സിഎംആർഎൽ എക്സാലോജിക് കേസ്; ഹസൻ വാരിസ്, നിഖിൽ എന്നിവർക്ക് നോട്ടീസ് നൽകി

ഇന്നത്തെ പ്രധാന വാർത്തകൾ
സിഎംആർഎൽ എക്സാലോജിക് കേസ്; ഹസൻ വാരിസ്, നിഖിൽ എന്നിവർക്ക് നോട്ടീസ് നൽകി

സിഎംആർഎൽ എക്സാലോജിക് കേസ്; ഹസൻ വാരിസ്, നിഖിൽ എന്നിവർക്ക് നോട്ടീസ് നൽകി

സിഎംആർഎൽ എക്സാലോജിക് കേസിൽ ചോദ്യം ചെയ്യൽ ആരംഭിച്ച് എസ്ഐടി. ആദ്യഘട്ടത്തിൽ ഹസൻ വാരിസ്, നിഖിൽ എന്നിവർക്ക് നോട്ടീസ് നൽകി. പിണറായി വിജയൻ ഉൾപ്പടെയുള്ളവരുടെ മൊഴിയെടുക്കലും ഉടൻ ഉണ്ടാകുമെന്നാണ് വിവരം.

ചിന്നക്കനാലിൽ അനധികൃത കയ്യേറ്റം ഒഴിപ്പിച്ച് വനംവകുപ്പ്; ഏലം കൃഷിയും നശിപ്പിച്ചു

ചിന്നക്കനാലിൽ അനധികൃത കയ്യേറ്റം ഒഴിപ്പിച്ച് വനംവകുപ്പ്.10 ഹെക്ടർ സ്ഥലത്തെ ഏലം കൃഷിയും വനംവകുപ്പ് നശിപ്പിച്ചു. ആനയുടെ സഞ്ചാരത്തിന് തടസമായ ആനത്താരയിലെ ഫെൻസിങ് നീക്കി. ആനത്താരയിലെ അനധികൃത കയ്യേറ്റങ്ങളും ഫെൻസിങ്ങുകളും പൊളിച്ചു നീക്കണമെന്ന് ജില്ലാ കളക്ടർ ഉത്തരവിറക്കിയിരുന്നു. ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വനംവകുപ്പിൻ്റെ നീക്കം.

നേഷൻസ് ലീഗ് സൂപ്പർ പോരാട്ടത്തിൽ ഫ്രാൻസിന് തകർപ്പൻ ജയം

നേഷൻസ് ലീഗ് സൂപ്പർ പോരാട്ടത്തിൽ ഫ്രാൻസിന് തകർപ്പൻ ജയം. ബെൽജിയത്തെ ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ചു. ഒലീസെ ഇരട്ട ഗോൾ നേടി.

ഇന്ത്യ, വെസ്റ്റ് ഇൻഡീസ് ട്വൻ്റി ട്വൻ്റി പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യ, വെസ്റ്റ് ഇൻഡീസ് ട്വൻ്റി ട്വൻ്റി പരമ്പരയ്ക്ക് ഇന്ന് തുടക്കം. ആദ്യ ട്വൻ്റി ട്വൻ്റി രാത്രി ഏഴിന് ലഖ്നൗവിൽ. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.

ലിയോണൽ മെസ്സിയുടെ വിടവാങ്ങൽ മത്സരം ഇന്ന്; എതിരാളികൾ ആഫ്രിക്കൻ ടീമായ ബെനിൻ

ലിയോണൽ മെസ്സിയുടെ വിടവാങ്ങൽ മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രം. ആഫ്രിക്കൻ ടീമായ ബെനിനാണ് എതിരാളികൾ. മത്സരം നാളെ പുലർച്ചെ നാലരയ്ക്ക്.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. 7 ജില്ലകളിൽ യെല്ലോ അലേർട്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള കർണാടക തീരങ്ങളിൽ മത്സ്യബന്ധത്തിന് വിലക്ക്.

മെസ്സി വിവാദം; അന്വേഷണ റിപ്പോർട്ട് ഇന്ന് ആഭ്യന്തര മന്ത്രിക്ക് കൈമാറും

മെസ്സി വിവാദത്തിൽ എസ്ഐടി റിപ്പോർട്ട് ഇന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും. മുൻ മന്ത്രി വി. അബ്ദുറഹിമാൻ പ്രതി പട്ടികയിലേക്ക് എന്നാണ് സൂചന. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാർശ. സർക്കാർ തീരുമാനം നിർണായമാണ്.

വി.ഡി. സതീശൻ-അടൂർ പ്രകാശ് പോര്; പ്രശ്നപരിഹാരത്തിന് ഡൽഹിയിൽ ഇന്ന് ചർച്ച

മുഖ്യമന്ത്രി വി.ഡി. സതീശനും-അടൂർ പ്രകാശും തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിന് കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെടുന്നു. മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ ഇന്ന് ഡൽഹിയിൽ നിർണായക ചർച്ച നടത്തും. പരസ്യ വിമർശനം നടത്തിയ അടൂർ പ്രകാശിനെ ശാസിക്കണം എന്ന നിലപാടിൽ വി.ഡി സതീശൻ ഉള്ളത്. രാഹുൽ ഗാന്ധിയെ കാണാനും അടൂർ പ്രകാശ് ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.

ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധം; ഇന്ത്യസഖ്യം മാർച്ച് നടത്തും

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യത്തിൽരാജ്യ തലസ്ഥാനത്ത് ഇന്നും സമരജ്വാല. ഇന്ത്യാ സഖ്യത്തിൻ്റെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസ് മാർച്ച് രാവിലെ പത്തിന്. 150 എംപിമാർ അണിനിരക്കും. ആം ആദ്മി പാർട്ടിയും ഡിഎംകെയും പങ്കെടുക്കില്ല.

കളമശേരിയിലെ കൂട്ട ബലാത്സംഗം; ആലുവയിലെ ഗുണ്ടാ നേതാവിലേയ്ക്കും അന്വേഷണം

കളമശേരിയിലെ കൂട്ട ബലാത്സംഗം. ആലുവയിലെ ഗുണ്ടാ നേതാവിലേയ്ക്കും അന്വേഷണം. പ്രതികളുടെ ഗുണ്ടാ ബന്ധവും പോലീസ് അന്വേഷിക്കുന്നു. സ്പാ നടത്തിപ്പിനായി പ്രതികൾ ഗുണ്ടകൾക്ക് എല്ലാമാസവും ഒരു ലക്ഷം രൂപ വീതം നൽകിയിരുന്നു. യുവതിയടക്കം രണ്ടു പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതം.

News Malayalam 24x7
newsmalayalam.com