
കുമ്പളം ടോൾ പ്ലാസയിൽ ബസ് നിയന്ത്രണം വിട്ട് ഇടിച്ച് കയറി അപകടം. സ്വകാര്യ ബസ് പില്ലറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു. ബസിൻ്റെ മുൻവശം തകർന്നു. അരൂർ വൈറ്റില റൂട്ടിൽ സർവ്വീസ് നടത്തുന്ന മുല്ലശേരിൽ എന്ന ബസാണ് അപകടത്തിൽപെട്ടത്.
തൃക്കാക്കര ഭാരത മാതാ കോളജ് വിദ്യാർഥി സഹപാഠികളുടെ ദൃശ്യങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ ശ്രീഹരി പണം വാങ്ങി ചിത്രങ്ങൾ വിറ്റെന്നും സൂചന. ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ടെലഗ്രാം ഗ്രൂപ്പ് വഴി. കോളേജിലെ വിദ്യാർഥികൾ അടക്കം കൂടുതൽ പേർക്ക് കുറ്റകൃത്യത്തിൽ പങ്കെന്ന് സംശയം.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള രണ്ട് ദിവസത്തെ ക്ലാസിന് കോഴിക്കോട് ഐഐഎമ്മിൽ തുടക്കം. ദ്വിദിന ശിൽപശാല റീ-ഇമാജിനിങ് കേരളം' എന്ന പേരിലാണ് നടക്കുന്നത്. ഐ.ഐ.എം അധ്യാപകരും ജപ്പാനിലെ കിയോ സർവകലാശാല, കിംഗ്സ് കോളേജ് ലണ്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള വിഗദ്ധരും ക്ലാസ് നയിക്കും.
രണ്ട് ദിവസം നീളുന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കം. സംസ്ഥാനത്തെ പ്രതിപക്ഷ ഉപനേതൃ പദവി തർക്കം അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും. പിണറായി വിജയൻ അടക്കം കേരളത്തിൽ നിന്നുള്ള മുഴുവൻ പിബി അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും.
കൊച്ചിയിൽ വൻ രാസലഹരി വേട്ട. രണ്ട് കിലോഗ്രാം എംഡിഎംഎയുമായി രണ്ട് പേർ മട്ടാഞ്ചേരിയിൽ പിടിയിലായി. ഡാൻസാഫിൻ്റെ പിടിയിലായത് സംസ്ഥാനത്ത് ലഹരി എത്തിച്ച് വിതരണം ചെയ്യുന്ന സംഘം.
ഇന്ന് ശ്രീകൃഷ്ണജയന്തി. ഭഗവാൻ്റെ ജന്മനാളായ അഷ്ടമി രോഹിണി ആഘോഷത്തിൽ ഹൈന്ദവ വിശ്വാസികൾ. ഗുരുവായൂർ അടക്കമുള്ള ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഗുരുവായൂരിൽ 30,000 പേർക്ക് പിറന്നാൾ സദ്യ നൽകും. വിവിധയിടങ്ങളിൽ വൈകിട്ട് ശോഭായാത്ര നടക്കും.
നേപ്പാൾ പ്രളയ ദുരന്തത്തിൽ മരണസംഖ്യ 1259 ആയി ഉയർന്നു. കാണാതായവരുടെ എണ്ണം 5000 കടന്നു. ഒൻപതാം ദിനവും തെരച്ചിൽ തുടർന്ന് നേപ്പാൾ സൈന്യം. ഡ്രോണുകൾ ഉപയോഗിച്ചും പരിശോധന നടക്കുകയാണ്.
യുഎസ് ഓപ്പൺ ടെന്നിസിൽ പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് അറീന സബലങ്കയും കാർലോസ് അൽക്കറാസും ഇന്നിറങ്ങും.അൽക്കറാസിന് ചൈനീസ് താരവും സബലങ്കയ്ക്ക് ഉസ്ബക്കിസ്ഥാൻ താരവുമാണ് എതിരാളികൾ. മത്സരങ്ങൾ രാത്രി 8.30 മുതൽ ആരംഭിക്കും.
