
മീനങ്ങാടിയിൽ കാർ യാത്രികനെ പേപ്പർ സ്‌പ്രേ അടിച്ച് പണവും വാഹനവും കവർന്നു. കേസിൽ രണ്ടു പേർ അറസ്റ്റിൽ. കണ്ണൂർ സ്വദേശികളായ എം.രഞ്ജു , സൗരവ് സുനിൽ എന്നിവരാണ് പിടിയിലായത്. സെപ്റ്റംബർ 30-ന് വൈകീട്ട് മീനങ്ങാടി എഫ്സിഐ ഗോഡൗണിനു സമീപമാണ് ആക്രമണം ഉണ്ടായത്. രണ്ട് കാറുകളിലായെത്തിയ സംഘം കൊടുവള്ളി സ്വദേശിയുടെ ഇന്നോവ തടഞ്ഞുനിർത്തി പെപ്പർ സ്പ്രേ അടിക്കുകയായിരുന്നു. കാറും 21,000 രൂപയും സംഘം തട്ടിയെടുത്തു. കണ്ണൂർ തലക്കണ്ണിയിൽ നിന്നാണ് പ്രതികൾ പിടിയിലാകുന്നത്. പ്രതികൾക്കെതിരെ വേറെയും കേസുകൾ ഉണ്ട്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
മന്ത്രിമാരെ വഴി തടഞ്ഞാൽ ശക്തമായ നടപടിയെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. വഴിയിൽ തടയുന്ന സിസ്റ്റത്തോട് യോജിക്കുന്നില്ല. കരിങ്കൊടി കാണിക്കുന്നതിൽ പ്രശ്നമില്ല. ആത്മസമയനം പാലിക്കുന്നു എന്ന് കരുതി ദൗർബല്യമായി കരുതരുത്. വഴിയിൽ തടഞ്ഞ കാറിൽ ഇറക്കി വിടാൻ ശ്രമിച്ചാൽ അതിശക്തമായ നടപടി ഉണ്ടാകും. സിപിഐഎംകാരോട് അഞ്ചുവർഷം ക്ഷമയോടെ കാത്തിരിക്കാൻ പറയുന്നു. ഇപ്പോൾ തന്നെ മുഖ്യമന്ത്രി ആവണമെന്ന് പ്രതിപക്ഷ നേതാവ് വിചാരിച്ചാൽ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തലസ്ഥാനത്തെ തെരുവ് യുദ്ധത്തിന് പിന്നാലെ ഇന്നും സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സാധ്യത. മന്ത്രി ഒ.ജെ. ജനീഷിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇടത് വിദ്യാർഥി യുവജന സംഘടനകൾ. പൊതുപരിപാടികൾ റദ്ദാക്കില്ലെന്ന് മന്ത്രി ഒ ജെ ജനീഷ് വ്യക്തമാക്കി. കായിക മന്ത്രി ഇന്ന് കൊല്ലത്തുള്ള പരിപാടിയിൽ പങ്കെടുക്കും. തളിപ്പറമ്പിൽ മന്ത്രി ഒ.ജെ ജനീഷിൻ്റെ വാഹനം ആക്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകർ റിമാൻഡിൽ.
കൊല്ലം കൂട്ടിക്കടയിൽ വൻ തീപിടിത്തം. തീ പടർന്നത് ഫർണിച്ചർ ഗോഡൗണിൽ നിന്നാണ്. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ആർക്കും പരിക്കില്ല.
തമിഴ്നാട്ടിൽ സർക്കാർ ബസുകളിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിക്ക് ഇന്ന് തുടക്കം. വെട്രി പയനം പദ്ധതി മുഖ്യമന്ത്രി വിജയ് ഉദ്ഘാടനം ചെയ്യും. എൺപത്തിനാല് ലക്ഷം സ്ത്രീകൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് സർക്കാർ.
ഏഷ്യൻ ഗെയിംസിൽ സ്വർണവേട്ട നടത്താൻ ഇന്ത്യ. ഹോക്കിയിലും ബോക്സിങ്ങിലും ഇന്ന് ഫൈനൽ പോരാട്ടങ്ങൾ. വനിതാ ഹോക്കിയിൽ ഇന്ത്യയുടെ എതിരാളികൾ ചൈന. ബോക്സിങ്ങിൽ ഇന്ത്യൻ പ്രതീക്ഷയായി ലവിലിനയും പർവീണും അങ്കുഷും ഇന്നിറങ്ങും.
