
സർക്കാർ ആശുപത്രികളിൽ മരുന്ന് പ്രതിസന്ധി. പേ വിഷ ബാധയ്ക്കുള്ള മരുന്ന് സ്റ്റോക്കില്ല. കുട്ടികൾക്ക് നൽകുന്ന വൈറ്റമിൻ എ പോളിയോ മരുന്നും ലഭ്യമല്ല. തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാൽ പർച്ചൈസ് ഓർഡർ വൈകി. സെപ്റ്റംബർ അവസാനത്തോടെ മരുന്നു എത്തിക്കുമെന്ന് ആരോഗ്യവകുപ്പ്.
പിണറായി വിജയന് എതിരായ ഇ.ഡി കത്തിൽ എസ്ഐടി അന്വേഷണം ഇന്ന് ആരംഭിക്കും. എഡിജിപി എച്ച് വെങ്കിടേഷിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘം യോഗം ചേരും. ക്രൈംബ്രാഞ്ച് എസ് പി , പി.വിക്രമന് അന്വേഷണ ചുമതല. ആദ്യം പരിശോധിക്കുക, ഇ.ഡി കൈമാറിയ തെളിവുകൾ.
സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. പിണറായി വിജയന് എതിരായ എസ്ഐടി അന്വേഷണം ചർച്ചയാകും. പിണറായിയെ പിന്തുണയ്ക്കുന്നതിൽ നിർണായക തീരുമാനം എടുത്തേക്കും. പ്രതിപക്ഷ ഉപനേതൃ പദവിയിലും നിലപാട് കടുപ്പിക്കും.
സൂര്യാ കൃഷ്ണമൂർത്തിക്ക് ആദരാഞ്ജലി. മൃതദേഹം രാവിലെ തിരുവനന്തപുരത്തെ സ്വവസതിയിൽ പൊതുദർശനത്തിന് വച്ചു. സംസ്കാരം വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
പതിനൊന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചൈനീസ് പ്രസിഡൻ്റ് ഷിജിൻപിങ് യുഎസിലെത്തി. യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപുമായി നിർണായക കൂടിക്കാഴ്ച നടത്തും. പശ്ചിമേഷ്യൻ സംഘർഷം, വ്യാപാരം, എഐ ഉൾപ്പെടെ ഉള്ള വിഷയങ്ങൾ ചർച്ചയാകും. ഷീയേയും ഭാര്യയേയും നേരിട്ടെത്തിയാണ് ട്രംപ് സ്വീകരിച്ചത്.
ഏഷ്യൻ ഗെയിംസ് അഞ്ചാം ദിനവും മെഡൽ നേട്ടത്തോടെ തുടങ്ങി ഇന്ത്യ. വുഷു 60 കിലോ വിഭാഗത്തിൽ റോഷിബിന ദേവിക്ക് വെള്ളി കരസ്ഥമാക്കി. തുഴച്ചിലിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. വെങ്കല മെഡൽ നേടി സത്നാം സിംഗ്, സൽമാൻ ഖാൻ സഖ്യം. ഷൂട്ടിങ്ങിലും തുഴച്ചിലിലുമാണ് ഇന്ന് ഇന്ത്യ മെഡൽ പ്രതീക്ഷിക്കുന്നത്. അത്ലറ്റിക്സിൽ ട്രിപ്പിൾ ജമ്പിലും 10,000 മീറ്ററിലും ഇന്ത്യയ്ക്ക് ഫൈനലിൽ.
സൂപ്പർ ലീഗ് ഫുട്ബോളിൽ കണ്ണൂർ വാരിയേഴ്സ് നാളെ തൃശൂർ മാജിക്ക് എഫ്സിയെ നേരിടും. കഠിന പരിശീലനത്തിലാണ് ടീമുകൾ.
കോവളത്ത് ഫിഷിങ് ബോട്ട് കത്തി അപകടം. കോവളത്ത് ഉള്ളിൽ ഏകദേശം 8 കിലോമീറ്റർ ഉള്ളിലാണ് ബോട്ട് കത്തിയത്. ബോട്ടിൽ ഉണ്ടായിരുന്ന രണ്ടു പേരെ അതിസാഹസികമായി കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി. കുളച്ചൽ സ്വദേശിയായ ഇമ്മാനുവൽ, നേപ്പാൾ സ്വദേശിയായ ലാലിദ് പ്രസാദ് എന്നിവയാണ് കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. വളപട്ടണത്തിൽ നിന്നും നീണ്ടകരയിലേക്ക് കൊണ്ടുപോയ ബോട്ട് ആണ് കോവളത്ത് 8 കിലോമീറ്റർ ഉള്ളിൽ വച്ച് കത്തിയത്. അപകടകാരണം പൊലീസ് അന്വേഷിച്ചു വരുകയാണ്.
ശബരിമലയിലെ സ്വർണക്കിരീടം കവർന്നെന്ന വാർത്ത നിഷേധിച്ച് തിരുവാഭരണ കമ്മീഷണർ. സ്വർണക്കിരീടം നഷ്‌ടപ്പെട്ടിട്ടില്ലെന്നും യഥാർഥ കിരീടവും അതേ മാതൃകയിലുള്ള മറ്റൊരു കിരീടവും സ്ട്രോങ് റൂമിലുണ്ടെന്നും തിരുവാഭരണ കമ്മീഷണർ. മൂല്യമുള്ള പലതിനും സമാനമായ മാതൃക സൂക്ഷിക്കുന്നത് സാധാരണം. 2012 ൽ തന്നെ ഇൻഷുറൻസിൻ്റെ പട്ടികയിൽ കിരീടം ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവാഭരണം കമ്മിഷണർ ദേവസ്വം കമ്മിഷണർക്ക് വിശദീകരണം നൽകി.
