വ്യാജരേഖയുമായി മത്സ്യബന്ധനത്തിനെത്തിച്ച തമിഴ്നാട് ബോട്ട് പിടികൂടി; രണ്ടുപേര്‍ പിടിയില്‍

ഇന്നത്തെ പ്രധാന വാർത്തകൾ
വ്യാജരേഖയുമായി മത്സ്യബന്ധനത്തിനെത്തിച്ച തമിഴ്നാട് ബോട്ട് പിടികൂടി; രണ്ടുപേര്‍ പിടിയില്‍

പൈപ്പ് പൊട്ടൽ; കൊച്ചിയിൽ ജലവിതരണം ഇന്ന് തടസപ്പെടും

എറണാകുളത്ത് പൈപ്പ് പൊട്ടിയതിനെ തുടർന്ന് ഇന്ന് കൊച്ചിയിൽ ജലവിതരണം തടസപ്പെടും. ജലവിതരണം നടത്തുന്ന രണ്ട് പൈപ്പുകളും പൊട്ടിയ നിലയിലാണ്. ഒരു പൈപ്പിൻ്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. രണ്ടാമത്തെ പൈപ്പിനുള്ളിൽ നിന്നും വെള്ളം പുറത്തേക്ക് പോകുന്നുണ്ട്. ഇതോടെ എറണാകുളം ഭാഗത്തേക്കുള്ള ജലവിതരണം പൂർണമായി തടസ്സപ്പെട്ടു.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷം; കടുത്ത വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് പൊതുജനം

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷം. കടുത്ത വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് പൊതുജനം. ഇന്നലെ രാത്രിയും വൈദ്യുതി മുടങ്ങിയത് ഒന്നിലേറെ തവണ. പലയിടത്തും ഒന്നരമണിക്കൂറിലേറെ നീണ്ട പവർകട്ട്. വൈദ്യുതി വിഛേദിച്ചത് മുന്നറിയിപ്പുകൾ ഇല്ലാതെ.

ഇരിട്ടിയിൽ വിദ്യാർഥിയോട് ക്രൂരമായി പെരുമാറിയ അധ്യാപികയ്ക്കെതിരെ നടപടി

കണ്ണൂർ ഇരിട്ടിയിൽ വിദ്യാർഥിയോട് ക്രൂരമായി പെരുമാറിയ അധ്യാപികയ്ക്കെതിരെ നടപടി. കുന്നോത്ത് സെന്റ് ജോസഫ് യുപി സ്കൂൾ അധ്യാപികയെ ജോലിൽ നിന്ന് മാറ്റി. സിസ്റ്റർ ലിൻ്റോ ജോസിനെതിരായ നടപടി തലകറങ്ങി വീണ കുട്ടിയോട് ചത്തില്ലേയെന്ന് ചോദിച്ച് ചവിട്ടിയെന്ന പരാതിയിൽ.

ബ്രിക്സ് ഉച്ചകോടി; ഡൽഹിയിൽ കനത്ത ജാ​ഗ്രത

ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത ജാ​ഗ്രത. ലോ​ക​നേ​താ​ക്ക​ൾ രാജ്യതലസ്ഥാനത്തേക്ക് എത്തുന്നു. സംയുക്ത പ്രഖ്യാപനത്തിൽ ധാരണയുണ്ടാക്കാൻ തിരക്കിട്ട നീക്കവുമായി ഇന്ത്യ.റഷ്യൻ- ഇറാൻ പ്രസിഡന്റുമാർ നാളെ എത്തും. ഇരുവരുമായി നേരിട്ട് കൂടിക്കാഴ്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി. അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ച നടക്കും.

