അനധികൃത സൗജന്യം പറ്റി; ചാര്‍ട്ടേഡ് വിമാനയാത്രയില്‍ മുഖ്യമന്ത്രിക്കെതിരെ കേരള ലോകായുക്തയില്‍ പരാതി

ഇന്നത്തെ പ്രധാന വാർത്തകൾ
വി.ഡി. സതീശന്‍
വി.ഡി. സതീശന്‍

താമരശേരിയിൽ നിയന്ത്രണം വിട്ട് കാർ മതിലിലിടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

താമരശേരിയിൽ നിയന്ത്രണം വിട്ട് കാർ മതിലിലിടിച്ച് അപകടം. ഡ്രൈവർക്ക് പരിക്ക്. ബിഷപ്പ് ഹൗസിന് മുന്നിലാണ് അപകടം ഉണ്ടായത്.അപകടത്തിന് കാരണം റോഡ് നവീകരണത്തിലെ അപാകതയെന്ന് നാട്ടുകാർ ആരോപിച്ചു. മഴയിൽ റോഡിൽ വാഹനങ്ങൾ തെന്നിപ്പോകുന്നതായി പരാതി.

ശബരിമല മുന്നൊരുക്കം; കെ. മുരളീധരൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കൂടിക്കാഴ്ച ഇന്ന്

ശബരിമലയെ ചൊല്ലിയുളള ഭിന്നതകൾക്കിടെ ദേവസ്വം മന്ത്രി- ദേവസ്വം ബോർഡ് പ്രസിഡൻ്റ് കൂടിക്കാഴ്ച ഇന്ന് നടക്കും. മണ്ഡലകാല മുന്നൊരുക്കങ്ങളും തുടർ പ്രവർത്തനങ്ങളും വിശദീകരിക്കും. പ്രവർത്തന റിപ്പോർട്ട് ഇടവേളകളിൽ മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറുമെന്ന് തിരുവിതാംകൂർ ദേവസ്വം വ്യക്തമാക്കി.

പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനം; റെയിൽവേ സ്റ്റേഷനിലേക്ക് സിപിഐഎമ്മിൻ്റെ പ്രതിഷേധ മാർച്ച് ഇന്ന്

പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേന്ദ്രത്തിന് എതിരെ പ്രതിഷേധം കടുപ്പിക്കാൻ സിപിഐഎം. റെയിൽവേ സ്‌റ്റേഷനുകളിലേക്ക്‌ ഇന്ന് പ്രതിഷേധമാർച്ച് നടത്തും. പാലക്കാട്ടെ മാർച്ച് എം.എ. ബേബി ഉദ്ഘാടനം ചെയ്യും. ഷൊർണൂർ സ്റ്റേഷനിലേക്കുള്ള പ്രതിഷേധം എം.വി ഗോവിന്ദൻ നയിക്കും.

നടി ലക്ഷ്മിപ്രിയക്കെതിരായ ഹർജി; അൻസിബ ഹസന് ഇന്ന് നിർണായകം

നടി ലക്ഷ്മിപ്രിയക്കെതിരായ ഹർജിയിൽ അൻസിബ ഹസന് ഇന്ന് നിർണായകം. എറണാകുളം മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ലക്ഷ്മിപ്രിയക്ക് എതിരെ കേസ് എടുക്കണം എന്നാണ് ആവശ്യം. മജിസ്ട്രേറ്റ് കോടതി വാദം കേട്ടത്, ഹൈക്കോടതി നിർദേശ പ്രകാരം.

വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കാസർഗോഡ് മുതൽ മലപ്പുറം വരെയുള്ള അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടാണ് ഉള്ളത്. മലയോര - തീരദേശ മേഖലകളിൽ അതീവ ജാഗ്രതാ നിർദേശം. കേരള തീരത്ത് കള്ളക്കടലാക്രമണ മുന്നറിയിപ്പ്. കേരള കർണാടക ലക്ഷ്വദ്വീപ് തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് തുടരും.

സൂപ്പർ ലീഗ് കേരള ഫുട്ബോളിന് ഇന്ന് തുടക്കം; ആദ്യ മത്സരത്തിൽ കണ്ണൂർ തൃശൂരിനെ നേരിടും

സൂപ്പർ ലീഗ് കേരള ഫുട്ബോളിന് ഇന്ന് തുടക്കം. മൂന്നാം സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ കണ്ണൂർ തൃശൂരിനെ നേരിടും. അവസാനവട്ട ഒരുക്കത്തിലാണ് ആറ് ടീമുകളും.

