തിരുവനന്തപുരത്ത് ഷിഗെല്ല; മൂന്ന് വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചു

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
തിരുവനന്തപുരത്ത് ഷിഗെല്ല; മൂന്ന് വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചു

മിൽമയിൽ അഴിമതി? കുറഞ്ഞ വിലയ്ക്ക് പാല്‍ക്കുപ്പി വാങ്ങാനുള്ള കരാര്‍ റദ്ദാക്കി

ശബരിമല നെയ്യ് വിതരണത്തിലെ വിവാദത്തിനു പിന്നാലെ മിൽമയിൽ പാൽക്കുപ്പി ടെണ്ടർ അഴിമതിയെന്ന് ആരോപണം. മിൽമയ്ക്ക് പാൽക്കുപ്പി വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാർ ഏകപക്ഷീയമായി റദ്ദാക്കിയതിലാണ് അഴിമതി ആരോപണം ഉയർന്നിരിക്കുന്നത്. ചെറിയ തുകയ്ക്ക് കുപ്പികൾ വിതരണം ചെയ്യുന്ന കമ്പനിയായ ക്ലിയർപെറ്റിനെ മാറ്റി ഉയർന്ന തുകയ്ക്ക് കുപ്പികൾ നൽകുന്ന, തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടി.പി.എ.സി സ്കൈപെറ്റിന് കരാർ നൽകിയെന്നാണ് ആരോപണം. ഏകപക്ഷീയ നടപടിയെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാനാണ് ക്ലിയർപെറ്റ് കമ്പനിയുടെ തീരുമാനം..

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തൃശൂരില്‍ തുടക്കം. വിവിധ ജില്ലകൾ പിന്നിട്ട് പതാക - കപ്പി - കൊടിമരജാഥകൾ വൈകിട്ട് തൃശൂർ നഗരത്തിൽ സംഗമിക്കും.. വൈകീട്ട് അഞ്ചിന് സ്വാഗത സംഘം ചെയർമാൻ കെ.വി. അബ്ദുൾ ഖാദർ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് ഔദ്യോഗിക തുടക്കമാകും. നാളെ മുതൽ 22 വരെ നാല് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ 615 പ്രതിനിധികളാവും പങ്കെടുക്കുക. 20ന് രാവിലെ സമ്മേളന നഗരിയായ റീജിയണല്‍ തിയറ്ററിൽ പ്രതിനിധി സമ്മേളനം നടന്‍ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും.. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വിഗോവിന്ദന്‍, എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷ് അടക്കമുള്ളവർ സമ്മേളനത്തിൻ്റെ ഭാഗമാകും.

അഭിമന്യു വധക്കേസ്: വിചാരണയുടെ സമയക്രമവും സാക്ഷിപ്പട്ടികയും ഇന്ന് തീരുമാനിക്കും

അഭിമന്യു വധക്കേസിൽ വിചാരണയുടെ സമയക്രമവും, വിസ്തരിക്കേണ്ട സാക്ഷികളുടെ പട്ടികയും, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് തീരുമാനിക്കും. ഇന്നലെ കേസ് പരിഗണിച്ചെങ്കിലും വിചാരണ തീയതി തീരുമാനിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു . ഇന്ത്യൻശിക്ഷാനിയമത്തിലെ 323-ാംവകുപ്പ്‌ ഉൾപ്പെടുത്തിയ അധിക കുറ്റപത്രം പോപ്പുലർ ഫ്രണ്ട്‌, ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവർത്തകരായ പ്രതികളെ കഴിഞ്ഞയാഴ്ച്ച വായിച്ചുകേൾപ്പിച്ചിരുന്നു. വിചാരണ നാലുമാസത്തിനകം പൂർത്തിയാക്കാനാണ്‌ ഹൈക്കോടതി നിർദേശം. സമൻസുകളിൽ തുടർച്ചയായി പ്രതികൾ ഹാജരാകാതിരുന്നതിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മുന്നറിയിപ്പിന്റെ ഭാഗമായി കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ച യെല്ലോ അലർട്ട് തുടരുകയാണ്. ജാർഖണ്ഡിനും വടക്കൻ ഗംഗാതീര പശ്ചിമ ബംഗാളിന്റെ സമീപ പ്രദേശങ്ങൾക്കും മുകളിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമാണ് മഴ തുടരുന്നത്. അതേസമയം നാളെ എവിടെയും മഴമുന്നറിയിപ്പില്ല. ഇന്ന് മഴയ്‌ക്കൊപ്പം 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കൂടാതെ കേരളതീരത്ത് കള്ളകടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. എന്നാൽ കേരളം, കർണാടക, ലക്ഷ്വദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