ഏഷ്യൻ ഗെയിംസ് വനിതാ റിക്കർവ് ആർച്ചറിയിൽ ദക്ഷിണ കൊറിയയെ തകർത്ത് ഇന്ത്യക്ക് സ്വർണം. ഇന്ന് രാവിലെ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ദക്ഷിണ കൊറിയയെ 5-3 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ടീം സ്വർണമണിഞ്ഞത്. ഏഷ്യൻ ഗെയിംസിൻ്റെ ചരിത്രത്തിൽ ഈ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ സ്വർണമെഡലാണിത്.അങ്കിത ഭഗത്, കീർത്തി, കുങ്കും മൊഹദ് എന്നിവരടങ്ങുന്ന ഇന്ത്യൻ സംഘമാണ് നേട്ടം കൊയ്തത്.
പാലക്കാട് അട്ടപ്പാടി കോട്ടത്തറയിൽ വിൽപ്പനയ്ക്കായി അതിർത്തി കടത്തി കൊണ്ടുവന്ന 45 കുപ്പി തമിഴ്നാട് മദ്യം പിടികൂടി. ചവറ്റു കൂനയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ. എക്സൈസിനെ വെട്ടിച്ച് കടത്താൻ കഴിയാതിരുന്നതോടെ ചവറ്റു കൂനയിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാത്രി അഗളി റേഞ്ച് എക്സൈസ് സംഘമാണ് പരിശോധന നടത്തിയത്.
ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ ഇന്ത്യക്ക് വെള്ളി. മിക്സഡ് റികർവ് വിഭാഗത്തിലാണ് നേട്ടം. ഫൈനലിൽ ചൈനയോട് ഇന്ത്യ തോറ്റത്.
അടൂർ പ്രകാശിനെ തള്ളാതെ മന്ത്രി എ.പി. അനിൽ കുമാർ. പാർട്ടിക്കുള്ളിൽ ചർച്ചകൾ നടക്കണം, കൂടി ആലോചനകൾ നടക്കണം. എൻ്റെ തീരുമാനം ഞാൻ മുന്നണിക്കുള്ളിൽ പറയും, അതാണ് ശീലം. എല്ലാം കെ സിയിൽ കേന്ദ്രീകരിക്കേണ്ടതില്ല. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന സമയത്ത് കെസിയെ മാധ്യമങ്ങൾ വേട്ടയാടിയതാണെന്നും എ.പി. അനിൽകുമാർ പറഞ്ഞു.
അടൂർ പ്രകാശിനെ തള്ളി മന്ത്രി സണ്ണി ജോസഫ്. തീരുമാനം അറിയിക്കുന്നില്ലെന്ന പരാതി അടൂർ പ്രകാശ് എഐസിസി നേതൃത്വത്തെ അറിയിക്കട്ടെയെന്ന് സണ്ണി ജോസഫ് പറഞ്ഞു.
ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധ സമരത്തിനെതിരെ പൊലീസ് നടപടി. ആംആദ്മി പാർട്ടി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബി, എഎ റഹീം എംപി എന്നിവരെ അടക്കം പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രദേശത്ത് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഐസ പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്
മന്ത്രി എം. ലിജുവിന് നേരെ ബിജെപി പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ആലപ്പുഴ നഗരസഭയിൽ പരിപാടിക്ക് എത്തിയതായിരുന്നു മന്ത്രി. പൊലീസ് എത്തി പ്രതിഷേധക്കാരെ പിടിച്ചുമാറ്റി.
100 ഗ്രാം എംഡിഎംഎയുമായി മലപ്പുറം കുറ്റിപ്പുറത്ത് 2 പേര്‍ പിടിയില്‍. തവനൂര്‍ സ്വദേശികളായ മുഹമ്മദ് റിസ് വാന്‍, മുഹമ്മദ് ജാസില്‍ എന്നിവരെയാണ് പിടിയിലായത്. കുറ്റിപ്പുറം പൊലീസും തിരൂര്‍ ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇന്ന് രാവിലെ കുറ്റിപ്പുറം കണ്ണംകുളത്ത് വച്ചാണ് പ്രതികള്‍ പിടിയിലായത്. ബാംഗ്ളൂരില്‍ നിന്ന് പ്രദേശത്ത് വില്‍പനക്ക് എത്തിച്ച ലഹരിമരുന്നാണ് പിടികൂടിയത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധം മുംബൈയിലെ ശിവാജി പാർക്കിൽ ആരംഭിച്ചു. പ്രവർത്തകർ എല്ലാം പാർക്കിൽ എത്തിച്ചേർന്നിട്ടുണ്ട്. പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ് ഉള്ളത്.
