർശത്തിനെതിരെ തിരിച്ചടിച്ച് പിണറായി വിജയൻ. അതൊക്കെ വല്ലാത്ത പൂതിയാണെന്നായിരുന്നു പ്രതികരണം. വലതുപക്ഷ മാധ്യമങ്ങൾ കൊത്തിക്കീറി വലിച്ചു കീറിയിട്ടുണ്ട്. ഞങ്ങൾ ആദ്യമായി അല്ല ഇതൊന്നും നേരിടുന്നത്. എന്നെയോ ഞങ്ങളെയോ ഈ സ്ഥാനത്ത് വേണ്ടെന്ന് ആരും തീരുമാനിച്ചിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

തിരുവനന്തപുരം നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു

കാപ്പ കേസില്‍ പ്രതിയായി ജയിലില്‍ കിടക്കുന്ന ആര്‍ സുഗതന്‍ ഒഴികെ 19 ബിജെപി കൗണ്‍സിലര്‍മാരുടെയും സത്യപ്രതിജ്ഞ പൂര്‍ത്തിയായി. 20 കൗൺസിലർമാർ വിവിധ ദൈവങ്ങളുടെ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ഇത് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് വീണ്ടും സത്യപ്രതിജ്ഞ നടത്തിയത്.

ഉത്തരവിലുള്ളത് പാലിച്ചു

ഹൈക്കോടതി വിധിയില്‍ പറഞ്ഞതുപോലെ പാലിച്ചുവെന്നും 19 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തുവെന്നും വിവി രാജേഷ്. 19 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യാനുള്ള നോട്ടീസ് നല്‍കി. എല്‍ഡിഎഫ് യുഡിഎഫ് പാര്‍ലമെന്ററി നേതാക്കളെ മെയില്‍ വാട്‌സാപ്പ് വഴി അറിയിച്ചു എന്നും രാജേഷ്.

"വീര്യം കുറഞ്ഞ മദ്യം: മുഖ്യമന്ത്രിയോട് അതൃപ്തി അറിയിച്ചിട്ടില്ല"

ഞാന്‍ മുഖ്യമന്ത്രിയോട് അതൃപ്തി അറിയിച്ചിട്ടില്ല. മുഖ്യമന്ത്രിയെ കാണാന്‍ പോയത് എക്‌സൈസ് മോഡേണൈസേഷനുമായി ബന്ധപ്പെട്ടെന്ന് എം. ലിജു. കേരളത്തില്‍ ഏത് മദ്യം വില്‍ക്കണമെങ്കിലും അനുമതി നല്‍കേണ്ടത് എക്‌സൈസ് വകുപ്പാണ്. അങ്ങനെ ഒരു അനുമതിയും നല്‍കേണ്ട ഫയല്‍ നിലവില്‍ എക്‌സൈസിനു മുന്‍പില്‍ ഇല്ല. യുഡിഎഫ് വിഷയം ചര്‍ച്ച ചെയ്യും. മദ്യനയം വന്നാല്‍ മാത്രമേ ചര്‍ച്ചയുള്ളൂ എന്നും എം. ലിജു

വിദ്യാലയങ്ങളിലെ തെരുവുനായ ശല്യം തടയാൻ സർക്കുലർ

സുപ്രീംകോടതിയുടെ നിർദേശങ്ങൾ നടപ്പിലാക്കാൻ മാർഗ്ഗ നിർദേശം നൽകിയുള്ളതാണ് സർക്കാർ പുറത്തിറക്കിയ സർക്കുലർ. സ്കൂളിനകത്ത് തെരുവുനായ കയറാതിരിക്കാൻ ചുറ്റുമതിൽ ഉണ്ടെന്ന് ഉറപ്പുവരുത്തുക, ശാസ്ത്രീയമായ മാലിന്യ സംസ്കരണ രീതികൾ സ്കൂളിൽ നടപ്പാക്കുക, തദ്ദേശസ്ഥാപനങ്ങൾ മൂന്നുമാസത്തിൽ ഒരിക്കൽ സ്കൂളുകളിൽ പരിശോധന നടത്തുന്നുണ്ടെന്ന് ഉറപ്പാക്കുക, ഉപജില്ല, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരും സ്കൂളുകൾ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക തുടങ്ങിയവയാണ് സർക്കുലറിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ.

ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ആരെയും അറിയിക്കാതെ: എസ് പി ദീപക്ക്

ബിജെപി കൗണ്‍സിലര്‍മാരുടേത് ഒരിടത്തും നടക്കാത്ത തരത്തിലുള്ള സത്യപ്രതിജ്ഞയെന്ന് എൽ ഡി എഫ് പാർലിമെന്ററി പാർട്ടി നേതാവ് എസ് പി ദീപക്ക്. ജനങ്ങളെ അറിയിക്കുക എന്ന മിനിമം മര്യാദ കാണിക്കണം. ജനാധിപത്യ പ്രക്രിയയ്ക്ക് വെല്ലുവിളിയാകുന്ന കാര്യങ്ങൾ മാത്രമാണ് ചെയ്യുന്നത്. വിയ്യൂർ ജയിലിൽ ഉള്ള സുഗതനെ ഓൺലൈൻ ആയി പങ്കെടുപ്പിച്ചിരുന്നെങ്കിൽ പൂർത്തിയായേനെ എന്നും ദീപക് പരിഹസിച്ചു. ഇത്ര ദിവസം അവർ ചെയ്തത് എന്ത് എന്നത് ചോദ്യചിഹ്നമായെന്നും നിയമ പോരാട്ടം തുടരുമെന്നും ദീപക് വ്യക്തമാക്കി.

മുഖ്യമന്ത്രിയോട് അതൃപ്തി അറിയിച്ചിട്ടില്ലെന്ന് എം.ലിജു

ലഹരി കുറഞ്ഞ മദ്യം എന്ന സങ്കല്പം കേരളത്തിൽ കൊണ്ടുവന്നത് എൽഡിഎഫ് ആണെന്നും യുഡിഎഫ് ഇത് വിൽക്കാമെന്ന് പറഞ്ഞിട്ടില്ലെന്നും എക്സൈസ് വകുപ്പ് മന്ത്രി എം.ലിജു. ബജറ്റിൽ വരുന്ന നികുതി നിർദേശങ്ങൾ മന്ത്രിമാരുമായി ചർച്ച ചെയ്യേണ്ടതില്ല . വിൽക്കണോ വേണ്ടയോ എന്നത് മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണ് . മുഖ്യമന്ത്രിയെ കാണാൻ പോയത് എക്സൈസ് മോഡേണൈസേഷനുമായി ബന്ധപ്പെട്ടാണെന്നും അതൃപ്തിയില്ലെന്നും മന്ത്രി വ്യക്തമാക്കി. മദ്യനയം വന്നാൽ മാത്രമേ ഇതിൽ ചർച്ചയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ആരു കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കിയാലും നടക്കില്ല;കെ.മുരളീധരൻ

മദ്യ നയത്തിൽ ഒരു യു ടേണും ഇല്ലെന്ന് മന്ത്രി കെ.മുരളീധരൻ. ആരെയും ഒറ്റപ്പെടുത്താൻ ആരും ശ്രമിക്കേണ്ട. ടീം വി.ഡി. സതീശൻ എന്ന നിലയിലാണ് മുന്നോട്ട് പോകുന്നത്. പ്രതിപക്ഷം ഇനിയെങ്കിലും സത്യസന്ധമായി രാഷ്ട്രീയ പ്രവർത്തനം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പിഎം ശ്രീയിൽ ഒപ്പിട്ടാൽ ഒപ്പിട്ടത് തന്നെയാണെന്നും മന്ത്രി വ്യക്തമാക്കി. കരിക്കുലത്തിലും വിദ്യാലയങ്ങൾ തിരഞ്ഞെടുക്കുന്നതിലും വിട്ടുവീഴ്ചയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും

അറ്റകുറ്റ പണി പൂർത്തിയായതിനെ തുടർന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും. ഔദ്യോഗിക വസതിയിലെ ഗൃഹ പ്രവേശന ചടങ്ങ് സ്വകാര്യ ചടങ്ങായിരിക്കും. നിലവിൽ കൻ്റോൺമെൻ്റ് ഹൗസിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.