ആലപ്പുഴ നൂറനാട് സ്കൂട്ടറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. മൂന്ന് യുവാക്കൾക്ക് ഗുരുതര പരിക്ക്. ചാരുംമൂട് ഇടക്കുന്നം സ്വദേശികളായ മിഥുൻ, വിശാഖ്, ജീവൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആറുമണിയോടെയായിരുന്നു അപകടം.
സിഎംആർഎൽ-എക്സാലോജിക് കേസിൽ ശശിധരൻ കർത്തയുടെ ഡയറിയിൽ വി.ഡി. സതീശൻ്റെ പേരും. ശശിധരന്‍ കര്‍ത്തയുടെ ഡയറിയുടെ പേജ് പുറത്ത് വിട്ട് ബിജെപി നേതാവ് ഷോൺ ജോർജ്. രേഖയില്‍ ഇടത് വലത് നേതാക്കളുടെ പേരുകളും ഉണ്ട്. ഡയറിയിലെ ബിജെപി നേതാക്കളുടെ പേരുവിവരങ്ങൾ മറച്ചുവെച്ചാണ് ഷോൺ ജോർജ് ലിസ്റ്റ് പുറത്തുവിട്ടത്. ലിസ്റ്റിൽ ബിജെപി നേതാവ് വി. മുരളീധരൻ്റെ പേരും ഉൾപ്പെട്ടിട്ടുണ്ട്.
കൊല്ലത്ത് ഡാൻസ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. പ്രതി പിടിയിൽ. പരവൂർ സ്വദേശി രാജേന്ദ്രബാബുവാണ് പിടിയിലായത്. ഇരുചക്ര വാഹനത്തിൽ വീട്ടിൽ എത്തിക്കാമെന്ന് പറഞ്ഞായിരുന്നു പീഡന ശ്രമം. വീട്ടിലെത്തിച്ച പെൺകുട്ടിയെ ഇയാൾ കടന്ന് പിടിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വച്ചതോടെ നാട്ടുകാർ തടഞ്ഞ് വച്ച് പ്രതിയെ പൊലീസിന് കൈമാറുകയായിരുന്നു.
സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്തയുടെ ഡയറിയിൽ പേരുള്ള നാല് മന്ത്രിമാരും രാജിവയ്ക്കണമെന്ന് ഷോൺ ജോർജ് ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോൺ എന്നി മന്ത്രിമാരുടെ പേരുകളാണ് ഡയറിയിലുള്ളത്. ഒരുമിച്ചുള്ള കച്ചവടമാണ് നടക്കുന്നത്. ഒരു കള്ളനാണയത്തിൻ്റെ രണ്ട് വശങ്ങളാണ് ഇടതും വലതുമെന്നും അദ്ദേഹം പറഞ്ഞു. ഭയമില്ലെങ്കിൽ സർക്കാർ കേസ് സിബിഐക്ക് കൈമാറണമെന്നും ഷോൺ ജോർജ് വെല്ലുവിളിച്ചു.
മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാന യാത്രയുടെ സ്പോൺസർ ചിപ്സൺ എന്ന് സൂചന. കേളചന്ദ്ര ലോജിസ്റ്റിക്സിൻ്റെ വിമാനമാണ് വി.ഡി. സതീശൻ ഉപയോഗിച്ചത്. നിർണായകരേഖ ന്യൂസ് മലയാളത്തിന് ലഭിച്ചു. മുഖ്യമന്ത്രിയുടെ യാത്രായിനത്തിൽ 20 ലക്ഷം രൂപയാണ് ചിപ്സൺ വിനിയോഗിച്ചത്.
സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്തയുടെ ഡയറിയിലെ തൻ്റെ പേര് നിഷേധിച്ച് ബിജെപി നേതാവ് വി. മുരളീധരൻ. ലോകത്ത് ആകെ ഒരു മുരളീധരനെ ഉള്ളൂവെന്ന് അദ്ദേഹം ചോദിച്ചു. വേറെ മുരളീധരന്മാർ ബിജെപിയിൽ ഉണ്ടോ ഉണ്ടായിരുന്നോ. സിഎംആർഎൽ കമ്പനിയുമായുള്ള തൻ്റെ ബന്ധം എന്താണെന്ന് എറണാകുളത്തെ മാധ്യമപ്രവർത്തകർക്കറിയാം. സിഎംആർഎല്ലിന് എതിരെ സമരം നടത്തിയ വ്യക്തിയാണ് താനെന്നും മുരളീധരൻ പറഞ്ഞു.
സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്തയുടെ ഡയറിയെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. പണം വാങ്ങിയോ എന്ന ചോദ്യത്തിനും മറുപടി ഇല്ല. മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറി പോയി.
ഇന്നും നാളെയും വടക്കൻ കേരളത്തിൽ മഴ ശക്തമാകും. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടാണ് ഉള്ളത്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. തെക്കൻ കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് യെല്ലോ അലേർട്ട്. നാളെ കാസർഗോഡ്, കണ്ണൂർ ജില്ലകളിലും യെല്ലോ അലേർട്ട് ഉള്ളത്.
കിഴക്കൻ തുർക്കിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. ദിയർ ബക്കീറിൽ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. ഷാൻലിയുർഫ പ്രവിശ്യയിലെ കരാകോപ്രു ജില്ലയാണ് പ്രഭവ കേന്ദ്രം.
