
റിപ്പോർട്ടർ ചാനൽ ഉടമ ആൻ്റോ അഗസ്റ്റിൻ്റെ അറസ്റ്റിൽ സർക്കാരിനെ പ്രശംസിച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്ത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ പേരിൽ മലയാളികളെ വിഡ്ഢികളാക്കി. സംസ്ഥാന മന്ത്രിയെ പോലും ദുരുപയോഗം ചെയ്തു. കൊള്ളക്കാരും കൊലപാതകികളും മാധ്യമ സ്ഥാപനം തുടങ്ങുന്നത് സമൂഹത്തിന് വേണ്ടിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അബ്കാരി കേസിൽ റിപ്പോർട്ടർ ടിവി എംഡി ആൻ്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. അപേക്ഷ പരിഗണിക്കുക സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് എക്സൈസ് വകുപ്പ് പറഞ്ഞു.
വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ശേഷമുള്ള ആദ്യ സിപിഐഎംസംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. പുതിയതായി ഉൾപ്പെടുത്തിയ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും ക്ഷണിതാവും യോഗത്തിൽ പങ്കെടുക്കും. വിപുലികൃത സംസ്ഥാന കമ്മിറ്റി യോഗത്തിൻ്റെ വിലയിരുത്തൽ യോഗത്തിൽ ഉണ്ടാവും. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങളുടെ സംഘാടനവും ചർച്ച ചെയ്യും.
യുഎൻ പൊതുസഭയിൽ പങ്കെടുക്കാൻ ഇറാൻ പ്രതിനിധി സംഘത്തിന് വിസ അനുവദിച്ച് യുഎസ്. ന്യൂയോർക്കിൽ എത്തുക മസൂദ് പെസഷ്കിയാനും അബ്ബാസ് അരാഗ്ചിയും അടക്കമുള്ളവർ. ആതിഥേയ രാജ്യമെന്ന നിലയിലാണ് അനുമതി എന്ന് യുഎസ് വ്യക്തമാക്കി. പ്രതിനിധി സംഘത്തിന് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് വിദേശകാര്യമന്ത്രാലയം
ഏഷ്യൻ ഗെയിംസിന് നാളെ ജപ്പാനിലെ നാഗോയയിൽ തുടക്കം.മെഡൽ വേട്ട തുടരാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം. ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ഇന്ന് ക്വാർട്ടർ പോരാട്ടത്തിന് ഇറങ്ങും.
ക്ലബ്ബ് ഫുട്ബോളിൽ ബയേണും ചെൽസിയും ഇന്ന് കളത്തിലിറങ്ങും. ബയേണിൻ്റെ എതിരാളികൾ യൂണിയൻ ബെർലിനാണ്. വിജയ പ്രതീക്ഷയിലാണ് ചെൽസി ഇന്നിറങ്ങുന്നത്. ബ്രെൻ്റ്ഫോഡുമായുള്ള പോരാട്ടം രാത്രി 12.30ക്ക്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് കേരളത്തിൽ എത്തും. ജന്മഭൂമി സംഘടിപ്പിക്കുന്ന കോൺക്ലേവിൽ പങ്കെടുക്കാനാണ് രാജ്‌നാഥ് സിങ് കൊച്ചിയിൽ എത്തുന്നത്. പ്രതിരോധ മന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഒറ്റപ്പാലത്ത് ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ അടിപിടി വനിതാ പോലീസുകാരി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്. അടിപിടി പ്രശ്നം പരിഹരിക്കുന്നതിനിടയാണ് പൊലീസുകാർക്ക് മർദ്ദനമേറ്റത്. ജൂനിയർ എസ്ഐ അമൽ ചന്ദ്രൻ, വനിതാ കോൺസ്റ്റബിൾ ശ്രീജിനി എന്നിവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. എസ്ഐക്ക് ഇടതു കൈയിലും, വനിതാ കോൺസ്റ്റബിളിൻ്റെ തലയിലുമാണ് പരിക്കേറ്റത്.
സിഎംആർഎൽ- എക്സാലോജിക് കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന് എതിരെ കേസെടുക്കാമെന്ന് അഡ്വക്കറ്റ് ജനറൽ നിയമപദേശം നൽകി. റിപ്പോർട്ട് സർക്കാരിന് എജി കൈമാറി.
തൃശൂരിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. കിള്ളിമംഗലം സ്വദേശി ബാബുവിൻ്റെ മൃതദേഹം ആണെന്ന് പ്രാഥമിക നിഗമനം. ഇയാളെ കഴിഞ്ഞ ദിവസം കാണാതായതായി ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇന്നലെ ഉച്ചയോടെ മയിലാംകുളത്തെ ജോലി സ്ഥലത്തു നിന്നും ഇയാളെ കാണാതായത്. സംഭവ സ്ഥലത്ത് നിന്ന് ബാബുവിൻ്റെ വാഹനവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അബ്കാരി കേസിൽ റിപ്പോർട്ടർ ചാനൽ ഉടമ ആൻ്റോ അഗസ്റ്റിന് ജാമ്യമില്ല. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപകൻ സുഹൈലിനെ മമ്പാട് എംഇഎസ് കോളേജിൽ നിന്ന് പുറത്താക്കി. കോളേജിലെ തത്ക്കാലിക അധ്യാപകൻ ആയിരുന്നു എന്നും കോളേജ് അധികൃതർ പറഞ്ഞു. പ്രതികളെ ഉടൻ നിലമ്പൂർ കോടതിയിൽ ഹാജരാക്കും.
റിപ്പോർട്ടർ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമ വേട്ട പൊലീസ് നടത്തിയിട്ടില്ല. ചാനലിൻ്റെ സംപ്രേക്ഷണം തടസപ്പെടുത്തിയിട്ടില്ല. അന്വേഷണസംഘം ഏത് രീതിയിൽ പ്രവർത്തിക്കണമെന്നത് സർക്കാരിൻ്റെ നിർദേശപ്രകാരമല്ല. എസ്ഐടിക്ക് പൂർണ്ണ സ്വാതന്ത്ര്യം. ഒരു മാധ്യമപ്രവർത്തകനെയും ആക്രമിച്ചിട്ടില്ല. മാധ്യമ അടിയന്തരാവസ്ഥ എന്ന കള്ള പ്രചാരണം നടത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞകാല അനുഭവങ്ങൾ വച്ചാകും ഇപ്പോൾ പറയുന്നത്. ആ പേടി നിങ്ങൾക്ക് വേണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. പത്രപ്രവർത്തക യൂണിയനും മന്ത്രിയുടെ വിമർശനം. ഏഷ്യാനെറ്റ് പരിശോധന നടത്തിയപ്പോൾ ഒരു കെയുഡബ്ലിയുജെയും കണ്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് ലഹരി വിതരണം 30 ശതമാനം കുറഞ്ഞുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടം സെപ്റ്റംബർ 28ന് ആരംഭിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.900 MW കുറവ് ഉള്ളതായി കെഎസ്ഇബി അറിയിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന ഉപയോഗം ഇന്നലെ രേഖപ്പെടുത്തി. 99.87 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ ഉപയോഗം. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ആവുമോ എന്ന് വൈകുന്നേരം അറിയാം.
ആഗോള എണ്ണ വിലയിൽ നേരിയ കുറവ്. ബ്രെന്‍റ് ക്രൂഡോയിലിൻ്റെ വില ഒരു ശതമാനം കുറഞ്ഞു. സൗദി എണ്ണ നീക്കം റീറൂട്ട് ചെയ്തതോടെയാണ് വിലകുറഞ്ഞത്.
അബ്കാരി കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ ഉടമ ആൻ്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് രാവിലെ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിലായ ടോമിൻ ജെ. തച്ചങ്കരി ഹൈക്കോടതിയിൽ. കോട്ടയം വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തച്ചങ്കരി കോടതിയെ സമീപിച്ചത്. അപ്പീൽ ഹൈക്കോടതി ചൊവ്വാഴ്ച്ച പരിഗണിക്കും.
തൃണമൂല്‍ കോണ്‍ഗ്രസിൽ പേരിനും ചിഹ്നത്തിനും തർക്കം മുറുകിയതോടെ ഔദ്യോഗിക പക്ഷത്തിനും വിമത പക്ഷത്തിനും പുതിയ പേരും ചിഹ്നവും അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. മമത-ഋതബ്രത വിഭാഗങ്ങൾക്കാണ് പുതിയ പേരും ചിഹ്നവും കമ്മീഷൻ അനുവദിച്ചത്. മമത പക്ഷത്തിന് ഫുട്ബോൾ താരമാണ് ചിഹ്നമായി നൽകിയിട്ടുള്ളത്. ഋതബ്രത പക്ഷത്തിന് പേപ്പർ കവറാണ് ചിഹ്നം. മമത പക്ഷത്തിൻ്റെ പേര് മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്നും. ഋതബ്രത പക്ഷത്തിൻ്റെ പേര് ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ് എന്നുമാണ് കമ്മീഷൻ നൽകിയിട്ടുള്ള പേര്.
