
ബേപ്പൂർ വെസ്റ്റ് മഹിയിൽ വെളിച്ചെണ്ണ മില്ലിൽ വൻ തീപിടുത്തം. രേണുക വെളിച്ചെണ്ണ മില്ലിനാണ് തീപിടിച്ചത്. കൊപ്ര ഡ്രയറിൽ നിന്ന് തീപ്പിടിച്ചതായാണ് സംശയം . നാല് കോടിയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
മൂവാറ്റുപുഴ വാളകത്ത് സ്കൂൾ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂര മർദനം. മുഖത്തും തലയിലുമാണ് മർദനമേറ്റത്. മർദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത്. അഞ്ചംഗ സംഘം കൂട്ടം കൂടി മർദിച്ച ശേഷം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. സംഭവത്തിൽ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് കൊയിലാണ്ടി നടേരി സ്വദേശി തെറ്റിക്കുന്ന് ബിജുവാണ് ( 49 ) മരിച്ചത്. അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ മാസം 23 നാണ് രോഗം സ്ഥിരീകരിച്ചത്.
വയനാട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്. പനമരം കൈതക്കലിലാണ് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ധർമേന്ദ്ര പ്രധാൻ പാർലമെൻ്റിൽ എത്തി. പ്രധാനെ എൻഡിഎ അംഗങ്ങൾ സ്വീകരിച്ചു. മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷ എംപിമാർ.
കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ട യുവാവ് മരിച്ചു. കുണ്ടറ സ്വദേശി സിയാദാണ് മരിച്ചത്. പൊലീസ് മർദനമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു. സിപിഒ ശ്രീജിത്ത് ജീപ്പിൽ വച്ച് മർദിച്ചെന്ന് കുടുംബം പരാതി ഉന്നയിച്ചു.
പ്രതിപക്ഷ ബഹളത്തിനിടെ പരീക്ഷാ ഭേദഗതി ബിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ. ജിതേന്ദ്ര സിങ്ങാണ് ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭ രണ്ട് മണിവരെ നിർത്തി വച്ചു.
സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തിയവർക്കെതിരെ നിയമ നടപടിക്ക് സാധ്യത. അധിക്ഷേപ വീഡിയോ പങ്കുവെച്ച അക്കൗണ്ടുകൾ ഡൽഹി പോലീസിൻ്റെ നിരീക്ഷണത്തിലാണ്. വിവരങ്ങൾ തേടി സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾക്ക് നോട്ടീസ് നൽകി.
എംജി സർവകലാശാലയിലെ പാറ്റയുടെ ചിത്രമുള്ള ഫ്ലക്സിനെ ചൊല്ലി തർക്കം. സർവകലാശാല യൂണിയൻ നടത്തുന്ന നാഷണൽ കോൺഫറൻസിൻ്റെ പ്രചാരണാർത്ഥം സ്ഥാപിച്ച ഫ്ലക്സ് ആണ് വിവാദമായത്. സർവകലാശാല ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടിയിൽ രാഷ്ട്രീയം അനുവദിക്കില്ലെന്ന് ഉത്തരവ്. ഫ്ലക്സിൽ രാഷ്ട്രീയമില്ലെന്നും ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികളോടുള്ള ഐക്യദാർഢ്യമെന്നും യൂണിയൻ നിലപാട്. ഫ്ലക്സ് എത്രയും വേഗം എടുത്തു മാറ്റണമെന്ന് വിസി ആവശ്യപ്പെട്ടു. ഒരു കാരണവശാലും ബോർഡ് മാറ്റില്ലെന്ന നിലപാടിൽ യൂണിയൻ.
ടി.ജി. മോഹൻദാസിൻ്റെ വിദ്വേഷ പരാമർശത്തിൽ ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി എഐവൈഎഫ്. ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിച്ച മോഹൻദാസിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യം. എഐവൈഎഫിൻ്റെ സംസ്ഥാന നേതൃത്വം ഇമെയിൽ വഴിയാണ് പരാതി നൽകിയത്.
കുണ്ടറയിലെ കസ്റ്റഡി മരണത്തിൽ ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംഭവത്തിൽ വസ്തുത അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ നിർദ്ദേശം. ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ റിപ്പോർട്ടും പരിഗണിക്കും.
