"ഇതാണ് ശരിയായ സമയം"; രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി

ഇന്നത്തെ പ്രധാന വാർത്തകൾ
"ഇതാണ് ശരിയായ സമയം"; രാജ്യാന്തര ഫുട്ബോളിൽ നിന്ന്
വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി
Image: Instagram

പാലക്കാടിന് പിന്നാലെ തിരുവനന്തപുരവും

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തിനിടെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍ നീക്കം നടക്കുന്നതായി രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി. വരുമാനം നല്‍കുന്ന നാഗര്‍കോവിലിനെ മധുര ഡിവിഷനിലേക്കും, പാലക്കാട് ഡിവിഷനില്‍ നിന്ന് പൊള്ളാച്ചി സ്റ്റേഷനെയും എടുത്തുമാറ്റാന്‍ നീക്കം നടക്കുന്നതായും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ രണ്ടാംഘട്ട സമരത്തിനൊരുങ്ങുകയാണ് യുഡിഎഫ്. പ്രതിഷേധം ഡെല്‍ഹിയിലേക്ക് വ്യാപിപ്പിക്കും.

സംസ്ഥാനത്ത് വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സമഗ്ര ശിക്ഷ കേരളയുടെ ബിആര്‍സികളിലെ താല്‍ക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ന് സേവനം അവസാനിപ്പിക്കാന്‍ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടറുടെ സര്‍ക്കുലര്‍. ഈ സര്‍ക്കുലര്‍ പ്രകാരം ജില്ലാ പ്രോജക്ട് ഓഫീസര്‍മാര്‍ ബിപിസി മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

ഹല്‍ദ്വാനിയിലെ ശുദ്ധീകരണ വിവാദത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. ഉത്തരാഖണ്ഡ് പൊലീസാണ് കേസെടുത്തത്. രാഹുലിന്റെ പരാമര്‍ശങ്ങള്‍ പട്ടികജാതി വിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്.

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പുതിയ എംഡിയെ ഉടന്‍ തീരുമാനിക്കും. ലോക്‌നാഥ് ബെഹ്റ രാജിവച്ച ഒഴിവിലേക്കാണ് നിയമനം. ഐഎഎസ്- IPS റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കാവും നിയമനം. മുന്‍ ഡിജിപി കെ പത്മകുമാര്‍, നിതിന്‍ അഗര്‍വാള്‍, റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥരായ ജിജി തോംസണ്‍, ബിജു പ്രഭാകര്‍ തുടങ്ങിയവരുടെ പേരുകള്‍ പരിഗണനയിലുണ്ട്. നിലവില്‍ എറണാകുളം കളക്ടര്‍ ജി പ്രിയങ്കയാണ് കെഎംആര്‍എല്ലിന്റെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്.

നേപ്പാൾ മിന്നൽ പ്രളയം; മരണസംഖ്യ ഉയരുന്നു, കാണാതായത്  2,500 ഓളം പേരെ

നേപ്പാളിനെ നടുക്കിയ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. 794 പേർ മരിച്ചെന്നും 2,500 ഓളം പേരെ കണ്ടെത്താനുണ്ടെന്നുമാണ് നേപ്പാളിന്റെ ഔദ്യോഗിക കണക്ക്. കണ്ടെത്താനുള്ളവരിൽ നൂറിലധികം പേർ രാജ്യത്തെ ജലവൈദ്യുതി സൈറ്റുകളിലെ തൊഴിലാളികളാണ്.