അബ്കാരി കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ ഉടമ ആൻ്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി വൈകിട്ട് പരിഗണിക്കും. കേസിൻ്റെ കൂടുതൽ രേഖകൾ ഹൈക്കോടതി ആവശ്യപ്പെട്ടു. എക്സൈസിനോട് കോടതി വിശദീകരണം തേടി. അന്വഷണം പ്രാഥമിക ഘട്ടത്തിലാണെന്നും, ജാമ്യം നൽകരുതെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ഫിലിപ്പീൻസിലെ സ്കൂളിൽ ഉണ്ടായ വെടിവെയ്പ്പിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. പത്ത് പേർക്ക് വെടിയേറ്റതായി സൂചന. 16കാരനായ അക്രമി സ്വയം വെടിയുതിർത്ത് മരിച്ചു. ആക്രമണമുണ്ടായത് തെക്കൻ ഫിലിപ്പീൻസിലെ ബംഗാ നാഷണൽ ഹൈസ്കൂളിൽ.
അബ്കാരി കേസിൽ റിപ്പോർട്ടർ ചാനൽ ഉടമ ആൻ്റോ അഗസ്റ്റിൻ ജയിലിൽ തുടരും. ഹൈക്കോടതി ആൻ്റോയുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി. ഇന്ന് രാവിലെ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്
99-ാമത് ഓസ്കാർ അവാർഡിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി 'ഗോന്ധൽ എന്ന മറാത്തി ചിത്രം തെരഞ്ഞെടുത്തു. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ ആണ് പ്രഖ്യാപനം നടത്തിയത്. മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്കാണ് ഈ സൈക്കോളജിക്കൽ ത്രില്ലർ ചിത്രം മത്സരിക്കുക.
വൈദ്യുതി പ്രതിസന്ധിയുടെ പേര് പറഞ്ഞ് സ്വകാര്യ കമ്പനികളുമായി കരാർ ഉണ്ടാക്കാൻ ശ്രമം നടക്കുന്നതായി സിപിഐഎം നേതാവ് എം.വി. ഗോവിന്ദൻ ആരോപിച്ചു. വലിയ രീതിയിൽ പണം സ്വരൂപിക്കാനുള്ള നീക്കമാണ് നടക്കുന്നത്. സ്വകാര്യ കമ്പനികൾക്ക് ലാഭം കൊയ്യാൻ അവസരം നൽകുന്നു. മാധ്യമ സ്വാതന്ത്ര്യം വലിയ കടന്നാക്രമണം നേരിടുന്ന സ്ഥിതിയാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
തെരുവിൽ തമ്മിലടിയായി കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ തർക്കം. ഇരിങ്ങാലക്കുടയിലെ നേതൃസംഗമത്തിലാണ് തോമസ് ഉണ്ണിയാടൻ അനുകൂലികളും ഔദ്യോഗിക പക്ഷവും ഏറ്റുമുട്ടിയത്. രണ്ട് യൂത്ത് ഫ്രണ്ട് പ്രവർത്തകർക്ക് പരിക്ക്. ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടന്റെ വിമത നീക്കമാണ് തമ്മിലടിക്ക് കാരണം. തോമസ് ഉണ്ണിയാടനെ മന്ത്രിസഭയിലേക്ക് പരിഗണിക്കാത്തതിലും പ്രതിഷേധം. പാർട്ടിയുടെ ചില തീരുമാനങ്ങളിൽ വിഷമമെന്ന് തോമസ് ഉണ്ണിയാടനും പ്രതികരിച്ചു. അതേസമയം, വിമത നീക്കത്തിൽ തോമസ് ഉണ്ണിയാടന് പിന്തുണയുമായി തൃശൂരിലെ കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. ഉണ്ണിയാടൻ വിഭാഗത്തിന്റെ യോഗത്തിൽ എഐസിസി, കെപിസിസി നേതാക്കൾ പങ്കെടുത്തു. ഉണ്ണിയാടനോട് ആരെങ്കിലും ശരികേട് കാണിച്ചെങ്കിൽ അവർക്ക് തെറ്റ് പറ്റിയെന്ന് എഐസിസി സെക്രട്ടറി ടി.എൻ. പ്രതാപൻ അഭിപ്രായപ്പെട്ടു. തോമസ് ഉണ്ണിയാടനെ എന്തുകൊണ്ട് മന്ത്രിയാക്കിയില്ലെന്ന ചോദ്യവും പ്രതാപൻ ആവര്‍ത്തിച്ചു.
പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിക്ക് വീണ്ടും തിരിച്ചടി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേരും ചിഹ്നവും നഷ്ടപ്പെട്ടതിനു പിന്നാലെ, നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെയും നഷ്ടമായി. നന്ദിഗ്രാമില്‍ മമത സ്ഥാനാര്‍ഥിയായി നിര്‍ത്തിയ സഞ്ജിത പ്രധാൻ നാമനിർദേശ പത്രിക പിൻവലിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് സഞ്ജിത പത്രിക പിൻവലിച്ചത്. ജനാധിപത്യത്തിന്റെ കറുത്ത ദിനം എന്ന് പ്രതികരിച്ച മമത ബാനർജി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി. ഒക്ടോബർ ആറിനാണ് നന്ദിഗ്രാം, റജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നന്ദിഗ്രാമിൽ സഞ്ജിത പ്രധാൻ, റെജിനഗറിൽ റബിയുൾ ആലം ചൗധരി എന്നിവരെയാണ് തൃണമൂല്‍ മമത വിഭാഗം സ്ഥാനാർഥികളായി പ്രഖ്യാപിച്ചിരുന്നത്. മമത ബാനര്‍ജി വിഭാഗത്തിന് മമത ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേരാണ് അനുവദിച്ചത്. വിമത പക്ഷം ഡെമോക്രാറ്റിക് തൃണമൂല്‍ കോണ്‍ഗ്രസ് എന്നും അറിയപ്പെടും. ഫുട്ബോള്‍ കളിക്കാരനാണ് മമത പക്ഷത്തിന്റെ ചിഹ്നം. അതേസമയം, എന്‍വലപ്പ് ആണ് വിമതര്‍ക്ക് അനുവദിച്ച ചിഹ്നം.
നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ വീണ്ടും ട്വിസ്റ്റ്. സ്വന്തം സ്ഥാനാർഥി പത്രിക പിന്‍വലിച്ചതിനു പിന്നാലെ, മമത ബാനർജി പിന്തുണച്ച കോൺഗ്രസ് സ്ഥാനാർഥി അറസ്റ്റിലായി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മിലാന്‍ പ്രധാനാണ് പഴയ കൊലപാതക കേസില്‍ അറസ്റ്റിലായത്. നേരത്തെ, നന്ദിഗ്രാമില്‍ മമത സ്ഥാനാര്‍ഥിയായി നിര്‍ത്തിയ സഞ്ജിത പ്രധാന്‍ നാമനിർദേശ പത്രിക പിൻവലിച്ചിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് സഞ്ജിത പത്രിക പിൻവലിച്ചത്. ജനാധിപത്യത്തിന്റെ കറുത്ത ദിനം എന്ന് പ്രതികരിച്ച മമത ബാനർജി പിന്നാലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നതായി അറിയിക്കുകയായിരുന്നു. ഒക്ടോബർ ആറിനാണ് നന്ദിഗ്രാം, റജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ ഇഡി കത്തില്‍ പിണറായി വിജയനെതിരെ അന്വേഷണം നടത്താമെന്ന് സര്‍ക്കാരിന് നിയമോപദേശം. ഇഡി നടത്തിയ റെയ്ഡുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താമെന്നാണ് അഡ്വക്കേറ്റ് ജനറല്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരിക്കുന്ന നിയമോപദേശം. കേസ് എടുക്കുന്നതിൽ വിജിലൻസിന് തീരുമാനം എടുക്കാം. മാസപ്പടി എന്ന നിലയിൽ അന്വേഷണം നടത്തുന്നതിന് മൂന്ന് കോടതികളിലെ എതിർ വിധികള്‍ തടസ്സമാണെന്നും വിവരം. എജി നിയമോപദേശം സർക്കാരിന് കൈമാറും. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്നാണ് ആഭ്യന്തര മന്ത്രി അറിയിച്ചിട്ടുള്ളത്.
പെരുമ്പാവൂരില്‍ സ്വകാര്യ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നു നിരോധിത ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. വട്ടക്കാട്ടുപടിയിലെ ഗോഡൗണില്‍ നിന്നാണ് 30 ലക്ഷത്തോളം വില വരുന്ന നിരോധിത ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. തിരുവനന്തപുരം, കൊല്ലം സ്വദേശികളായ രണ്ടുപേരാണ് ഇതിനു പിന്നിലെന്നാണ് എക്സൈസ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
സുകുമാരന്‍ നായര്‍ തങ്ങളുടെ ആചാര്യനല്ലെന്ന് ഗ്ലോബല്‍ എന്‍എസ്എസ് നേതാവ് എം.കെ.ജി. പിള്ള. ഗ്ലോബല്‍ എന്‍എസ്എസിന്റെ ആഗോള നായര്‍ സമ്മേളനം 20ന് ഡല്‍ഹിയില്‍ ചേരാനിരിക്കെയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്കെതിരെ വിമര്‍ശനം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ആഗോള നായര്‍ സമ്മേളനത്തിന്റെ ഉദ്ഘാടകന്‍.
