
മൈസൂരു -ബെംഗളുരൂ ഹൈവേയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. രണ്ടു പേർ മരിച്ചു. നാലു പേരുടെ നില ഗുരുതരമാണ്. കോഴിക്കോട് നിന്ന് രാത്രി 9.30യോടെ യാത്ര തിരിച്ച ഡീലക്സ് ബസാണ് അപകടത്തിൽപ്പെട്ടത്. മാണ്ഡ്യക്ക് സമീപം രാംനഗറിലാണ് അപകടം ഉണ്ടായത്. ഡ്രൈവർ മിഥിലേഷ്, കണ്ടക്ടർ അരുൺ എന്നിവരാണ് മരിച്ചത്. കോഴിക്കോട് ഡിപ്പോയിലെ ബസാണ്.
അർജുൻ ആയെങ്കിക്കെതിരെ വീണ്ടും കേസ്. ആലുവ സൈബർ പൊലീസാണ് കേസ് എടുത്തത്. മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ് ഇട്ടതിനാണ് കേസ്.
കോഴിക്കോട് ബേപ്പൂരിലെ മോഷണ കേസിലെ പ്രതി പിടിയിൽ. പള്ളി കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന വയനാട് സ്വദേശിയാണ് പൊലീസ് പിടിയിലായത്. നൂറോളം കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. സുൽത്താൻ ബത്തേരി സ്വദേശി ഷംസാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചാലിയം ജംഇയ്യത്ത് സംഘത്തിൻ്റെ ഓഫിസിൻ്റെ പൂട്ട് പൊളിച്ച് 10,000 രൂപമോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
തമിഴ് നടൻ സൂര്യ തിരുവനന്തപുരത്ത് എത്തി. പുതിയ ചിത്രമായ വിശ്വനാഥ് ആൻഡ് സൺസിൻ്റെ പ്രൊമോഷൻ്റെ ഭാഗമായാണ് സൂര്യ തിരുവനന്തപുരത്ത് എത്തിയത്. ആഗസ്ത് 14 നാണ് ചിത്രത്തിൻ്റെ ആഗോള റിലീസ്.
കെസിഎ സ്റ്റേഡിയം നിർമാണത്തിന് നെല്ല് വയൽ നികത്താൻ സർക്കാർ അനുമതി. ആലുവ ചെങ്ങമനാട് പഞ്ചായത്തിലെ പത്ത് ഏക്കർ നെല്ല് വയൽ നികത്താനാണ് അനുമതി നൽകിയത്. നേരത്തെ നെല്ല് വയൽ തണ്ണീർതട നിയമപ്രകാരം അനുമതി നിഷേധിച്ചിരുന്നു. നെല്ല് വയൽ തണ്ണീർതട നിയമത്തിലെ ' പൊതു ആവശ്യം ' എന്ന ചട്ടം ചൂണ്ടികാണിച്ചാണ് പുതിയ അനുമതി. രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാനാണ് കെസിഎ ലക്ഷ്യമിടുന്നത്
സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാരിൻ്റെ കത്ത്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചീഫ് സെക്രട്ടറിയാണ് നിർദേശം നൽകിയത്. കേന്ദ്രസർക്കാർ നിർദേശപ്രകാരം സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ വന്ദേമാതരം ആലപിക്കണം എന്നാണ് ഉത്തരവ്. കേന്ദ്രസർക്കാർ നിർദേശം പൂർണമായും പാലിക്കുമെന്ന് കത്തിൽ ചീഫ് സെക്രട്ടറി പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചത് വിവാദമായിരുന്നു.
കണ്ണൂർ മട്ടന്നൂരിൽ കനാൽ ഇടിഞ്ഞ് വെള്ളമൊഴുകി. അപകട ഭീഷണിയെ തുടർന്ന് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കാര കനാലാണ് ഇന്നലെ രാത്രി ഇടിഞ്ഞത്.
നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടാത്തതിനെ തുടർന്ന് സിഡ്നിയിൽ നടത്താനിരുന്ന ഷോ മാറ്റിവെച്ചു. മോഹൻലാൽ ഒഴിച്ച് ബാക്കി താരങ്ങൾ സിഡ്നിയിൽ എത്തി. പരിപാടിക്ക് ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞു മോഹൻലാൽ. മറ്റൊരു ദിവസം പരിപാടി ഉണ്ടാക്കുമെന്നും മോഹൻലാൽ പറഞ്ഞു.