ഐഫോൺ 18 പ്രോ സീരീസ് അവതരിപ്പിച്ച് ആപ്പിൾ

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആദ്യ ഫോൾഡബിൾ ഫോൺ സീരിസുമായി ആപ്പിൾ. ഐഫോൺ ഡ്യുവോ എന്ന പേരിൽ ഫോൾഡബിൾ ഫോണുകൾ അവതരിപ്പിച്ചു. ഫോണുകൾ ഒക്ടോബറിൽ ഇന്ത്യൻ വിപണിയിൽ എത്തിയേക്കും. ഐഫോൺ 18 പ്രോ സീരീസിൻ്റെ വിലയും റിലീസ് തീയതിയും പ്രഖ്യാപിച്ച് ആപ്പിൾ

ഏഷ്യ കപ്പ്; ഫൈനലിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും

ഏഷ്യ കപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യൻ വനിതകൾ ഇന്നറിങ്ങും. ആദ്യ സെമിയിൽ എതിരാളികൾ ബംഗ്ലാദേശാണ്. മത്സരം രാത്രി 8 മണിക്ക് ദുബായിൽ നടക്കും.

കൊല്ലം ഇഎസ്ഐ ആശുപത്രിയിൽ 17കാരിക്ക് നേരെ ലൈംഗിക അതിക്രമം; സ്റ്റാഫ് നഴ്സ് അറസ്റ്റിൽ

കൊല്ലം ഇഎസ്ഐ ആശുപത്രിയിൽ 17കാരിക്ക് നേരെ ലൈംഗിക അതിക്രമം. ലൈംഗിക അതിക്രമം നടത്തിയത് ആശുപത്രിയിലെ മെയിൽ സ്റ്റാഫ് നേഴ്സ്. രോഗിയുടെ കൂട്ടിരിപ്പിന് എത്തിയ 17കാരിക്ക് നേരെയാണ് ലൈംഗിക അതിക്രമം ഉണ്ടായത്.

കണ്ണൂരിൽ 23കാരിയെയും പ്രതിശ്രുത വരനെയും മർദിച്ച സംഭവം; കേസ് എടുത്ത് തളിപ്പറമ്പ് പൊലീസ്

കണ്ണൂരിൽ 23കാരിയെയും പ്രതിശ്രുത വരനെയും മർദിച്ച സംഭവത്തിൽ കേസ് എടുത്ത് തളിപ്പറമ്പ് പൊലീസ്. ആന്തൂർ സ്വദേശിയായ യുവാവും രക്ഷിതാക്കളും ഉൾപ്പെടെ 6 പേർക്ക് എതിരെയാണ്. യുവതിയുടെ മുഖത്ത് അടിക്കുകയും വസ്ത്രം വലിച്ച് കീറുകയും ചെയ്തെന്നായിരുന്നു പരാതി. ആക്രമണം യുവാവിനെതിരെ വനിതാ സെല്ലിൽ പരാതി നൽകിയതിന്‍റെ വൈരാഗ്യത്തിലെന്ന് എഫ്ഐആർ. യുവതിക്കും പ്രതിശ്രുത വരനുമെതിരെ നേരത്തെ കേസെടുത്തിരുന്നു. വീട്ടിൽ കയറി മർദിച്ചെന്ന യുവാവിൻ്റെ പരാതിയിലായിരുന്നു കേസ്.

ഫിലിപ്പീൻസിൽ ഫെറി ബോട്ടിന് തീപിടിച്ചു; അഞ്ചുപേർക്ക് ദാരുണാന്ത്യം

ഫിലിപ്പീൻസിൽ ഫെറി ബോട്ടിന് തീപിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം. 80 ലധികം പേരെ കാണാനില്ല. അപകടസമയത്ത് ബോട്ടിലുണ്ടായിരുന്നത് 117 യാത്രക്കാരും 17 ജീവനക്കാരും ഉൾപ്പടെ 134 പേർ. 43 പേരെ ഫിലിപ്പീൻസ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. അപകടമുണ്ടായത് ഇന്നലെ രാത്രി പടിഞ്ഞാറൻ ഫിലിപ്പീൻസിലെ പാലാവൻ ദ്വീപിൽ.