കേരളം പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം വീണ്ടും കത്തയയ്ക്കും. ചീഫ് സെക്രട്ടറിക്ക് കത്തയയ്ക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എസ്എസ്കെ ഡയറക്ടറുമായുള്ള കൂടിക്കാഴ്ചയിലാണ് നിലപാട് അറിയിച്ചത്. ആര്‍ടിഇ (Right To Education) പദ്ധതി ഒഴികെയുള്ള എസ്എസ്കെ ഫണ്ടുകൾക്ക് പിഎം ശ്രീ നിര്‍ബന്ധമാക്കുകയാണ് കേന്ദ്രം. പദ്ധതിയിൽ പങ്കാളിയാകണമെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്രം നേരത്തെയും കത്തയച്ചിരുന്നു.
നേപ്പാൾ മിന്നൽ പ്രളത്തിനിടെ ജലവൈദ്യുതി തുരങ്കത്തിൽ കുടുങ്ങിയ രണ്ടു പേരെ രക്ഷപ്പെടുത്തി. ഇരുവരും ഒമ്പത് ദിവസമാണ് തുരങ്കത്തിൽ കുടുങ്ങി കിടന്നത്. മറ്റുള്ളവര്‍ക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം, പ്രളയദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 1300 അടുത്തു.
പാലാ നഗരസഭയില്‍ കൂറുമാറിയ യുഡിഎഫ് കൗണ്‍സിലർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഈ മാസം 22ന് കമ്മീഷന് മുന്നിൽ ഹാജരാകാനാണ് നിർദേശം. പാർട്ടി വിപ്പ് ലംഘിച്ചെന്ന കോൺഗ്രസ് പരാതിയിലാണ് കമ്മീഷൻ നടപടി. നിലവിലെ ചെയർപേഴ്സൺ മായ രാഹുൽ ഉൾപ്പെടെയുള്ളവർക്കാണ് നോട്ടീസ്. പരാതിക്കാരുടേയും എതിർകക്ഷികളുടെയും വിശദീകരണം കമ്മീഷൻ കേൾക്കും.
കൊടുവള്ളിയില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് രണ്ടു കാറുകളും അഞ്ച് സ്കൂട്ടറുകളും തകർന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറുകളിലും സ്കൂട്ടറുകളിലുമാണ് നിയന്ത്രണം നഷ്ടമായ കാർ വന്നിടിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കൊടുവള്ളി ആറങ്ങോട് സ്വദേശി ജലീല്‍ ഓടിച്ച കാറാണ് നിയന്ത്രണം വിട്ടത്.
ചെന്നൈയില്‍ മോട്ടോര്‍ സ്പോർട് സിറ്റി സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യെ അഭിനന്ദിച്ച് നടന് അജിത്ത്. കായികരംഗത്ത് യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും അടിസ്ഥാന സൗകര്യ വികസനത്തിനും മുൻകൈയെടുത്ത മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദി. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നീക്കം ഏറെ സഹായകരമാകുമെന്നും അജിത് കൂട്ടിച്ചേര്‍ത്തു.
ഹെഡ്സെറ്റ് വെച്ച്, പാട്ടും കേട്ട് കെഎസ്ആര്‍ടിസി ഡ്രൈവറുടെ അപകടകരമായ ഡ്രൈവിങ്. അതിനെ ചോദ്യം ചെയ്തവരോട് ഡ്രൈവര്‍ തട്ടിക്കയറുകയും ചെയ്തു. ഴിക്കോട് നിന്നും പാലക്കാട്ടേക്ക് പോകുന്ന ബസ്സിലായിരുന്നു സംഭവം. കോഴിക്കോട് മുതൽ പെരിന്തൽമണ്ണ വരെ ഹെഡ്സെറ്റ് വെച്ച് ഉച്ചത്തിൽ പാട്ടും കേട്ടാണ് ഡ്രൈവർ വണ്ടിയോടിച്ചത്. ഇത് ചോദ്യം ചെയ്ത യാത്രക്കാരോട് "ഞാൻ സ്ഥിരമായി ഇങ്ങനെയാണ് ഡ്രൈവ് ചെയ്യാറ്" എന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഫോണിൽ ശ്രദ്ധിച്ച് പലതവണ അപകടകരമായ രീതിയിലാണ് ഇയാൾ വാഹനമോടിച്ചത്. മോട്ടോർ വാഹന വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. RSE 871 കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെയാണ് പരാതി.