നാലു വയസ്സുള്ള മകളുടെ ദൃശ്യങ്ങളും പകര്‍ത്തി; ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങള്‍ വിറ്റ യുവാവിനെതിരെ ഗുരുതര ആരോപണങ്ങള്‍

കൊല്ലത്ത് ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റ യുവാവിനെതിരെ ഗുരുതര ആരോപണങ്ങള്‍. നാല് വയസ്സുള്ള മകളുടെ ദൃശ്യങ്ങളും ഭര്‍ത്താവ് പകര്‍ത്തിയിരുന്നെന്നാണ് യുവതിയുടെ പരാതി. ഒന്നിലധികം ആളുകളുമായി കിടക്ക പങ്കിടാനും ഭാര്‍ത്താവ് നിര്‍ബന്ധിച്ചു. കൊല്ലത്തെ വിവാദ പങ്കാളി കൈമാറ്റ ദമ്പതികളുമായും ഭര്‍ത്താവിന് ബന്ധമുണ്ട്. നാട്ടിലും വിദേശത്തുമായാണ് കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ചിത്രീകരണം തടഞ്ഞപ്പോള്‍ ക്രൂരമായി മര്‍ദിച്ചു. ഭര്‍ത്താവിന് മറ്റു സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ പല സംഘങ്ങളോടും ബന്ധമുണ്ടെന്നും പറയുന്ന യുവതി വിവാഹ മോചന ഹര്‍ജിയും നല്‍കി.

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ നാലുപേർ പിടിയിൽ

തൊടുപുഴയില്‍ രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. ഇടവെട്ടിയിൽ ഇന്നുപുലർച്ചെയായിരുന്നു സംഭവം. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എസ്. ഷിയാസ്, ആഷിക്, നിഹാൻ, ആർഷിദ് എന്നിവരാണ് തൊടുപുഴ പൊലീസിൻ്റെ പിടിയിലായത്. ഇവരിൽ നിന്ന് 18.18 ഗ്രാം എംഡിഎംഎ, 10 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ കണ്ടെടുത്തു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചയാള്‍ കൂടിയാണ് ഷിയാസ്.

തുണിക്കച്ചവടത്തിന്റെ മറവിൽ ലഹരിക്കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ തുണികച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്തിയ നാലംഗ സംഘം പിടിയിൽ. അമ്മയും മകനും ചെറുമകളും അടങ്ങുന്ന സംഘത്തെയാണ് എക്സൈസ് നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. നെയ്യാറ്റിൻകര ആറാലുംമൂട് നടത്തിയ വാഹന പരിശോധനയിൽ ഇവരിൽ നിന്നും 125 ഗ്രാം എംഡിഎംഎയെയും കണ്ടെത്തി. സംഭവത്തിൽ ഈഞ്ചക്കൽ സ്വദേശി കിരൺ, കിരണിന്റെ അമ്മ ബീന, പെൺസുഹൃത്ത് സന്ധ്യ, അക്ഷയ് എന്നിവരുടെ അറസ്റ്റ് രേഖപെടുത്തിയിട്ടുണ്ട്. ഇവരോടൊപ്പമുണ്ടായിരുന്ന കിരണിന്റെ എട്ട് വയസ്സുകാരി മകളെ മറയാക്കിയായിരുന്നു ലഹരി കച്ചവടമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഈഞ്ചക്കലിൽ പ്രവർത്തിക്കുന്ന ഹോം ഗാർമെന്റ്സ് എന്ന വസ്ത്ര വ്യാപാരശാല കേന്ദ്രീകരിച്ചാണ് സംഘം ലഹരി വില്‍പ്പന നടത്തിയിരുന്നതെന്നും എക്സൈസ് സംഘം കണ്ടെത്തി. അന്തർ സംസ്ഥാന ലഹരി കച്ചവടക്കാരുമായി ഇവർക്ക് ബന്ധമുണ്ടോ എന്നുള്ള കാര്യം പരിശോധിക്കുമെന്നും എക്സൈസ് കമ്മീഷണർ അറിയിച്ചു.

