നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ 162 ആയി. എട്ട് ജില്ലകളില്‍ നിന്നായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 403 വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 844 പേരെ കാണാതായിട്ടുണ്ട്. ഇവരില്‍ 341 പേര്‍ വിദേശികളാണ്. 142 ഇന്ത്യക്കാരുമുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടകാരണം ഭൂചലനമല്ല ഹിമാനികൾ തകർന്നതാണെന്നും റിപ്പോർട്ട്.
ഇന്ത്യയിലും ജാഗ്രതാ നിര്‍ദേശം. മുന്‍കരുതലിന്റെ ഭാഗമായി ബിഹാർ, ഉത്തർപ്രദേശ് നദീ തീരങ്ങളിൽ നിന്ന് 5000 പേരെ മാറ്റിപ്പാർപ്പിച്ചു. പശ്ചിമ ചമ്പാരൻ, മഹാരാജ് ഗഞ്ച്, ഖുഷി നഗർ എന്നിവിടങ്ങളിൽ കനത്ത ജാഗ്രത നിര്‍ദേശമുണ്ട്.
സാഹിത്യകാരനും കലാ-സാംസ്കാരിക പ്രവർത്തകനുമായ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, കേരള നാടക സംഗീത അക്കാദമി ഗുരുപൂജ അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി നൂറോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
കോഴിക്കോട് തിക്കോടിയിൽ യാത്രക്കാരിയെ ദേശീയപാതയിൽ ഇറക്കിവിട്ടതിനെ തുടർന്ന് കോണി ഉപയോഗിച്ച് സർവീസ് റോഡിലേക്ക് ഇറങ്ങേണ്ടി വന്ന സംഭവത്തില്‍ ബസിനെതിരെ നടപടിക്ക് ശുപാർശ. കൃതിക എന്ന സ്വകാര്യ ബസിന്റെ ലൈസൻസ് റദ്ദാക്കാനും പിഴ ഈടാക്കാനും പയ്യോളി പൊലീസ് ആർടിഒയ്ക്ക് റിപ്പോർട്ട് നൽകി. യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
തൃശൂര്‍ കുന്നംകുളത്ത് പൊലീസ് സംഘത്തെ ആക്രമിച്ച കാപ്പ പ്രതിയും സംഘവും പിടിയില്‍. ഗുരുവായൂർ സ്വദേശിയായ അദീപ് (28) എന്നയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ രതീഷ്, ദേവനാരായണൻ എന്നിവർക്കാണ് പരിക്കേറ്റത്.
പാലക്കാട് കല്ലടിക്കോട് ലോറികൾ കൂട്ടിയിടിച്ച് കത്തി ഒരു ഡ്രൈവര്‍ മരിച്ചു. പുലർച്ചെ 5.30ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിലാണ് ലോറികള്‍ക്ക് തീപിടിച്ചത്. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. പൊള്ളലേറ്റ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീനാണ് മരിച്ചത്. മരപ്പൊടി കയറ്റിവന്ന ലോറിയുടെ ഡ്രൈവറായിരുന്നു നസീറുദ്ദീന്‍.
കൊല്ലം കുളത്തൂപ്പുഴയില്‍ ജീപ്പ് നിര്‍ത്താന്‍ ശ്രമിക്കവെ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. വില്ലുമല സ്വദേശി സജിയാണ് (32) മരിച്ചത്. ജീപ്പ് നിര്‍ത്തിയശേഷം താക്കോല്‍ ഊരാന്‍ ശ്രമിക്കവെയായിരുന്നു അപകടം.
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനായുള്ള അന്വേഷണം കേരള പൊലീസ് അവസാനിപ്പിക്കുന്നു. കുറുപ്പ് ജീവിച്ചിരിപ്പില്ലെന്നും, ഹൃദ്രോഗത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചിരിക്കാമെന്നുമാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. ഏതാനും വിവരങ്ങള്‍ കൂടി പരിശോധിച്ച ശേഷം അന്തിമ റിപ്പോര്‍ട്ട് നല്‍കി അന്വേഷണം അവസാനിപ്പിക്കാനാണ് ആലോചന. 1984 ജനുവരി 22ന് പുലര്‍ച്ചെയാണ് താന്‍ മരിച്ചുവെന്ന് വരുത്താനായി, നിരപരാധിയായ ചാക്കോയെ ശ്വാസംമുട്ടിച്ച് കൊന്ന് കാറിലിട്ട് കത്തിച്ചു കൊന്നത്. സ്വന്തം പേരിലുള്ള ഇന്‍ഷുറന്‍സ് തട്ടിയെടുക്കാനായിരുന്നു കുറുപ്പിന്റെ കൃത്യം. ഇക്കാലത്തിനിടെ നടത്തിയ അന്വേഷണത്തില്‍, കേസിലെ മറ്റ് നാലു പ്രതികളും പിടിയിലായിട്ടും സുകുമാരക്കുറുപ്പ് എവിടെയെന്ന് കണ്ടെത്താന്‍ പോലും പൊലീസിന് കഴിഞ്ഞിരുന്നില്ല.
