
സിപിഐഎം പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ പ്രതിനിധികൾ. എം.വി. ഗോവിന്ദനെതിരായ നടപടി ശാസനയിൽ ഒതുക്കിയതിനെ പ്രതിനിധികൾ രൂക്ഷഭാഷയിൽ വിമർശിച്ചു. ശാസന പോരെന്നും കൂടുതൽ നടപടികൾക്ക് സമയം വൈകിയിട്ടില്ലെന്നും പ്രതിനിധികൾ. തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്നും ഒളിച്ചോടാൻ സെക്രട്ടറിക്ക് കഴിയില്ലെന്നും വിമർശനം. ആഗോള അയ്യപ്പ സംഗമം വലിയ തിരിച്ചടി ഉണ്ടാക്കി. ശബരിമല സ്വർണക്കൊള്ള കേസ് പ്രതി എ. പത്മകുമാറിനെതിരെ നേരത്തെ കടുത്ത നടപടി സ്വീകരിക്കേണ്ടതായിരുന്നു എന്നും അഭിപ്രായം ഉയർന്നു. അതേസമയം ജില്ലാ സെക്രട്ടേറിയറ്റിലേക്ക് കോന്നി എംഎല്‍എ കെ.യു. ജനീഷ് കുമാറിനെ പരിഗണിച്ചേക്കും.