പാലാ നഗരസഭയെ മായ രാഹുല്‍ നയിക്കും; എല്‍ഡിഎഫ് പിന്തുണയില്‍ യുഡിഎഫ് വിമതരുടെ ജയം

അവിശ്വാസ പ്രമേയത്തിലൂടെ യുഡിഎഫിന് നഷ്ടമായ ഭരണം പാലാ നഗരസഭയെ വിമത കൗണ്‍സിലര്‍ മായ രാഹുല്‍ നയിക്കും. ഇന്ന് നടന്ന ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ 16 വോട്ടോടെയാണ് മായയുടെ ജയം. യു‍ഡിഎഫ് സ്ഥാനാർഥി റിയ ബിനോ ചീരാംകുഴിക്ക് 10 വോട്ട് മാത്രമാണ് നേടാനായത്. എല്‍ഡിഎഫ് പിന്തുണയിലാണ് യുഡിഎഫ് വിമതരുടെ നേട്ടം. എല്‍ഡിഎഫ്, വിമത കൗണ്‍സിലര്‍മാര്‍, സ്വതന്ത്ര കൗണ്‍സിലമാര്‍ എന്നിവരുള്‍പ്പെട്ട നഗര വികസ മുന്നണിയാണ് നഗരസഭ ഭരിക്കുന്നത്. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെയാണ് മുൻ ചെയർപേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം പുറത്തായത്.

വഖഫ് ബോര്‍ഡിലെ അമുസ്ലീം അംഗങ്ങളുടെ നിയമനം; നിലപാട് തിരുത്തി സംസ്ഥാന സര്‍ക്കാര്‍

വഖഫ് ബോര്‍ഡിലെ അമുസ്ലീം അംഗങ്ങളുടെ നിയമനത്തില്‍ നിലപാട് തിരുത്തി സംസ്ഥാന സര്‍ക്കാര്‍. സുപ്രീം കോടതി വിധി വന്നശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. വിഷയത്തില്‍ സങ്കീര്‍ണ സൃഷ്ടിക്കാനില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, ബോര്‍ഡിലെ ഒഴിവ് ആദ്യം നികത്തിക്കൂടെയെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. നോമിനേറ്റ് ചെയ്ത അംഗങ്ങളെ ബുദ്ധിമുട്ടിക്കാനില്ല. സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് മറ്റ് അംഗങ്ങളെ നിയമിക്കാം. ബോര്‍ഡ് പുനസംഘടിപ്പിക്കുന്നതും സര്‍ക്കാരിന്റെ അധികാരമെന്നും ഹൈക്കോടതി പറഞ്ഞു.

ബെവ്കോ ജീവനക്കാര്‍ക്ക് 'ഓണം ബംപര്‍'; ബോണസ് ഇക്കുറിയും ലക്ഷത്തിനു മുകളില്‍

ബിവറേജസ് കോര്‍പ്പറേഷന്‍ (ബെവ്കോ) ജീവനക്കാര്‍ക്കുള്ള ഓണം ബോണസ് പ്രഖ്യാപിച്ചു. ഇക്കുറിയും ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് ബോണസ്. 1,05,000 രൂപയാണ് പരമാവധി ബോണസ് തുക. മുന്‍ വര്‍ഷത്തേക്കാള്‍ 2,500 രൂപയാണ് ഇക്കുറി വര്‍ധിപ്പച്ചത്. അഡ്വാൻസായി 50,000 രൂപ വരെയും നൽകും. എക്സൈസ് മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