നേപ്പാളില്‍ 53 മലയാളികള്‍ ഉള്ളതായാണ് ഇതുവരെ ലഭിച്ചിരിക്കുന്ന വിവരമെന്ന് നോര്‍ക്ക സിഇഒ രാജേഷ് മാധവന്‍. ഇന്നലെ വരെ ലഭിച്ച 17 ഫോണുകളില്‍ നിന്നാണ് ഇവരുടെ വിവരം ലഭിച്ചതെന്ന് രാജേഷ് മാധവന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരും സുരക്ഷിതരാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. 53 പേരെക്കുറിച്ചുള്ള കൃത്യമായ വിവരം വൈകിട്ടോടെ ലഭ്യമാകും. ഇവരില്‍ ഏറെപ്പേരുടെയും മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ ലഭിച്ചിട്ടുണ്ട്. ഇന്ന്, ഇതുവരെ ആരും നോര്‍ക്കയെ ബന്ധപ്പെട്ടിട്ടില്ല. എല്ലാവരെയും സുരക്ഷിതമായി എത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും സഹായത്തിനായി വിളിക്കുന്നുണ്ടെന്നും രാജേഷ് മാധവന്‍ കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ അവകാശികള്‍ എത്താത്തതിനെത്തുടര്‍ന്ന് ഒന്നര മാസമായി ഒരു മൃതദേഹം ഫ്രീസറില്‍. ജൂലൈ ഏഴിന് കണ്ണൂർ ആയിക്കര ഹാർബറിൽ ജീവനൊടുക്കിയ ആളുടെ മൃതദേഹമാണ് ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്നത്. ആലപ്പുഴ കായകുളം സ്വദേശി ബാബുവാണ് എന്ന് മാത്രമാണ് പൊലീസിന് ലഭിച്ച ഏക വിവരം. മേല്‍വിലാസമോ, ബന്ധുക്കളെക്കുറിച്ചുള്ള വിവരമോ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. അതിനായുള്ള അന്വേഷണം വിഫലമായതോടെയാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. പിന്നാലെ മൃതദേഹം സംസ്കരിക്കാനുള്ള നടപടികളിലേക്ക് പൊലീസ് കടന്നിരുന്നു. ഇതനുസരിച്ച് കണ്ണൂര്‍ കോർപ്പറേഷന് പൊലീസ് കത്ത് നല്‍കി. കുഴിച്ചുമൂടാനുള്ള സൗകര്യം കോര്‍പ്പറേഷന് ഇല്ലാത്തതിനാല്‍ മൃതദേഹം ദഹിപ്പിക്കാന്‍ തയ്യാറാണന്ന് മേയര്‍ പൊലീസിനെ അറിയിച്ചു. എന്നാല്‍, ബന്ധുക്കള്‍ എത്താത്ത മൃതദേഹം ദഹിപ്പിക്കുന്നത് നിയമപരമായി സാധിക്കില്ല. ആരെങ്കിലും അന്വേഷിച്ച് എത്തുകയോ, മരണത്തില്‍ എന്തെങ്കിലും സംശയം ഉണ്ടാവുകയോ ചെയ്താല്‍ അത് പൊലീസിന് തന്നെ പ്രശ്നമാകും. ഇത്തരമൊരു സാഹചര്യത്തിലാണ് മൃതദേഹം ആശുപത്രി മോര്‍ച്ചയില്‍ തന്നെ സൂക്ഷിച്ചിരിക്കുന്നത്. അതേസമയം, പൊലീസിന്റെ ഭാഗത്തുനിന്ന് കടുത്ത അനാസ്ഥ ഉണ്ടെന്നാണ് കോര്‍പ്പറേഷന്റെ ആരോപണം.