പിണറായിക്കെതിരായ ഇഡി നീക്കത്തിൽ പ്രതികരിക്കാതെ ബിനോയ് വിശ്വം

പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരായ ഇഡി നീക്കത്തിൽ പ്രതികരിക്കാതെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടി യോഗം ചേരാൻ പോകുന്നു എന്ന് മാത്രം മറുപടി. രാഷ്ട്രീയ പ്രേരിതമാണോ എന്ന ചോദ്യത്തിനും മറുപടിയില്ല.

തൃശൂർ മണ്ണംപേട്ട പൂക്കോട് മേടംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ മോഷണം

തൃശൂർ മണ്ണംപേട്ട പൂക്കോട് മേടംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ മോഷണം. നിലവിളക്കുകളും പണവും കവര്‍ന്നു. 70000 രൂപയോളം വില വരുന്ന പത്ത് വലിയ നിലവിളക്കുകളാണ് മോഷണം പോയത്. പ്രതിഷ്ഠക്ക് മുമ്പിലുള്ള ഭണ്ഡാരം കുത്തിപൊളിച്ച് 10000 രൂപയോളമാണ് കവർന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തില്‍ എത്തിയ ജീവനക്കാരനാണ് മോഷണ വിവരം അറിഞ്ഞത്.

മുഹമ്മദ് റിയാസിനെതിരെ മൊഴി നൽകാൻ ഇഡി ഭീഷണിപ്പെടുത്തിയെന്ന് സുഹൃത്ത് ഹസൻ വാരിസ്; മകളെയും ഭാര്യയെയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി മൊഴി എഴുതി വാങ്ങി

മുൻമന്ത്രി മുഹമ്മദ് റിയാസിനെതിരെ മൊഴി നൽകാൻ ഇഡി ഭീഷണിപ്പെടുത്തിയെന്ന് സുഹൃത്ത് ഹസൻ വാരിസ്. മകളെയും ഭാര്യയെയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി മൊഴി എഴുതിവാങ്ങി. ഓഗസ്റ്റ് 18ന് കൊടുത്ത മൊഴി സമ്മർദ്ദത്തെ തുടർന്നെന്ന് ഹസൻ വാരിസ്. മൊഴി തള്ളി ഹസൻ വാരീസ് ഇഡിക്ക് നൽകിയ സത്യവാങ്മൂലത്തിൻ്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.

മെസിയുടെ പേരിലെ തട്ടിപ്പ്; കേസ് രജിസ്റ്റർ ചെയ്ത് എസ്ഐടി

മെസിയുടെ പേരിലെ തട്ടിപ്പിൽ കേസ് രജിസ്റ്റർ ചെയ്ത് എസ്ഐടി. കളമശേരി സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതിയായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല.

"പിണറായിയുടെ പേര് പറയാൻ വീണയെ ഇഡി നിർബന്ധിച്ചു"; ഇഡിയുടെ നീക്കത്തിൽ തളരില്ലെന്ന് മുഹമ്മദ് റിയാസ്

"പിണറായിയുടെ പേര് പറയാൻ വീണയെ ഇഡി നിർബന്ധിച്ചു"; ഇഡിയുടെ നീക്കത്തിൽ തളരില്ലെന്ന് മുഹമ്മദ് റിയാസ്

ഇഡിയുടെ നീക്കത്തിൽ ഭയപ്പെടില്ലെന്ന് പി.എ. മുഹമ്മദ് റിയാസ് എംഎൽഎ, ഇഡിയുടെ നീക്കത്തിൽ ദുരൂഹത. പിണറായിയുടെ പേര് പറയാൻ ഇഡി വീണയെ നിർബന്ധിച്ചുവെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. നടപടിയെ നിയമപരമായി നേരിടുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദം; ഇന്ന് മുതൽ തിങ്കൾ വരെ നേരിയ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദം രൂപപ്പെട്ടു. ഇന്ന് മുതൽ 14 വരെ നേരിയ മഴയ്ക്ക് സാധ്യത. 11, 12 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.