ഗ്യാനേഷ് കുമാറിനെതിരെ സിജെപി. പിണറായി വിജയന് ഭരണം നഷ്ടപ്പെട്ടത് വോട്ട് വെട്ടി മാറ്റിയത് കൊണ്ടെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ. ബിജെപിയെ അധികാരത്തിൽ തുടരാൻ സഹായിക്കുന്നത് ഗ്യാനേഷ് കുമാറാണ്. ബംഗാളിൽ മമത ബാനർജിയും തമിഴ്നാട്ടിൽ എം.കെ സ്റ്റാലിനും കേരളത്തിൽ പിണറായി വിജയനും ഭരണം നഷ്ടപ്പെടാൻ കാരണം ഇതാണെന്നും അഭിജിത് ദീപ്കെ പറഞ്ഞു.
ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് നവംബർ 16ന് തുടക്കമാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ പറഞ്ഞു, തീർഥാടകരെ എഐ ക്യാമറ ഉപയോഗിച്ച് നിയന്ത്രിക്കുമെന്ന് കെ. ജയകുമാർ പറഞ്ഞു. പത്തനംതിട്ടയുമായി എസ്‌പി യുമായി ഇക്കാര്യം സംസാരിച്ചു. നിലയ്ക്കലിലായിരിക്കും ഇതിൻ്റെ പ്രധാന സംവിധാനം ഒരുക്കുക. ക്യാമറകൾ എവിടെയൊക്കെ സ്ഥാപിക്കുമെന്ന് പൊലീസ് തീരുമാനിക്കും. നിലയ്ക്കലിൽ കൺട്രോൾ റൂം ഒരുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.
പത്തനംതിട്ട മെഴുവേലി സർവീസ് സഹകരണ ബാങ്ക് കവർച്ചാ കേസില്‍ അഞ്ചു പേര്‍ കുറ്റക്കാര്‍. കേസിലെ ഒന്ന്, രണ്ട്, നാല്, അഞ്ച്, ഏഴ് പ്രതികളായ മെഴുവേലി സ്വദേശി വിനു, സുരേഷ് ,സുധീഷ് ഗിരീഷ്, ബിജു രാമകൃഷ്ണൻ എന്നിവരാണ് കുറ്റക്കാർ. ആറ് ,എട്ട് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്ന്, രണ്ട്, നാല്, അഞ്ച് പ്രതികൾക്ക് രണ്ടുവർഷവും 11 മാസവും കഠിനതടവ്. പ്രതികള്‍ ഏഴ് ലക്ഷം രൂപ വീതം ബാങ്കിന് നഷ്ടപരിഹാരവും നല്‍കണം. ഏഴാം പ്രതിക്ക് ഒന്നര വര്‍ഷമാണ് തടവ്. 10000 രൂപ ബാങ്കിന് നഷ്ടപരിഹാരവും നൽകണം. പത്തനംതിട്ട കോടതിയുടേതാണ് വിധി. 2011 ഓഗസ്റ്റ് 20, 21 തീയതികളിലായാണ് 1.3 കോടി രൂപയുടെ സ്വർണമാണ് സംഘം ബാങ്കിൽനിന്നും കവർന്നത്.
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ജാമ്യം നല്‍കുന്നതില്‍ വിമര്‍ശനവുമായി ഹൈക്കോടതി. അഴിമതിക്കേസില്‍ പ്രതികളെ ശിക്ഷിക്കുന്നതും വിചാരണ ചെയ്യുന്നതും ബുദ്ധിമുട്ട്. വിചാരണ പല തരത്തില്‍ പ്രതികള്‍ തടസപ്പെടുത്തും. ശിക്ഷിക്കപ്പെട്ടാലും അപ്പീല്‍ അധികാരം ഉപയോഗിച്ച് ജാമ്യം നേടി പുറത്തിറങ്ങും. പിന്നീട് പ്രതികള്‍ പുറത്തുതന്നെ തുടരും. പ്രതികള്‍ക്ക് പഴയ പദവിയില്‍ പ്രവേശിക്കാനും കഴിയും. നിയമവ്യവസ്ഥിതിയില്‍ ജനങ്ങളുടെ വിശ്വാസം ഉറപ്പാക്കണം. ഇതിന് അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ കൃത്യമായി നടപ്പാക്കണം. അഴിമതിക്കാര്‍ സ്വതന്ത്രരായി വിഹരിക്കുന്നു. അഴിമതിക്കാരെ തടയാനാകുന്നില്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ അഭിപ്രായപ്പെട്ടു. ശിക്ഷ മരവിപ്പിക്കണമെന്ന ടോമിന്‍ ജെ. തച്ചങ്കരിയുടെ ആവശ്യം പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ടോമിൻ ജെ. തച്ചങ്കരിയുടെ ഉപഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി.