കോഴിക്കോട് വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിന് കുത്തേറ്റു. പതിയാരക്കര കൽത്തപ്പമുക്ക് സ്വദേശി വയരോളി സിറാജിനാണ് കുത്തേറ്റത്. കഴുത്തിലും പുറത്തും ചെവിയിലും ഗുരുതരമായി പരിക്കേറ്റ സിറാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ സിറാജിന്റെ ഒരു ചെവി ഭാഗികമായി അറ്റുതൂങ്ങിയ നിലയിലാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റിനാസ് ആണ് സിറാജിനെ ആക്രമിച്ചത് . സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴായിരുന്നു ആക്രമണം. സുഹൃത്ത് ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയുമായിരുന്നു. വടകര പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി ഒച്ചു തേവർ (62) ആണ് മരിച്ചത്. തലക്കുളം എസ്റ്റേറ്റിലായിരുന്നു സംഭവം. പ്രദേശത്ത് രാവിലെ മുതൽ കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നു.
മലപ്പുറം തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച അസം സ്വദേശി അറസ്റ്റിൽ. അസം ദിബ്റൂദാം സ്വദേശി പങ്കജ് ദോളായി (23) ആണ് അറസ്റ്റിലായത്. ആർപിഎഫും തിരൂർ പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. പിടികൂടാനുള്ള ശ്രമത്തിനിടെ പ്രതിയുടെ അടിയേറ്റ് ആർപിഎഫ് എഎസ് ശശിയുടെ തലയ്ക്ക് പരിക്കേറ്റു. യുവതിയെ ആക്രമിച്ച് കീഴ്‌പ്പെടുത്തി ശുചി മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാനായിരുന്നു ശ്രമം.
നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 177 മരണം സ്ഥിരീകരിച്ച് നേപ്പാള്‍ പൊലീസ്. 41 പുരുഷന്മാര്‍, 69 സ്ത്രീകള്‍, 10 പെണ്‍കുട്ടികള്‍, ഏഴ് ആണ്‍കുട്ടികള്‍ എന്നിങ്ങനെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 50 മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. നേപ്പാളിനൊപ്പം, ചൈന, തിബറ്റ് അതിര്‍ത്തിയില്‍ നിന്നായി എണ്ണൂറോളം വിദേശീയര്‍ ഉള്‍പ്പെടെ 1500 പേരെ കാണാതായിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നേപ്പാളിലെ മിന്നല്‍ പ്രളയവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ വിശദീരിച്ച് വിദേശ കാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍. മരണസംഖ്യ 270 കടന്നു. ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനം തുടരുമ്പോഴും, 288 ഇന്ത്യൻ പൗരന്മാരുടെ വിവരം ലഭ്യമായിട്ടില്ലെന്ന് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. കാണാതായവരില്‍ ത്രിശൂലി വൺ പവർ പ്രോജക്ടില്‍ ജോലി ചെയ്യുന്ന 73 ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് കാഠ്മണ്ഡുവിലെ എംബസി പ്രോജക്റ്റ് മേധാവിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള 33 പേരെയാണ് കാണാതായിട്ടുള്ളത്. തമിഴ്‌നാട്ടിൽനിന്നുള്ള 86 പേരും പശ്ചിമ ബംഗാളിൽനിന്നുള്ള 32 പേരും മറ്റു സംസ്ഥാനങ്ങളിൽനിന്നായി 61 പേരുമാണ് ഉള്ളത്. അതേസമയം, കൈലാസ് മാനസരോവർ യാത്രികരായ തമിഴ്‌നാട്ടിൽ നിന്നുള്ള 21 അംഗ സംഘത്തെ രക്ഷപ്പെടുത്തിയതായും രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു.
നേപ്പാൾ ദുരന്തം അപലപിച്ച് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ. ഇന്ത്യൻ പ്രധാനമന്ത്രി നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിക്കുകയും സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
സിപിഐക്കെതിരെ പരോക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ. ആപത്തുകാലത്ത് വിലപേശുന്നുവെന്ന് സംസ്ഥാന സെക്രട്ടറി എം. വിജിൻ. നേട്ടം മാത്രമല്ല, നഷ്‌ടവും പങ്കിടുന്നതാണ് മര്യാദ. ഇടതുപക്ഷ ഐക്യമെന്നത് മുന്നണിയിലെ വലിയ കക്ഷിയുടെ മാത്രം ഉത്തരവാദിത്തമല്ല. പൂച്ചെണ്ടു മാത്രമല്ല, ഏറുവന്നാൽ അതും കൊള്ളണം. അതല്ലേ ഹീറോയിസമെന്നും എം. വിജിൻ.
