ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സി ചെയർമാനും അംഗങ്ങളും ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകില്ല. ചോദ്യം ചെയ്യാനും മൊഴി എടുക്കാനും അന്വേഷണ ഉദ്യോഗസ്ഥർ പിഎസ്‌സി ആസ്ഥാനത്തെ അംഗങ്ങളുടെ ചേംബറില്‍ എത്തണമെന്നാണ് നിർദേശം. ക്രൈംബ്രാഞ്ച് നൽകിയ നോട്ടീസിന് മറുപടിയായി അംഗങ്ങൾ ഇക്കാര്യം അറിയിക്കും. പ്രോട്ടോക്കോള്‍ ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നടപടി.