സ്ത്രീകളെ സംബന്ധിച്ച കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ വിവാദ പ്രസ്താവനയെ വിമര്‍ശിച്ച് സിപിഐഎം നേതാവ് എ.എന്‍. ഷംസീര്‍. കാന്തപുരത്തിന്റേത് ഇന്ത്യയിലിരുന്ന് നടത്തേണ്ട പ്രസ്താവനയല്ല. പൊതുസമൂഹത്തിന് അത് ന്യായീകരിക്കാൻ കഴിയില്ല. രാജ്യത്തെ നിയമ വ്യവസ്ഥ അംഗീകരിക്കാൻ മുസ്ലീങ്ങൾ ബാധ്യസ്ഥരാണ്. സ്ത്രീയും പുരുഷനും തുല്യരാണെന്ന് അംഗീകരിക്കാൻ കാന്തപുരം തയ്യാറാകണം. കാന്തപുരം ഭരണഘടന അംഗീകരിക്കാൻ തയ്യാറാകമെന്നും ഷംസീര്‍ പറഞ്ഞു.
വിദേശത്ത് ഉപരിപഠനത്തിന് വിസ ലഭിക്കാത്തതില്‍ മനംനൊന്ത് 25കാരി ജീവനൊടുക്കി. തിരുവനന്തപുരം പൂവച്ചൽ മുളമൂട് ബി.എസ്. ഭവനിൽ ബാബു-സിന്ധു ദമ്പതികളുടെ മകൾ അഞ്ജനയാണ് (25) മരിച്ചത്. ഡോക്ടർ അസിസ്റ്റന്റ് കോഴ്സ് പഠനം പൂർത്തിയാക്കി അഞ്ജന ഉപരിപഠനത്തിനായി യുകെയിലേക്ക് പോകാൻ തയ്യാറെടുത്തിരുന്നു. രണ്ടു തവണ അപേക്ഷിച്ചിട്ടും വിസ ലഭിക്കാതായതോടെ അഞ്ജന കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിനു മൊഴി നൽകി. സംഭവത്തിൽ കാട്ടാക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കൊച്ചിയില്‍ മോഷണശ്രമം തടഞ്ഞ ഗൃഹനാഥന്റെ വിരൽ കടിച്ചുമുറിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു. ഏലൂർ പാതാളം സ്വദേശി സലീമിന്റെ വിരലാണ് അറ്റുപോയത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഇതരസംസ്ഥാനക്കാരനായ ഒരാൾ മകന്റെ ഭാര്യയുടെ കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് സലീം ഓടിയെത്തി മോഷ്ടാവിനെ പിടികൂടി. തുടർന്ന് ഇരുവരും തമ്മിൽ ഉന്തുംതള്ളും ഉണ്ടായി. ഇതിനിടെ സലീമിന്റെ വലതുകൈയിലെ തള്ളവിരൽ മോഷ്ടാവ് കടിച്ചുമുറിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.
ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയില്‍ പങ്കെടുക്കാതെ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. പള്ളിയോട സേവാ സംഘത്തോടുള്ള എതിര്‍പ്പ് മൂലമാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ജയകുമാര്‍ പങ്കെടുക്കാതിരുന്നതെന്നാണ് സൂചന. ഉപരാഷ്ട്രപതി എത്തിയ ഉത്രട്ടാതി ജലമേളയ്ക്ക് ദേവസ്വം ബോർഡ് പ്രസിഡന്റിനെ ക്ഷണിക്കാതിരുന്നതാണ് അതൃപ്തിക്ക് കാരണം. എന്നാൽ വ്യക്തിപരമായ അസൗകര്യം കൊണ്ടാണ് അഷ്ടമിരോഹിണി ചടങ്ങിൽ പങ്കെടുക്കാത്തതെന്നാണ് ജയകുമാറിന്റെ പ്രതികരണം. ജയകുമാറിനു പകരം ക്ഷേത്ര തന്ത്രിമാരിൽ ഒരാളായ അക്കീരമൺ കാളിദാസ ഭട്ടതിരിയാണ് ഉദ്ഘാടകനായത്. പള്ളിയോട സേവാ സംഘം പരിപാടികൾ രാഷ്ട്രീയ താൽപര്യത്തിനായി ഉപയോഗിക്കുന്നു എന്നാണ് ആക്ഷേപം. ഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങിൽ ദേവസ്വം ബോർഡിനെ പൂർണമായും അവഗണിച്ചാണ് പരിപാടി നടത്തിയത്.