സിഎംആർഎൽ-എക്സാലോജിക് ഇടപാടു കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി.മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്താണ് ഹര്‍ജി. വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അഡീ. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാനാണ് ഹർജി നൽകിയത്. ഇഡി നൽകിയ റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകൾ ഉണ്ടായിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ സർക്കാർ ഒളിച്ചുകളിക്കുകയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. കേസെടുക്കണമെന്നാവശ്യപ്പെട്ട് താന്‍ ഡിജിപിക്കും വിജിലൻസ് ഡയറക്ടർക്കും നൽകിയ നിവേദനത്തിൽ തീരുമാനമെടുക്കാൻ നിർദേശിക്കണമെന്നാണ് ആവശ്യം. ബന്ധപ്പെട്ട ഫയലുകൾ കോടതി വിളിപ്പിക്കണമെന്ന ഇടക്കാലാവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പുകളിലും അട്ടിമറി നടക്കുന്നുണ്ടെന്ന കാര്യം 100 ശതമാനം ഉറപ്പാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപി അധികാരത്തില്‍ വരുന്ന സംസ്ഥാനങ്ങളില്‍ മാത്രം ഭരണവിരുദ്ധ വികാരം ദുരൂഹമായി അപ്രത്യക്ഷമാകുന്നു. അതെങ്ങനെ സംഭവിക്കുന്നു എന്ന് മനസ്സിലാകുന്നില്ല. സാധാരണ ഏകാധിപത്യം നിലനിൽക്കുന്ന രാജ്യങ്ങളിൽ മാത്രമാണ് ഇത് സംഭവിക്കുന്നത്. പൗരന്റെ വോട്ടവകാശമാണ് ഇന്ത്യന്‍ ഭരണവ്യവസ്ഥയുടെ അടിസ്ഥാനം. വോട്ടിനെ തകര്‍ത്താല്‍ ഭരണഘടനയെ തകര്‍ക്കാനാകും. ഇന്ത്യയിലെ വോട്ടിങ് സംവിധാനത്തിന് സംഭവിക്കുന്ന എല്ലാത്തിനും ഉത്തരവാദികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണ്. ഇരുവരും ചേര്‍ന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാറിനെ തെരഞ്ഞെടുത്തത്. ജനങ്ങളുടെ വോട്ട് മോഷ്ടിക്കപ്പെട്ടിരിക്കുന്നു, നിയമ വ്യവസ്ഥ തകര്‍ന്നിരിക്കുന്നു. വോട്ടുകള്‍ കൊള്ള ചെയ്താല്‍, തെരഞ്ഞെടുപ്പ് തന്നെ അസാധുവാകും. വോട്ടു മോഷണത്തിന് ചില മാധ്യമങ്ങളും കൂട്ടുനില്‍ക്കുന്നു. ഇതുവരെ കണ്ടില്ലാത്ത ഒരു അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇങ്ങനെ ഒരു സാഹചര്യം ആദ്യമാണ്. ഗ്യാനേഷ് കുമാർ ഒരു നിമിഷം വൈകാതെ രാജി വയ്ക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ്. വിവിധ ഓൺലൈൻ സൈറ്റുകൾ വഴിയും സമൂഹമാധ്യമങ്ങൾ വഴിയുമാണ് വ്യാജ ടിക്കറ്റുകൾ വ്യാപകമായി വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം ഐഡികളും ഫേസ്ബുക്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ചാണ് പ്രധാനമായും തട്ടിപ്പ്. യഥാർഥ ടിക്കറ്റ് നിരക്കിനേക്കാൾ 100 മുതൽ 2000 രൂപ വരെ അധികം ഈടാക്കിയാണ് വ്യാജ ടിക്കറ്റ് വിൽപ്പന. ടിക്കറ്റ് വാങ്ങുന്നവർക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ ജേഴ്സിയും സൗജന്യമായി സംഘങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. തട്ടിപ്പിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. മത്സരത്തിന്റെ ടിക്കറ്റുകൾ പൂർണമായും വിറ്റുതീർന്നതായും, വ്യാജ ഓൺലൈൻ ടിക്കറ്റ് വിൽപ്പനകളിൽ കുടുങ്ങി ആരും വഞ്ചിതരാകരുതെന്നും കെസിഎ പ്രസിഡന്റ് ശ്രീജിത്ത് വി. നായർ ന്യൂസ് മലയാളത്തോട് പറഞ്ഞു.
പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിനിടെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഐഎം സംസ്ഥാന കമ്മിറ്റി അഗം കെ.പി. ഉദയഭാനു. 'പൊലീസുകാര്‍ക്ക് കൈക്കരുത്ത് ഉണ്ടെങ്കില്‍ വീട്ടില്‍ പെണ്ണുമ്പിള്ളമാരില്ലെ... അവരെ തല്ലണം. നാട്ടുകാരെ തല്ലാനുള്ളതല്ല കൈക്കരുത്ത്. നിങ്ങളേക്കാള്‍ കൈക്കരുത്തുള്ളവര്‍ ഇപ്പുറത്തുണ്ടെന്ന് ഓര്‍മ വേണം'- എന്നിങ്ങനെയായിരുന്നു ഉദയഭാനുവിന്റെ വാക്കുകള്‍. പന്തളത്ത് സിപിഐഎം നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിലായിരുന്നു വിവാദ പരാമര്‍ശം.
കെഎസ്ആർടിസിയുടെ മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് എംഡിക്ക് കത്ത് നൽകി അബിൻ വർക്കി എംഎൽ എ. സംസ്ഥാന, നാഷണൽ ഹൈവേകളിലൂടെ അതിവേഗത്തിലാണ് ബസ്സുകൾ സഞ്ചരിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന ബ്രേക്കിങ്ങും അപകടങ്ങളും യാത്രക്കാർക്ക് ഗുരുതര പരിക്കുകൾ ഉണ്ടാകാൻ കാരണമാകുന്നുണ്ട്. ഈ സാഹചര്യം പരിഗണിച്ച് ബസ്സുകളിൽ ഡ്രൈവർമാർക്കും യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്നാണ് കത്തിലെ ആവശ്യം. അടിയന്തര പ്രാധാന്യത്തോടെ ആവശ്യം പരിഗണിക്കാമെന്ന് എംഡി എംഎല്‍എയ്ക്ക് ഉറപ്പു നൽകി.