ഏഷ്യൻ ഗെയിംസിൽ സ്വർണപ്രതീക്ഷയിൽ ഇന്ത്യ; 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ഡബിൾസിൽ മൽജീതും സുരുചിയും ഫൈനലിൽ

ഏഷ്യൻ ഗെയിംസിൽ സ്വർണപ്രതീക്ഷയിൽ ഇന്ത്യ. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ഡബിൾസിൽ മൽജീതും സുരുചിയും ഫൈനലിൽ കടന്നു. ടേബിൾ ടെന്നീസിൽ മെഡലുറപ്പിച്ച് ഇന്ത്യൻ സഖ്യം. കബഡിയിൽ ഇന്ത്യൻ പുരുഷ, വനിതാ ടീമുകൾക്ക് ഇന്ന് സെമി പോരാട്ടത്തിന് ഇറങ്ങും. ബാഡ്മിൻ്റണിൽ പി.വി സിന്ധുവടക്കമുള്ള താരങ്ങൾ ഇന്നിറങ്ങും.

ഏഴാം വളവിൽ കണ്ടയ്നർ ലോറി കുടുങ്ങി; താമരശേരി ചുരത്തിൽ വീണ്ടും ഗതാഗതക്കുരുക്ക്

താമരശേരി ചുരത്തിൽ വീണ്ടും ഗതാഗതക്കുരുക്ക്. ഏഴാം വളവിൽ കണ്ടയ്നർ ലോറി കുടുങ്ങിയതിനെ തുടർന്നാണ് ഗതാഗതക്കുരുക്ക്. രാത്രി 12 മണിയോടെ കുടുങ്ങിയ ലോറി പുലർച്ചെ രണ്ടോടെ മാറ്റി. കേടായ ലോറി മാറ്റിയെങ്കിലും ചുരത്തിൽ ടോറസ്, മൾട്ടി ആക്സിൽ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കുരുക്കിൽ. ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര. ഗതാഗതം സാധാരണ നിലയിലാകാൻ അഞ്ച് മണിക്കൂറെങ്കിലും വേണ്ടിവരുമെന്ന് സൂചന.

അട്ടപ്പാടിയിൽ വീണ്ടും പൊലീസിൻ്റെ കഞ്ചാവ് വേട്ട; 7300 കഞ്ചാവ് തൈകൾ നശിപ്പിച്ചു

പാലക്കാട് അട്ടപ്പാടിയിൽ വീണ്ടും പൊലീസിൻ്റെ വൻ കഞ്ചാവ് വേട്ട. 7300 കഞ്ചാവ് തൈകൾ നശിപ്പിച്ചു. പുതൂർ പഞ്ചായത്തിലെ പൊന്നക്കൽ മലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഏഴ് മണിക്കൂറിലധികം ചെങ്കുത്തായ മലകളിലൂടെ യാത്ര ചെയ്താണ് കഞ്ചാവ് തൈകൾ കണ്ടെത്തി നശിപ്പിച്ചത്. കഞ്ചാവ് തൈകൾ നട്ടുവളർത്തിയ പ്രതികൾക്കെതിരെ പുതൂർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

അഞ്ചലിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; മുൻ ഭർത്താവ് അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ഇടമൺ സ്വദേശിനി അശ്വതിയ്ക്കാണ് വെട്ടേറ്റത്. കൊലപ്പെടുത്താൻ ശ്രമിച്ചത് യുവതിയുടെ മുൻ ഭർത്താവ് മനോജ്. മനോജിനെ പൊലീസ് പിടികൂടി.

മുഖ്യമന്ത്രിയുടെ വിമാന യാത്രയിൽ വിജിലൻസ് അന്വേഷണം വേണം: ടി.പി. രാമകൃഷ്ണൻ

മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ വിമാന യാത്രയിൽ വിജിലൻസ് അന്വേഷണം വേണമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു. കേരളത്തിൽ യുഡിഎഫ് അധികാരമേറ്റ് 100 ദിവസം ആകുമ്പോൾ വൻ അഴിമതിയാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രിക്ക് എന്തുമാകാം എന്ന സമീപനം. മുഖ്യമന്ത്രി നടത്തുന്നത് സത്യപ്രതിജ്ഞയുടെ ലംഘനമാണ്. കർത്തയുടെ ഡയറിയിൽ മുഖ്യമന്ത്രിയുടെ പേര് വന്നല്ലോ. അദ്ദേഹം അതിൽ വിശദീകരണം നൽകട്ടെയെന്നും രാമകൃഷ്ണൻ പറഞ്ഞു.