പിണറായി വിജയനെ വ്യക്തിപരമായി ആക്രമിക്കാന്‍ ശ്രമം; ബിജെപി ഗെയിമാണ് കോണ്‍ഗ്രസ് കളിക്കുന്നതെന്ന് ബൃന്ദ കാരാട്ട്

പിണറായി വിജയനെ വ്യക്തിപരമായി ആക്രമിക്കാന്‍ ശ്രമമാണ് നടക്കുന്നതെന്ന് സിപിഐഎം നേതാവ് ബൃന്ദ കാരാട്ട് പറഞ്ഞു. കോടതി തള്ളിക്കളഞ്ഞ കേസാണിത്. ഇഡി സാധാരണ സ്വന്തം നിലയില്‍ കേസെടുക്കും. ഇപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാരിനോട് കേസെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഇഡി ശരിയാണെ’ന്ന കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിന്‍റെ പരാമര്‍ശം അപലപനീയമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയുടെ പിഎ അറസ്റ്റിൽ

തൃണമൂൽ കോൺഗ്രസ്സ്‌ നേതാവ് അഭിഷേക് ബാനർജിയുടെ പിഎ അറസ്റ്റിൽ. ജാർഗ്രാം ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പശ്ചിമ ബംഗാൾ സിഐഡി അഭിഷേകിൻ്റെ വസതിയിൽ നിന്നാണ് സുമിത് റോയിയെ അറസ്റ്റ് ചെയ്തത്. സുപ്രീംകോടതി മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സിഐഡി നീക്കം.

"തൊണ്ടിമുതലോടെ പിടിക്കപ്പെട്ട കള്ളൻ സിമ്പതി കിട്ടാൻ വേണ്ടി പറയുന്നതുപോലെ"; റിയാസിനെതിരെ മാത്യു കുഴല്‍നാടന്‍

ഇഡി കേസുമായി ബന്ധപ്പെട്ട പി.എ. മുഹമ്മദ് റിയാസ് എംഎല്‍എയുടെ പ്രതികരണങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. തൊണ്ടിമുതലോടെ പിടിക്കപ്പെട്ട കള്ളൻ സിമ്പതി കിട്ടാൻ വേണ്ടി പറയുന്നതുപോലെയാണ് റിയാസിന്റെ ഇന്നത്തെ പ്രതികരണമെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. വാസ്തവ വിരുദ്ധമായ കാര്യങ്ങൾ റിയാസ് ഇന്ന് പറഞ്ഞിട്ടുണ്ട്. വീണ ഒരു സേവനവും നൽകിയിട്ടില്ല എന്നുള്ള കരിമണൽ കർത്തയുടെ മൊഴി റിയാസിന് കൊടുക്കാൻ തയ്യാറാണ്. റിയാസ് രണ്ട് രീതിയിലാണ് സംസാരിക്കുന്നത്. റിയാസിന്റെ ഭാര്യ വീണ കോടിക്കണക്കിന് രൂപ ആർക്കെങ്കിലും കൊടുക്കുകയോ വിദേശത്തേക്ക് ട്രാൻസ്ഫർ ചെയ്യുകയോ ചെയ്തിട്ടുണ്ടോ? ആ ചോദ്യത്തിന് ആദ്യം മറുപടി പറയട്ടെയെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും

ആസൂത്രണ ബോര്‍ഡിലെ പരീക്ഷാ ക്രമക്കേടില്‍ പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ഇതിനായി ഇവര്‍ക്ക് നോട്ടീസ് നല്‍കും. ഈ മാസം 15 മുതല്‍ അംഗങ്ങളെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. ക്രിമില്‍ ഗൂഢാലോചന ഉള്‍പ്പെടെയാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ യോഗത്തിന് തടയിട്ട് സമസ്ത