സിഎംആർഎൽ-എക്സാലോജിക് ഇടപാട്: മുഹമ്മദ് റിയാസിനെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി ഇഡി

സിഎംആർഎൽ -എക്സാലോജിക് ഇടപാടിൽ മുൻ മന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.എ, മുഹമ്മദ് റിയാസിനെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി ഇഡി. കോഴിക്കോട്ടെ സിപിഐഎം നേതാവ് നിഖിലിനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. വീണ ടിയ്ക്ക് കൂടുതൽ കമ്പനികളിൽ നിക്ഷേപം ഉണ്ടോ എന്നകാര്യം ഇഡി പരിശോധിച്ചു വരികയാണ്. വീണ പങ്കാളിയായ ലേക്കർ ഇന്ത്യ ഷെൽ കമ്പനിയെന്ന സംശയത്തിലാണ് ഇഡി. അതേസമയം, ഇഡി വേട്ടയാടുകയാണെന്നാണ് റിയാസിന്റെ പ്രതികരണം. വീണ സ്വതന്ത്രമായ വ്യക്തിയാണ്. അവർക്ക് സ്ഥാപനങ്ങൾ നടത്താം. ഏതു അന്വേഷണത്തെയും നേരിടാൻ തയ്യാറന്നും റിയാസ് വ്യക്തമാക്കിയിരുന്നു. ഇഡി അന്വേഷണത്തിലൂടെ സിപിഐഎമ്മിനെ കടന്നാക്രമിക്കാനാണ് ശ്രമമെന്നും റിയാസിനെയും സുഹൃത്തുക്കളെയും അന്വേഷണ പരിധിയിൽ കൊണ്ടുവരുന്നത് പുകമറ സൃഷ്ടിക്കാനാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ആരോപിച്ചു.

വിദ്യാർഥി പ്രതിഷേധം: യൂടേൺ അടിച്ച് വിജയ് സർക്കാർ

യൂടേൺ അടിച്ച് വിജയ് സർക്കാർ. വിദ്യാർഥികൾ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനെ വിലക്കുന്ന സർക്കുലർ പിൻവലിച്ചു. തീരുമാനം സർക്കുലറിനെതിരെ വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ. സർക്കുലർ ഭരണഘടനാ വിരുദ്ധമെന്ന് സിജെപി വിമർശനം.

ഫ്രീഡം ക്വിസ്: സവര്‍ക്കര്‍ ചോദ്യ വിവാദത്തിൽ സര്‍ക്കാരിന് തിരിച്ചടി

ഫ്രീഡം ക്വിസ് സവര്‍ക്കര്‍ ചോദ്യ വിവാദത്തിൽ സര്‍ക്കാരിന് തിരിച്ചടി. അധ്യാപകന്‍ ഗുരുപ്രസാദിൻ്റെ സസ്‌പെന്‍ഷൻ ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് സസ്‌പെന്‍ഷന്‍ തടഞ്ഞു. ഇടക്കാല ഉത്തരവ് ഹൈക്കോടതിയുടേത്. അധ്യാപകനെതിരായ അച്ചടക്ക നടപടി സര്‍ക്കാരിന് തുടരാം.

ബിജെപി ജില്ലാ കമ്മറ്റി ഓഫീസിന് സമീപം പരിഹാസ പോസ്റ്ററുമായി കെഎസ്‌യു

ബിജെപി ജില്ലാ കമ്മറ്റി ഓഫീസിന് സമീപം പരിഹാസ പോസ്റ്ററുമായി കെഎസ്‌യു. ''കള്ളപ്പണ സ്വീകരണ വിതരണ മൊത്ത കച്ചവട കേന്ദ്രത്തിലേക്കുള്ള വഴി'' എന്ന പേരിലാണ് പോസ്റ്റർ. തൃശൂർ സിറ്റി ജില്ലാ കമ്മറ്റി ഓഫീസിൽ 25 കോടി രൂപയുടെ കള്ളപ്പണം എത്തിയെന്ന ആരോപണിന് പിന്നാലെയാണ് കെഎസ്‌യു തൃശൂർ ജില്ലാ കമ്മറ്റിയുടെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണു; പാലക്കാട് കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം

പാലക്കാട്: കോങ്ങാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥി മരിച്ചു. കോങ്ങാട് സ്വദേശി ഗൗരി ജി. കൃഷ്ണയാണ് മരിച്ചത്. മുണ്ടൂർ യുവക്ഷേത്ര കോളജിലെ രണ്ടാം വർഷ കെമിസ്ട്രി ബിരുദ വിദ്യാർഥിയാണ്. രാവിലെ കോളജിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്

വന്ദേമാതരം പൂർണമായി പാടി; തിരുവനന്തപുരം CETയിൽ എസ്എഫ്ഐ പ്രതിഷേധം 

തിരുവനന്തപുരം: CETയിൽ നാഷണൽ സർവീസ് സ്കീം പരിപാടിയിൽ വന്ദേമാതരം പൂർണമായി പാടിയതിന് എതിരെ SFI പ്രതിഷേധം. NSSന്റെ നേതൃത്വത്തിൽ കേന്ദ്ര യുവജനക്ഷേമ വകുപ്പ് നടത്തിയ പരിപാടിയിലാണ് വന്ദേമാതരം പൂർണമായും ആലപിച്ചത്. ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.

യുവാവിന്റെ ജനനേന്ദ്രിയം തകർത്ത സംഭവം;ഇടുക്കിയിൽ എസ്എഫ്ഐ പ്രതിഷേധം

ഇടുക്കിയിൽ ലഹരി ഉപയോഗം പുറത്ത് പറഞ്ഞതിന് യുവാവിന്റെ ജനനേന്ദ്രിയം തകർത്ത സംഭവത്തിൽ SFI പ്രതിഷേധം. തൊടുപുഴ ഗ്രാൻഡിസ് ടെക്നോളജി എന്ന സ്വകാര്യ സ്ഥാപനത്തിന് എതിരെ പ്രതിഷേധവുമായാണ് SFI പ്രവർത്തകർ രംഗത്തെത്തിയത്. രണ്ട് പേർക്കെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം.

സെൻസസിലൂടെ NPR തയ്യാറാക്കുന്നതിനുള്ള അജണ്ട ഒളിച്ചു കടത്തുന്നു:  പ്രതിപക്ഷ നേതാവ്

സെൻസസിലൂടെ NPR തയ്യാറാക്കുന്നതിനുള്ള അജണ്ട ഒളിച്ചു കടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ചോദ്യാവലിയിൽ മാതാപിതാക്കളുടെ ജനനസ്ഥലവും മതവും ഉൾപ്പെടുത്തിയതായി വാർത്ത വരുന്നു. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കം അപലപനീയമാണ്. പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ദുരൂഹമായ ചോദ്യങ്ങൾ സെൻസസിൽ നിന്ന് ഒഴിവാക്കണം എന്നും പിണറായി വിജയൻ പറഞ്ഞു.

തങ്കമണിക്ക് പിഴ ഒഴിവാക്കി നൽകും; ന്യൂസ് മലയാളം വാർത്തയിൽ ഇടപെട്ട് മന്ത്രി

കാസർഗോഡ് വീട് നിർമാണത്തിന് മണ്ണെടുത്ത നിർധനയായ വയോധികയ്ക്ക് പിഴ ഒഴിവാക്കി സർക്കാർ. തങ്കമണിക്ക് പിഴ ഒഴിവാക്കി നൽകാൻ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന് മന്ത്രി നിർദേശം നൽകി. ന്യൂസ് മലയാളം വാർത്തയിലാണ് മന്ത്രിയുടെ ഇടപെടൽ.