സംസ്ഥാന സ്കൂൾ കായികമേള ഇത്തവണ കോഴിക്കോട്. ഒക്ടോബർ അവസാനവാരമാണ് കായികമേള. ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന കായികമേള കഴിഞ്ഞതവണ തിരുവനന്തപുരത്ത് വച്ചായിരുന്നു. ഇടത് സർക്കാർ കണ്ണൂർ ജില്ലയിൽ സംഘടിപ്പിക്കുമെന്ന് അറിയിച്ച കായികമേളയാണ് കോഴിക്കോട്ടേക്ക് മാറ്റിയത്.
വര്‍ക്ക് ഷോപ്പില്‍ പണിക്കായെത്തിച്ച സ്വകാര്യ സ്കൂൾ ബസ്സിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി മണിച്ചിറ സ്വദേശി പാറക്കൽ സെയ്തലവി (58) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സെയ്തലവിയെ ബസ്സിന്റെ പുറത്തെ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സുൽത്താൻബത്തേരി-ചുള്ളിയോട് റോഡിലെ വർക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ട ബസ്സിലാണ് സംഭവം. സുൽത്താൻബത്തേരി പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.
സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പുകൾ ഹാർപ്പർകോളിൻസ് ഇന്ത്യ പ്രസിദ്ധീകരിക്കും. പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിന്മാറിയതിനെ തുടർന്നാണ് ഹാർപ്പർകോളിൻസ് ഇന്ത്യ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഓർമക്കുറിപ്പുകൾ നവംബർ പത്തിന് പുറത്തിറക്കും.
ഡല്‍ഹി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധവുമായി സിജെപി. സിജെപി പ്രക്ഷോഭകയുടെ പിതാവിന്റെ തല അടിച്ചു പൊട്ടിച്ചെന്ന വെളിപ്പെടുത്തലിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നൂറുകണക്കിന് പ്രവർത്തകരാണ് സ്റ്റേഷൻ ഉപരോധിക്കുന്നത്.
സിജെപി പ്രവര്‍ത്തകയായ നിഷു ആസാദിന്റെ പിതാവ് സഞ്ജയ് കുമാറിന്റെ തലയോട്ടി അടിച്ചുതകർത്തുവെന്നും വധശ്രമക്കേസ് ചുമത്തേണ്ട കുറ്റമായിട്ടും താൻ ജയിലിൽ പോകാതെ രക്ഷപ്പെട്ടുവെന്നും ഹിന്ദുത്വ 'ഇൻഫ്ലുവൻസർ' എന്ന് അവകാശപ്പെടുന്ന സ്വതന്ത്ര ഭരദ്വാജ് ഒരു വീഡിയോയിലൂടെ അവകാശവാദമുന്നയിച്ചിരുന്നു. സ്വതന്ത്ര ഭരദ്വാജിന് എതിരെ കേസെടുക്കണമെന്ന് സിജെപി വക്താവ് സൗരവ് ദാസ് ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ ആളുകളെ ആക്രമിച്ചത് തങ്ങളാണെന്ന് കുറ്റവാളികൾ പരസ്യമായി പറയുന്നു. പെൺകുട്ടികളെ ഭീഷണിപ്പെടുത്തുന്നു. എന്നിട്ടും നടപടിയില്ല. ഇക്കാര്യത്തിൽ ഡൽഹി പൊലീസ് മറുപടി പറയണമെന്നും സിജെപി ആവശ്യപ്പെട്ടു.
പാലക്കാട് എക്സൈസിലെ കൂട്ട സ്ഥലമാറ്റ ഉത്തരവ് തടഞ്ഞ് എക്സൈസ് കമ്മീഷണർ. പാലക്കാട് ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവാണ് തടഞ്ഞത്. 43 വനിത സിവിൽ എക്സൈസ് ഓഫീസർമാർ ഉൾപ്പെടെ 306 പേരെ മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥലം മാറ്റിയുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. യുഡിഎഫിന് ഭരണം ലഭിച്ച സാഹചര്യത്തിൽ, കോൺഗ്രസ് അനുകൂല സംഘടനകളുടെ ശുപാർശയിലാണ് മാനദണ്ഡങ്ങൾ അട്ടിമറിച്ചുള്ള സ്ഥലംമാറ്റ നടപടിയെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം. യുഡിഎഫ് അധികാരമേറ്റപ്പോൾ കഴിഞ്ഞ മെയ് മാസം എക്സൈസിൽ കൂട്ട സ്ഥലമാറ്റം ഉണ്ടായിരുന്നു. അന്ന് മാറ്റിയവരെ വീണ്ടും സ്ഥലംമാറ്റിയുള്ള ലിസ്റ്റിലുണ്ട്. മാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് സ്ഥലമാറ്റ നടപടിയെന്ന ന്യൂസ് മലയാളം വാർത്ത നൽകിയതിന് പിന്നാലെയായിരുന്നു എക്സൈസ് കമ്മീഷണറുടെ ഇടപെടൽ.