ലീഗ് അനുകൂലികളുടെ നാളത്തെ വഖഫ് വിശദീകരണ സമ്മേളനം നിർത്തിവയ്ക്കാന്‍ ഇടപെടലുമായി സമസ്ത നേതൃത്വം. നാളത്തെ യോഗം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സംഘാടക സമിതിക്ക് സമസ്‌ത നേതൃത്വം കത്ത് നൽകി. സിപിഐഎം വേദിയിലെ ഉമർ ഫൈസി മുക്കത്തിൻ്റെ പ്രസംഗം 23ന് ചേരുന്ന മുശാവറ യോഗം ചർച്ച ചെയ്യും. വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും കത്തില്‍ പറയുന്നു. അന്തിമ തീരുമാനമെടുക്കാൻ സംഘാടക സമിതി യോഗം ചേരും. നാളെ മലപ്പുറത്താണ് സമസ്തയിലെ ലീഗ് അനുകൂലികൾ വഖഫ് വിശദീകരണ സമ്മേളനം പ്രഖ്യാപിച്ചത്. സമ്മേളനം സമസ്തയിലെ വിഭാഗീയത രൂക്ഷമാക്കിയ സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ ഇടപെടൽ.

കറന്റ് എപ്പോഴൊക്കെ പോകും? എസ്എംഎസ് ആയി സമയം അറിയാം...

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിന്റെ സമയം ഇനി മുന്‍കൂട്ടി അറിയാം. ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് ആയി സമയം മൊബൈല്‍ ഫോണില്‍ ലഭിക്കും. 600 മെഗാവാട്ടിന്റെ കുറവ് വരുന്ന സമയം ഏതൊക്കെ ഫീഡർ ഓഫ് ചെയ്യണമെന്ന് കെഎസ്ഇബി ഷെഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട്. ഇത് സബ് സ്റ്റേഷനുകൾക്ക് കൈമാറി. നിയന്ത്രണ സമയം സബ്സ്റ്റേഷനുകൾ സെക്ഷൻ ഓഫീസുകളെ അറിയിക്കും. സെക്ഷന്‍ ഓഫീസില്‍ നിന്നാണ് ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് ലഭിക്കുക. ഒരു ഫീഡർ രണ്ടു തവണ ഓഫാക്കും. അതായത് 25 മിനിറ്റ് വീതം രണ്ട് തവണ വൈദ്യുതി നിയന്ത്രണം ഉണ്ടാകും.

പവര്‍ കട്ടില്‍നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പരിസരം ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തില്‍നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പരിസരത്തെ ഒഴിവാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ആവശ്യം കെഎസ്ഇബി അടിയന്തരമായി പരിശോധിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു. കെഎസ്ഇബി ചീഫ് എഞ്ചിനീയർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ആർസിസി, എസ്എടി, ശ്രീചിത്ര, മെഡിക്കൽ കോളേജ് തുടങ്ങിയ ആശുപത്രികളാണ് കാമ്പസിൽ പ്രവർത്തിക്കുന്നത്. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ നിര്‍ദേശം. പൊതുപ്രവർത്തകൻ പി.കെ. രാജു നൽകിയ പരാതിയിലാണ് നടപടി.

വന്ദേമാതരം മുഴുവൻ വേണ്ടെന്ന് കർണാടക സർക്കാർ

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ. ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം മുഴുവനായി ആലപിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ പരിപാടികളില്‍ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ആലപിച്ചാൽ മതിയെന്നും ഉത്തരവില്‍ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. അതേസമയം, രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ എന്നിവർ നേരിട്ടു പങ്കെടുക്കുന്ന പരിപാടികളിൽ പൂർണമായും ആലപിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

കനാല്‍ പണിക്കെത്തിച്ച ബാര്‍ജ് മോഷ്ടിച്ചു വിറ്റു; പ്രതികളിലൊരാള്‍ പിടിയില്‍

കോഴിക്കോട് വടകര-മാഹി കനാലിന്റെ പ്രവൃത്തിക്കായി എത്തിച്ച രണ്ട് ബാര്‍ജുകള്‍ മോഷ്ടിച്ച പ്രതി പിടിയില്‍. ആന്ധ്ര സ്വദേശി ഭണ്ഡാരി രാജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 30 ലക്ഷം വിലയുള്ള ബാർജ് മൂന്ന് ലക്ഷത്തിന് പ്രതി ആക്രി കച്ചവടക്കാർക്ക് വിറ്റിരുന്നു. കേസില്‍ മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. കരാറുകാരന്‍ ജി. ബാലകൃഷ്ണന്‍ നായര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി

തിരുവനന്തപുരം തിരുമല പൊറ്റയില്‍ ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. ഒന്നര വയസ്സുള്ള അന്നയെയാണ് അമ്മ ക്രിസ്റ്റി (26) കൊലപ്പെടുത്തിയത്. ഗുരുതരമായി മുറിവേറ്റ നിലയില്‍ കുഞ്ഞിനെ ആശുപത്രിയിലെത്തില്‍ എത്തിച്ചിരുന്നെങ്കിലും മരണം തടയാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തീയേറ്ററുകളിലെ ഭക്ഷ്യവകുപ്പിന്റെ പരിശോധന; കണ്ടെത്തിയത് വന്‍ തട്ടിപ്പ്, 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

സംസ്ഥാനത്തെ തീയേറ്ററുകളില്‍ ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വന്‍ തട്ടിപ്പ്. ഇതുവരെ 25 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പിഴയായി 62,000 രൂപയും ഈടാക്കി. കൊല്ലത്തെ മള്‍ട്ടിപ്ലക്സ് തീയേറ്ററിലെ ഒരു ഷോട്ട് അടപ്പിച്ചു. ഇതുവരെ 35 പരിശോധനകളാണ് നടത്തിയത്. പരിശോധനകള്‍ തുടരുമെന്നും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

ലഡാക്കിന് പ്രത്യേക പദവി, സ്വയംഭരണാവകാശം; സോനം വാങ്ചുക് വീണ്ടും സമരത്തിന്

ലഡാക്കിന് പ്രത്യേക പദവി ആവശ്യപ്പെട്ട് വീണ്ടും സമരമുഖം തുറക്കാൻ സോനം വാങ് ചുക്. ഈ മാസം 19 മുതൽ സമരമെന്ന് പ്രഖ്യാപനം. കേന്ദ്രവുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് തീരുമാനം. മുൻ പ്രക്ഷോഭത്തിൽ ആറ് മാസത്തോളം സോനം വാങ് ചുക് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.

സിജെപി പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥിക്ക് നോട്ടീസ്; മജിസ്ട്രേറ്റിന് സസ്പെൻഷൻ

സിജെപിയുടെ നീറ്റ് പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥിക്ക് നോട്ടീസ് അയച്ച മജിസ്ട്രേറ്റിന് സസ്പെൻഷൻ. ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് എതിരെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ഇക്കാര്യം കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. 14കാരിയായ സിജെപി പ്രവർത്തകയെ ഭീഷണിപ്പെടുത്തിയത് നിസാരമായി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി. എഫ്ഐആര്‍ വിവരങ്ങൾ ഉൾപ്പെടെ ഹാജരാക്കാനും നിര്‍ദേശിച്ചു.

ദേഹനിന്ദാ വിവാദത്തില്‍ വിജയ്‌ക്ക് മറുപടിയുമായി സ്റ്റാലിന്‍

ദേഹനിന്ദാ വിവാദത്തിൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് മറുപടിയുമായി എം.കെ. സ്റ്റാലിൻ. അടിയന്തരാവസ്ഥകാലവും മിസ മർദനവും ഓർമിപ്പിച്ചായിരുന്നു സ്റ്റാലിന്റെ മറുപടി. പൊലീസ് ക്രൂരതയുടെ പാടുകൾ ഇപ്പോഴും തന്റെ ശരീരത്തിലുണ്ട്. തന്നെ അവഹേളിച്ചാലും ചരിത്രം മായ്ക്കാൻ കഴിയില്ല. ചരിത്രത്തിന്റെ ഭാഗം ആയതിൽ അഭിമാനം എന്നും സ്റ്റാലിൻ പറഞ്ഞു.