ദളിത്‌ വിദ്യാർഥിയുടെ സമരം; ഏത് അന്വേഷണവും നേരിടുമെന്ന് മലയാള സർവകലാശാല വിസി

മലയാള സർവകലാശാലയ്ക്ക് മുന്നിലെ ദളിത്‌ വിദ്യാർഥിയുടെ സമരത്തിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറെന്ന് വിസി ഡോ.സി.ആർ.പ്രസാദ്. സർവകലാശാലയ്ക്ക് ഒന്നും ഒളിക്കാനില്ലെന്നും വിസി ഡോ.സി.ആർ.പ്രസാദ് പറഞ്ഞു. അനഘ ശശിയുടെ പരാതിയിന്മേൽ ആന്റി റാഗിംഗ് സെല്ലിന്റെയും, SC ST സെല്ലിന്റെയും അന്വേഷണ റിപ്പോർട്ട്‌ സിന്ഡിക്കേറ്റ് അംഗീകരിച്ചു. രണ്ട് റിപ്പോർട്ടിലും ആരോപണങ്ങളിൽ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും വിസി ഡോ.സി.ആർ.പ്രസാദ് പറഞ്ഞു.

പൊലീസുകാർക്ക് പൊലീസ് ആസ്ഥാന സന്ദർശനത്തിൽ നിയന്ത്രണം

പൊലീസുകാർക്ക് പൊലീസ് ആസ്ഥാന സന്ദർശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ് ഇറങ്ങി. ഓരോ ആവശ്യങ്ങൾക്കായി പൊലീസുകാരും മിനിസ്റ്റീരിയൽ ജീവനകാരും അനിയന്ത്രിതമായി പൊലീസ് ആസഥാനത്ത് കയറിയിറങ്ങുന്നുവെന്ന് ഡിജിപിയുടെ ഉത്തരവിൽ പറയുന്നു. ഇത് പൊലീസ് ആസ്ഥാനത്തെ പ്രവർത്തനങ്ങളെ ബാധിക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

ടിനി ടോമിനെതിരായ കേസ്; രഹസ്യ മൊഴി നൽകി അൻസിബ ഹസൻ

ടിനി ടോമിനെതിരായ കേസിൽ നടി അൻസിബ ഹസൻ രഹസ്യ മൊഴി നൽകി. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ എത്തിയാണ് രഹസ്യമൊഴി നൽകിയത്. ടിനി വർഗീയ അധിക്ഷേപം നടത്തിയെന്നാണ് അൻസിബയുടെ പരാതി

ഗഡ്കരിയുടെ വകുപ്പു മാറ്റത്തിൽ സജീവ ചർച്ച 

ഇ-20 വിവാദം കനത്തതോടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ വകുപ്പു മാറ്റത്തിൽ സജീവ ചർച്ച. ഗഡ്കരിയെ വിദ്യാഭ്യാസ മന്ത്രിയാക്കാൻ നീക്കം. RSS നേതൃത്വവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ച നടത്തി. കേരളത്തിൽ നിന്ന് പുതിയ മന്ത്രി ഉണ്ടാകില്ലെന്നാണ് സൂചന. കേന്ദ്രമന്ത്രിസഭ അഴിച്ചുപണി അടുത്ത മാസം ഉണ്ടായേക്കും.

കരിപ്പൂർ- ദുബായ് സ്പൈസ് ജെറ്റ് വിമാനം ഇന്നും റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

കരിപ്പൂരിൽ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം ഇന്നും റദ്ദാക്കി. 6:40 നു പോകേണ്ട സ്പൈസ് ജെറ്റ് വിമാനമാണ് അവസാന നിമിഷം റദ്ദാക്കിയത്. യാത്രക്കാരോട് കൃത്യമായ കാരണം പറയാതെയാണ് റദ്ദാക്കിയത്. കരിപ്പൂരിൽ യാത്രക്കാരുടെ പ്രതിഷേധം.