കേരളം വ്യവസായ സംസ്ഥാനം അല്ലെന്ന ചിന്ത മാറിവരുന്നുണ്ടെന്ന് മന്ത്രി കെ. മുരളീധരന്‍. എല്ലാ മേഖലകളിലും കേരളം മാറിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയമായി അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും കേരളത്തിന്റെ വികസനത്തിനായി കേന്ദ്രവുമായി സംസ്ഥാന സർക്കാർ സഹകരിച്ച് മുന്നോട്ടുപോകും. അതുപോലെതന്നെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സർക്കാർ സഹകരിച്ച് പ്രവർത്തിക്കും. കേരളത്തിൽ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് സര്‍ക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
പന്തീരാങ്കാവ് കൊടൽനടക്കാവിൽ വയോധികയുടെ മാല പൊട്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. കാസർഗോഡ് സ്വദേശി ഇബ്രാഹിം ഖലീൽ, മലപ്പുറം സ്വദേശി മുഹമ്മദ് ദിൽഷാദ് എന്നിവരാണ് പിടിയിലായത്. പന്തീരാങ്കാവ് സ്വദേശിയായ വിലാസിനിയമ്മയുടെ രണ്ടര പവൻ മാലയാണ് പ്രതികൾ കവർന്നത്. ഫറോക്ക് ക്രൈം സ്ക്വാഡും പന്തീരാങ്കാവ് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. നൂറിലേറെ സിസിടിവി പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. മോഷണത്തിന് മുൻപ് പ്രതികൾ ബൈക്ക് റെയിൽവേ സ്റ്റേഷനിൽ ഒളിപ്പിച്ചിരുന്നു. ഇബ്രാഹിം ഖലീലിനെതിരെ 11 സമാന കേസുകളുണ്ട്.
ആക്സിഡന്റ് രേഖകള്‍ നല്‍കാന്‍ 10,000 രൂപ കൈക്കൂലി വാങ്ങിയ പൊലീസുകാരന്‍ വിജിലന്‍സിന്റെ പിടിയിലായി. നെടുമങ്ങാട് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിജു ജി.ബിയാണ് വിജിലൻസ് പിടിയിലായത്. അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകുന്നതിനാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്.
പേരൂർക്കട ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവില്‍ അധികൃതര്‍ക്ക് വീഴ്ചയില്ലെന്ന റിപ്പോര്‍ട്ടില്‍ തുടരന്വേഷണത്തിന് ആരോഗ്യവകുപ്പ്. മരിച്ച കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴി 24ന് ഡിഎംഒ രേഖപ്പെടുത്തും. ഡിഎംഒ ഓഫീസിൽ വെച്ചായിരിക്കും മൊഴി എടുക്കുക. ഡിഎംഒ തലത്തിൽ അന്വേഷണം നടത്താതെയാണ് ചികിത്സാപ്പിഴവില്‍ വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട് എഴുതിയതെന്ന് ന്യൂസ് മലയാളം വാർത്ത നൽകിയിരുന്നു. ആശുപത്രി അധികൃതര്‍ക്ക് വീഴ്ച ഇല്ലെന്ന റിപ്പോര്‍ട്ട് ലഭിച്ചിരുന്നെന്ന് മന്ത്രി കെ. മുരളീധരനും പറഞ്ഞിരുന്നു. എന്നാല്‍, ന്യൂസ് മലയാളം വാർത്തയെ തുടർന്ന് റിപ്പോർട്ടിൽ തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് നടപടി.