ഒരു വയസുള്ള മകളെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാനും ശ്രമിച്ചു; യുവതിയെ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരത്ത് ഒരു വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ അമ്മ ജീവനൊടുക്കാനും ശ്രമിച്ചെന്ന് വെളിപ്പെടുത്തല്‍. തിരുമല പൊറ്റയില്‍ ക്രിസ്റ്റീനയാണ് (26) ഒരു വര്‍ഷവും ഒരു മാസവുമായ മകള്‍ അന്നയെ കൊലപ്പെടുത്തിയത്. ഗുരുതരമായി മുറിവേറ്റ നിലയില്‍ കുഞ്ഞിനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരണം തടയാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ക്രിസ്റ്റീനയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാനായിരുന്നു ശ്രമമെന്ന് ക്രിസ്റ്റീന പൊലീസിന് മൊഴി നല്‍കി. നാല് ഗുളികകള്‍ കഴിച്ചെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ക്രീസ്റ്റീനയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; സുഹൃത്തിനായി തിരച്ചില്‍

തിരുവനന്തപുരം കുളപ്പടയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോലിക്കോഡ് ഭാഗത്ത് റോഡിലാണ് വട്ടിയൂര്‍കാവ് സ്വദേശിയായ രാഹുലിന്റെ മൃതദേഹം കണ്ടെത്തിയത്. വൈകിട്ട് അഞ്ചരയോടെയാണ് നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് പരിശോധനയില്‍ രാഹുലിന്റെ തലയ്ക്ക് പരിക്കേറ്റതായി കണ്ടെത്തി. മൃതദേഹത്തിനു സമീപം റബ്ബറിന്റെ തടിയും കണ്ടെത്തി. മര്‍ദിച്ചു കൊലപ്പെടുത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം. പെയിന്റിങ് തൊഴിലാളിയായ രാഹുല്‍ സുഹൃത്തിനെ കാണാനാണ് ഇവിടെ എത്തിയതെന്നാണ് വിവരം. സുഹൃത്തിനായി പൊലീസ് അന്വേഷണം തുടങ്ങി.

കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്; മുഖ്യപ്രതിക്ക് ജാമ്യം

കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റി നിക്ഷേപ തട്ടിപ്പു കേസില്‍ മുഖ്യ പ്രതിക്ക് ജാമ്യം. പേരാമ്പ്ര ചേനോളി സ്വദേശി റിനീഷിനാണ് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. റിനീഷിനെതിരെ ഏഴു കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതോടെ സാമ്പത്തിക തട്ടിപ്പ് കേസിലെ മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിച്ചു.

കാരശ്ശേരിയിൽ കോൺഗ്രസ് നേതാക്കളുടെ ഏറ്റുമുട്ടല്‍; ബ്ലോക്ക് പഞ്ചായത്ത് അംഗം ഉൾപ്പെടെ രണ്ടുപേർക്കെതിരെ കേസ്

കാരശ്ശേരിയിൽ കോൺഗ്രസ് നേതാക്കൾ തമ്മിൽ എറുമുട്ടിയ സംഭവത്തില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം ഉൾപ്പെടെ രണ്ടുപേർക്കെതിരെ കേസ്. മുക്കം പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം സുഹൈബ്, ജിജി ഉഴുന്നാലി എന്നിവർക്കെതിരെയാണ് കേസ്. കൽപ്പൂർ പുഴോറമ്മൽ സ്വദേശി പ്രേമദാസനാണ് മർദനമേറ്റതിന് പിന്നാലെ പൊലീസിൽ പരാതി നൽകിയത്. റോഡിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയും, ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നുമാണ് പരാതി. കാരശ്ശേരി കോൺഗ്രസിലെ ഭിന്നത ഇന്നലെ വധഭീഷണിയിലേക്ക് ഉള്‍പ്പെടെ നയിച്ചിരുന്നു. ജിജി ഉഴുന്നാലിനെ ഇന്നലെയാണ് സമാൻ ചാലൂളി ഭീഷണിപ്പെടുത്തിയത്. അതിനു ശേഷമാണ് വധഭീഷണി മുഴക്കിയിരുന്ന സമാൻ ചാലൂളിയുടെ കൂടെയുള്ള പ്രേമദാസന്‍ പ്രശ്നമുണ്ടാക്കിയതെന്നാണ് എതിർ വിഭാഗത്തിന്റെ ആരോപണം.