പൂജവയ്പ്പുമായി ബന്ധപ്പെട്ട് ഒക്ടോബർ 19നും പൊതു അവധി നൽകണമെന്ന് അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ്. ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവർക്കാണ് കത്തയച്ചത്. നിലവിൽ ഒക്ടോബർ 20, 21 തീയതികളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ പൂജവയ്പ്പ് ചടങ്ങുകൾ ഒക്ടോബർ 18ന് ആരംഭിക്കുന്ന പശ്ചാത്തലത്തിൽ അടുത്ത ദിവസവും അവധി വേണമെന്നാണ് ആവശ്യം.
പൊലീസിനെ വിമര്‍ശിച്ച് ജി. സുധാകരന്‍ എംഎല്‍എ. സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്നവരെ പൊലീസ് ഒന്നും ചെയ്യുന്നില്ല. സമൂഹ മാധ്യമങ്ങളിൽ തെറി പറയുന്നവരെ കയ്യാമം ചെയ്യണം. ഇത്തരക്കാരുടെ ഫോണും ഫേസ്ബുക്കും ബാൻ ചെയ്യണം. മുഖ്യമന്ത്രിയെ തുടർച്ചയായി സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിക്കുകയാണ്. പൊലീസ് ഇതിൽ നടത്തുന്നത് കള്ളകളിയാണ്. ആദ്യം ഇക്കാര്യത്തിൽ പൊലീസിന് ക്ലാസ് എടുക്കണം. മുഖ്യമന്ത്രി വിമാന യാത്ര ചെയ്തതാണ് വിവാദം. എന്തായാലും കള്ളക്കടത്തുകാരുടെ വിമാനം അല്ലല്ലോ? ഇതൊക്കെയാണോ ഇവിടുത്തെ പ്രശ്നമെന്നും ജി. സുധാകരൻ ചോദിച്ചു. അമ്പലപ്പുഴ ഗവ. കോളേജിൽ നടന്ന പരിപാടിയിലായിരുന്നു പരാമർശം.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാര്‍ട്ടേഡ് വിമാനയാത്രയില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി. അഭിഭാഷകനായ വി.എച്ച്. വിജയ് ശങ്കര്‍ ആണ് പരാതിക്കാരന്‍. യാത്രയ്ക്കായി 19.88 ലക്ഷം രൂപ ചിപ്‌സണ്‍ ഏവിയേഷന്‍ നല്‍കിയെന്ന രേഖയുണ്ടെന്ന് പരാതിയില്‍ പറയുന്നു. പണമിടപാട് വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ആവശ്യം. ചിപ്‌സണ്‍ ഏവിയേഷന്റെ ഹെലികോപ്റ്റര്‍ കരാര്‍ സെപ്റ്റംബര്‍ 19ന് അവസാനിച്ചു. പുതിയ കരാര്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. കരാര്‍ പുതുക്കല്‍ അപേക്ഷ പരിഗണനയിലിരിക്കെ വിമാനച്ചെലവ് വഹിച്ചത് വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ആവശ്യം.
കേരള ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്‌ട്രേഷന്‍ -കിലയിലെ എംഎസ്എഫ് നേതാക്കളുടെ നിയമനത്തില്‍ പ്രതിഷേധമറിയിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. എച്ച്ആർ പോളിസി അനുസരിച്ചു മാത്രമേ നിയമനം നടത്താവു എന്നതാണ് സാധാരണ രീതി. അത്തരത്തിലാണോ എംഎസ്എഫ് നേതാക്കളെ നിയമിച്ചതെന്ന് അറിവില്ല. അതേക്കുറിച്ച് അറിയില്ലെന്നാണ് ചര്‍ച്ച നടത്തിയ കില രജിസ്ട്രാർ അറിയിച്ചത്. മന്ത്രി കെ.എം. ഷാജി അഴിമതിയുടെയും സ്വജന പക്ഷപാതത്തിൻ്റെയും ചളിക്കുണ്ടായി മാറുന്നു. കിലയിലെ തെറ്റായ നടപടി അവസാനിപ്പിക്കണം എന്നാണ് എസ്എഫ്ഐ ആവശ്യപ്പെടുന്നത്. നിയമപരമായ നിലയിലേ കാര്യങ്ങൾ മുന്നോട്ടു പോവുകയുള്ളൂ എന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. എസ്എഫ്ഐയെ തെറ്റിദ്ധരിപ്പിക്കാനാണ് അത് പറഞ്ഞതെങ്കില്‍, ക്തമായ സമരവുമായി മുന്നോട്ടുവരുമെന്നും സഞ്ജീവ് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കില്ല. ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നായി 400 മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭക്കും. പവർ എക്സ്ചേഞ്ച് വഴിയും മതിയായ വൈദ്യുതി കിട്ടുന്ന സാഹചര്യമാണ്. അതിനാല്‍, വൈദ്യുതി നിയന്ത്രണം പരമാവധി ഒഴിവാക്കാനാണ് ശ്രമമെന്നും കെഎസ്ഇബി വ്യക്തമാക്കി. ഇന്ന് 600 മെഗാവാട്ട് വൈദ്യുതിയാണ് കുറവ് പ്രതീക്ഷിച്ചിരുന്നത്. 24 ദിവസത്തിനിടെ വൈദ്യുതി നിയന്ത്രണ മുന്നറിയിപ്പില്ലാത്ത ആദ്യ ദിവസമാണിന്ന്.