കൊടുവള്ളിയിൽ മോഷണശ്രമം ആരോപിച്ച് 12കാരന് ക്രൂരമർദനം

കോഴിക്കോട്: കൊടുവള്ളിയിൽ മോഷണശ്രമം ആരോപിച്ച് 12കാരന് ക്രൂരമർദനം. കുട്ടിയുടെ അച്ഛന്റെ ബന്ധുക്കൾ തന്നെയാണ് വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ചത്. കൈകാലുകള്‍ കുട്ടിക്കെട്ടുകയും മുറിവുകളില്‍ മുളകുപൊടി പുരട്ടുകയും കണ്ണില്‍ മുളകുവെള്ളം ഒഴിക്കുകയും ചെയ്തു. കാല്‍നഖത്തിനിടയില്‍ ഈര്‍ക്കില്‍ കയറ്റുകയും ചെയ്തതായി പരാതി. അര്‍ധരാത്രി രക്ഷപ്പെട്ട കുട്ടിയെ വഴിയാത്രക്കാരാണ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ആക്രമിച്ചവർക്കെതിരെ പൊലീസ് തുടർനടപടികൾ സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്.

വിലകുറഞ്ഞ രാഷ്ട്രീയ അഭ്യാസം; മുഖ്യമന്ത്രിക്കെതിരെ പിണറായി

വിഴിഞ്ഞത്തെ റോഡ് കണക്ടിവിറ്റി എൽഡിഎഫ് സർക്കാർ വൈകിപ്പിച്ചെന്ന പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുഖ്യമന്ത്രിയുടേത് വിഴിഞ്ഞത്തിൻ്റെ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള വിലകുറഞ്ഞ രാഷ്ട്രീയ അഭ്യാസം. തുറമുഖത്തിൻ്റെ 100 ശതമാനം പ്രവൃത്തിയും നടന്നത് എൽഡിഎഫ് കാലത്താണ്. രണ്ടര മാസം കൊണ്ട് എന്തോ വലിയ കാര്യം പൂർത്തീകരിച്ചു എന്നത് വസ്തുതക്ക് നിരക്കുന്നതാണോ എന്നും പിണറായിയുടെ ഫേസ്ബുക്ക് കുറിപ്പ്.

എസ്എഫ്ഐ പ്രതിഷേധം; രജിസ്ട്രാറുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: കേരള സർവകലാശാലയിലെ എഫ്എഫ്ഐ പ്രതിഷേധത്തിൽ രജിസ്ട്രാറുടെ പരാതിയിൽ പൊലീസ് കേസെടുത്തു. SFI സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, പ്രസിഡൻ്റ് എം ശിവപ്രസാദ് അടക്കം 10 പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസെടുത്തത്. സർവകലാശാല ആസ്ഥാനത്ത് അതിക്രമിച്ചു കയറിയെന്നും ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും തടഞ്ഞുനിർത്തിയെന്നും എഫ്ഐആറിൽ.

സിഎംആർഎൽ എക്‌സാലോജിക് കേസ്; വീണ ടി. ക്കെതിരെ നിർണായക തെളിവുകളെന്ന് ഇഡി

സിഎംആർഎൽ എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ ടി ക്കെതിരെ നിർണായക തെളിവുകൾ കണ്ടെത്തിയെന്ന് ഇഡി. ഡയറിയിൽ നിന്ന് സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ ലഭിച്ചു. ദുബായിലേക്ക് പണം കൈമാറിയതിന്റെയും വിവരങ്ങളും ഡയറിയിൽ. വരുമാനത്തിനപ്പുറമുള്ള പണം വീണ കൈകാര്യം ചെയ്തതായി കണ്ടെത്തിയെന്നും ഇഡി.

"പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപവൈകൃതം"; പുലിക്കളിക്കെതിരെ വി.കെ. ശ്രീരാമൻ

പുലിക്കളിക്കെതിരെ പരിഹാസവുമായി വി.കെ ശ്രീരാമൻ. പുലിക്കളി വൈകൃത കലാരൂപമാണെന്നും കണ്ടാൽ ഓക്കാനം വരുമെന്നും നടൻ വി.കെ ശ്രീരാമൻ ഫേസ്ബുക്കിൽ കുറിച്ചു. ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല. "പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതം , വൈകൃതത്തെ കലയ്ക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസമെന്നും ഫേസ്ബുക്ക് കുറിപ്പ്