കരിപ്പൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങൾ വഴി എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിലും സാനിറ്ററി നാപ്കിനിലുമായി നാല് കോടി രൂപയുടെ സ്വർണ്ണം കടത്തിയ ദമ്പതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങി ഡിആർഐ. പൊന്നാനി സ്വദേശി ഫാറൂഖ്, ഭാര്യ ഷെരീഫ ബീവി എന്നിവരാണ് പിടിയിലായത്. നെടുമ്പാശേരിയിൽ വെച്ച് സാനിറ്ററി നാപ്കിനിൽ സ്വർണം ഒളിപ്പിച്ച് കടത്തുന്നതിനിടെ ആദ്യം പിടിയിലായ ഷെരീഫയെ ചോദ്യം ചെയ്തതിൽ നിന്നാണ് ഭർത്താവായ ഫാറൂഖും സ്വർണവുമായി എത്തുന്ന വിവരം ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും ശരീരത്തിൽ വെച്ചുകെട്ടിയുമാണ് ഫാറൂഖ് സ്വർണ്ണം കടത്തിയതെന്ന് കണ്ടെത്തി. ഇവർ മുൻപും പലതവണ സ്വർണം കടത്തിയതായി സംശയിക്കുന്ന ഡിആർഐ, പ്രതികളുടെ യാത്രാവിവരങ്ങൾ വിശദമായി ശേഖരിച്ചുവരികയാണ്. കൂടാതെ, സ്വർണക്കടത്ത് ലക്ഷ്യമിട്ട് ഫാറൂഖ് രണ്ടിലധികം വിവാഹങ്ങൾ കഴിച്ചിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
കൊല്ലം പരവൂരില്‍ കുറ്റിക്കാട്ടില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. സമീപത്ത് വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. നെടുങ്ങോലം പമ്പ് ഹൗസിനു സമീപമാണ് ജീർണിച്ച് അസ്ഥികള്‍ മാത്രമായ മൃതദേഹം കാണപ്പെട്ടത്. സമീപത്തുള്ള മരത്തില്‍ നിന്ന് കയറും കണ്ടെത്തി. തൂങ്ങിമരിച്ചതാണെന്നാണ് കരുതുന്നത്. രണ്ടുമാസം മുൻപ് ഇവിടെ സ്കൂട്ടർ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അന്ന് ചാത്തന്നൂർ പൊലീസെത്തി വണ്ടി സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. കേസില്‍ പ്രതിയായ യുവാവിന്റെ വാഹനമാണെന്ന് കണ്ടെത്തിയിരുന്നു. രണ്ട് മാസമായി യുവാവിനെ കാണാതായിരുന്നു. ഈ യുവാവിന്റേതാണ് അസ്ഥികൂടമെന്ന് സംശയമുള്ളതായി നാട്ടുകാർ പറയുന്നു. ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.