കാന്തപുരത്തിൻ്റേത് പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത നിലപാട്: മന്ത്രി ബിന്ദു കൃഷ്ണ 

സ്ത്രീകൾ വീട്ടിൽ ഒതുങ്ങിയിരിക്കണമെന്ന കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാരുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തം. ഭരണഘടന എല്ലാവരെയും കാണുന്നത് തുല്യരായെന്ന് മന്ത്രി ബിന്ദു കൃഷ്ണ. അഭിമാനം ഉയർത്തിപ്പിടിക്കുന്നവരാണ് കേരളത്തിലെ സ്ത്രീകൾ. രാജ്യത്തിൻ്റെ രാഷ്ട്രപതി വനിതയാണ്. കാന്തപുരത്തിന്റേത് പൊതുസമൂഹത്തിന് ഒട്ടും സ്വീകാര്യമല്ലാത്ത നിലപാടെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

പു​രു​ഷ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ഉ​ട​മ​യല്ല; കാന്തപുരത്തെ തള്ളി ദീപിക മുഖപ്രസംഗം 

പൊതു ഇടങ്ങളിലെ സ്ത്രീകളുടെ ആഘോഷങ്ങൾക്ക് എതിരായ കാന്തപുരത്തിന്റെ നിലപാട് കടുത്ത ഭാഷയിൽ തള്ളി ദീപിക ദിനപ്പത്രത്തിൽ മുഖപ്രസംഗം. പെ​ൺ​കു​ട്ടി​ക​ൾ​ക്കു​ള്ള വി​ല​ക്കു​ക​ൾ പു​തു​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന പു​രു​ഷ​ന്മാ​ർ ആ​ധു​നി​ക​സ​മൂ​ഹ​ത്തി​ന് സ്വീ​കാ​ര്യ​രാ​ക​രു​ത്. ഭാ​വി​യെ​പ്പോ​ലും പു​രു​ഷാ​ധി​പ​ത്യ​ത്തി​ന്‍റെ ച​ങ്ങ​ല​യി​ൽ പൂ​ട്ടി​യി​ടാ​നു​ള്ള ഉ​ത്ത​ര​വു​ക​ൾ സ്ത്രീ​ക​ൾ ധി​ക്ക​രി​ക്ക​ണം. സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്കാ​ൻ പു​രു​ഷ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ഉ​ട​മ​യല്ലെന്നും ദീപിക മുഖപ്രസംഗത്തിൽ എഴുതുന്നു.

"പാർട്ടിക്ക് തെറ്റ് പറ്റിയിട്ടില്ല"; തോൽപ്പിക്കാൻ മാത്രം എന്ത് വീഴ്ചയാണ് ഉണ്ടായതെന്ന് പിണറായി

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന് കേന്ദ്ര കമ്മിറ്റി അംഗീകരിക്കുമ്പോൾ, പാർട്ടിയെ തോൽപ്പിക്കാൻ മാത്രം എന്ത് വീഴ്ചയാണ് ഉണ്ടായതെന്ന ചോദ്യമുയർത്തുകയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇന്നലെ തളിപ്പറമ്പ് മണ്ഡലത്തിലെ മയ്യിലിൽ നടന്ന വിശദീകരണ യോഗത്തിൽ പാർട്ടിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് പറഞ്ഞ പിണറായി വിജയൻ, അണികൾക്ക് പറ്റിയ തെറ്റ് തിരുത്തണം എന്നും പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിൽ ഇന്ന് വൈകിട്ട് രണ്ടാമത്തെ വിശദീകരണ യോഗം നടക്കും.

പോക്സോ കേസ്;  മുണ്ടക്കയത്ത് എക്സൈസ് ജീവനക്കാരൻ അറസ്റ്റിൽ

മുണ്ടക്കയത്ത് പോക്സോ കേസിൽ എക്സൈസ് ജീവനക്കാരൻ അറസ്റ്റിൽ. എക്സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ഇസി അരുൺകുമാറാണ് അറസ്റ്റിലായത്. സഹപ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തിൽ നിലവിൽ സസ്പെൻഷനിലാണ് ഇയാൾ.