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഉടന്‍ പ്രഖ്യാപിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമതി. മദ്യലഭ്യത കുറച്ചുകൊണ്ടു വരുന്നതാവണം പുതിയ നയം. എം.കെ. ആന്റണി, ഉമ്മന്‍ചാണ്ടി സര്‍ക്കാരുകളുടെ മദ്യനയത്തോട് കൂറുപുലര്‍ത്തുന്നതാകണം വി.ഡി. സതീശന്‍ സര്‍ക്കാരിന്റെയും മദ്യനയം. വീര്യം കുറഞ്ഞ മദ്യോല്‍പ്പാദനത്തിന് അനുമതി നല്‍കരുത്. വീര്യം കൂടിയ മദ്യത്തിന്റെ വീര്യം ഘട്ടംഘട്ടമായി കുറച്ചുകൊണ്ട് വന്ന് സമ്പൂര്‍ണ മദ്യനിരോധനമെന്ന യുഡിഎഫിന്റെ മാനിഫെസ്റ്റോയോട് വി.ഡി. സതീശന്‍ സര്‍ക്കാര്‍ കൂറു പുലര്‍ത്തണം. ലഹരിക്കെതിരായ നീക്കത്തില്‍ ക്രമിനല്‍ പശ്ചാത്തലമുള്ളവരെയും ഗുണ്ടകളെയും മദ്യപരെയും മദ്യം വിളമ്പുന്ന സംഘടനകളെയും ഒഴിവാക്കണം. ഘട്ടം ഘട്ടമായി മദ്യ നിരോധനമെന്ന യുഡിഎഫ് നയം നടപ്പാക്കണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു.
ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശത്തില്‍ അന്വേഷണം. സൈബർ സെൽ ഐജി പി. പ്രകാശാണ് പരാതി അന്വേഷിക്കുക. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോന്റെ പരാതിയിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിട്ടത്.
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ജോലി നല്‍കിയ വിജയ് സര്‍ക്കാരിന് തിരിച്ചടി. ആശ്രിത നിയമന ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ദുരന്തത്തിന് ഇരയായവർക്ക് മാനദണ്ഡങ്ങളില്ലാതെ സർക്കാർ ജോലി നൽകുന്നത് ഭരണഘടനാ അവകാശങ്ങളെ ഹനിക്കുന്നതാണെന്നാണ് മധുര ബെഞ്ചിന്റെ നിരീക്ഷണം.
കേന്ദ്ര സര്‍ക്കാര്‍ എന്തു ചെയ്യണമെന്ന് നിര്‍ദേശിക്കുന്നത് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ആണന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ. കുട്ടികളുടെ പാഠപുസ്തകത്തില്‍ എന്തു വേണമെന്ന് തീരുമാനിക്കുന്നതും മോഹന്‍ ഭഗവത് ആണെന്നും രാജ ആരോപിച്ചു. സിജെപി സമരം മോദി സര്‍ക്കാരിന് ഏറ്റവും വലിയ തിരിച്ചടിയാണ്. ഇന്ത്യ കടന്നുപോകുന്നത് ദുര്‍ഘട സമയങ്ങളിലൂടെയാണ്. വലതുപക്ഷ വര്‍ഗീയ ശക്തികളെ നിസാരമായി കാണാന്‍ പറ്റില്ല. ഇടതുപക്ഷ പ്രസ്ഥാനങ്ങളെ രാജ്യത്ത് ശക്തിപ്പെടുത്തണം. ഓഗസ്റ്റ് 6 മുതൽ 15 വരെ സിപിഐ എല്ലാ സ്ഥാനങ്ങളിലും, ജില്ലകളിലും പദയാത്ര ഉൾപ്പെടെ പരിപാടികൾ സംഘടിപ്പിക്കും. രാജ്യത്തിന് എന്താണ് വേണ്ടതെന്ന് ജനങ്ങളിലേക്ക് എത്തിക്കും. സെപ്റ്റംബറില്‍ ഡൽഹിയിൽ മഹാറാലി സംഘടിപ്പിക്കുമെന്നും രാജ പറഞ്ഞു.
കേരള പൊലീസിലെ സംഘടനാ സംവിധാനത്തെ പൊളിച്ചടുക്കി സംസ്ഥാന സര്‍ക്കാര്‍. മൂന്ന് സംഘടനകളില്‍ ഒന്നായ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ പിരിച്ചുവിട്ടുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഇനി മുതല്‍ കേരള പൊലീസ് അസോസിയേഷന്‍, കേരള സീനിയര്‍ ഓഫീസേഴ്സ് അസോസിയേഷന്‍ എന്നീ രണ്ട് സംഘടനകള്‍ മാത്രമാകും ഉണ്ടാവുക.
