വിദ്വേഷ പരാമർശം; ടി.ജി. മോഹൻദാസിനെതിരെ കേസെടുത്ത് തിരുവനന്തപുരം പൊലീസ്

ഇന്നത്തെ പ്രധാന വാർത്തകൾ
T.G. Mohandas
ടി.ജി. മോഹന്‍ദാസ്

വിദ്വേഷ പരാമർശം; ടി.ജി. മോഹൻദാസിനെതിരെ കേസെടുത്ത് തിരുവനന്തപുരം പൊലീസ്

ടി.ജി. മോഹൻദാസിൻ്റെ വിവാദ പരാമർശത്തിൽ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്. അധിക്ഷേപം, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.

തൈക്കാട്ടുശേരി ബെവ്‌കോ ഔട്ട്ലെറ്റിന് മുന്നിൽ മധ്യവയസ്കന് ക്രൂരമർദ്ദനം

ആലപ്പുഴ തൈക്കാട്ടുശേരി ബെവ്‌കോ ഔട്ട്ലെറ്റിന് മുന്നിൽ മധ്യവയസ്കന് ക്രൂരമർദനം. മൂന്ന് യുവാക്കൾ ചേർന്നാണ് മർദിച്ചത്. വരി നിൽക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായി. ഇതിന് ഇടനിലയ്ക്ക് നിന്ന മധ്യവയസ്കനാണ് മർദനമേറ്റത്.

എച്ച്‌വൺ എൻ‌വൺ; കാസർഗോഡ് സ്വദേശിനി മരിച്ചു

എച്ച്‌വൺ എൻ‌വൺ ബാധിച്ച് മരണം. കാസർഗോഡ് അജാനൂർ സ്വദേശിനി ആക്കോടൻ യശോദ (62) ആണ് മരിച്ചത്. മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. പ്രദേശത്തെ ഏഴ് പേരുടെ സാമ്പിൾ പരിശോധനക്കയച്ചു. പ്രദേശത്ത് ആരോഗ്യ ജാഗ്രത പാലിക്കാൻ നിർദേശം.

News Malayalam 24x7
newsmalayalam.com