അങ്കണവാടികളിൽ  ബാല്യസ്പന്ദനം പദ്ധതിയുമായി സർക്കാർ

അങ്കണവാടി കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ബാല്യസ്പന്ദനം പദ്ധതിയുമായി സർക്കാർ. വനിതാ ശിശു വികസന വകുപ്പും, ആരോഗ്യ കുടുംബ ക്ഷേമ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. അങ്കണവാടി കുട്ടികളുടെ ആരോഗ്യം പരിശോധിക്കുമെന്നും ആവശ്യമുള്ളവർക്ക് ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു

നാഷണൽ ഹെൽത്ത് മിഷൻ ജീവനക്കാരുടെ സേവന കാലാവധി നീട്ടി

നാഷണൽ ഹെൽത്ത് മിഷൻ, ആയുഷ് മിഷൻ കരാർ ജീവനക്കാരുടെ സേവന കാലാവധി നീട്ടി സർക്കാർ. രണ്ട് മാസത്തേക്ക് കാലാവധി നീട്ടിയത് പദ്ധതികൾ തടസ്സമില്ലാതെ നടപ്പാക്കാൻ. ജീവനക്കാരുടെ പ്രകടനം, ജോലിയുടെ ആവശ്യകത, അനുവദിച്ച തസ്തികകൾ, ഫണ്ട് ലഭ്യത തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചായിരിക്കും തീരുമാനമുണ്ടാവുക. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഓരോ ജീവനക്കാരനെയും പ്രത്യേകം വിലയിരുത്തണമെന്ന് നിർദേശം

കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം വ്യാഴാഴ്ച ചേരും

കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം വ്യാഴാഴ്ച ചേരും. ബോർഡ് കോർപ്പറേഷൻ വിഭജനമാണ് പ്രധാന ചർച്ച. വി ഡി സതീശൻ സർക്കാരിന്റെ ഇതുവരെയുള്ള പ്രവർത്തനവും യോഗത്തിൽ ചർച്ചയാകും. കെപിസിസിയുടെ പുതിയ അധ്യക്ഷനായുള്ള ചർച്ച തുടരുന്നതിനിടെയാണ് യോഗം.

പൗരസ്ത്യ സഭകളുടെ തലവന്മാരെ പുറത്താക്കാൻ സിനഡുകൾക്ക് അധികാരം നൽകി മാർപാപ്പ

കത്തോലിക്കാ സഭയിൽ പരമാധികാരം ഉറപ്പിച്ച് മാർപാപ്പയുടെ നിർണായക ഇടപെടൽ. കത്തോലിക്ക സഭ നിയമങ്ങളിൽ നിയമഭേദഗതി വരുത്തി വത്തിക്കാൻ. പൗരസ്ത്യ സഭകളെ നിയന്ത്രിക്കാൻ ഇടപെടൽ. പാത്രിയാർക്കീസിനെ നീക്കം ചെയ്യാൻ സിനഡിന് അധികാരം നൽകി പാപ്പാ ലിയോ പതിനാലാമൻ. ഇന്ത്യയിൽ സീറോ മലബാർ സഭയിലും മലങ്കര സഭകളിലും ഭേദഗതി ബാധകമാവും.

കോട്ടയത്ത്‌ പട്ടാപ്പകൽ വീട് കുത്തി തുറന്ന് മോഷണം; നഷ്ടമായത് 23 പവൻ സ്വർണം

കോട്ടയത്ത്‌ പട്ടാപ്പകൽ വീട് കുത്തി തുറന്ന് 23 പവൻ സ്വർണം മോഷ്ടിച്ചു. കോട്ടയം പൂവത്തിളപ്പ് സ്വദേശി എബ്രഹാമിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ ആളില്ലാത്ത സമയത്ത് വീടിന്റെ മുൻ വാതിൽ കുത്തി തുറന്നായിരുന്നു മോഷണം. പള്ളിക്കത്തോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