കണ്ണൂരിൽ ഒന്നര മാസമായി മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ച സംഭവത്തിൽ മരിച്ച ബാബുവിൻ്റെ മൃതദേഹം തേടി ബന്ധുക്കളെത്തി. ന്യൂസ് മലയാളം വാർത്തയ്ക്ക് പിന്നാലെ ജില്ലാ ആശുപത്രിയിൽ ബന്ധുക്കൾ എത്തി. കണ്ണൂരിലുള്ള ബന്ധു മൃതദേഹം തിരിച്ചറിഞ്ഞു. കായംകുളത്ത് നിന്ന് ബന്ധുക്കൾ നാളെ കണ്ണൂരിൽ എത്തും.
പ്രതിപക്ഷ ഉപനേതൃ പദവിയിൽ സി.എൻ. മോഹനൻ്റെ പ്രസ്താവന തള്ളി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി എൻ. അരുൺ. നേതാക്കൾ പ്രസ്താവന നടത്തുമ്പോൾ പക്വത കാണിക്കണമെന്നും ഫേസ്ബുക്ക് കുറിപ്പുകൾ എഴുതും മുൻപ് ചരിത്രം പഠിക്കണമെന്നും എൻ. അരുൺ. 5000 വോട്ടുപോലും ഇല്ല എന്ന് പറയുന്നത് രാഷ്ട്രീയ സാഹചര്യം മനസിലാക്കാതെയെന്നും അരുൺ.
സുകുമാരക്കുറുപ്പ് വിദേശത്ത് എന്ന വിവരത്തിൽ ഇൻ്റർപോളിനെ സമീപിക്കാൻ ക്രൈംബ്രാഞ്ച്. ഇൻ്റർപോളിൽ നിന്ന് വിവരം തേടും. മാധ്യമങ്ങളിൽ വന്ന വ്യക്തിയുടെ വിവരങ്ങൾ ആവശ്യപ്പെടും.
ഓണക്കാലത്തെ 35 ദിവസത്തെ വിൽപ്പനയിൽ റെക്കോർഡ് വിറ്റുവരവുമായി സപ്ലൈക്കോ. ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള കാലയളവിൽ 433.81 കോടി രൂപയാണ് സപ്ലൈക്കോയുടെ വിറ്റുവരവ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയത് 385 കോടി രൂപയുടെ വിറ്റുവരവായിരുന്നു. 48 കോടിയിലധികം രൂപയുടെ വർധനയാണ് ഇത്തവണ ഉണ്ടായത്.
സിപിഐഎം സെമിനാറിൽ പങ്കെടുത്തിതിന് തനിക്ക് എതിരെ ഉയരുന്നത് വസ്തുതാ വിരുദ്ധ ആരോപണങ്ങൾ എന്ന് സമസ്ത നേതാവ് ഉമർ ഫൈസി മുക്കം. വിമർശിക്കുന്നത് വഖഫ് വിഷയത്തിൽ സർക്കാർ ആർഎസ്എസ് അനുകൂല നിലപാട് സ്വീകരിച്ചപ്പോൾ മൗനം പാലിച്ചവർ. ചൂണ്ടിക്കാട്ടിയത് വഖഫ് ബോർഡിലെ അമുസ്ലീങ്ങൾ ആർഎസ്എസുകാരാകാനുള്ള സാധ്യത. സെമിനാറിൽ പങ്കെടുത്തത് വസ്തുതകൾ സമൂഹത്തെ ബോധ്യപ്പെടുത്താൻ എന്നും ഉമർ ഫൈസി മുക്കം.
വടകര മാടാക്കര മസ്ജിദിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ നാലുപേർക്കെതിരെ കേസെടുത്ത് പൊലീസ്. സമീർ, ഇസ്മയിൽ ,മുഹമ്മദ് ഷാനുൽ, ഇസ്മായിൽ എന്നിവർക്കെതിരെയാണ് കേസ്. മൗലീദ് പാരായണം തടസപെടുത്തിയതിനും പള്ളിയിൽ നിസ്കരിക്കാനെത്തിയവരെ ഭയപെടുത്തിയതിനുമാണ് കേസ്.