സിപിഒ മുതൽ ഗ്രേഡ് എസ്ഐ വരെയുള്ളവർ പൊലീസ് അസോസിയേഷനില്‍ അംഗമാകും. എസ്ഐ മുതൽ നോൺ ഐപിഎസ് എസ്‌പിമാര്‍ വരെയുള്ളവര്‍ സീനിയർ ഓഫീസേഴ്സ് അസോസിയേഷനിലും അംഗമാകും. സെപ്റ്റംബര്‍ 30നകം പുതിയ സംഘടനകളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരില്‍ വ്യാജ പ്രചാരണം. വടക്കൻ പറവൂരിൽ ഓൺലൈൻ തട്ടിപ്പില്‍ യുവാവിന് പണം നഷ്ടമായി. ധൻ ധൻ യോജന' പദ്ധതിയിലൂടെ ഓരോ പൗരനും 5,000 രൂപ ലഭിക്കുമെന്ന ഇൻസ്റ്റഗ്രാം പരസ്യത്തിൽ വിശ്വസിച്ച് ലിങ്കിൽ ക്ലിക്ക് ചെയ്ത മാച്ചാംതുരുത്ത് സ്വദേശി ഡയാൻ ഫ്രാൻസിനാണ് ബാങ്ക് അക്കൗണ്ടിൽ നിന്നും 2,499 രൂപ നഷ്ടമായത്. പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.
മുഖ്യമന്ത്രിയെ കാണാനെത്തിയ വയോധികയെ പൊലീസ് ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി. തിരുവനന്തപുരം ഇടവ സ്വദേശി ശാരദയ്ക്കാണ് (79) മർദനമേറ്റത്. ഒരാഴ്ച മുൻപായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. അയൽവാസിക്ക് പണം കടം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാനാണ് വയോധിക എത്തിയത്. ആദ്യ സന്ദർശനത്തിൽ പരാതി സ്വീകരിച്ച മുഖ്യമന്ത്രി വീണ്ടും വരാൻ ആവശ്യപ്പെട്ടു. ദിവസങ്ങൾക്കുശേഷം വീണ്ടും എത്തിയ ശാരദയെ സുരക്ഷാ ഉദ്യോഗസ്ഥർ സെക്രട്ടേറിയറ്റിലേക്ക് പ്രവേശിപ്പിച്ചില്ല. മുഖ്യമന്ത്രിയെ കാണണമെന്ന് ആവശ്യത്തിൽ ശാരദ ഉറച്ചു നിന്നു. പിന്നാലെ അഞ്ച് വനിത പോലീസ് ഉദ്യോഗസ്ഥരും മൂന്ന് സിവിൽ പോലീസ് ഓഫീസർമാരും ചേർന്ന് പൊലീസ് ജീപ്പിലേക്ക് ബലമായി എടുത്തെറിഞ്ഞു. സംഭവത്തിൽ ശാരദയുടെ കൈകാലുകൾക്കും മുഖത്തിനും പരിക്കേറ്റു. പരാതിയുമായി മുന്നോട്ടു പോയതോടെ പൊലീസ് ഉദ്യോഗസ്ഥർ പണം വാഗ്ദാനം ചെയ്തതായും ആരോപണം. ആൻജിയോ പ്ലാസ്റ്റിക്ക് വിധേയയായിട്ടുള്ള ശാരദ ഹൃദ്രോഗത്തിന് ചികിത്സയിലാണ്.
കോമൺവെൽത്ത് ഗെയിംസിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യ. ഭാരോദ്വഹനത്തിൽ വെങ്കലമെഡൽ നേടി ബിന്ദ്യാറാണി. ബിന്ദ്യാറാണി നേട്ടം സ്വന്തമാക്കിയത് 58കി.ഗ്രാം ഭാരോദ്വഹനത്തിൽ.
മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശി ദിൽഷാദിനെയാണ് കാണാതായത്. വിവിധ രാജ്യങ്ങളിൽ യാത്രകൾ നടത്തുന്ന യൂട്യൂബറാണ് ദിൽഷാദ്. ദിൽഷാദിന്റെ യാത്ര ടുഡേ എന്ന യൂട്യൂബ് ചാനലിന് നിരവധി ഫോളോവേഴ്സ് ഉണ്ട്. കഴിഞ്ഞ ആറിനാണ് യാത്രയുടെ ഭാഗമായി വീട്ടിൽ നിന്ന് പോയത്. നാലുദിവസമായി യാതൊരു വിവരവുമില്ല. കുടുംബം തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ചു
വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ പി.കെ. ശ്രീമതി വക്കീല്‍ നോട്ടീസ് അയച്ചു. ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. അഡ്വ. ബി.പി. ശശീന്ദ്രൻ മുഖേനയാണ് നോട്ടീസ്. 15 ദിവസത്തിനുള്ളിൽ പണം നൽകിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നാണ് നോട്ടീസ്. ജനം ടിവി, ജന്മഭൂമി ദിനപ്പത്രം, ഓൺലൈൻ മാധ്യമങ്ങളായ കർമ്മ ന്യൂസ്, ഭാരത് ലൈവ്, കണ്ണൂരിൽ നിന്നുള്ള സായാഹ്ന പത്രം സുദിനം എന്നിവയായിരുന്നു ശ്രീമതിക്കെതിരെ തെറ്റായ വാർത്ത നൽകിയത്.
