
സിഎംആർഎൽ എക്‌സാലോജിക് കേസിൽ വീണക്കെതിരെ നിർണായക തെളിവുകൾ ഇഡിക്ക് ലഭിച്ചു. ഇൻവോയ്‌സ് ഇല്ലാതെയും വീണ സിഎംആർഎല്ലിൽ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റി. 2017 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 45 ലക്ഷമാണ് കൈപ്പറ്റിയത്.
പാറ്റകളുടെ സമരം വിജയിച്ചത് പല രാഷ്ട്രീയ പാർട്ടികളുടെ സഹായത്തോടെ ആണെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. യുവാക്കളുടെ മുന്നേറ്റം അംഗീകരിക്കണം. ഇന്ത്യ സഖ്യം ഒന്നിച്ചു നിന്നു. ജൻസി സമരം വിജയിച്ച പ്രേരക ശക്തി ഇന്ത്യ മുന്നണി ആണ്. നരേന്ദ്രമോദിയുടെ കഞ്ഞിയിൽ പാറ്റ വീണുവെന്നും മുരളീധരൻ പറഞ്ഞു.
കൻവർ യാത്ര റൂട്ടിലെ ഇറച്ചി കടകൾ നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ. കടകളിലെ ഉടമയുടെ പേര് വലിയ അക്ഷരത്തിൽ പ്രദർശിപ്പിക്കണമെന്നാണ് ഉത്തരവ്. മുസ്ലീം ഉടമസ്ഥരെ തിരിച്ചറിയാനാണ് ഇതെന്നാണ് അരോപണം.
കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നൽകാത്തതിനെ ചൊല്ലി തർക്കം. യുവാവിനെ കുത്തിക്കൊന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറ ഒഴലപ്പതിയിലാണ് സംഭവം. കേരാംപ്പാറ സ്വദേശിയായ 24 കാരൻ ഷെഫീക്കാണ് മരിച്ചത്. കേരാംപ്പാറ സ്വദേശിയായ നെൽസൺ, ജെൻസൺ എന്നിവരാണ് ആക്രമിച്ചത്. നെൽസൺ കാളവണ്ടിയുമായി പോകുന്നതിനിടെ ബൈക്കിൽ എത്തിയ ഷെഫീഖിന് വഴി നൽകിയില്ല. ഇത് ചോദ്യം ചെയ്തതിന് പിന്നാലെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്
ഡൽഹിയിൽ വിദ്യാർഥികളെ പൊലീസ് മർദിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഡൽഹിയിൽ നടന്നത് കൂട്ടായ പ്രതിഷേധമാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
സിജെപി സമരം അടുത്ത കാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ യുവജന പ്രക്ഷോഭമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മോദി സർക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണിത്. നാട്ടിലെ യുവാക്കൾ തെളിയിച്ച സമരത്തിൻ്റെ പുതിയ മോഡൽ. ഈ മോഡൽ മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും സ്വീകരിക്കാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറം കുറ്റിപ്പുറത്ത് ലിമിറ്റഡ് സ്റ്റോപ്പ് ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു. ദേശീയപാത ആറുവരി പാതയിലാണ് അപകടം. നിരവധി പേർക്ക് പരിക്കേറ്റു.
മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മഹിളാ കോൺഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗത്തിൽ സതീശനെതിരെ പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിക്കണമെന്ന് മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടു.
ധർമേന്ദ്ര പ്രധാൻ്റെ രാജി മഹത്തായ സമരത്തിൻ്റെ വിജയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. സർക്കാരിൻ്റെ മനോഭാവത്തിനെതിരായ ജനവികാരം. മടിച്ചു നിന്നവർക്കും ഒടുവിൽ സമരത്തെ പിന്തുണയ്‌ക്കേണ്ടി വന്നുവെന്നും സ്വരാജ് പറഞ്ഞു.