കാലിഫോർണിയയിലെ യുവതികളുടെ മരണം; കൊലപാതകമെന്ന് ബന്ധുക്കൾ

യുഎസിലെ കാലിഫോർണിയയിലെ യുവതികളുടെ മരണംകൊലപാതകമെന്ന് വിവരം ലഭിച്ചതായി ബന്ധുക്കൾ. മുഖ്യമന്ത്രി വി.ഡി. സതീശനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും തൃശൂർ പീച്ചിയിലെ അഞ്ജനയുടെ ബന്ധുക്കളെ ഫോണിൽ വിളിച്ച് സംസാരിച്ചു. മൃതദേഹങ്ങൾ വിട്ടു കിട്ടാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. പ്രതിയെന്ന സംശയിക്കുന്ന മൂവാറ്റുപുഴ സ്വദേശിനി അനില കലിഫോർണിയിൽ കസ്റ്റഡിയിൽ. ആനിനെ കുത്തി കൊന്നതിന് ശേഷം അഞ്ജനയെ അനില കാറിടിച്ച് കൊലപ്പെടുത്തിയെന്ന് വിവരം.

നേപ്പാൾ മിന്നൽ പ്രളയം; മരണസംഖ്യ 903 ആയി ഉയർന്നു

നേപ്പാളിനെ നടുക്കിയ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. 903 പേർ മരിച്ചെന്നും 2,500 ഓളം പേരെ കണ്ടെത്താനുണ്ടെന്നുമാണ് നേപ്പാളിന്റെ ഔദ്യോഗിക കണക്ക്. കണ്ടെത്താനുള്ളവരിൽ നൂറിലധികം പേർ രാജ്യത്തെ ജലവൈദ്യുതി സൈറ്റുകളിലെ തൊഴിലാളികളാണ്

കൊല്ലത്ത് ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് മോഷണം

കൊല്ലം: ചവറയിൽ ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് മോഷണം. ബൈക്കിലെത്തിയ രണ്ട് പേരാണ് മുഖംമൂടി ജംഗ്ഷനിലെ തുണിക്കടയിൽ മോഷണം നടത്തിയത്. കടയുടെ മുൻവശത്തെ ഗ്ലാസ് വാതിൽ കാലുകൊണ്ട് ചവിട്ടി തകർത്ത ശേഷമാണ് കടയ്ക്കുള്ളിൽ കയറിയത്. സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

തൃശൂരിൽ ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് മോഷണം;  9 പവൻ സ്വർണാഭരണങ്ങൾ നഷ്ടമായി 

തൃശൂർ: കല്ലൂർ കോട്ടായിയിൽ ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് മോഷണം. കല്ലൂർ കോട്ടായി സ്വദേശി മഞ്ഞളി ജെയ്സന്റെ വീട്ടിൽ നിന്ന് 9 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി. വീടിൻ്റെ പുറകുവശത്തെ രണ്ട് വാതിലുകൾ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. വീട്ടിലെ രണ്ട് നിരീക്ഷണ ക്യാമറകളും തകർത്ത നിലയിലാണ്.

നിലമ്പൂർ പെരുവമ്പാടത്ത് കാട്ടാന ആക്രമണം

നിലമ്പൂർ: പെരുവമ്പാടത്ത് കാട്ടാന ആക്രമണം. കൂൺ ശേഖരിക്കാൻ പോകുന്നതിനിടെ യുവാവിന് പരിക്കേറ്റു. ഗിരീഷ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്

ഓട്ടോറിക്ഷ വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം

പത്തനാപുരം: കടയ്ക്കാമണ്ണിൽ ഓട്ടോറിക്ഷ വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഓട്ടോ ഡ്രൈവർ അജീഷിനും യാത്രക്കാരനും പരിക്കേറ്റു. വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

സ്ത്രീകൾക്കൊപ്പം വേദി പങ്കിട്ട് കാന്തപുരം; ചിത്രങ്ങൾ പുറത്ത്

സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങാതെ വീട്ടിൽ ഒതുങ്ങിയിരിക്കണമെന്ന പ്രസ്താവനയിൽ വിവാദം കൊടുമ്പിരിക്കൊള്ളുന്നതിനിടെ കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാർ വിദേശത്ത് സ്ത്രീകൾക്കൊപ്പം വേദി പങ്കിടുന്ന ചിത്രങ്ങൾ പുറത്ത്. ഈജിപ്തിൽ നടന്ന സമ്മേളനത്തിലാണ് കാന്തപുരം വനിതകൾക്കൊപ്പം വേദിയിലെത്തിയത്

യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതികളായ എംഡിഎംഎ കേസ്; മുഖ്യപ്രതിയായ വിദേശിയും, യുവതിയും പിടിയിൽ

യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതികളായ എംഡിഎംഎ കേസിൽ മുഖ്യപ്രതിയായ വിദേശി പിടിയിൽ. ഘാന പൗരൻ കൊല്ലത്ത് നിന്നാണ് പിടിയിലായത്. കേസിലെ കണ്ണിയായ റിയയെ ഗ്വാളിയോറിൽ നിന്നും പിടികൂടി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മതാചാരപ്രകാരം വിവാഹം ചെയ്താലും പോക്സോ കേസ്

18 വയസിന് താഴെയുള്ള പെൺകുട്ടിയെ മുസ്ലിം മതാചാര പ്രാകാരം വിവാഹം കഴിച്ചാലും പോക്സോ വകുപ്പ് ചുമത്താമെന്ന് ഹൈക്കോടതി.പ്രായപൂർത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം പുലർത്തിയാൽ പോക്സോ കേസ് നിലനിൽക്കുമെന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ഉത്തരവിട്ടു. 17 കാരിയെ മതപരമായി വിവാഹം കഴിച്ച മണ്ണാർക്കാട് സ്വദേശിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മുഖ്യമന്ത്രിയെ വഴി തടഞ്ഞ കേസ്; ചേന്തി അനിലിനെ പൂട്ടാനുറച്ച് പൊലീസ്

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞകേസിൽ ചേന്തി അനിലിനെ പൂട്ടാനുറച്ച് പൊലീസ്. ഗൂഢാലോചനക്കുറ്റം ചുമത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അനിലിന്റെ ഫോണും കസ്റ്റഡിയില്‍ എടുത്തു. പ്രതിയുടെ ശബ്ദ പരിശോധന നടത്തണമെന്നാണ് അന്വേഷണ സംഘത്തിൻ്റെ ആവശ്യം

ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി മോദി

ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ വെച്ചാണ് കൂടിക്കാഴ്ച. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇരുവരും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ്.

മാടാക്കര പള്ളി സംഘർഷം; മഹല്ല് കമ്മിറ്റിക്കും ഖത്തീബിനുമെതിരെ മുൻ ഭാരവാഹികൾ 

വടകര: മാടാക്കര പള്ളിയിലെ സംഘർഷത്തിൽ മഹല്ല് കമ്മിറ്റിക്കും ഖത്തീബിനുമെതിരെ മുൻ ഭാരവാഹികൾ. പ്രദേശവാസികളുടെ പിന്തുണയില്ലാത്ത ഖത്തീബിന്റെ നേതൃത്വത്തിൽ ചടങ്ങുകൾ നടത്താൻ ശ്രമിച്ചു എന്നാണ് ആരോപണം. മൈക്ക് ഓഫ് ചെയ്തതിനെച്ചൊല്ലിയുള്ള വാക്കുതർക്കവും മൊബൈൽ ഫോൺ തട്ടിയെടുക്കലും സംഘർഷാവസ്ഥ സൃഷ്ടിച്ചു എന്നും മുൻ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.

പാലാ നഗരത്തിൽ മോഷണ പരമ്പര; കടകളിൽ ലക്ഷങ്ങളുടെ കവർച്ച

പാലാ നഗരത്തിൽ മോഷണ പരമ്പര. ഇന്ന് പുലർച്ചെ നാല് കടകളിൽ ആണ് മോഷണം നടന്നത്. ലക്ഷങ്ങൾ മോഷണം പോയെന്നാണ് റിപ്പോർട്ട്. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