ജൂഡോ ചാമ്പ്യൻഷിപ്പിലും വില്ലനായി പവർ കട്ട്; മത്സരം വൈകി

പാലക്കാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് പവർകട്ട് കാരണം വൈകി. ചിറ്റൂർ നെഹ്‌റു ഓഡിറ്റോറിയത്തിൽ മത്സരം നടക്കുമ്പോഴായിരുന്നു പവർ കട്ട്. മുന്നറിയിപ്പില്ലാതെയുള്ള പവർകട്ട് കാരണം മൊബൈൽ വെളിച്ചത്തിലാണ് മത്സരം നടത്തിയത്. പിന്നീട് സംഘാടകര്‍ ജനറേറ്റർ സംഘടിപ്പിച്ചു. ഇന്ന് രാവിലെ ആരംഭിച്ച ചാമ്പ്യൻഷിപ്പിന്റെ അവസാന ഘട്ടത്തിലാണ് കറന്റ് പോയത്.

ബിനോയ് വിശ്വവും തോമസ് ഐസക്കും കൂടിക്കാഴ്ച നടത്തി

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കും കൂടിക്കാഴ്ച നടത്തി. നിയമസഭാ ഉപനേതൃസ്ഥാനം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കിടെ തിരുവനന്തപുരത്തായിരുന്നു ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. അതേസമയം, വ്യക്തിപരമായ കൂടിക്കാഴ്ച ആയിരുന്നുവെന്നായിരുന്നു ബിനോയ് വിശ്വത്തിനാ്റെ പ്രതികരണം.

കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട; 14 കി.ഗ്രാം പിടികൂടി

കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ടു. കടവന്ത്ര സ്റ്റേഷൻ പരിധിയിൽ നിന്ന് 14 കി.ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികളായ സൈദർ അലി, മാണിക് മണ്ഡൽ എന്നിവരെ കടവന്ത്ര കർഷക റോഡ് ഭാഗത്ത് നിന്നും ഡാന്‍സാഫ് സംഘമാണ് പിടികൂടിയത്.

വ്യാജരേഖയുമായി മത്സ്യബന്ധനത്തിനെത്തിച്ച തമിഴ്നാട് ബോട്ട് പിടികൂടി; രണ്ടുപേര്‍ പിടിയില്‍

വ്യാജ രേഖകള്‍ ചമച്ച് മത്സ്യബന്ധനത്തിന് എത്തിച്ച തമിഴ്നാട് ബോട്ട് പിടികൂടി. രണ്ടുപേരെ കോസ്റ്റല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി അന്തോണി ദാസൻ (40), അഗസ്തീശ്വരം സ്വദേശി സൂസൈ മൈക്കിൾ എന്നിവരാണ് കസ്റ്റഡിയിലായത്. ഇതിൽ അന്തോണി ദാസന്റെ അറസ്റ്റ് രേഖപ്പെടുത്തി. വ്യാജരേഖയിൽ മുൻ ഫിഷറീസ് അസി. ഡയറക്ടറുടെ ഒപ്പും സീലുമാണ് പതിച്ചിരിക്കുന്നതെന്ന് ഫിഷറീസ് അധികൃതർ വ്യക്തമാക്കി. മാത്രമല്ല, കേരള ബോട്ടിന്റെ നീല നിറത്തിനു പുറമെ പച്ചനിറം അടിച്ചതായും കണ്ടെത്തി.

News Malayalam 24x7
newsmalayalam.com