തെരുവുനായയുടെ കടിയേറ്റ അധ്യാപികയ്ക്ക് 12 വർഷത്തിന് ശേഷം നഷ്ടപരിഹാരം. കോഴിക്കോട് കീഴരിയൂർ സ്വദേശി അമൃത പ്രിയയ്ക്കാണ് 52,000 രൂപ നൽകാൻ പഞ്ചായത്ത് ബോർഡ് തീരുമാനിച്ചത്. നടുവത്തൂർ കുറുമയിൽ താഴെ റോഡിൽ വെച്ചായിരുന്നു അമൃത പ്രിയയെ തെരുവുനായ ആക്രമിച്ചത്. അമൃതയുടെ കൈകാലുകൾക്ക് പരിക്കേറ്റ്, കോഴിക്കോട് മെഡിക്കൽ കോളേജിൽ ദീർഘനാൾ ചികിത്സയിലായിരുന്നു
പാലപ്പിള്ളിയിലെ ഹാരിസൺ എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയുടെ മരണത്തില്‍ മാനേജർ അടക്കം മൂന്നുപേർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി. മരിച്ച മഞ്ജുഷയുടെ ആത്മഹത്യാക്കുറിപ്പ് അടിസ്ഥാനപ്പെടുത്തിയാണ് നടപടി. പുതിയ വകുപ്പുകൾ ചേർത്ത് വിവരം കോടതിയെ അറിയിക്കും. ആത്മഹത്യാ കുറിപ്പിൽ പേരുള്ളവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം തുടങ്ങി. കഴിഞ്ഞദിവസമാണ് മാനസിക പീഡനത്തെ തുടർന്ന് മഞ്ജുഷ ജീവനൊടുക്കിയത്.
വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തില്‍ അഞ്ചു വയസ്സുകാരന് ഗുരുതര പരിക്ക്. വീട്ടുവാതില്‍ക്കല്‍ കളിക്കുന്നതിനിടെയായിരുന്നു പുലിയുടെ ആക്രമണം. കുട്ടിയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അപ്പർ പറളായി എസ്റ്റേറ്റ് പരിസരത്തായിരുന്നു സംഭവം. ഗുരുസ്വാമി-നാഗജ്യോതിയുടെ മകനാണ്.
അദാനി എന്റര്‍പ്രൈസസിന്റെ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനായ രവി നായർക്ക് ജാമ്യം. ഗുജറാത്ത് ഗാന്ധി നഗർ സെഷൻ കോടതിയാണ് ജാമ്യം അനുവദിച്ചത്. അദാനിക്കെതിരായ വാർത്തയുടെ പേരിൽ ഏഴ് ദിവസമായി രവി നായർ ഗുജറാത്തിൽ ജയിലിൽ കഴിയുകയായിരുന്നു.
തിരുവനന്തപുരത്തെ തെരുവുനായ ശല്യത്തിൽ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന പരാതിയിൽ തദ്ദേശ വകുപ്പിന് നോട്ടീസയച്ച് മനുഷ്യാവകാശ കമ്മീഷൻ. തദ്ദേശ സ്വയം ഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും കോർപ്പറേഷൻ സെക്രട്ടറിക്കുമാണ് നോട്ടീസയച്ചത്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിര്‍ദേശം. പൊതുപ്രവർത്തകനായ പി.കെ. രാജു സമർപ്പിച്ച പരാതിയിലാണ് നടപടി.
നേതാക്കള്‍ സംഭാവന വാങ്ങിച്ചതില്‍ തെറ്റില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍. താന്‍ ഏഴ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു, ഒന്നില്‍പ്പോലും സ്വന്തം പൈസ മുടക്കിയിട്ടില്ലെന്ന് കുര്യന്‍ പറഞ്ഞു. ചാര്‍ട്ടേഡ് ഫ്ലൈറ്റ് യാത്രയുമായി ബന്ധപ്പെട്ട സ്പോണ്‍സര്‍ഷിപ്പ് വിവാദങ്ങള്‍ എന്നോടു ചോദിക്കേണ്ട. അതിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ മറുപടി പറയും. അതിനുള്ള പ്രാഗത്ഭ്യം ഉള്ളയാളാണ് സതീശന്‍. സ്പോൺസർ ആരാ എന്നത് നിങ്ങൾ ചോദിക്കണമെന്നും കുര്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തൃശൂരില്‍ പൊലീസ് ഉദ്യോഗസ്ഥരെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ചെറുതുരുത്തി പൊലീസിനു നേരെയാണ് ആക്രമണം നടന്ന്. വെട്ടിക്കാട്ടിരി സ്വദേശി നജീബും സുഹൃത്തുമാണ് ആക്രമണം നടത്തിയത്. വാഹനം ഇടിച്ച് സിപിഒ വിനീത് മോനാണ് പരിക്കേറ്റത്. വിനീത് മോന്റെ കൈവിരലിനും നട്ടെല്ലിനും പരിക്കേറ്റു. പൊലീസ് ജീപ്പിനും കേടുപാടുണ്ട്. ഇന്നലെ രാത്രി നടന്ന ആക്രമണത്തിനുശേഷം വാഹനവുമായി പ്രതികൾ രക്ഷപ്പെട്ടു.