സിപിഐഎം-സിപിഐ പോരിൽ അതൃപ്തി പരസ്യമാക്കി ജോസ് കെ. മാണി

പ്രതിപക്ഷ ഉപനേതൃ പദവിയെ ചൊല്ലിയുള്ള CPI-CPIM പോരിൽ അതൃപ്തി പരസ്യമാക്കി കേരള കോൺഗ്രസ് എം. പൊതുവേദിയിൽ ചർച്ച ആക്കേണ്ട വിഷയം അല്ല എന്നും പ്രതികരണങ്ങൾ ആരോഗ്യകരമായില്ല എന്നും ജോസ് കെ മാണി തുറന്നുപറഞ്ഞു. പ്രശ്നം പറഞ്ഞുതീർക്കേണ്ടത് ആണെന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് പരാജയം മുന്നണി ആഴത്തിൽ ചർച്ച ചെയ്യുന്നില്ലെന്ന വിമർശനവും ഉന്നയിച്ചു

"യുഡിഎഫിന് വോട്ട് ചെയ്ത അണികൾ തിരുത്തണം"; തളിപ്പറമ്പിലെ തോൽവിയിൽ വീണ്ടും അണികളെ പഴിച്ച് പിണറായി വിജയൻ

തളിപ്പറമ്പിലെ തോൽവിക്ക് വീണ്ടും പാർട്ടി അണികളെ കുറ്റപ്പെടുത്തി പിണറായി വിജയൻ. പാർട്ടിക്ക് എതിരെ നിലപാട് എടുത്തവർ ആത്മപരിശോധന നടത്തണം. തെറ്റായ നിലപാട് തിരുത്തി പാർട്ടിക്ക് പിന്നിൽ അണിനിരക്കണം എന്നും പിണറായിയുടെ ആഹ്വാനം. തെറ്റിനെ തെറ്റായ തന്നെ കാണം എന്നും രാഷ്ട്രീയവിശദീകരണ യോഗത്തിൽ പിണറായി പറഞ്ഞു.

ടി.കെ. ഗോവിന്ദൻ വർഗ വഞ്ചകൻ തന്നെ: കെ.കെ.രാഗേഷ്

കേന്ദ്രകമ്മിറ്റിയുടെ റിവ്യൂ റിപ്പോർട്ട് പിണറായി വിജയൻ തള്ളിയെന്ന വാർത്ത നിഷേധിച്ച് കെ.കെ.രാഗേഷ്. ടി.കെ. ഗോവിന്ദൻ വർഗ വഞ്ചകൻ തന്നെ. സ്ഥാനാർഥി നിർണയത്തിൽ കുറച്ച് കൂടി അവധാനത വേണ്ടിയിരുന്നു എന്നും രാഗേഷ് ഏറ്റുപറഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് ടി.കെ. ഗോവിന്ദന് എതിരെ ഒരു കേസ് പോലും ഉണ്ടായില്ലെന്നും. അന്ന് കുപ്പക്കാടനെ പോലെ വഴുതിക്കളിച്ചെന്നും പരിഹാസം.

"യുക്രെയ്നുമായുള്ള യുദ്ധം ഉടൻ അവസാനിപ്പിക്കണം"; പുട്ടിനോട് മോദി

റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയിനുമായുള്ള യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് പുട്ടിനോട് മോദി. ഊർജ വിതരണം, വ്യാപാര ബന്ധം, പ്രതിരോധ സഹകരണം എന്നിവയും ചർച്ചയായതായി സൂചന.

പ്രതിപക്ഷ ഉപനേതൃ പദവി: നിലപാട് പറയേണ്ടത് പിണറായി അല്ലെന്ന് ബിനോയ് വിശ്വം

പ്രതിപക്ഷ ഉപനേതൃ പദവിയിൽ നിലപാട് പറയേണ്ടത് പിണറായി വിജയൻ അല്ലെന്ന് ബിനോയ് വിശ്വം. എം.എ. ബേബിയോ എം.വി. ഗോവിന്ദനോ നിലപാട് അറിയിക്കട്ടെ. സിപിഐഎമ്മുമായുള്ള ബന്ധം ശിഥിലമാക്കുന്ന ഒന്നും സിപിഐ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