കൊല്ലത്ത് പൊലീസുകാരിയെ കടന്നുപിടിച്ച കേസ് അട്ടിമറിച്ചെന്ന് പരാതി. കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഡിജിപിക്ക് പരാതി നൽകി. പ്രതിയായ സിവിൽ പൊലീസ് ഓഫീസറായ നവാസിനെ സർവീസിൽ തിരിച്ചെടുത്തതിനു പിന്നാലെയാണ് യുവതി പരാതിയുമായി രംഗത്ത് എത്തിയത്. കായംകുളം ട്രാഫിക് സ്റ്റേഷനിലാണ് നവാസിന് നിയമനം നൽകിയത്. 2025 നവംബറില്‍ നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലായിരുന്നു കേസിനാസ്പദമായ സംഭവം. ഡ്യൂട്ടിക്കിടെ പുലർച്ചെ സ്റ്റേഷനിലെത്തിയ വനിതാ സിവിൽ പൊലീസ് ഓഫീസറെ നവാസ് കടന്നു പിടിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ നവാസിനെ സസ്പെന്റ് ചെയ്ത് ആഭ്യന്തര അന്വേഷണം നടത്തി. എന്നാൽ ഒരു വർഷത്തിനിപ്പുറം കേസ് അട്ടിമറിച്ച് പ്രതിയെ സഹായിച്ചെന്നാണ് പരാതി. അന്വേഷണ പുരോഗതി തന്നെ അറിയിച്ചില്ലെന്നും, തന്റെ മൊഴി രേഖപ്പെടുത്തിയില്ലെന്നും യുവതി പറയുന്നു. കേസിൽ POSH ആക്ട് ചുമത്താത്തതിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു. സംഭവ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കണമെന്നും കുടുംബം.
മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് ഹാപ്പിനസ് ആന്‍ഡ് വെല്‍നസ് സെന്ററുകള്‍ എന്നാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ എതിര്‍പ്പ് ആവര്‍ത്തിച്ച് ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി. സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സൊസൈറ്റി കേരള ഘടകം പ്രസിഡന്റ് ഡോ. സാഗര്‍ ടി. പറഞ്ഞു. ആശങ്കകള്‍ ഹൈക്കോടതിയെ അറിയിക്കും. ബന്ധപ്പെട്ട സംഘടനകളോടു കൂടിയാലോചിക്കാതെയാണ് സര്‍ക്കാര്‍ തീരുമാനം എടുത്തത്. വെൽനെസ്, ഹാപ്പിനസ് എന്നീ പദപ്രയോഗങ്ങൾ ക്ലിനിക്കൽപരമായി അനുയോജ്യമല്ല. അത് നിയമപരമായ അവ്യക്തതകൾക്ക് കാരണമാകും. ശാസ്ത്രീയ കൃത്യത ഉള്ള പേരുകൾ സ്വീകരിക്കണമെന്നും ഡോ. സാഗര്‍ ടി ന്യൂസ് മലയാളത്തോടു പറഞ്ഞു.
ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയുടെ പകിട്ടില്‍ നാടും നഗരവും. മഞ്ഞപ്പട്ടണിഞ്ഞ്, നെറുകില്‍ മയില്‍പ്പീലി ചൂടി, കൈയില്‍ ഓടക്കുഴലുമായി കുഞ്ഞിക്കണ്ണന്മാരും, വര്ണപ്പട്ടണിഞ്ഞ് താളമേളത്തിനൊപ്പം നൃത്തം ചെയ്ത് ഗോപികമാരും തെരുവുകളെ വൃന്ദാവനമാക്കി. താളമേളങ്ങളും നൃത്തവും ഉറിയടിയുമൊക്കെ ആഘോഷത്തിന് മാറ്റ് കൂട്ടുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ശോഭായാത്രയില്‍ കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്നുണ്ട്.
സിജെപി പ്രതിഷേധത്തിന് മുന്നിൽ വീണ്ടും മുട്ടുമടക്കി ഡൽഹി പൊലീസ്. സിജെപി പ്രക്ഷോഭകയുടെ അച്ഛൻ്റെ തലയടിച്ച് പൊട്ടിച്ചെന്ന് വെളിപ്പെടുത്തിയ, തീവ്രഹിന്ദുത്വവാദി സ്വതന്ത്ര ഭരദ്വാജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തും. പാർലമെൻ്റ് സ്ട്രീറ്റ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം ശക്തമാക്കിയതോടെയാണ് പൊലീസ് നടപടി. 72 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യുമെന്നുമെന്ന് പൊലീസ് ഉറപ്പ് നൽകിയിരുന്നു.
കരിപ്പൂര്‍-ഫുജൈറ സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി. മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതോടെ കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർ ദുരിതത്തിൽ ആയി. ഇന്നലെ രാത്രി 10.50ന് കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് ആദ്യം ഇന്ന് വൈകിട്ട് നാലിലേക്ക് പുനഃക്രമീകരിച്ചത്. എന്നാൽ പിന്നീട് വിമാനം റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു
തമിഴ്നാട്ടിൽ സഖ്യകക്ഷികളുടെ യോഗം വിളിച്ച് ടിവികെ. വിജയ് യുടെ സാന്നിധ്യത്തിൽ യോഗം ഈമാസം 9 ന്. യോഗത്തിലേക്ക് ഇടതു പാർട്ടികൾക്കും ക്ഷണം.