ജൂൺ 19 ഇനി മുതല്‍ കേരള മാരിടൈം ദിനം (സമുദ്ര ദിനം) ആയിരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. എല്ലാ വർഷവും കേരള മാരിടൈം കോൺക്ലേവ് നടത്തും. ലോകത്തെ പ്രധാന മാരിടൈം ഡെസ്റ്റിനേഷൻ ആയി കേരളത്തെ മാറ്റും. എന്ത് മാറ്റം ഉണ്ടായി എന്ന് കൃത്യമായി നിരീക്ഷിക്കും. സമയക്രമം നിശ്ചയിക്കും, നേട്ടങ്ങളും കോട്ടങ്ങളും സംബന്ധിച്ച് വാർഷിക കണക്കെടുപ്പ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര സമുദ്ര ദിനാഘോഷത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. പഴംപൊരിയും ഇഡ്ഡലിയും കയറ്റുമതി ചെയ്യാമെന്ന് പറഞ്ഞപ്പോൾ ആളുകൾ കളിയാക്കി. അവരോട് പറയുകയാണ്; നിലവിൽ കയറ്റുമതി ചെയ്യുന്നവയിൽ പഴംപൊരിയും ഇഡ്ഡലിയുമുണ്ട്. വലിയ സാധ്യതകളാണ് കയറ്റുമതി മേഖലയിൽ വരാൻ പോകുന്നത്. സീ ഫുഡ് ഇൻഡസ്ട്രി കൂടി വരാൻ പോകുകയാണ്. വലിയ മാറ്റം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടു കേസില്‍ സംസ്ഥാന പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ പിണറായി വിജയനെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് സിപിഐ. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പരസ്യ പിന്തുണ വേണ്ടെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം . പിണറായി വിജയനെതിരായ നിലപാടും സ്വീകരിക്കില്ല. അന്വേഷണം മുന്നോട്ടു പോയ ശേഷം മാത്രം കേസ് രാഷ്ട്രീയപ്രേരിതമാണോ എന്നതിൽ നിലപാട് സ്വീകരിക്കും. സംസ്ഥാന സര്‍ക്കാരിനെതിരെയും സിപിഐ ഒറ്റയ്ക്ക് സമരം ചെയ്യും. അടുത്തമാസം 14നാണ് നിയമസഭാ മാർച്ച്. വൈദ്യുതി പ്രതിസന്ധി, മുഖ്യമന്ത്രിയുടെ വിമാനയാത്ര അടക്കമുള്ള വിഷയങ്ങൾ ഉയർത്തിയാണ് സമരം.
സാങ്കേതിക സർവകലാശാലയിൽ പ്രൊ വിസിയായി ബിജെപി അനുഭാവിയെ നിയമിക്കാൻ നീക്കം. റിട്ടേയർഡ് പ്രൊഫസർ ഡോ. ബിജുവിനെ പ്രൊ വിസിയായി നിയമിക്കാൻ വിസി ഡോ. സിസ തോമസ് സിൻഡിക്കേറ്റിന് ശുപാർശ ചെയ്തു. എന്നാല്‍, വിസിയുടെ ശുപാര്‍ശ തള്ളിയ സിൻഡിക്കേറ്റ് നിയമോപദേശം തേടാൻ തീരുമാനിച്ചു. സർവകലാശാല ചട്ട പ്രകാരം പാനൽ സമർപ്പിച്ചു വേണം പ്രൊ വിസി നിയമനം നടത്താൻ. വിസി പാനൽ സമർപ്പിക്കാൻ വിസമ്മതിച്ചതോടെയാണ് സിൻഡിക്കേറ്റ് നിയമോപദേശം തേടാൻ തീരുമാനിച്ചത്. ലോക്ഭവൻ ഇടപെടൽ പ്രകാരമാണ് വിസി പേര് നിർദ്ദേശിച്ചത്.
മലപ്പുറം തിരുവാലിയിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഫാൻ കട്ടിലിലേക്ക് പൊട്ടിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തിരുവാലി കൊളക്കാട്ടിരിയിലെ ഫാമിൽ ജോലിക്കാരായ എറണാകുളം കാലടി സ്വദേശി പന്നികശേരി സജീവിന്റെ മകൾ ശ്രീഭദ്രയാണ് പൊള്ളലേറ്റ് മരിച്ചത്. കുട്ടിയെ മുറിയിൽ ഉറക്കിക്കിടത്തിയ ശേഷം മാതാപിതാക്കൾ ഇരുവരും ജോലിക്ക് പോയ സമയത്താണ് അപകടം സംഭവിച്ചത്. ഷോർട്ട് സർക്യൂട്ട് മൂലം തീപിടിച്ച ഫാൻ കുഞ്ഞ് കിടന്നിരുന്ന കട്ടിലിലേക്ക് പൊട്ടിവീഴുകയായിരുന്നു. തീപിടിത്തത്തിൽ മുറിയിലെ കിടക്കയും കട്ടിലുമടക്കം പൂർണമായും കത്തിനശിച്ച നിലയിലാണ്.
ശബരിമലയില്‍ ഇനി മുതല്‍ വെടി വഴിപാട് ഉണ്ടാകില്ല. ഇത്തവണത്തെ ലേലത്തിൽ വെടി വഴിപാട് ദേവസ്വം ബോർഡ് ഉൾപ്പെടുത്തിയില്ല. ശബരിമല സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്നതായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങൾ വിവിധ വകുപ്പുകൾ ചൂണ്ടികാട്ടിയിരുന്നു. തുടർന്ന് ബോർഡ് തന്ത്രിയോട് അഭിപ്രായം ആരാഞ്ഞു. വെടിവഴിപാട് ശബരിമലയിലെ ആചാരത്തിന്റെ ഭാഗമല്ല എന്ന് തന്ത്രി മറുപടി നൽകിയിരുന്നു.