തിരുവനന്തപുരം മണ്ണന്തലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് പീഡനം; 3 പേർ പിടിയിൽ

തിരുവനന്തപുരം മണ്ണന്തലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് പീഡനം. സുഹൃത്തുക്കളായ മൂന്നുപേർ ചേർന്നാണ് പീഡിപ്പിച്ചത്. പ്രതികളിൽ ഒരാളുടെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതികളിൽ പ്രായപൂർത്തിയാകാത്ത ഒരാളും ഉണ്ടെന്നാണ് വിവരം. രണ്ടുദിവസം മുൻപ് നടന്ന കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വടക്കൻ പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലെ ഫ്രീസറുകൾ തകരാറിൽ;   മൃതദേഹം അഴുകിയ നിലയിൽ

വടക്കൻ പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലെ ഫ്രീസറുകൾ തകരാറിൽ. മൃതശരീരങ്ങൾ സൂക്ഷിക്കാനാകാതെ ആശുപത്രി അധികൃതർ. ഫ്രീസറിൽ സൂക്ഷിച്ച മൃതദേഹം അഴുകിയ നിലയിലാണ് ഉള്ളത്. മൊബൈൽ ഫ്രീസറിലും തണുപ്പ് ലഭിക്കാത്തതായി പരാതി. മൃതദേഹങ്ങൾ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുകയാണ്.

കോട്ടയം കുടയംപടി ഭാഗത്ത് തെരുവുനായ ആക്രമണം; പത്തു പേർക്ക് കടിയേറ്റു

കോട്ടയം കുടയംപടി ഭാഗത്ത് തെരുവുനായ ആക്രമണം. ആക്രമണത്തിൽ പത്തു പേർക്ക് കടിയേറ്റു. നായയുടെ കടിയേറ്റ് പരിക്കേറ്റ ഏഴു പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് കുടയംപടി ഭാഗത്ത് തെരുവുനായയുടെ ആക്രമണം ഉണ്ടായത്.

ഇടുക്കിയിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

ഇടുക്കി അണക്കരയിൽ നിന്ന് കട്ടപ്പനയിലേക്ക് വന്ന ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. പാറക്കടവിൽ വെച്ചാണ് അപകടം ഉണ്ടായത്. അണക്കര സ്വദേശി രാജൻ ആണ് മരിച്ചത്. ശ്വാസംമുട്ടൽ കൂടിയതിനെ തുടർന്നാണ് രാജനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുവന്നത്.

കണ്ണൂർ പഴയങ്ങാടിയിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാളുടെ നില ഗുരുതരം,16 പേർക്ക് പരിക്ക്

കണ്ണൂർ പഴയങ്ങാടിയിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. 16 പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. നിയന്ത്രണം വിട്ട ബസ് ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലക്ഷദ്വീപ് സീപ്ലെയിൻ പദ്ധതി റദ്ദാക്കി; അടിസ്ഥാന സൗകര്യമില്ലെന്ന് അഡ്മിനിസ്ടേറ്ററുടെ വിശദീകരണം

ലക്ഷദ്വീപ് സീപ്ലെയിൻ പദ്ധതി റദ്ദാക്കി. അഡ്മിനിസ്ടേറ്ററുടെ നടപടി അവസാന നിമിഷം. അടിസ്ഥാന സൗകര്യമില്ലെന്ന് വിശദീകരണം. ഈ മാസം ഉദ്ഘാടനം നടക്കാനിരിക്കെയാണ് നടപടി. ഏവിയേഷൻ കമ്പനിക്ക് നൽകിയ അനുമതികളാണ് പിൻവലിച്ചത്.നിരവധി തവണ പരീക്ഷണ പറക്കൽ നടത്തി വിജയിച്ചിരുന്നു. വിചിത്ര നടപടിയെന്ന് ലക്ഷദ്വീപുകാർ ആരോപിച്ചു.