ഹോക്കി ലോകകപ്പ്; പാകിസ്താനെ കീഴടക്കി ഇന്ത്യ രണ്ടാം റൗണ്ടിൽ

ഹോക്കി ലോകകപ്പിൽ പാകിസ്താനെ കീഴടക്കി ഇന്ത്യ രണ്ടാം റൗണ്ടിൽ. ഇന്ത്യയുടെ ജയം മൂന്നിനെതിരെ അഞ്ച് ഗോളിന്. ഇന്ത്യക്ക് കരുത്തായത് ക്യാപ്റ്റൻ ഹർമൻപ്രീതിൻ്റെയും അഭിഷേകിൻ്റെയും ഇരട്ടഗോളുകൾ.

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു

കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 13 പേർക്ക് പരുക്കേറ്റു. കൊല്ലം - തിരുമംഗലം ദേശീയപാതയിലാണ് അപകടം. ശബരിമല ദർശനം കഴിഞ്ഞ് സേലത്തേക്ക് പോയ ബസാണ് മറിഞ്ഞത്

ഇ.ഡി. പുറത്തുവിട്ട വിവരങ്ങള്‍ ഗുരുതരം: മാത്യു കുഴല്‍നാടന്‍

വീണയ്‌ക്കെതിരെ ഇ.ഡി. പുറത്തുവിട്ട വിവരങ്ങള്‍ ഗുരുതരമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഗൗരവ സ്വഭാവമുള്ള കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. പുറത്തു വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു.

വീണക്കെതിരെയുള്ള ഇഡി കണ്ടെത്തലുകള്‍ അതീവ ഗൗരവമുള്ളതെന്ന് കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫും പ്രതികരിച്ചു. അനധികൃത പണമിടപാടുകളെ കുറിച്ചുള്ള കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്. സിപിഐഎമ്മിന്റെ ഇതുവരെയുള്ള മുടന്തന്‍ ന്യായങ്ങള്‍ വസ്തുതാപരമല്ലെന്ന് വ്യക്തമായി. വസ്തുതാപരവും സത്യസന്ധവുമായ കൂടുതല്‍ അന്വേഷണം നടക്കണം. പിണറായി വിജയനും സിപിഐഎമ്മും മറുപടി പറയണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

കേരള സര്‍വകലാശാലയിലെ പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചു

കേരള സര്‍വകലാശാലയിലെ എല്‍എല്‍ബി വിദ്യാര്‍ഥികളുടെ പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങളുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്യും. അക്കാദമി കലണ്ടറെന്ന ആവശ്യത്തിലും തീരുമാനമെടുക്കാമെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഉറപ്പുനല്‍കി. അതേസമയം സര്‍വകലാശാല ആസ്ഥാനത്ത് എസ്എഫ്‌ഐ പ്രതിഷേധം തുടരും.

തിരുവനന്തപുരത്ത് ഷിഗെല്ല

തിരുവനന്തപുരം കോട്ടുകാല്‍ ഗ്രാമപഞ്ചായത്തിലെ നന്നംകുഴിയിലുള്ള മൂന്ന് വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം പന്ത്രണ്ടിന് കുടുംബം നാഗര്‍ഗോവിലില്‍ ക്ഷേത്ര ദര്‍ശനത്തിന് പോയിരുന്നു. വഴിമദ്യേ കുട്ടിയുടെ രക്ഷിതാക്കള്‍ റോഡരികില്‍ നിന്ന് സര്‍ബത്ത് വാങ്ങിക്കുടിച്ചിരുന്നതായി പറയുന്നു. കുഞ്ഞിനും സര്‍ബത്ത് നല്‍കിയിരുന്നു. 13 ന് രാവിലെ മുതല്‍ കുട്ടിക്ക് വയറിളക്കവും ശര്‍ദിയും ഉണ്ടായി. തുടര്‍ന്ന് തിരുവനന്തപുരം എസ്എടിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

News Malayalam 24x7
newsmalayalam.com