മില്‍മ മലബാര്‍ മേഖല യൂണിയന്‍ പിരിച്ചുവിട്ടു. എംആര്‍സിഎംപിയു അഡ്‌മിനിസ്ട്രേറ്ററായി ക്ഷീരവികസന വകുപ്പ് വയനാട് ഡെപ്യൂട്ടി ഡയറക്ടർ ചുമതലേറ്റെടുത്തു. മലബാര്‍ റൂറല്‍ ഡെവലപ്മെന്റ് ഫൗണ്ടേഷനിലെ (എംആര്‍ഡിഎഫ്) ക്രമക്കേടുകൾ സംബന്ധിച്ച പരാതിയിലാണ് നടപടി. എംആര്‍ഡിഎഫ് രൂപീകരിച്ച ശേഷം ഇതുവരെയും ഓഡിറ്റ് ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. കാസർഗോഡ് ഡയറിയിൽ ഗുണനിലവാരമില്ലാത്ത പാൽ സംഭരിച്ചതിലൂടെ 27,45,000 നഷ്ടം ഉണ്ടായി. നഷ്ടം വന്ന തുക പിടിച്ചെടുക്കാതെ കണക്കിൽ കുറവ് ചെയ്ത് ക്രമക്കേട് നടത്തി. മലപ്പുറം ഡയറിയിൽ നെയ്യ് മോഷണം, പാലുൽപ്പന്നങ്ങളുടെ സ്റ്റോക്കിൽ 84,45,000 രൂപയുടെ ക്രമക്കേട്, മലപ്പുറം ഡയറി ഉദ്ഘാടനത്തിനു വേണ്ടി ഒരു കോടി 50 ലക്ഷം ചെലവാക്കി, 50 ലക്ഷത്തിന്റെ ഗ്രാൻഡ് ലഭിക്കാൻ 25 ലക്ഷം ചെലവാക്കി എന്നിങ്ങനെ ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്.
ആലപ്പുഴയില്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് സമ്പൂര്‍ണ വിജയം. 18 കോളേജിലും എസ്എഫ്ഐ യൂണിയന്‍ പിടിച്ചു. എംഎസ്എം കോളേജില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം കെഎസ്‌യുവിന് ലഭിച്ചു. ഇവിടെ എസ്എഫ്ഐ സ്ഥാനാര്‍ഥിയെ സര്‍വകലാശാല പുറത്താക്കിയിരുന്നു. 14 കോളേജുകളിൽ കെഎസ്‌യു നോമിനേഷൻ നൽകിയിരുന്നില്ല.
തിരുവനന്തപുരം ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 31 കോളേജുകളിൽ 29 കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു. നാല് കോളേജുകൾ എസ്എഫ്ഐ തിരിച്ചുപിടിച്ചു. എസ്.എൻ. കോളേജ് വർക്കല, സെന്റ് സേവ്യേഴ്സ് കോളേജ് തുമ്പ, എ.ജെ. കോളേജ് തോന്നയ്ക്കൽ, നെടുമങ്ങാട് ഗവൺമെൻറ് കോളജ് എന്നിവയാണ് എസ്എഫ്ഐ കെഎസ്‌യുവില്‍ നിന്ന് തിരിച്ചുപിടിച്ചത്. വന്‍ തിരിച്ചടി നേരിട്ട കെഎസ്‌യുവിന് രണ്ട് കോളേജുകള്‍ മാത്രമാണ് നിലനിര്‍ത്താനായത്. പെരിങ്ങമല ഇക്ബാൽ കോളേജ്, പാങ്ങോട് മന്നാനിയ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് എന്നിവയാണ് കെഎസ്‍യു നിലനിര്‍ത്തിയത്.
കര്‍ണാടകയില്‍ തുളുവിനെ രണ്ടാം അധിക ഔദ്യോഗിക ഭരണഭാഷയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് പ്രഖ്യാപനം നടത്തിയത്. ദക്ഷിണകന്നഡ ജില്ലയുടെ പേര് മംഗളൂരു എന്നാക്കും. പേര് മാറ്റത്തിന് പൊതുജനാഭിപ്രായവും സര്‍ക്കാര്‍ തേടി. പൊതുജനങ്ങൾക്ക് അഭിപ്രായം പങ്കുവയ്ക്കാൻ ഒരു മാസം സമയം അനുവദിക്കും.
ശാസ്താംകോട്ട പൊലീസിനെതിരായ മർദന പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് ആഭ്യന്തരമന്ത്രിയുടെ ഉത്തരവ്. അടൂർ സ്വദേശി അഭിജിത്തിനെ അന്യായമായി കസ്റ്റഡിയിലെടുത്ത് ജനനേന്ദ്രിയം ഇടിച്ചുതകർത്തെന്ന പരാതിയാണ് എസ്ഐടി അന്വേഷിക്കുക. സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചെന്നാണ് ആരോപണം. പൊലീസ് മർദന പരാതിയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിക്ക് കർശന നിർദേശം. ചേർത്തല എംഎൽഎ പി. പ്രസാദ് നൽകിയ പരാതിയിലാണ് എസ്ഐടി രൂപീകരിച്ചത്.