സിഎംആർഎൽ-എക്സാലോജിക് കേസ്; സർക്കാർ രാഷ്ട്രീയ വൈര്യം തീർക്കില്ലെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ-എക്സാലോജിക് കേസിൽ സർക്കാർ രാഷ്ട്രീയ വൈര്യം തീർക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഒരു അധാർമികതയുടെയും കാര്യമല്ല. അഴിമതി നടത്തിയത് ആരാണെങ്കിലും നിയമത്തിനു മുന്നിൽ കൊണ്ടുവരുക തന്നെ ചെയ്യും. രാഷ്ട്രീയ വേട്ടയാടലിന് തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

"മാറി നിൽക്ക്"; മാധ്യമങ്ങളോട് കയർത്ത് മുഖ്യമന്ത്രി

വിമാനയാത്രയെ കുറിച്ചുള്ള ചോദ്യത്തോട് കയർത്ത് സംസാരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മാറി നിൽക്ക് എന്ന് മാധ്യമങ്ങളോട് കയർത്ത് സംസാരിച്ചു.

മൈലക്കാട് പില്ലർ പൊട്ടിത്തെറിച്ച സംഭവം; ദേശീയ പാത അധികൃതരോട് അന്വേഷണം ആവശ്യപ്പെടുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ

മൈലക്കാട് പില്ലർ പൊട്ടിത്തെറിച്ച സംഭവം ദേശീയ പാത അധികൃതരോട് അന്വേഷണം ആവശ്യപ്പെടുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഉദ്യോഗസ്ഥർ അന്വേഷിച്ച് മറുപടി നൽകിയ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും എംപി പറഞ്ഞു.

പറവൂർ താലൂക്ക് ആശുപത്രിയിൽ മൃതദേഹം അഴുകിയ സംഭവം; ഫ്രീസറുകൾ വാങ്ങാൻ നിർദേശം നൽകി ആരോഗ്യമന്ത്രി

പറവൂർ താലൂക്ക് ആശുപത്രിയിൽ മൃതദേഹം അഴുകിയ സംഭവത്തിൽ ആറ് പുതിയ ഫ്രീസറുകൾ വാങ്ങാൻ നിർദേശം നൽകി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഡിഎംഇയ്ക്ക് നിർദേശം നൽകിയത്.

അന്‍സിബ ഹസനെ അപമാനിച്ചെന്ന പരാതി; ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

അന്‍സിബ ഹസനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയിൽ നടി ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാന്‍ കോടതിയുടെ നിര്‍ദേശം. പാലാരിവട്ടം പൊലീസിന് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നൽകി.

ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വൻ പ്രതിഷേധം; പ്രദേശത്ത് സംഘർഷാവസ്ഥ

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം. കോൺഗ്രസ്, സിജെപി, ഐസ അടക്കമുള്ള സംഘടന പ്രവർത്തകരും പൊതുജനങ്ങളും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. സ്ഥലത്ത് സംഘർഷാവസ്ഥയാണുള്ളത്. ഒരുവിഭാഗം ആളുകളെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.

ഡിഎംകെക്കെതിരെ വിജയ്; ജനങ്ങളുടെ പണം തട്ടിയെടുത്തവരെ വെറുതെ വിടില്ല

ഡിഎംകെക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ജനങ്ങളുടെ പണം തട്ടിയെടുത്തവരെ വെറുതെ വിടില്ലെന്ന് അദ്ദേഹം പറഞ്ഞു. പോക്സോ കേസിലെ പ്രതി വീരമണിയെ സംരക്ഷിച്ചത് ആരെന്ന് അറിയാമെന്നും വിജയ് പറഞ്ഞു. ഒക്റ്റോബർ ആറിന് മധുരാന്തകത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയതായിരുന്നു വിജയ്.

മുട്ടിൽ മരം മുറി കേസ്; വനംവകുപ്പ് വീണ്ടും കുറ്റപത്രം സമർപ്പിച്ചു

മുട്ടിൽ മരം മുറി കേസില്‍ വനംവകുപ്പ് വീണ്ടും കുറ്റപത്രം സമർപ്പിച്ചു. സുൽത്താൻ ബത്തേരി കോടതിയിലാണ് വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചത്. ഹൈക്കോടതി സ്റ്റേ ഉള്ളതിനാലാണ് വൈകിയത് എന്നാണ് വിശദീകരണം. നേരത്തെ സമർപ്പിച്ച കുറ്റപത്രം കോടതി മടക്കിയിരുന്നു.