കോഴിക്കോട് ഇന്ന് രാത്രി ഏഴു മുതല്‍ നാളെ രാവിലെ ഏഴു വരെ മലയോര യാത്രയ്ക്ക് വിലക്ക്. ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതേത്തുടര്‍ന്നാണ് ജില്ലാ കളക്ടർ യാത്ര നിരോധനം ഏർപ്പെടുത്തിയത്. താമരശ്ശേരി, തിരുവമ്പാടി, കൂരാച്ചുണ്ട് മേഖലകളിൽ ഗതാഗത നിയന്ത്രണമുണ്ടാവും. നദികൾ, ക്വാറികൾ, കടൽത്തീരങ്ങളിൽ ഇറങ്ങുന്നതിനും വിലക്കുണ്ട്. ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
സൈബർ ഇടങ്ങളിലെ കുട്ടികൾക്കെതിരെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പരിശോധന. ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എട്ടു പേർ അറസ്റ്റിലായി. 135 കേസുകൾ രജിസ്റ്റർ ചെയ്യുകയും 212 ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പങ്കുവെച്ച നിരവധി അക്കൗണ്ടുകളും പൂട്ടിച്ചു. 398 സംശയാസ്പദ ഇടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രത്യേക സംഘത്തിന്റെ പരിശോധന. കഴിഞ്ഞ ആറു വർഷത്തിനിടെ പി ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി 8260 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 403 പേരാണ് ഇതുവരെ അറസ്റ്റിലായത്.
കോഴിക്കോട് താമരശ്ശേരിയിൽ വയോധികനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പാടി പഞ്ചായത്ത് 9-ാം വാർഡ് വെള്ളംകുന്ന് ഉന്നതിയിലെ ചന്ദൻ ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടു മണിയോടെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള വയലിൽ ജോലിക്ക് പോയ ചന്ദനെ വൈകിട്ട് 4.30ന് മകൻ വിഷ്ണു കൂട്ടിക്കൊണ്ടുവരാൻ എത്തിയപ്പോഴാണ് വീണുകിടക്കുന്ന നിലയിൽ കണ്ടത്. നെഞ്ചിൽ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നതിനാൽ സൂര്യതാപമേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനം. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ മരണം സ്ഥിരീകരിച്ച മൃതദേഹം ഇൻക്വസ്റ്റിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസിൽ കോളേജ് പ്രിൻസിപ്പാളിനെയും അധ്യാപികയെയും ക്രൈംബ്രാഞ്ച് പ്രതി ചേർത്തു. പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോണി, അധ്യാപിക ഡോ. ലത ശശിധരന്‍ എന്നിവരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ലോൺ ആപ്പിൽ നിന്ന് വായ്പ എടുത്ത നിതിൻ രാജ് അധ്യാപികയുടെ ഫോൺ നമ്പർ റഫറൻസ് നമ്പറായി നൽകിയിരുന്നു. ലോൺ തിരിച്ചടക്കാത്തതിനെ തുടർന്ന് ഈ നമ്പരിലേക്ക് നിരന്തരം കോളുകൾ വന്നതോടെയാണ് നിതിൻ രാജിനെ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് വിളിപ്പിച്ചത്. പിന്നാലെയാണ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് വീണ് മരിച്ച നിലയിൽ നിതിൻ രാജിനെ കണ്ടെത്തിയത്. മുൻ പാത്തോളജി വകുപ്പ് മേധാവി ഡോ. എം.കെ. റാം ആണ് കേസിലെ ഒന്നാം പ്രതി. പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ ഇരുവരും തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ മുൻ കൂർ ജാമ്യ ഹർജി നൽകി. ഹർജിയിൽ നിതിൻ രാജിന്റെ അച്ഛന് കോടതി നോട്ടീസ് അയച്ചു.
സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് കേരള ഗവ. നേഴ്‌സ് അസോസിയേഷന്‍. ജീവൻ രക്ഷാ മരുന്നുകൾ ഉൾപ്പെടെ ലഭ്യമല്ല. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് വരെ പ്രതിസന്ധിയിലാണ്. ജീവിത ശൈലി രോഗങ്ങൾക്കുള്ള മരുന്നുകളും ഇല്ല. മരുന്ന് ഇല്ലാത്തതിനാല്‍ ജനങ്ങളാണ് ദുരിതത്തിലാകുന്നത്. പകര്‍ച്ചപ്പനികള്‍ പടര്‍ന്നുപിടിക്കുന്ന ഘട്ടത്തില്‍ മരുന്നുകൾ ലഭ്യമല്ലാത്തത് ഗുരുതരമായ സാഹചര്യമാണെന്നും നേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു.
സൂര്യ കൃഷ്ണമൂർത്തിക്ക് വിട നല്‍കി സാംസ്കാരിക കേരളം. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. 49 വർഷമായി തുടരുന്ന സൂര്യ ഫെസ്റ്റിവലിൽ കലാപരിപാടികൾ തുടങ്ങിയിരുന്ന വൈകീട്ട് 6.45ന് തന്നെയായിരുന്നു സംസ്കാരം. വ്യാഴാഴ്ച രാവിലെ എട്ട് മണി മുതൽ തൈക്കാട് വീടിനോട് ചേർന്നുളള ഗണേശം സൂര്യ നാടകക്കളരിയിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ നൂറുകണക്കിന് പേർ ആദരാഞ്ജലികൾ അർപ്പിച്ചു. ലക്ഷ്മി ഗോപാലസ്വാമി, നവ്യ നായർ, ആശ ശരത് തുടങ്ങിയ കലാകാരന്മാരും, മന്ത്രിമാരായ സണ്ണി ജോസഫ്, സി.പി. ജോൺ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തുടങ്ങിയ നേതാക്കളും അന്തിമോപചാരം അർപ്പിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് 26 രാത്രി 11.30 വരെ 0.3 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാണം. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും നിര്‍ദേശം.