
വയനാട് കളളാടി ദുരന്തം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും പ്രദേശവാസികളുടെ പുനരധിവാസം അനിശ്ചിതത്വത്തിൽ. നിർത്തിവെച്ച തുരങ്കപാതയുടെ നിർമാണപ്രവർത്തികളും പുനരാരംഭിച്ചിട്ടില്ല. ദുരന്തബാധിതർക്ക് വാഗ്ദാനം ചെയ്ത വാടക മൂന്ന് മാസം കഴിഞ്ഞിട്ടും കിട്ടിയില്ല. ഒൻപത് കുടുംബങ്ങളോടാണ് മാറി താമസിക്കാൻ ആവശ്യപ്പെട്ടത്. വാടക ലഭിക്കാതായതോടെ ദുരന്തബാധിതർ വീടുകളിലേക്ക് തിരികെയെത്തി. മാറി താമസിക്കേണ്ടി വന്നത് കുട്ടികളുടെ പഠനത്തെ ബാധിച്ചെന്നും ദുരിതബാധിതർ പറഞ്ഞു. ജോലിക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണ്. സർക്കാർ ഇടപെട്ട് ഉടൻ സഹായം ലഭ്യമാക്കണം എന്നാണ് ദുരിത ബാധിതരുടെ ആവശ്യം.