ഷോണ്‍ ജോര്‍ജിന്റെ വെളിപ്പെടുത്തല്‍; ബിജെപി കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി വി. മുരളീധരന്‍

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലില്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി വി. മുരളീധരന്‍ എംഎല്‍എ. ഷോണ്‍ ജോര്‍ജിനും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനും എതിരെയാണ് പരാതി. മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ പേരുള്ളവരുടെ പട്ടികയ ഷോണ്‍ പുറത്തുവിട്ടിരുന്നു. എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കളുടെ പേരുകള്‍ പറഞ്ഞെങ്കിലും ബിജെപി നേതാക്കളുടെ വിവരങ്ങള്‍ ഷോണ്‍ പുറത്തുപറഞ്ഞിരുന്നില്ല. എന്നാല്‍ ബിജെപി നേതാക്കളുടെ പേര് ഉള്‍പ്പെടെ പിന്നാലെ പുറത്തുവന്നിരുന്നു. എന്നാല്‍, ഡയറിയില്‍ ഉള്ള മുരളീധരന്‍ താനല്ല എന്നായിരുന്നു മുരളീധരന്റെ പ്രതികരണം. ഡയറിയില്‍ ഏത് മുരളീധരന്റെ പേരാണ് ഉള്ളതെന്ന് അന്വേഷിച്ചു കണ്ടുപിടിക്കണം. ബിജെപിയില്‍ വേറെയും മുരളീധരന്മാര്‍ ഉണ്ടല്ലോ. സിഎംആര്‍എല്ലിനെതിരെ സമരം നടത്തിയ താന്‍ പണം വാങ്ങിയിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍, പാര്‍ട്ടിക്കാരുടെ പേരുണ്ടെങ്കില്‍ എഫ്ഐആര്‍ ഇട്ട് അന്വേഷിക്കട്ടെ എന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ ഇന്ന്, പാര്‍ട്ടി മുരളീധരനൊപ്പമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

ടെമ്പോ ഇടിച്ച് 13കാരൻ മരിച്ചു; ഡ്രൈവര്‍ അറസ്റ്റിൽ

കേരളം-തമിഴ്‌നാട് അതിര്‍ത്തിയായ നിദ്രവിളയില്‍ ടെമ്പോ ഇടിച്ച് പതിമൂന്നുകാരന്‍ മരിച്ചു. സഹോദരിയോടൊപ്പം സ്കൂളിലേക്ക് കാൽനടയായി പോകുമ്പോയായിരുന്നു അപകടം. നിദ്രവിള സ്വദേശി ജെയിൻ ജൂഡ്സ് ആണ് മരിച്ചത്. ഇടുങ്ങിയ റോഡിലൂടെ വന്ന ടെമ്പോ ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ കുട്ടി മരിച്ചു. മൃതദേഹം കുഴിത്തുറ ആശുപത്രിയിൽ. ടെമ്പോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

മഴ മുന്നറിയിപ്പിൽ മാറ്റം; ആറ് ജില്ലകളില്‍ യെല്ലോ അലേർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. തിരുവനന്തപുരം ജില്ലയിൽ കൂടി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ് മുതൽ മലപ്പുറം വരെയുള്ള അഞ്ച് ജില്ലകളിലും യെല്ലോ അലേർട്ട് തുടരും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. നാളെ മുതൽ മഴ മുന്നറിയിപ്പ് ഇല്ല.

ഇഡി കത്തില്‍ പിണറായി വിജയനെതിരായ അന്വേഷണം; സിപിഐ നിയമവശം പരിശോധിക്കുന്നുണ്ടെന്ന് ബിനോയ് വിശ്വം