ഗുരുവായൂർ തൈക്കാട് മോഷണം നടത്തിയ പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയിൽ. കൊല്ലം സ്വദേശികളായ 17 , 15 വയസ്സുകാരന്മാരാണ് പിടിയിലായത്. തൈക്കാട് പള്ളി റോഡിലെ രണ്ട് കടകളിലായാണ് ഇരുവരും മോഷണം നടത്തിയത്. രണ്ട് കടകളിൽ നിന്നായി 16,000 ഓളം രൂപയാണ് പ്രതികൾ ചേർന്ന് അപഹരിച്ചത്. ഗുരുവായൂർ ടെമ്പിൾ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
മുതലപ്പൊഴിയിലെ തിരച്ചിൽ നടക്കുന്നതിൻ്റെ ദൃശ്യങ്ങൾ പങ്കുവെച്ച് ഫിഷറീസ് വകുപ്പ്. രാവിലെ 7.40ന് മറൈൻ ആംബുലൻസ് പുറപ്പെട്ടു. വിഴിഞ്ഞം ഹാർബറിൽ നിന്നും മുതലപ്പൊഴിയിലേക്കാണ് പുറപ്പെട്ടത്
പ്രമുഖ പണ്ഡിതനും കേരള ജംഇയ്യത്തുൽ ഉലമ ഉപദേശക സമിതി ചെയർമാനുമായ പ്രൊഫ. എ. അബ്ദുൽ ഹമീദ് മദീനി അന്തരിച്ചു. കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സ്ഥാനം വഹിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകിട്ട് 4.15 ന് ഫാറൂഖ് കോളേജ് കാമ്പസ് മസ്ജിദിൽ നടക്കും.
അർജുൻ ആയങ്കിയുടെ കാര്യം പൊലീസ് നോക്കിക്കോളുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ല. അതേസമയം ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടം ഓണത്തിന് ശേഷം തുടങ്ങുമെന്നും ചെന്നിത്തല പറഞ്ഞു.
വന്ദേമാതര വിവാദത്തിൽ മുഖ്യമന്ത്രിയുടെ പഴയ വിശദീകരണം ഓർമിപ്പിച്ച് വി.ശിവൻകുട്ടി. എവിടെ നിന്നുള്ള നിർദേശം ആണെന്നാണ് പറഞ്ഞതെന്ന് ശിവൻകുട്ടിയുടെ ചോദ്യം. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവൻ ചൊല്ലുമെന്ന് അറിയില്ലായിരുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. വിമർശനം മുഴുവൻ ചൊല്ലണമെന്ന കേന്ദ്രസർക്കാർ ഉത്തരവ് പാലിക്കുമെന്ന ചീഫ് സെക്രട്ടറിയുടെ കത്തിന് പിന്നാലെയാണ് ശിവൻകുട്ടിയുടെ പോസ്റ്റ്.
മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും കാര്യങ്ങൾ കൃത്യമായ നോക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ കൃത്യമായി നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ അമ്മയോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥന് സ്ഥലമാറ്റം. നീണ്ടകര ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടറെ കൊല്ലം ഓഫീസിലേക്കാണ് മാറ്റിയത്. ഗൗതത്തെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. കടലിടുക്കുകളിലും പുലിമുട്ടുകളിലും ഡ്രോൺ നിരീക്ഷണം.
സംസ്ഥാനത്ത് അതീവ ഗുരുതരമായ മഴക്കെടുതി പ്രതിസന്ധിയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. മഴക്കെടുതിയിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ. ദുരന്തമുഖത്ത് പകച്ചു നിൽക്കുന്ന ജനങ്ങളെയാണ് കാണാൻ കഴിഞ്ഞതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. സർക്കാരിൻ്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിൻ്റെ പൂർണ പിന്തുണയെന്നും പിണറായി വിജയൻ പറഞ്ഞു.
കേരള-കർണാടക അതിർത്തി പ്രദേശമായ കുട്ടയിൽ കാട്ടാന ആക്രമണം. കാപ്പിത്തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന സ്ത്രീക്ക് ഗുരുതര പരിക്ക്. കുട്ട നാണിച്ചി ബാളാ കോവ് ഉന്നതിയിലെ മാരക്കയെ (51)നാണ് പരിക്കേറ്റത്. തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്.
വന്ദേമാതരം പൂർണമായി ആലപിക്കുന്നത് ആർഎസ്എസ് അജണ്ടയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. സർക്കാർ ഇതിൽ നിന്ന് പിൻവാങ്ങണമെന്ന് പിണറായി വിജയൻ പറഞ്ഞു.