വയനാട് വന്ധ്യംകരണം കഴിഞ്ഞെത്തിച്ച തെരുവുനായകളെ തുറന്നുവിടുന്നത് തടഞ്ഞ് നാട്ടുകാര്‍. വയനാട് പടിഞ്ഞാറേത്തറ എബിസി കേന്ദ്രത്തിൽനിന്ന് തിരികെ എത്തിച്ച വാഹനമാണ് തടഞ്ഞത്. പിണങ്ങോട് കോടഞ്ചേരികുന്ന് നയാര പമ്പ് പരിസരത്തു വച്ചാണ് നാട്ടുകാർ വാഹനം തടഞ്ഞത്. വാഹനത്തിന്റെ താക്കോൽ ഊരിയെടുത്തു. വന്ധ്യംകരണത്തിനായി കൊണ്ടുപോയ തെരുവുനായകളെ അതേ സ്ഥലത്ത് തിരികെ വിടാനുള്ള ശ്രമത്തിനിടെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. നായകളെ എവിടെ നിന്നാണ് പിടികൂടിയതെന്നും പ്രദേശത്ത് എത്ര നായകളെ തുറന്നു വിട്ടു എന്നതടക്കമുള്ള കണക്കുകൾ വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡർ. ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്ററില്‍ സഞ്ജുവിനെ ഉൾപ്പെടുത്തി. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയും സഞ്ജുവും ചേര്‍ന്നാണ് പോസ്റ്റർ പ്രകാശനം ചെയ്തത്.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സിജിഎച്ച്എസ് ആനുകൂല്യങ്ങള്‍ (കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ പദ്ധതി) ലഭിക്കുന്നതിനുള്ള ഭൂമിശാസ്ത്രപരമായ പരിധി ഒഴിവാക്കി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. മുൻപ് സിജിഎച്ച്എസ് വെൽനസ് സെന്ററുകളുടെ അഞ്ച് കിലോമീറ്റർ പരിധിയിലോ നിശ്ചിത മുനിസിപ്പൽ പരിധിയിലോ താമസിക്കുന്നവർക്ക് മാത്രമേ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നുള്ളൂ. മറ്റുള്ളവർ സിഎസ് (എംഎ) റൂൾസ് പ്രകാരമുള്ള മെഡിക്കൽ ആനുകൂല്യങ്ങളാണ് ഉപയോഗിച്ചിരുന്നത്. സിജിഎച്ച്എസ് വെൽനസ് സെന്ററുകൾ ഇല്ലാത്ത നഗരങ്ങളിലോ, പരിധിക്ക് പുറത്തോ താമസിക്കുന്ന/ജോലി ചെയ്യുന്ന ജീവനക്കാർക്കും ഇനി മുതൽ ആനുകൂല്യങ്ങൾ തിരഞ്ഞെടുക്കാം. തെറ്റായ വിവരങ്ങൾ നൽകി ആനുകൂല്യം നേടുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. അനധികൃതമായി ലഭിച്ച ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കും. താമസിക്കുന്ന സ്ഥലമോ ജോലി ചെയ്യുന്ന സ്ഥലമോ പരിഗണിക്കാതെ സിജിഎച്ച്എസ് സംഭാവന തുടർച്ചയായി അടയ്ക്കണം. ഒരേ സമയം സിജിഎച്ച്എസ്, സിഎസ് (എംഎ) പ്രകാരമുള്ള മെഡിക്കൽ സൗകര്യങ്ങൾ രണ്ടും ഉപയോഗിക്കാൻ പാടില്ല. സിജിഎച്ച്എസ് പ്രകാരം ചികിത്സയ്ക്കും മരുന്ന് വാങ്ങുന്നതിനും യാത്ര ചെയ്യുന്നവർക്ക് ടിഎ/ഡിഎ അനുവദിക്കില്ല.
തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റുകള്‍ എല്ലാം വിറ്റു തീര്‍ന്നു. ഈ മാസം 27നാണ് ഏകദിന മത്സരം. 23ന് ഇരു ടീമുകളും തലസ്ഥാനത്തെത്തും.
ഏഴിമല നാവിക അക്കാദമിയില്‍ ബംഗ്ലാദേശ് പൗരൻ പിടിയിലായി. ലോൺട്രി വിഭാഗത്തിൽ കരാർ തൊഴിലാളിയായി ജോലി ചെയ്തിരുന്ന ബിപ്ലോബ് സോറൻ ആണ് പിടിയിലായത്. ആധാർ കാർഡും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും വ്യാജമായി നിർമിച്ചതാണെന്ന് കണ്ടെത്തി. വ്യാജരേഖകള്‍ ഉപയോഗിച്ച് തന്ത്രപ്രധാന മേഖലയിൽ ഒരു വർഷമാണ് ഇയാള്‍ ജോലി ചെയ്തത്. ബിപ്ലോബിനെ ഐബി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. നിലവിൽ പയ്യന്നൂർ പൊലീസിന്റെ കസ്റ്റഡിയിലാണ്.