"നിങ്ങളാണ് എന്നെ ഹീറോ ആക്കിയത്":വെള്ളാപ്പള്ളി നടേശൻ

പത്മശ്രീ പുരസ്കാരം തനിക്കുള്ളതല്ല എസ്എൻഡിപി അംഗങ്ങൾക്കുള്ളതാണെന്ന് വെള്ളാപ്പള്ളി നടേശൻ. പുരസ്കാരം സമുദായത്തിന് ലഭിച്ച അംഗീകാരമാണ്. പുരസ്കാരം ലഭിക്കാതിരിക്കാൻ കേസുകൾ കൊടുത്തു. ചാനലുകൾ കാര്യങ്ങൾ പഠിക്കാതെ അവരുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് പറയുന്നുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഞാൻ മലപ്പുറത്തെ കുറിച്ച് ഒരു വർഗീയതയും പറഞ്ഞിട്ടില്ല. ലീഗ് നടത്തിയ വിവേചനത്തെ പറ്റിയാണ് പറഞ്ഞത്. ജാതിയുടെ പേരിൽ നീതി നിഷേധിക്കപ്പെട്ട സമുദായത്തിന് വേണ്ടി ഇനിയും ജാതി പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പൊലീസിനെതിരെ ബ്ലേഡ് ആക്രമണ ആരോപണവുമായി എസ്എഫ്ഐ

പൊലീസ് മാർച്ചിനിടെ ബ്ലേഡ് ഉപയോഗിച്ച് വിദ്യാർത്ഥികളുടെ ശരീരം കീറി വലിച്ചതായി എസ്എഫ്ഐ. പൊലീസ് ആക്ടിന് വിരുദ്ധമായി പ്രവർത്തിച്ചു. വനിത പ്രവർത്തകരെ ലാത്തി കൊണ്ട് മർദിച്ചു. സമീപ കാലത്ത് മാർച്ചിനെ കൈകാര്യം ചെയ്ത് കാണാത്ത രീതിയിൽ പൊലീസ് സ്വീകരിച്ചു. മൂന്നാം മുറ പോലെ തോന്നിക്കുന്ന രീതിയാണെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എസ് .സഞ്ജീവ് കുറ്റപ്പെടുത്തി. വനിത നേതാക്കളെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തപ്പോൾ ലാത്തി കൊണ്ട് തലയ്ക്കടിച്ചു. കോൺഗ്രസുകാരും ആർഎസ്എസുകാരും കാക്കി ഇട്ടിട്ടുണ്ടെങ്കിൽ ആ തിണ്ണ മിടുക്ക് ഞങ്ങളുടെ നേർക്ക് കാണിക്കണ്ടെന്നും സഞ്ജീവ് പറഞ്ഞു.

എന്ത് പറഞ്ഞാലും കേരള മോഡൽ എന്ന് മറുപടി;വി.ഡി. സതീശൻ

പുതിയൊരു കാഴ്ചപ്പാട് അനിവാര്യമാണെന്നും കഴിഞ്ഞ കാൽ നൂറ്റാണ്ടായി കേരള മോഡൽ എന്നു മാത്രമാണ് പറയുന്നതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരള മോഡൽ എങ്ങോട്ടും ചലിക്കാനാവാതെ നിശ്ചലമായി നിൽക്കുന്നു. പൊതു മേഖല സ്ഥാപനങ്ങൾ വെള്ളാനകൾ ആകാൻ പാടില്ലെന്നും വി.ഡി.സതീശൻ കുറ്റപ്പെടുത്തി.

ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതി പാളയം സന്തോഷിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. ഇയാൾ വിദേശത്തേക്ക് കടന്നതായും പൊലീസ് വ്യക്തമാക്കി. ആദ്യമായാണ് കേസിൽ ഒരു പ്രതിക്കെതിരെ ലുക്ക് ഔട്ട്‌ നോട്ടീസ് പുറത്തിറക്കുന്നത്. പാളയം സന്തോഷിനെ നേരത്തെ തന്നെ പൊലീസ് പ്രതി ചേർത്തിരുന്നു. അതേസമയം കേസിലെ ഒമ്പതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചു.

പകർച്ച പനിയിൽ വിറച്ച് കേരളം

സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് മരിച്ചത് എട്ടുപേരാണ്. എലിപ്പനി, മഞ്ഞപ്പിത്തം, ഇൻഫ്ലുവൻസ എന്നിവ ബാധിച്ചായിരുന്നു മരണം. 70 പേർക്ക് ഇന്ന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഈ മാസം മാത്രം 1630 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആറുപേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. എട്ട് പേർക്ക് എലിപ്പനിയും 11 പേർക്ക് മഞ്ഞപ്പിത്തവും ബാധിച്ചു. 13533 പേർ പനി ബാധിച്ചു ചികിത്സ തേടി.

മരുന്ന് മാറി നൽകിയതായി പരാതി

കോഴിക്കോട് നാദാപുരം ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ രോഗിക്ക് മരുന്ന് മാറി നൽകിയതായി പരാതി. മരുന്ന് മാറി നൽകിയതിന് തുടർന്ന് അബോധാവസ്ഥയിൽ ആയ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുടവന്തേരി സ്വദേശി ചന്ദ്രനാണ് ആശുപത്രി അധികൃതർ മരുന്നുമാറി നൽകിയത്.

ലോക്കൽ സെക്രട്ടറിക്കെതിരെ പരാതി

സമൂഹമാധ്യമത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ സിപിഐഎം ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്. നൊച്ചാട് ലോക്കൽ സെക്രട്ടറി എടവന സുരേന്ദ്രനെതിരെയാണ് പൊലീസ് കേസെടുത്തത്. വാർത്ത ചാനലിന്റെ പേരിൽ വ്യാജ പോസ്റ്റർ നിർമിച്ച് സമൂഹ മാധ്യമത്തിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചതിനാണ് കേസെടുത്തത്. പടച്ചോൻ്റെ ആയുസ്സിൻ്റെ കണക്ക് എത്തിയാൽ മരിക്കും. അതിന് ആരോഗ്യ മന്ത്രിയുടെ മേൽ കുതിര കയറേണ്ടെന്ന പ്രസ്താവന മന്ത്രി പി.കെ. ബഷീർ നടത്തി എന്നായിരുന്നു പ്രചരണം.

കൂട്ട സ്ഥലംമാറ്റത്തിന് സ്റ്റേ

റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. 181 തഹസിൽദാർ മാർ അടക്കമുള്ള ട്രാൻസ്ഫർ ആണ് സ്റ്റേ ചെയ്തത്.

വീണ്ടും എച്ച്1 എൻ1 മരണം

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം. കരിമ്പുഴ എളമ്പുലാശേരി സ്വദേശി എഴുപത്തിയേഴുകാരൻ്റെ മരണം എച്ച്‌1 എൻ1 ബാധിച്ചാണെന്ന്‌ സ്ഥിരീകരിച്ചു. പനിയെ തുടർന്ന്‌ ദിവസങ്ങൾക്ക്‌ മുമ്പാണ്‌ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. പകർച്ചവ്യാധി വ്യാപനത്തിനു ശേഷം എച്ച്‌1 എൻ1 ബാധിച്ചുള്ള ജില്ലയിലെ രണ്ടാമത്തെ മരണമാണ്‌.

News Malayalam 24x7
newsmalayalam.com