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ഒളിവിൽ താമസിക്കുന്നെന്ന് അഭ്യൂഹങ്ങൾ ശക്തം. സുകുമാരക്കുറുപ്പിൻ്റേതെന്ന് കരുതുന്ന ചിത്രം പുറത്തുവിട്ട് മുൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ അലി അക്ബർ. സുകുമാരക്കുറുപ്പിനെ പിടിക്കാൻ അല്ല, പിടിക്കാതിരിക്കാനാണ് പലർക്കും ജാഗ്രതയെന്ന് അലി അക്ബർ. കുറുപ്പ് കുടുംബവുമായി ആശയവിനിമയം നടത്തിയെന്ന വിവരം പൊലീസിന് നൽകിയിട്ടുണ്ട്. സുകുമാരക്കുറുപ്പ് മരിച്ചു എന്ന് താൻ വിശ്വസിക്കുന്നില്ലെന്നും സുകുമാരക്കുറുപ്പ് തന്നെയാണ് ഇതെന്ന് കരുതുന്നുവെന്നും അലി അക്ബർ പറയുന്നു.
വടകര ചോമ്പാല പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഉൾപ്പടെ അഞ്ചു പേർക്ക് സ്ഥലംമാറ്റം. എസ്എച്ച്ഒ ഷമീൽ ഉൾപ്പടെ അഞ്ചു പേരെയാണ് കോഴിക്കോട് റൂറൽ എസ്പി ഓഫീസിലേക്ക് സ്ഥലം മാറ്റിയത്. പയ്യോളി എസ്എച്ച്ഒ ജയ്മോന് ചോമ്പാല സ്റ്റേഷന്റെ ചുമതല നൽകി.
പള്ളി തർക്കത്തിൽ പൊലീസ് പള്ളിയ്ക്ക് അകത്ത് കയറിയത് വിവാദമായിരുന്നു. പൊലീസിനെതിരെ നടപടി ആവശ്യമുയർന്നതോടെയാണ് സ്ഥലംമാറ്റം.
ശബരിമല അയ്യപ്പനെതിരെ സണ്ണി എം. കപിക്കാട് അശ്ലീല പരാമർശം നടത്തിയെന്ന് പന്തളം കുടുംബത്തിൻ്റെ പരാതി. മലയാളം സർവകലാശാലയ്ക്ക് മുന്നിലെ പ്രതിഷേധത്തിനിടെ കപിക്കാട് നടത്തിയ പ്രസംഗത്തിന് എതിരാണ് പരാതി. കപിക്കാടിൻ്റെ വാക്കുകൾ ഹിന്ദുസമൂഹം മാത്രമല്ല ഒരു വിശ്വാസി സമൂഹവും ക്ഷമിക്കില്ലെന്ന് പന്തളം കുടുംബം പ്രസ്താവനയിൽ പറയുന്നു. കപിക്കാടിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും തയ്യാറാകണമെന്നും പന്തളം കുടുംബം.
എറണാകുളം മുളന്തുരുത്തിയിൽ ആയിരുന്നു അസോസിയേഷൻ തെരഞ്ഞെടുപ്പ്.
ഫാ .എൽദോസ് എ.എ, ഫാ. സാംജി ടി ജോർജ്, ഫാ. ഷിബു വേണാട് മത്തായി, ഫാ. തോമസ് പോൾ റമ്പാൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
സഭാ ആസ്ഥാനമായ ദേവലോകം അരമന മാനേജർ ഫാ. യാക്കോബ് തോമസ് റമ്പാൻ, കോട്ടയം സോഫിയ സെൻറർ പ്രോഗ്രാം സെക്രട്ടറി ഇൻ ചാർജ് ഫാ . അനീഷ് കെ സാം എന്നിവർ പരാജയപ്പെട്ടു.
കോട്ടയം സ്വദേശി മാത്യു ജോമോനാണ് മരിച്ചത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ആലപ്പുഴ സ്വദേശി ദിൻ രാജ് വൈകിട്ടോടെ മരിച്ചിരുന്നു. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് ദിൻ രാജും മാത്യു ജോമോനും സഞ്ചരിച്ച ബൈക്ക് ട്രെയിലർ ലോറിയിലേക്ക് ഇടിച്ചുകയറിയത്.