ബെംഗളൂരു കെഎസ്ആർടിസി അപകടം വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ. പരിശോധനയ്ക്കായി കോഴിക്കോട് നിന്നും വിദഗ്ധസംഘം അപകട സ്ഥലത്തേക്ക് പുറപ്പെട്ടു. ജില്ലാഭരണകകൂടത്തിലെ ഉദ്യോഗസ്ഥരും സംഘത്തിനൊപ്പമുണ്ട്. ടിക്കറ്റ് മെഷീന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. മെഷീൻ പരിശോധിച്ചാൽ മാത്രമേ യാത്രക്കാരുടെ കൃത്യമായ എണ്ണം ലഭിക്കുകയുള്ളൂ. അപകടത്തിൽപ്പെട്ടവരുടെ പ്രാഥമിക വിവരം ശേഖരിച്ചു. കണ്ടക്ടറും ഡ്രൈവറും പരിചയസമ്പന്നരായ വ്യക്തികളാണെന്ന് അധികൃതർ അറിയിച്ചു.
വയനാട് ചീരാലിൽ വീണ്ടും കടുവ ആക്രമണം. കണ്ണിവട്ടം മണൽപള്ളി ഷൗക്കത്തിൻ്റെ ആടിനെ കടുവ പിടികൂടി കൊണ്ടുപോയി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. വനം വകുപ്പ് ആർആർടി അംഗങ്ങൾ സ്ഥലത്തെത്തി തിരച്ചിൽ തുടരുന്നു.
ലോകകപ്പിനിടെ മെസിയെയും, ക്രിസ്റ്റ്യാനോ റൊണാൾഡോയെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ചാവേർ ആക്രമണത്തിനായിരുന്നു നീക്കം. എഫ്ബിഐയും ഐപിസിസിയും നീക്കം തടഞ്ഞു എന്ന് പൊലീസ് അറിയിച്ചു.
മഴയുടെ ശക്തി കുറയുന്നു. നാളെ വടക്കൻ ജില്ലകളിൽ മാത്രം മഴ. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്നത്തെ അലേർട്ടിൽ മാറ്റമില്ല. യെല്ലോ അലേർട്ട് കാസർഗോഡ് കണ്ണൂർ വയനാട് കോഴിക്കോട് ജില്ലകളിൽ.
മുതലപ്പൊഴിയിലെ ഷിജിനായുള്ള തിരിച്ചലിൽ ഇന്നും വൻവീഴ്ച. പത്ത് മത്സ്യ തൊഴിലാളികളെ ഉൾപ്പെടുത്തി തിരച്ചിലെന്ന സർക്കാർ പ്രഖ്യാപനം പാളി. സംയുക്ത തിരച്ചിലിന് രാവിലെ സ്കൂബ ടീം എത്തിയില്ല. സ്വന്തം നിലയ്ക്ക് തിരച്ചിലിന് ഇറങ്ങി മത്സ്യ തൊഴിലാളികൾ. നാലംഗ സ്കൂബ ടീം വന്നത് ഉച്ചയോടെയാണ്. മറൈൻ ആംബുലൻസും തിരച്ചിൽ നടത്തുന്നു. വിഴിഞ്ഞത്തും മുതലപ്പൊഴിയിലും തിരച്ചിലിന് കൊച്ചിയിൽ നിന്നുള്ള ഹെലികോപ്റ്ററും എത്തി.
ഔദ്യോഗിക വാഹനം വരാൻ വൈകിയതിനെ തുടർന്ന് സുരേഷ് ഗോപി ഓട്ടോറിക്ഷയിൽ കയറിപ്പോയി. ആലപ്പുഴയിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിൻ്റെ ഉദ്ഘാടനത്തിനുശേഷം ആയിരുന്നു സംഭവം. സുരക്ഷാ ജീവനക്കാർ മറ്റൊരു കാർ സജ്ജീകരിക്കാം എന്ന് പറഞ്ഞെങ്കിലും സുരേഷ് ഗോപി കൂട്ടാക്കിയില്ല.രണ്ട് പൊലീസ് ജീപ്പുകളുടെ അകമ്പടിയിലാണ് സുരേഷ് ഗോപിയുമായി യാത്ര ചെയ്തത്.
കോഴിക്കോട് പയ്യോളിയിൽ ആംബുലൻസും മീൻ വണ്ടിയും കൂട്ടിയിടിച്ച് അപകടം. നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വടകരയിൽ നിന്ന് രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുന്ന ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ല
യുഎസ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇന്ത്യയിലെ യുഎസ് അംബാസിഡർ സെർജിയോ ഗോറുമായാണ് കാഴ്ച നടന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടൽ വച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്ക് ഒപ്പം വ്യവസായ വകുപ്പ് മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടിയും ഉണ്ടായിരുന്നതായി വിവരം.
