ജെബി മേത്തർ എംപിക്കെതിരെ സൈബർ ആക്രമണം; ആഭ്യന്തര മന്ത്രിക്കും, ഡിജിപിക്കും പരാതി നൽകി

ഇന്നത്തെ പ്രധാന വാർത്തകൾ
ജെബി മേത്തർ എംപിക്കെതിരെ സൈബർ ആക്രമണം; ആഭ്യന്തര മന്ത്രിക്കും, ഡിജിപിക്കും പരാതി നൽകി

ആർ. സുഗതൻ്റെ വ്യാജ ഒപ്പ് പരാതി; ആരോപണത്തെ പിന്തുണച്ച് യുഡിഎഫ്

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതൻ്റെ വ്യാജ ഒപ്പ് പരാതി ആരോപണത്തെ പിന്തുണച്ച് യുഡിഎഫ്. എൽഡിഎഫ് ആരോപണത്തെ പിന്തുണച്ച് യുഡിഎഫ്. ഹാജർ ബുക്കിലെ ഒപ്പ് വ്യാജമാണെന്നുള്ള പരാതി അതീവ ഗൗരവമുള്ളതെന്ന് യുഡിഎഫ് പാർലമെൻ്ററി പാർട്ടി നേതാവ് കെ. എസ്. ശബരീനാഥൻ പറഞ്ഞു. മൂന്ന് കൗൺസിൽ യോഗങ്ങളിലാണ് വ്യാജ ഒപ്പ് ഉപയോഗിച്ചിരിക്കുന്നത്. ജൂണിലെ കൗൺസിൽ യോഗത്തിൽ നടന്ന സംഘർഷം കള്ള ഒപ്പ് സംരക്ഷിക്കാൻ വേണ്ടിയാണോ എന്ന സംശയമുണ്ടെന്നും ആരോപിച്ചു. വിഷയത്തിൽ അടിയന്തര അന്വേഷണം നടത്താമെന്ന് ആഭ്യന്തര വകുപ്പിൻ്റെ ഉറപ്പ് ലഭിച്ചതായും ശബരിനാഥൻ പറഞ്ഞു.

കൊല്ലം ചെറുമൂടിലെ രാജുവിൻ്റെ കൊലപാതകം;  അന്വേഷണം കൂടുതൽ പേരിലേക്ക്

കൊല്ലം ചെറുമൂടിലെ രാജുവിൻ്റെ കൊലപാതക അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുന്നു. പ്രതി ലേഖ മേരിയ്ക്ക് തനിച്ചു കൊലപാതകം ചെയ്യാനാവില്ലെന്ന നിഗമനത്തിൽ പൊലീസ്. ലേഖയുടെ ആൺ സുഹൃത്തും നിരീക്ഷണത്തിലാണ് ഉള്ളത്. രാജുവിൻ്റെ മരണത്തിനു മുൻപ് വീട്ടിലെത്തിയവരെ കുറിച്ചും അന്വേഷണം ആരംഭിച്ചു. പ്രാക്കുളം സ്വദേശിയെ വീണ്ടും ചോദ്യം ചെയ്യും.

ജെബി മേത്തർ എംപിക്കെതിരെ സൈബർ ആക്രമണം; ആഭ്യന്തര മന്ത്രിക്കും, ഡിജിപിക്കും പരാതി നൽകി

ജെബി മേത്തർ എംപിക്കെതിരെ സൈബർ ആക്രമണം. ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. മുഖ്യമന്ത്രിക്കെതിരെ നിലപാടെടുത്ത അടൂർ പ്രകാശിനെ ജെബി പിന്തുണച്ചിരുന്നു. പാർട്ടിയിൽ കൂടിയാലോചന വേണമെന്നായിരുന്നു എംപിയുടെ പ്രതികരണം. പിന്നാലെയാണ് സൈബർ ആക്രമണം തുടങ്ങിയത്.

കെ. സുധാകരൻ്റെ പേരിൽ വ്യാജ പ്രചാരണം;   കേസെടുത്ത് കണ്ണൂർ സൈബർ പൊലീസ്

കെ. സുധാകരൻ്റെ പേരിൽ വ്യാജ പ്രചാരണം. കേസെടുത്ത് കണ്ണൂർ സൈബർ പൊലീസ്. രാജീവ്‌.പി.ആർ. രാജീവ്‌ എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസ്. മുഖ്യമന്ത്രിക്കെതിരെ കെ. സുധാകരൻ പറഞ്ഞു എന്നായിരുന്നു വ്യാജ പ്രചാരണം. ആഭ്യന്തര മന്ത്രിക്ക് സുധാകരൻ പരാതി നൽകിയിരുന്നു.

കൊച്ചിയിൽ കൂട്ട ബലാത്സംഗം; പ്രതികൾക്കായി തിരച്ചിൽ

കൊച്ചിയിൽ കൂട്ട ബലാത്സംഗം കൊച്ചിയിൽ കൂട്ട ബലാത്സംഗം. കളമശ്ശേരിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. ഒളിവിലുള്ള പ്രതികൾക്കായി തിരച്ചിൽ തുടരുന്നു. ഒരു യുവതിയും യുവാവുമാണ് ഒളിവിലുള്ളത്. ശ്രീരാഗ്,ജിത്തു എന്നിവർ ഇന്നലെ പിടിയിലായിരുന്നു.ഇവർ റിമാൻഡിലാണ്.

News Malayalam 24x7
newsmalayalam.com