ഫുക്കറ്റ്- ഡൽഹി വിമാനം താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ പൈലറ്റിനെ പിരിച്ചുവിട്ട് എയർഇന്ത്യ. ലഹരി ഉപയോഗിച്ചെന്ന് പരിശോധനയിൽ തെളിഞ്ഞതോടെയതോടെയാണ് നടപടി. ഡ്രഗ് ടെസ്റ്റുകളിൽ പൈലറ്റിൻ്റെ ശരീരത്തിൽ കഞ്ചാവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.ഓഗസ്റ്റ് നാലിനാണ് 137 യാത്രക്കാരുമായി പറന്ന എയർഇന്ത്യ വിമാനം ഒഡീഷയ്ക്ക് മുകളിൽവെച്ച് 300 അടിയോളം താഴേക്ക് പതിച്ചത്.
തൃശൂർ: പാഞ്ഞാളിൽ രണ്ടു വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. പാഞ്ഞാളിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കുട്ടി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുമായി ബന്ധമുള്ള അഞ്ചു പേർ നിരീക്ഷണത്തിലാണ്.
ഇടുക്കിയിൽ വീര്യംകൂടിയ ലഹരിയായ വയ്ക്കോൽ കറുപ്പ് പിടികൂടി. സംസ്ഥാനത്ത് ആദ്യമായാണ് വയ്ക്കോൽ കറുപ്പ് അഥവ പൂപ്പി സ്ട്രോ പിടികൂടുന്നത്. ഇടമലക്കുടി സ്വദേശി മോഹൻരാജിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. തമിഴ്നാട്ടിലെ തേനിയിൽ നിന്നാണ് പ്രതി വയ്ക്കോൽ കറുപ്പ് എത്തിച്ചത്.
പാലക്കാട്: കല്ലടിക്കോട് മീൻവല്ലം വെള്ളച്ചാട്ടത്തിൽ വീണ് കോളജ് വിദ്യാർഥിയെ കാണാതായി. ചന്ദ്രനഗർ സ്വദേശിയായ 18കാരൻ ഇസയെയാണ് കാണാതായത്. മീൻവല്ലം ഇരുട്ടുകുഴി ഭാഗത്ത് വച്ചാണ് ഒഴുക്കിൽപ്പെട്ടത്. വൈകിട്ട് അഞ്ച് മണിയോടെയാണ് സുഹൃത്തുക്കൾക്കൊപ്പം ഇസ ഇവിടെ എത്തിയത്. ഫയർഫോഴ്സും പൊലീസും തിരച്ചിൽ തുടരുന്നു
ജപ്പാനിലെ കകമിഗാഹാരയിൽ മലയാളി യുവതി ടെയിൻ തട്ടി മരിച്ചു. കണ്ണൂർ ഇരിക്കൂർ സ്വദേശിയായ 22കാരിയാണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തുനിന്ന് തിരിച്ചറിയൽ കാർഡ് ലഭിച്ചു. ഈ മാസം രണ്ടിന് രാത്രിയായിരുന്നു അപകടം.
എം.ജി സർവകലാശാല സീപാസ് ഡയറക്ടർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിനെതിരെ എംഎസ്എഫ്. സിപിഐഎം അനുകൂല സംഘടനയുടെ നേതാവിന് ചുമതല നൽകിയത് പ്രതിഷേധാർഹമെന്ന് എംഎസ്എഫ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് തൗഫീഖ് എം കൊച്ചുപറമ്പിൽ. മുന്നണിയിലെ ഘടകകക്ഷികളെയും പ്രവർത്തകരെയും അവഗണിക്കുന്നു എന്നും വിമർശനം. ഡോ. ലിജിമോൾ ജേക്കബിന്റെ നിയമനത്തിന് എതിരെ കോൺഗ്രസ് അധ്യാപക സംഘടന ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കെപിസിസിക്കും പരാതി നൽകിയിരുന്നു.