നീണ്ടകരയിൽ ഗൗതമിന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. അതേസമയം നിലവിലെ തിരച്ചിൽ തൃപ്തികരമല്ലെന്ന് അമ്മ രേഷ്മ പറഞ്ഞു. ആവശ്യപ്പെട്ട തരത്തിലുള്ള ഊർജിതമായ അന്വേഷണം നടക്കുന്നില്ല. യോഗ്യരായ ആളുകളെ വെച്ചല്ല പരിശോധന നടത്തുന്നത്. നേവിയുടെ സഹായം ഉപയോഗിക്കണം. നേവിയുടെ മുങ്ങൽ വിദഗ്ധരെത്തണം. ചെയ്യാൻ കഴിയുന്നില്ലെങ്കിൽ സർക്കാർ പൂർണ്ണമായും അറിയിക്കണമെന്നും ഗൗതമിൻ്റെ അമ്മ പറഞ്ഞു.
പോക്സോ കേസിൽ ഗുണ്ടാത്തലവൻ ശാഖിഷ് കുൻപാളി അറസ്റ്റിൽ. ബത്തേരിയിലെ റിസോർട്ട് വളഞ്ഞാണ് പ്രതിയെ എലത്തൂർ പൊലീസ് പിടികൂടിയത്. പതിനാറുകാരിയെ ലഹരി നൽകി പീഡിപ്പിച്ച കേസിലെ പ്രതിയാണ്. കോഴിക്കോട് നഗരത്തിലെ ലഹരി വിൽപന നടത്തുന്നവരിൽ പ്രധാനിയാണ് ഇയാൾ. കാപ്പ അടക്കം പ്രതിക്കെതിരെ പതിനഞ്ചോളം കേസുകൾ നിലവിലുണ്ട്.
കോഴിക്കോട് തൊട്ടുമുക്കത്ത് കനത്ത മഴയിൽ വീടിൻ്റെ മേൽക്കൂര തകർന്നു. വീട്ടിൽ ആരും ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. വീട്ടോപകരണങ്ങൾ നശിച്ചു. തോട്ടുമുക്കം സ്വദേശി ജോയിയുടെ വീടാണ് തകർന്നത്. മേൽക്കൂര പൂർണമായി നിലം പതിക്കുകയായിരുന്നു
അടിമാലിയിൽ ശക്തമായ മഴ. ദേശീയ പാതയിൽ മണ്ണ് ഇടിഞ്ഞ് വീണു. നേര്യമംഗലം, വാളറ, അടിമാലി മേഖലയിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. അടിമാലി ടൗൺപ്രദേശത്ത് വെള്ളംകയറി. അടിമാലി ലൈബ്രറി റോഡ്, സബ്സ്റ്റേഷൻ പടി തുടങ്ങിയ ഭാഗങ്ങളിലും വെള്ളം കയറി.
കോന്നി ആനക്കൂട്ടിൽ ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു. കോന്നി സ്വദേശി മോഹനനാണ് മരിച്ചത്. കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കണ്ണൂർ ജില്ലയിൽ രക്ഷാപ്രവർത്തനത്തിനിടെ മരണപ്പെട്ട രാജേഷിൻ്റെ മൃതദേഹം ഫ്രീസർ ഇല്ലാതെ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ തഹസിൽദാറിനെ സസ്പെൻഡ് ചെയ്യാൻ നിർദേശം. പയ്യന്നൂർ തഹസിൽദാർ പോൾ. കെ.പിയെ സസ്പെൻഡ് ചെയ്യാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ നിർദേശം നൽകി. ജില്ലാ കളക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നടപടി. സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. രാജേഷിൻ്റെ കുടുംബത്തിന് സർക്കാരിൻ്റെ ഭാഗത്ത് നിന്ന് വേണ്ട എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
ഫ്രീഡം ക്വിസ് വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക പരിപാടിയല്ലെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. ചോദ്യാവലി തയ്യാറാക്കിയതിൽ കുൽസിത ശ്രമം നടന്നു. ചരിത്രം വളച്ചൊടിക്കാൻ ശ്രമം. പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
കൊയിലാണ്ടിയിലെ ആക്രിക്കടയിൽ ഉണ്ടായ സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. പഴയ സ്കൂട്ടർ വിൽപ്പനയെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തമിഴ്‌നാട് സ്വദേശി മുത്തുകുമാർ, മണികണ്ഠൻ, ശരവണൻ, സുധാ മണികണ്ഠൻ എന്നിവർക്കാണ് പരിക്കേറ്റത്. അക്രമം നടത്തിയത് രണ്ട് വാഹനങ്ങളിലായെത്തിയ നാലംഗ സംഘം.
നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. ജാതി അധിക്ഷേപവും ഡോ. റാമിൻ്റെ ഭാഗത്തുനിന്നുള്ള മാനസിക പീഡനവുമാണ് നിതിൻ്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം മൊഴി നൽകി. ഡിവൈഎസ്പി ജീവൻ ജോർജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. അതേസമയം പുതിയ അന്വേഷണം നല്ല രീതിയിൽ പോകുമെന്നാണ് വിശ്വാസമെന്ന് നിതിൻ്റെ അച്ഛൻ പറഞ്ഞു. നേരത്തെ പൊലീസ് ഉൾപ്പെടെയുള്ള കണ്ണൂരിലെ ലോബികൾ കേസ് അട്ടിമറിച്ചിരുന്നു. അതൊന്നും ഉണ്ടാവില്ല എന്നാണ് ഇനി പ്രതീക്ഷയെന്നും നിതിൻ്റെ അച്ഛൻ പറഞ്ഞു.
അർജുനെ തൂഫാൻ പോലെ തൂക്കണമെന്ന് എം.വി. ജയരാജൻ ആവശ്യപ്പെട്ടു. അർജുൻ പറഞ്ഞ വളർന്നു വന്ന പാർട്ടി ക്വട്ടേഷൻ പാർട്ടി. സിപിഐഎമ്മുമായി യാതൊരു ബന്ധവുമില്ലെന്നും എം.വി. ജയരാജൻ പറഞ്ഞു.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം ചൊല്ലണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ സർക്കാരിൽ ആശയക്കുഴപ്പം. വന്ദേമാതരം പൂർണമായും ചൊല്ലേണ്ടതില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. നിലപാടിൽ മാറ്റമില്ല, ഇൻഡ്യാ മുന്നണിയുടെ നിലപാട് തന്നെയാണ് സംസ്ഥാനത്തും. ചീഫ് സെക്രട്ടറിയുടെ ഉത്തരവിനെ കുറിച്ച് അറിയില്ലെന്നും വ്യവസായമന്ത്രി പറഞ്ഞു.
ലോക്ഭവൻ്റെ നിർദേശ പ്രകാരമാണ് ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയത് എന്ന് മന്ത്രി എൻ. ഷംസുദ്ദീൻ വിചിത്ര വാദം ഉയർത്തി. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് സർക്കാർ തീരുമാന പ്രകാരമല്ലെന്നും ഷംസുദ്ദീൻ പറഞ്ഞു.
എറണാകുളത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക അനുമതി ലഭിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം ചെങ്ങമനാട് വില്ലേജിൽ 10.1312 ഹെക്ടർ ഭൂമി തരംമാറ്റാൻ കൃഷി വകുപ്പ് ഉത്തരവിറക്കി.
കണ്ണൂർ വളപട്ടണം പൊലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്. കണ്ണൂർ പനങ്കാവിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കാർ.
പാര്‍ട്ടിയുടെ പ്രതിസന്ധികളിലെല്ലാം പേനയുന്തിനും പ്രതികരിച്ചതിനും കൊണ്ടൊക്കെ കൂടിയാണ് കള്ളക്കേസില്‍ ജയിലിലായതെന്നും അർജുൻ ആയങ്കി
മണ്ഡല പുനർനിർണയത്തിനെതിരെ പ്രമേയം പാസാക്കാൻ തമിഴ്നാട്. എംപിമാരും മുഖ്യമന്ത്രി വിജയ്‍യും തമ്മിൽ നടന്ന സര്‍വകക്ഷി യോഗത്തിന് ശേഷമാണ് തീരുമാനം. മണ്ഡല പുനർനിർണയത്തിനുള്ള ഏതൊരു നീക്കത്തെയും എതിർക്കുമെന്നും നിയമസഭയില്‍ പ്രമേയം പാസാക്കുമെന്നും സർക്കാർ.
വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന ഉത്തരവ് തിരുത്തണമെന്ന് ജമാഅത്തെ ഇസ്ലാമി. സര്‍ക്കാര്‍ നിര്‍ദേശം പ്രതിഷേധാര്‍ഹമെന്ന് കേരള അമീര്‍ പി.മുജീബ് റഹ്‌മാന്‍ പ്രതികരിച്ചു.
കോണ്‍ഗ്രസില്‍ നിന്നും യുഡിഎഫില്‍ നിന്നും ജനം പ്രതീക്ഷിക്കുന്ന നിലപാടല്ല ഇതെന്നും വിമര്‍ശനം