യുക്രെയ്ൻ ഒഡേസ തീരത്ത് കപ്പലിന് നേരെ ആക്രമണം. കപ്പലിൽ നാല് ഇന്ത്യൻ പൗരന്മാരാണ് ഉള്ളത്. രണ്ട് പേർ സുരക്ഷിതർ ആണെന്നാണ് വിവരം.
തിരുവനന്തപുരം നഗരത്തില്‍ യുവാവിനെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊന്നു. തിരുവനന്തപുരം കൈതമുക്കിലാണ് കൊലപാതകം. പാല്‍കുളങ്ങര സ്വദേശി വിശാഖാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയത് അയൽവാസി പ്രദീപ്. കൊലപാതക കാരണം സ്വത്ത് തർക്കമാണെന്നാണ് പ്രാഥമിക നിഗമനം.
2028 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. എന്നാൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കില്ല. തെരെഞ്ഞെടുപ്പ് രംഗത്ത് സജീവമാകാൻ ആരോഗ്യം അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി
വാഹനത്തിനുള്ളില്‍ മൂന്ന് വെട്ടുകത്തിയും മദ്യക്കുപ്പിയും
പുലയനാര്‍കോട്ട ഭാഗത്തുനിന്നാണ് കണ്ടെത്തിയത്
പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധം തടയാൻ സർക്കാർ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. എൻഡിടിവി ബിസിനസ് ലീഡർഷിപ്പ് അവാർഡ്സ് 2026-ലാണ് നിർമല സീതാരാമൻ്റെ പരാമർശം. സമരം സർക്കാരിനെ അപ്രതീക്ഷിതമായി പ്രതിരോധത്തിലാക്കിയോ എന്ന എൻ.ഡി.ടി.വി ചീഫ് എഡിറ്റർ രാഹുൽ കൻവലിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ.
"അവരുടെ ഊർജ്ജത്തെ ഞാൻ ഒട്ടും കുറച്ചുകാണുന്നില്ല. എന്നാൽ എല്ലാ തലമുറയിലെയും യുവാക്കൾ പ്രതിഷേധങ്ങളിൽ പങ്കാളികളാകാറുണ്ട്". പ്രതിഷേധത്തോട് പ്രതികരിക്കാനും അതിന്റെ വ്യാപ്തി മനസ്സിലാക്കാനും സർക്കാർ ഒരുപാട് സമയമെടുത്തു എന്ന് കരുതുന്നത് തെറ്റാണെന്നും നിർമല സീതാരമൻ ചൂണ്ടിക്കാട്ടി. "പ്രതിഷേധിക്കുന്നതിൽ നിന്ന് ഞങ്ങൾ അവരെ തടഞ്ഞിട്ടില്ല. അനുമതി നൽകിയിരുന്നു. ഒരു ഘട്ടത്തിലും പ്രതിഷേധം തടയാൻ ഞങ്ങൾ ശ്രമിച്ചിട്ടില്ല". നിർമല സീതാരാമൻ പറഞ്ഞു.
പരീക്ഷാ സമ്പ്രദായം എങ്ങനെ മെച്ചപ്പെടുത്താമെന്ന് പരിശോധിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി. സോഷ്യൽ മീഡിയയിൽ പുതിയ വീഡിയോ
HIGH POWERED TASK FORCE on examination reforms under the leadership of Shri Nandan Nilekani constituted.@NandanNilekani pic.twitter.com/mMpmPdIEL5
— Narendra Modi (@narendramodi) July 26, 2026
കൈതമുക്ക് കൊലപാതകത്തിൽ മുഴുവൻ പ്രതികളും പിടിയിൽ. മുഖ്യപ്രതി പ്രദീപ് ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. പുലയനാർ കോട്ടക്ക് സമീപത്തെ കാട്ടിനുള്ളിൽ വച്ചാണ് പ്രതികളെ പിടിച്ചത്. ഇവിടെയായിരുന്നു പ്രതികൾ കാർ ഉപേക്ഷിച്ചിരുന്നതും.