ഏഷ്യാനെറ്റ് വ്യാജവാർത്തകൾ പടച്ചുണ്ടാക്കി വ്യക്തിഹത്യ നടത്തുകയാണെന്ന് പി.എ. മുഹമ്മദ് റിയാസ് എംഎല്‍എ. പ്രസ്താവനകൾ വളച്ചൊടിച്ചും, അവഹേളന പോസ്റ്ററുകൾ പ്രചരിപ്പിച്ചും സംഘടിത ആക്രമണം നടത്തുകയാണെന്ന് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. ഏഷ്യാനെറ്റിനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും റിയാസ് വ്യക്തമാക്കി.
എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ നടപ്പാക്കിയിരുന്ന സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കി സർക്കാർ ഉത്തരവ്. ഈ അധ്യയന വർഷത്തേക്കാണ് വിദ്യാഭ്യാസ വകുപ്പ് സബ്ജക്ട് മിനിമം ഒഴിവാക്കിയത്. ഇതോടെ വിദ്യാർഥികൾക്ക് ലഭിക്കുന്ന പഠന പിന്തുണ ക്ലാസുകളും ഇല്ലാതാകും. സ്കൂൾ വിദ്യാർഥികളില്‍ പഠന നിലവാരം ഉറപ്പാക്കുന്നതിനായി എൽഡിഎഫ് സർക്കാരാണ് 30 ശതമാനം സബ്ജക്ട് മിനിമം മാർക്ക് ഏർപ്പെടുത്തിയത്.
കണ്ണൂരില്‍ ഓൺലൈനായി വാങ്ങിയ ഡ്രസ് റിട്ടേൺ ചെയ്യാൻ ശ്രമിച്ചയാൾ തട്ടിപ്പിന് ഇരയായി. തളിപ്പറമ്പ് സ്വദേശിക്ക് അഞ്ചര ലക്ഷം രൂപയാണ് നഷ്ടമായത്. ഡ്രസ് റിട്ടേൺ ചെയ്യാനായി ഇന്റര്‍നെറ്റിൽ നിന്ന് ലഭിച്ചിരുന്ന കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ചിരുന്നു. ഈ നമ്പറിലേക്ക് വിളിച്ചതോടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സംഘം കൈക്കലാക്കി. പല തവണയായി തട്ടിപ്പ് സംഘം അഞ്ചര ലക്ഷം രൂപ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചു. 300 രൂപയുടെ വസ്ത്രം വാങ്ങിയ ആളിനാണ് തട്ടിപ്പില്‍ ഇത്രയും തുക നഷ്ടമായത്.
ആസൂത്രണ ബോര്‍ഡിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി, പറയുന്നിടത്ത് പിഎസ്‌സി അംഗങ്ങള്‍ വരണമെന്ന് ക്രൈം ബ്രാഞ്ചിന് നിയമോപദേശം ലഭിച്ചു. ക്രിമിനൽ ഗൂഢാലോചനയിൽ അംഗങ്ങൾക്ക് ഭരണഘടനാ സംരക്ഷണം ഇല്ല. അംഗങ്ങൾക്ക് അനുകൂലമായി യാതൊരു കോടതി ഉത്തരവുകളോ മുൻകാല സംഭവങ്ങളോ ഇല്ല. ഹാജരാകാൻ ആവശ്യപ്പെട്ട് നാല് അംഗങ്ങൾക്കും വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകും. അതേസമയം, ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തീരുമാനമാകുന്നതുവരെ ഹാജരാകില്ല എന്ന നിലപാടിലുറച്ചാണ് പിഎസ്‌സി അംഗങ്ങള്‍.
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും വൈദ്യുതി നിയന്ത്രണമുണ്ടായില്ല. പവർ ഗ്രിഡിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭിച്ചതോടെയാണ് വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയത്. മതിയായ അളവിൽ പവർ എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതിയും ലഭിച്ചു . മറ്റ് സംസ്ഥാനങ്ങളിൽ വൈദ്യുതി ഉപയോഗം കുറഞ്ഞതും കേരളത്തിന് ആശ്വാസമായി. ഇന്നലെയും രാത്രികാല വൈദ്യുതി നിയന്ത്രണം വേണ്ടി വന്നിരുന്നില്ല.