കാസർഗോഡ്: മഞ്ചേശ്വരം ഹൊസങ്കടിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കർണാടക സ്വദേശിയായ രമേശിന്റെ മൃതദേഹമാണ് തല ചിതറിയ നിലയിൽ കണ്ടെത്തിയത്. കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേർ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ പറയുന്നു.
പത്തനംതിട്ടയിലെ ലൈഫ് ഫണ്ട് തട്ടിപ്പ് കേസിൽ പ്രതിയായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർക്കെതിരെ നടപടി . റാണി ലക്ഷ്മിയെ സസ്പെൻഡ് ചെയ്ത് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ
കണ്ണൂരിൽ വീണ ജോർജിനെ KSU പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ SITയുടെ ആദ്യയോഗം നാളെ കണ്ണൂരിൽ ചേരും. മാങ്ങാട്ടുപറമ്പ് കെ എ പി ബറ്റാലിയൻ ആസ്ഥാനത്താണ് യോഗം ചേരുക. KAP നാലാം ബറ്റാലിയൻ കമാൻഡൻ്റ് യു. പ്രേമൻ്റെ മേൽനോട്ടത്തിലാണ് അന്വേഷണം
ഇന്ത്യയുടെ അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമായ EOS-05-ൻ്റെ വിക്ഷേപണ വിജയം രാജ്യത്തിന് അഭിമാനനേട്ടം എന്ന് വിക്രം സാരാഭായ് സ്പേസ് സെന്ററർ ഡയറക്ടർ ഡോ. യു.പി. രാജീവ്. പരാജയങ്ങളിൽ ISRO തളരില്ല. പ്രതീക്ഷിച്ചതിനേക്കാൾ മികച്ച ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ എത്തിക്കാൻ ദൗത്യത്തിന് സാധിച്ചു. കാലാവസ്ഥാ പ്രക്രിയകൾ കൃത്യമായി മനസ്സിലാക്കാന്‍ കഴിയുന്നതിനൊപ്പം ഇന്ത്യയെ വ്യക്തമായി കാണാനും പരിസര പ്രദേശങ്ങൾ കൃത്യമായി നിരീക്ഷിക്കാനും ഉപഗ്രഹത്തിന് സാധിക്കുമെന്ന് VSSC ഡയറക്ടർ തിരുവനന്തപുരത്ത് പറഞ്ഞു.
കൈക്കൂലി വാങ്ങിയതിന് ഇടനിലക്കാരനായി നിന്ന മുൻ ഡെപ്യൂട്ടി കളക്ടർ അറസ്റ്റിൽ. എൻ. കെ കൃപയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. 10 ലക്ഷം കൈകൂലി വാങ്ങിയ കേസിൽ നേരത്തെ തഹസിൽദാർ വിജിലൻസ് പിടിയിലായിരുന്നു.
പി എം ശ്രീയിൽ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പി എം ശ്രീ വരരുതെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. ജനവികാരത്തിന് എതിരായി സർക്കാർ തീരുമാനം എടുത്താൽ യൂത്ത് ലീഗ് അപ്പോൾ അഭിപ്രായം പറയും. പി എം ശ്രീ നടപ്പിലാക്കരുത് എന്ന് തന്നെയാണ് യൂത്ത് ലീഗിന്റെ നിലപാടെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു.
കണ്ണൂർ: കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ KSU- SFI സംഘർഷം. കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡണ്ട് എം.സി അതുലിന് മർദ്ദനമേറ്റു. സിപിഐ എം നേതാക്കൾക്കുള്ള പോലീസ് സുരക്ഷയിൽ കഴിഞ്ഞദിവസം അതുൽ പരാതി നൽകിയതിലുള്ള വിരോധത്തിൽ ആക്രമിച്ചെന്നാണ് കോൺഗ്രസ്സ് പറയുന്നത്. കോളേജ് തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായതെന്നാണ് SFI പറയുന്നത്.
തിരുവനന്തപുരം: ചിറയിൻകീഴിൽ എംഎൽഎ രമ്യഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലടിച്ചു. രമ്യ ഹരിദാസ് കയ്യേറ്റം ചെയ്തെന്ന് കോൺഗ്രസ് പ്രവർത്തകർ. ജില്ലാ പഞ്ചായത്ത് അംഗം സജിത്തിനെ കയ്യേറ്റം ചെയ്യുന്നത് ദൃശ്യങ്ങളിൽ . ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി രമ്യ ഹരിദാസ്