കാസർഗോഡ് ആസ്റ്റർ മിംസ് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞ് മൂന്ന് കാറുകൾക്ക് കേടുപാട് സംഭവിച്ചു. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് മുകളിലേക്കാണ് മതിൽ ഇടിഞ്ഞ് വീണത്.
ആർക്കും പരിക്കില്ല
സംഘർഷത്തിൽ അഞ്ച് പേർക്ക് പരിക്ക്
മർദനമേറ്റവരിൽ എസ്എഫ്ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും
കടമ്പനാടുള്ള രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികൾ നേരുത്തേ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു
ഈ സംഘർഷത്തിന്റെ ഒത്തുതീർപ്പ് ചർച്ച നടക്കുന്നതിനിടയിലാണ് കാറിൽ ആയുധങ്ങളുമായി എത്തിയ സംഘം ആക്രമിച്ചത്
മർദനമേറ്റവർ അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ
സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച് പരീക്ഷാ സമ്പ്രദായത്തിൽ ഘടനാപരമായ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിവിധ മേഖലകളിലെ പ്രഗത്ഭർ ഉൾപ്പെടുന്ന സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്.
നന്ദൻ നിലേകനി - ടെക്നോളജി വിദഗ്ധൻ
എസ്. സോമനാഥ് - മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ
തപൻ ദേക്ക - മുൻ ഐ.ബി ഡയറക്ടർ
വി. കാമകോടി - ഐ.ഐ.ടി ചെന്നൈ ഡയറക്ടർ
അനിത കർവാൾ - മുൻ വിദ്യാഭ്യാസ സെക്രട്ടറി
അമൃത് ലാൽ മീണ - ലോജിസ്റ്റിക്സ് വിദഗ്ദ്ധൻ
ഈ സമിതി സമർപ്പിക്കുന്ന നിർദേശങ്ങളുടെയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലായിരിക്കും പരീക്ഷാ സമ്പ്രദായത്തിൽ സർക്കാർ മാറ്റങ്ങൾ വരുത്തുക.
കേന്ദ്ര സർക്കാർ രാജ്യത്തെ വിദ്യാർഥികളോട് മാപ്പ് പറയണമെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ. ഡൽഹി പോലീസിൻ്റെ ഭരണം കേന്ദ്രസർക്കാരിന് കീഴിലാണ്. വളരെ ക്രൂരമായിട്ടാണ് സമരം ചെയ്തവരോട് പോലീസ് പെരുമാറിയത്. പെല്ലറ്റ് ഗണ്ണും ടിയർ ഗ്യാസും ഉൾപ്പെടെ വിദ്യാർത്ഥികൾക്കു മേൽ ഡൽഹി പോലീസ് പ്രയോഗിച്ചു.
ധർമേന്ദ്ര പ്രധാന്റെ രാജി വിദ്യാർഥി സംഘടനകളുടെയും യുവജന സംഘടനകളുടെയും വിജയമാണെന്നും ഡി. രാജ പറഞ്ഞു.
ആരോഗ്യമന്ത്രി നാളെ ഡൽഹിയിലേക്ക്
വൈകിട്ട് 4 മണിക്ക് കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച
എയിംസാണ് കൂടിക്കാഴ്ചയുടെ പ്രധാന അജണ്ട
തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിന്റെ അംഗീകാരവും ചർച്ചയാകും
ബേപ്പൂരിൽ വെളിച്ചെണ്ണ മില്ലിൽ വൻ തീപിടുത്തം. രേണുക വെളിച്ചെണ്ണ മില്ലിനാണ് തീപിടിച്ചത്. മീഞ്ചന്ത ഫയർ ഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
രാത്രിയിൽ ആയതിനാൽ കടയിൽ ജോലിക്കാർ ഉണ്ടായിരുന്നില്ല എന്നതിനാൽ വലിയ അപകടം ഒഴിവായി.