ഇഡി കത്തിനു പിന്നാലെ പിണറായി വിജയനെതിരായ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കൃത്യമായ നിലപാട് പറയാതെ സിപിഐ. അന്വേഷണവുമായി ബന്ധപ്പെട്ട് സിപിഐ നിയമവശവും പരിശോധിക്കുന്നുണ്ടെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പിണറായിയെ ഇഡി രാഷ്ട്രീയമായി വേട്ടയാടാൻ വന്നാൽ സിപിഐ കയ്യുംകെട്ടി നോക്കി നിൽക്കില്ല. എന്നാൽ ഇപ്പോഴത്തേത് രാഷ്ട്രീയ നീക്കം ആണോ എന്ന ചോദ്യത്തിന് ബിനോയ് വിശ്വം ഒളിച്ചു കളി തുടർന്നു. പാർലമെൻററി പാർട്ടി യോഗത്തിൽ സിപിഐ പങ്കെടുക്കണമെങ്കിൽ പ്രതിപക്ഷ ഉപനേതൃ സ്ഥാനത്തിൽ തീരുമാനമുണ്ടാകണം.പദവിയെ സംബന്ധിച്ചുള്ള ചർച്ച ഇനിയും തുടരുമെന്ന് ബിനോയി വിശ്വം പറഞ്ഞു. മുഖ്യമന്ത്രിയെ പുകഴ്ത്തിയ മുതിര്‍ന്ന നേതാവ് സി. ദിവാകരൻ തെറ്റ് ഉൾക്കൊണ്ടെന്നും ഇനി നടപടി ഉണ്ടാകില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി അറിയിച്ചു.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അഫ്‌സ്‌പാ നിയമം നീട്ടി കേന്ദ്ര സർക്കാർ

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ അഫ്‌സ്‌പാ നിയമം നീട്ടി കേന്ദ്ര സർക്കാർ. ഒക്ടോബർ ഒന്നു മുതൽ ആറ് മാസത്തേക്കാണ് നീട്ടിയത്. സായുധ സേനയ്ക്ക് നൽകുന്ന പ്രത്യേക അധികാരമാണ് നീട്ടിയത്. നാഗാലാൻഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ ഒമ്പത് ജില്ലകളിലും, അരുണാചലിലെ മൂന്നിടങ്ങളിലുമാണ് നിയമം ബാധകം.

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്നും റേഷൻ ചാക്കുകൾ റോഡിലേക്ക് തെറിച്ചു

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് റേഷന്‍ ഭക്ഷ്യധാന്യ ചാക്കുകൾ റോഡിലേക്ക് വീണു. ​തിരുവനന്തപുരം മേനംകുളം എന്‍.എഫ്.എസ്.എ ഡിപ്പോയിൽ നിന്ന് ആനയറയിലെ റേഷൻ കടകളിലേക്ക് സാധനങ്ങളുമായി പോയ ലോറിയിൽ നിന്നാണ് ഇരുപതോളം ചാക്ക് അരിയും ഗോതമ്പും മാവും റോഡിലേക്ക് വീണത്. ചാക്കുകള്‍ കെട്ടിയിരുന്ന കയർ പൊട്ടിയതാണ് ഇതിന് കാരണമായത്. കാൽനട യാത്രക്കാരുടെയോ മറ്റ് വാഹനങ്ങളുടെയോ മുകളിലേക്ക് പതിക്കാതിരുന്നതിനാൽ വൻ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. റോഡിലേക്ക് ചാക്കുകൾ വീഴുന്നത് കണ്ട് നാട്ടുകാർ ബഹളം വെച്ചതോടെയാണ് ലോറി നിർത്തി ഇവ തിരികെ കയറ്റിയത്.

മിനിലോറി കുളത്തിലേക്ക് മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

വടകര ചെമ്മരത്തൂരിൽ മിനിലോറി കുളത്തിലേക്ക് മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. മെറ്റലുമായി എത്തിയ മിനിലോറിയാണ് അപകടത്തിൽപ്പെട്ടത്. വാഹനം പിറകോട്ടെടുക്കുന്നതിനിടെ റോഡിനരികിലെ കുളത്തിന്റെ ഭിത്തി ഇടിഞ്ഞ് ലോറി കുളത്തിലേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് ഡ്രൈവർ മാത്രമാണ് ലോറിയിലുണ്ടായിരുന്നത്. ക്രെയിൻ ഉപയോഗിച്ച് ലോറി കരയ്ക്കു കയറ്റി.