യുഎസ് സംയമനം പാലിക്കുന്നത് ചർച്ചകൾക്കായെന്നാ ഇറാനോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചർച്ച പരാജയപ്പെട്ടാൽ ശക്തമായ സൈനിക നടപടി പരിഗണനയിലുണ്ട്. ഒരു തവണ കൂടി ചർച്ചകൾക്ക് അവസരം കൊടുക്കുന്നു. അധിക കാലം ഈ ഇളവുണ്ടാകില്ലെന്നും ട്രംപ്. നാളെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂവുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ആക്സിയോസിനോടുള്ള പ്രതികരണം
ആലപ്പുഴ ആര്യാട് മുരിയം വെളിയിൽ അജിയുടെ മകൻ അഖിലിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശികളായ ഷെൽജാദ്, അനന്തു എന്നിവരാണ് പിടിയിലായത്. ഓച്ചിറയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. രണ്ടാംപ്രതി അനന്തുവിന്റെ വീടിന് സമീപത്തായിരുന്നു പ്രതികൾ ഒളിവിൽ താമസിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. ആലപ്പുഴയിൽ നിന്നും ട്രെയിനിലാണ് പ്രതികൾ കായംകുളത്ത് എത്തിയത്.
ബേക്കൽ ഡിവൈഎസ്‌പി നിയമനത്തിൽ കോൺഗ്രസിലെ അതൃപ്തി. വി.കെ. വിശ്വംഭരൻ നായരെ ബേക്കലിൽ നിന്ന് മാറ്റി. കണ്ണൂർ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി കെ. വിനോദ് കുമാറിനെ ബേക്കലിൽ നിയമിച്ചു. വി.കെ. വിശ്വംഭരൻ നായർക്ക് വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ചുമതല. പെരിയ ഇരട്ടക്കൊല കേസുമായി ബന്ധപ്പെട്ട് കോൺഗ്രസിനെ എതിരായ നിലപാടെടുത്ത വി.കെ. വിശ്വംഭരന് ബേക്കലിൽ നിയമനം നൽകിയതിനെതിരെ കോൺഗ്രസിനുള്ളിൽ വലിയ പ്രതിഷേധമുയർന്നിരുന്നു.
വഖഫ് നിയമത്തിൽ മുസ്ലിം ലീഗിനെ വിമർശിച്ച് പി. രാജീവ്. വിഷയത്തിൽ ലീഗ് മുൻ നിലപാടിൽ നിന്നും മലക്കം മറിഞ്ഞെന്ന് പി രാജീവ്. കോടതികളിൽ യുഡിഎഫ് സർക്കാർ സ്വീകരിച്ച നിലപാടാണ് ലീഗിന്റെ നിലപാടെന്ന് നേതാക്കൾ വ്യക്തമാക്കിയത് ചൂണ്ടിക്കാട്ടിയാണ് വിമർശനം.
വിഷയം കോടതിയിലാണല്ലോ എന്ന് ആദ്യം പറഞ്ഞ ലീഗ് നിയമത്തിന് എതിരായ നിലപാടിലാണെന്ന് കരുതി. എന്നാൽ, വഖഫ് നിയമം എന്താണോ അതുതന്നെയാണ് നിയമം എന്ന് തങ്ങൾ ആധികാരികമായി പ്രകാധ്യാപിച്ചെന്നും രാജീവ്. ഫേസ്ബുക്കിൽ സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണത്തിന്റെ വീഡിയോ പങ്കുവെച്ചാണ് രാജീവിന്റെ വിമർശനം. സാദിഖലി ശിഹാബ് തങ്ങൾ യഥാർത്ഥത്തിൽ ബിജെപി നിലപാടിനൊപ്പം നിൽക്കുകയാണ് ചെയ്യുന്നതെന്നും പി രാജീവ്.