"ഇതാണ് ശരിയായ സമയം"; രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി വിരമിച്ചു. ദേശീയ ടീമിൽ നിന്ന് വിരമിക്കുകയാണെന്ന വിവരം മെസ്സി തന്നെയാണ് അറിയിച്ചത്. ലോകകപ്പ് ഫൈനൽ കഴിഞ്ഞ് രണ്ടാം നാൾ താൻ​ ഈ തീരുമാനം എടുത്തിരുന്നതായും പിതാവ് ഹോർഹെയുടെ മരണത്തിന് ശേഷമാണ് ഇത് പരസ്യമാക്കുന്നതെന്നുമാണ് മെസ്സി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചത്.

വീണാ ജോർജിനെതിരായ കരിങ്കൊടി പ്രതിഷേധം: തുടരന്വേഷണത്തിനായുള്ള എസ്ഐടി രൂപീകരിച്ചു

കണ്ണൂരിൽ കരിങ്കൊടി പ്രതിഷേധത്തിനിടെ വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ എസ്ഐടി രൂപികരിച്ചു. കെഎപി നാലാം ബറ്റാലിയൻ കമാൻഡൻ്റ് യു. പ്രേമൻ്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം. കണ്ണൂർ എസിപി എം.പി. ആസാദും പ്രത്യേക സംഘത്തിലുണ്ട്. എസ്ഐടി കേസിൽ തുടരന്വേഷണം നടത്തും.

കെ.കെ. രാഗേഷിനെ വെല്ലുവിളിച്ച് ടി.കെ. ഗോവിന്ദൻ

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ വെല്ലുവിളിച്ച് ടി.കെ. ഗോവിന്ദൻ എംഎൽഎ. പിണറായി സർക്കാരിൻ്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് രാഗേഷ് എങ്ങനെയാണ് പുറത്തായതെന്ന് തനിക്കറിയാം. ഈ രീതിയിൽ മുന്നോട്ടുപോയാൽ എല്ലാം വിളിച്ചു പറയേണ്ടിവരും. നാളെ കണ്ണൂരിലെ യോഗത്തിൽ കൂടുതൽ കാര്യങ്ങൾ പറയുമെന്നും ടി.കെ ഗോവിന്ദൻ പറഞ്ഞു.

അണുബാധയും നിർജ്ജലീകരണവും; അണ്ണാ ഹസാരെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ

സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ബോംബെയിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ. കടുത്ത വൈറൽ അണുബാധയും നിർജ്ജലീകരണവും അനുഭവപ്പെട്ടതിനെ തുടർന്നാണ് വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലെ ബോംബെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കട്ടിലിൽ നിന്ന് വീണ രോ​ഗി മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് 

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റത്. സേഫ്റ്റി റെയിലുള്ള കട്ടിൽ നൽകിയില്ലെന്നും തുടര്‍ചികിത്സയിൽ അനാസ്ഥയെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാൽ അനാസ്ഥയുണ്ടായിട്ടില്ലെന്നും സേഫ്റ്റിറയിലുള്ള കട്ടിൽ ഒഴിവുണ്ടായിരുന്നില്ലെന്നും ആശുപത്രി സൂപ്രണ്ട് വിശദീകരണം നൽകിയിരുന്നു. മരണകാരണം കണ്ടെത്താൻ പോസ്മോർട്ടം നടത്തുകയാണ്

കഞ്ചാവ് കടത്ത്;  രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ കൊച്ചിയിൽ പിടിയിൽ

സംസ്ഥാനത്തേക്ക് കഞ്ചാവ് കടത്തുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കൊച്ചിയിൽ പിടികൂടി. 12 കിലോ കഞ്ചാവും കണ്ടെടുത്തു... ഒറീസ സ്വദേശികളായ ഹിമാൻഷൂ നായക്, ആദി നായക് എന്നിവരാണ് പിടിയിലായത്...

News Malayalam 24x7
newsmalayalam.com