പേരാമ്പ്രയില്‍ ചായക്കട ഉടമകളായ ദമ്പതികൾക്കു നേരെ ആക്രമണം

പേരാമ്പ്ര ബൈപ്പാസിൽ ചായക്കട ഉടമയ്ക്കും ഭാര്യയ്ക്കും നേരെ ആക്രമണം. റഹീമിനെയും ഭാര്യയെയും സംഘം ചേർന്ന് കടയിൽ കയറി ആക്രമിച്ചതായാണ് പരാതി. കാറിലും ബൈക്കിലും എത്തിയ സംഘമാണ് ആക്രമിച്ചത്. റഹീമിനെ മർദിക്കുമ്പോൾ തടയാൻ ശ്രമിച്ച ഭാര്യയെയും ആക്രമിക്കുകയായിരുന്നു. റഹീമിനെ ബലമായി കാറിൽ കയറ്റി തട്ടിക്കൊണ്ടുപോയെന്നും പരാതി. വിവാഹാലോചനയുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണം. സംഭവത്തിൽ റഹീം പൊലീസിൽ പരാതി നൽകി. അക്രമി സംഘം സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൂടത്തായി സ്കൂളില്‍ വീണ്ടും റാഗിങ് പരാതി

കോഴിക്കോട് കൂടത്തായി ഹൈസ്കൂളിൽ വീണ്ടും റാഗിംഗ് പരാതി. ഒമ്പതാം ക്ലാസ് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ മർദിച്ചെന്നാണ് പരാതി. കളർ വസ്ത്രം ധരിച്ചതിനാണ് മർദിച്ചതെന്ന് വിദ്യാർഥി പറഞ്ഞു. ശുചിമുറിയിൽ കൊണ്ടുപോയി റാഗിങ് ചെയ്യുകയും മർദിക്കുകയുമായിരുന്നു. മര്‍ദിച്ച നാല് വിദ്യാര്‍ഥികളെ സ്കൂളില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; ഉദ്യോഗാർഥികൾക്ക് അടുത്തമാസം ഒൻപതിന് അഭിമുഖം

ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടിൽ തിരുത്തൽ നടപടികളുമായി പിഎസ്‌സി. പുനർമൂല്യനിർണയത്തിനു ശേഷം പുതുതായി ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച ഉദ്യോഗാർഥികൾക്കായി പിഎസ്‌സി വീണ്ടും അഭിമുഖം നടത്തും. അടുത്തമാസം ഒൻപതിനാണ് ചീഫ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചര്‍, ചീഫ് പ്ലാനിങ് കോ-ഓർഡിനേഷൻ, ചീഫ് പേഴ്സ്പെക്ടീവ് പ്ലാനിങ് എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം നടക്കുക. ചീഫ് പ്ലാനിങ് കോ-ഓർഡിനേഷൻ തസ്തികയിൽ രണ്ടുപേർക്കും, മറ്റു രണ്ട് തസ്തികകളിൽ ഓരോരുത്തർക്കുമാണ് അഭിമുഖം. നേരത്തെ ഈ മൂന്ന് ചീഫ് തസ്തികകളിലേക്കും നടത്തിയ 100 മാര്‍ക്കിന്റെ പൊതുപരീക്ഷയിൽ 58 മാർക്കിന് മൂല്യനിർണയം നടത്താതെയാണ് പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചതും രണ്ട് തസ്തികകളിൽ നിയമനം നടത്തിയതും. ഒക്ടോബർ ഒമ്പതിന് നടക്കുന്ന അഭിമുഖ പരീക്ഷയ്‌ക്കുശേഷം പുതിയ റാങ്ക് ലിസ്റ്റുകൾ പിഎസ്‌സി പ്രസിദ്ധീകരിക്കും.

ചാര്‍ട്ടേഡ് വിമാനയാത്ര; മുഖ്യമന്ത്രിക്കെതിരെ കേരള ലോകായുക്തയില്‍ പരാതി

ചാര്‍ട്ടേഡ് വിമാനയാത്രയില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കേരള ലോകായുക്തയില്‍ പരാതി. പൊതുപ്രവര്‍ത്തകന്‍ കെ.എം. ഷാജഹാനാണ് പരാതി നല്‍കിയത്. വിമാനയാത്രയില്‍ ലോകായുക്തയുടെ അന്വേഷണം വേണം. ചിപ്‌സന്‍ എയര്‍വെയ്‌സില്‍ അനധികൃത സൗജന്യം പറ്റി. ഹെലികോപ്റ്റര്‍ കരാര്‍ അടക്കം ബന്ധപ്പെട്ട രേഖകള്‍ വിളിച്ചു വരുത്തണമെന്നും പരാതിയില്‍ ആവശ്യം. അഴിമതിയും സ്വജനപക്ഷപാതവും ഉള്‍പ്പെടെ ആരോപണങ്ങളും പരാതിയിലുണ്ട്.

News Malayalam 24x7
newsmalayalam.com