തിരുവനന്തപുരത്തെ സംഘർഷത്തിന് പിന്നിൽ എസ്എഫ്ഐയാണെന്ന് മന്ത്രി ഒ.ജെ. ജനീഷ് ആരോപിച്ചു. കരിങ്കൊടി സമരത്തിന് താൻ എതിരല്ല. പക്ഷേ അത് മാന്യമായി നടത്തണം. കണ്ണൂരിൽ പത്തിടത്ത് തൻ്റെ വാഹനം ആക്രമിക്കപ്പെട്ടുവെന്നും മന്ത്രി ആരോപിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ചതിന് പിന്നാലെ അടൂർ പ്രകാശിന് സൈബർ ആക്രമണം. ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെയാണ് വിമർശന കമൻ്റുകൾ വന്നത്. വാർത്താ സമ്മേളനം വിളിച്ചതിനെതിരെ രൂക്ഷ വിമർശനം. പാർട്ടി അണികളുടെ വിവേകം പോലും യുഡിഎഫ് കൺവീനർ കാണിച്ചില്ലെന്നും കമൻ്റ്.
തിരുവനന്തപുരത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ബിജെപിയെ ജയിപ്പിക്കുന്ന ഏജൻസിയാണ് കമ്മീഷനെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു. അടൂർ പ്രകാശ് ഉന്നയിച്ച വിഷയങ്ങളിൽ എനിക്ക് വ്യക്തമായ നിലപാട് ഉണ്ടെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
അടൂർ പ്രകാശിനെ തള്ളി കെ.സി. വേണുഗോപാൽ. പാർട്ടി കാര്യങ്ങൾ പാർട്ടി വേദികളിൽ മാത്രം പറയണമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. അതിനവസരം ഇല്ലെങ്കിൽ പാർട്ടി നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തണം. അതാണ് എൻ്റെ ശൈലി. അതാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എന്തു കിട്ടിയാലും കെ.സി വേണുഗോപാലിനെ പ്രതിയാക്കാൻ ആണ് ശ്രമം. കഴിഞ്ഞ നാലുമാസമായി സർക്കാരിന് ഒപ്പമാണ് താനെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് - യുവ മോര്‍ച്ച സംഘര്‍ഷത്തിലെ പൊലീസ് നടപടി ഏകപക്ഷീയമെന്ന പരാതിയുമായി ബിജെപി. പൊലീസിനെതിരെ പരാതി രേഖപ്പെടുത്തി കത്ത് ഡി.ജി.പിക്ക് കൈമാറിയെന്ന് ബിജെപി നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ബിജെപി സംസ്ഥാന നേതൃത്വത്തിന്റേതാണ് കത്ത്. പൊലീസിന്റേത് ഏകപക്ഷീയ നടപടിയാണ്. കോൺഗ്രസിന്റെ അക്രമങ്ങൾക്ക് പൊലീസ് കൂട്ടുനിൽക്കുന്നു. പൊലീസ് സാന്നിധ്യത്തിലാണ് ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരേ ആക്രമണം ഉണ്ടായത്. ബിജെപി ഓഫീസ് ആക്രമിച്ച പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ല. മറിച്ച് ഡിസിസി ഓഫീസ് ആക്രമിച്ച കേസിൽ ബിജെപി പ്രവർത്തകന് ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം കേസുകൾ ചുമത്തി. 12 മണിക്കൂർ നഗ്നനായി മ്യൂസിയം പൊലീസ് സ്റ്റേഷനിൽ കിടത്തിയെന്നും പി.കെ. കൃഷ്ണദാസ് ആരോപിച്ചു.
ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ അറസ്റ്റിൽ വയനാട്ടിൽ പ്രതിഷേധം. കൽപ്പറ്റ സിപിഐഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചു. പ്രദേശത്ത് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ഏറെനേരത്തിനു ശേഷമാണ് സിപിഐഎം പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.
പഞ്ചാബിൽ രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ ബിഎസ്എഫ് വെടിവച്ചു കൊന്നു. തരൺ തരൺ ജില്ലയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. കൊല്ലപ്പെട്ടവരെ തിരിച്ചറിയാനായിട്ടില്ല.
തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നതില്‍ പ്രതികരിച്ച് ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍. വീഴ്ചകൾ ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ തലയിൽ കെട്ടിവയ്ക്കാൻ നീക്കമെന്ന് പ്രസിഡൻറ് സി. സുമേഷ് പറഞ്ഞു. കായിക മേള സംഘടിപ്പിക്കുന്നത് പൊതുവിദ്യാഭ്യാസ വകുപ്പാണ്. അതില്‍ ജില്ലാ സ്പോർട്‌സ് കൗൺസിലിന് യാതൊരു പങ്കുമില്ല. സൗജന്യ നിരക്കിൽ ഇൻഡോർ സ്‌റ്റേഡിയവും അക്വാട്ടിക് കോപ്ലക്‌സും ഒരുക്കിക്കൊടുക്കുക മാത്രമാണ് കൗൺസിൽ ചെയ്തത്. അക്വാട്ടിക് കോംപ്ലക്‌സിലെ തകർന്നു വീണ താല്‍ക്കാലിക മേല്‍ക്കൂര നിർമിച്ചത് വിദ്യാഭ്യാസ വകുപ്പാണ്. കൃത്യമായ സംഘാടനം വകുപ്പ് നടത്തിയില്ലെന്നും സുമേഷ് ആരോപിച്ചു. കനത്ത മഴയില്‍ അക്വാട്ടിക് കോംപ്ലക്‌സിലെ താത്ക്കാലിക മേല്‍ക്കൂര തകര്‍ന്നുവീണ് പത്തിലേറേ പേര്‍ക്ക് പരിക്കേറ്റിരുന്നു. വേദിയുടെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി.
ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം. കലാശപ്പോരില്‍ ചൈനയെ കീഴടക്കിയാണ് ഇന്ത്യയുടെ സുവര്‍ണനേട്ടം. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയുടെ ജയം. 44 വർഷത്തിനു ശേഷമാണ് ഇന്ത്യൻ വനിതകൾ ഗെയിംസിൽ സ്വർണം നേടുന്നത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിന് തുടക്കമിട്ട് സിജെപി. മുംബൈയിലെ ശിവാജി പാർക്കിലാണ് സിജെപി വൻ പ്രതിഷേധം ആരംഭിച്ചത്. ഗാന്ധി ജയന്തി ദിനത്തില്‍ 'ജനാധിപത്യത്തെ സംരക്ഷിക്കുക' എന്ന ആഹ്വാനത്തോടെയാണ് പ്രതിഷേധം. ശിവാജി പാർക്കിലെ പ്രതിഷേധത്തിന് മുംബൈ പൊലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയുടെയും അനുയായികളുടെയും നേതൃത്വത്തിൽ ആയിരങ്ങളാണ് ശിവാജി പാർക്കിലേക്ക് എത്തിയത്. ലോറിക്കു മുകളിലായാണ് വേദി ഒരുക്കിയത്. പ്രശസ്ത ഗായകൻ വിശാൽ ദദ്‌ലാനി ഉള്‍പ്പെടെ വേദിയിലുണ്ട്.
മെസി വിവാദത്തിൽ മുൻ കായിക മന്ത്രി വി. അബ്ദു റഹിമാനെ എസ്ഐടി ചോദ്യം ചെയ്തു. ചോദ്യാവലി തയ്യാറാക്കിയായിരുന്നു ചോദ്യം ചെയ്യല്‍. ഇന്നലെ മലപ്പുറത്ത് വെച്ചാണ് പ്രത്യേക സംഘം മൊഴി എടുത്തത്. മെസിയെ കേരളത്തിൽ എത്തിക്കുമെന്ന പേരിൽ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ വിശദാംശം തേടി. നാലു മണിക്കൂറോളമായിരുന്നു ചോദ്യം ചെയ്യല്‍.
തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ടര കിലോ കഞ്ചാവ് കണ്ടെത്തി. റെയിൽവേ പൊലീസും ആർപിഎഫും നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് ലഭിച്ചത്. ഉദ്യോഗസ്ഥരുടെ പരിശോധന കണ്ട പ്രതി കഞ്ചാവ് പ്ലാറ്റ്‌ഫോമിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ചു കൊല്ലപ്പെട്ട കേസില്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും എതിരെ ഗുരുതര ആരോപണവുമായി സമസ്ത എപി വിഭാഗം. ഇരുവരും ഇടപെട്ടാണ് പ്രത്യേക അഭിഭാഷകനെ നിയമിക്കാനുള്ള ആഭ്യന്തര വകുപ്പ് തീരുമാനം അട്ടിമറിച്ചത്. പ്രതിയായ ശ്രീറാം വെങ്കിട്ട രാമനെ രക്ഷിക്കാനുള്ള ഐഎഎസ് ലോബിയുടെ സമ്മര്‍ദമാണ് പിന്നിലെന്നുമാണ് ആരോപണം.
മന്ത്രി കെ.എം. ഷാജിയുടെ സ്വകാര്യ വാഹന ഉപയോഗത്തില്‍ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് പരാതി. വാഹനത്തിൽ നിയമവിരുദ്ധമായി ദേശീയപതാക, Kerala State ബോർഡ് എന്നിവ സ്ഥാപിച്ചത് അന്വേഷിക്കണമെന്നാണ് ആവശ്യം. മോട്ടോർ വാഹന നിയമങ്ങളുടെയും കേന്ദ്ര-സംസ്ഥാന ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണ് നടന്നത്. സർക്കാർ ഫയലുകളുടെയും ലോഗ് ബുക്കുകളുടെയും വിശദമായ പരിശോധന നടത്തണം. KL-78-A-0009 നമ്പർ വാഹനം മോട്ടോർ വാഹന വകുപ്പ് വിളിച്ചുവരുത്തി പരിശോധിക്കണമെന്നും പരാതിയില്‍ പറയുന്നു. കണ്ണൂർ സ്വദേശി സരീഷ് പൂമരം ആണ് പരാതി നൽകിയത്.
ഉപേക്ഷിച്ച ചർച്ചകൾ നടത്തി പ്രശ്നങ്ങൾ തീർക്കുന്നതാണ് യുഡിഎഫിന് നല്ലതെന്നാണ് കേരള കോൺഗ്രസിന്റെ അഭിപ്രായമെന്ന് മന്ത്രി മോന്‍സ് ജോസഫ്. യുഡിഎഫിൽ ചർച്ചകൾ നടക്കുന്നില്ല എന്ന യുഡിഎഫ് കൺവീനറുടെ പ്രസ്താവന അദ്ദേഹത്തിന്റെ അഭിപ്രായമാണ്. പി.ജെ. ജോസഫിന് കാബിനറ്റ് പദവി എന്നത് പാർട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. ഉഭയകക്ഷി ചർച്ച നടത്തി അക്കാര്യത്തിൽ തീരുമാനം ഉണ്ടാക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ചർച്ച വരും ദിവസങ്ങളിൽ നടക്കും. കോൺഗ്രസും കേരള കോൺഗ്രസും തമ്മിലാണ് ചർച്ച നടക്കുക. തിരുവനന്തപുരത്ത് തിങ്കഴാഴ്ചയോ ചൊവ്വാഴ്ചയോ ചര്‍ച്ച നടക്കുമെന്നും മോൻസ് ജോസഫ് സൂചിപ്പിച്ചു. എന്നാല്‍, മറ്റു പാർട്ടികൾക്ക് കാബിനറ്റ് പദവി നൽകിയ കാര്യത്തിൽ പ്രതികരിക്കാൻ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊലീസിനെതിരെ വധ ഭീഷണി മുഴക്കിയെന്ന കേസില്‍ സിപിഐഎം നേതാക്കള്‍ക്കെതിരെ കേസ്. വി. ജോയ്, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സിപിഐഎം പ്രതിഷേധത്തിനിടെ കന്റോണ്‍മെന്റ് എസ്എച്ച്ഒ, എസ്ഐ എന്നിവർക്കെതിരെ വധഭീഷണി മുഴക്കി എന്നാണ് കേസ്.