ഇറാനെ വളയാൻ യുഎസ് പടയൊരുക്കം

ഇന്നത്തെ പ്രധാന വാർത്തകൾ
ഇറാനെ വളയാൻ യുഎസ് പടയൊരുക്കം

ഇറാനെ വളയാൻ യുഎസ് പടയൊരുക്കം

ഇറാനിലേക്ക് പടയൊരുക്കം തുടങ്ങി യുഎസ്. ഇറാനെ വളയാനാണ് യുഎസ് നീക്കം. വിമാനവാഹിനി കപ്പലായ റൂസ് വെൽറ്റ് പശ്ചിമേഷ്യയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തിയഡോർ റൂസ് വെൽറ്റ് എന്ന പടക്കപ്പലിൽ 2000 യുഎസ് നാവികർ ഉണ്ടെന്നാണ് വിവരം.

കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസായ ഇന്ദിരാ ഭവന് നേരെ ആക്രമണം

കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസായഇന്ദിരാ ഭവന് നേരെ ആക്രമം. ഓഫീസിൻ്റെ ജനൽ ഗ്ലാസുകൾ അടിച്ച് തകർത്തു. അക്രമത്തിന് പിന്നിൽ ഡിവൈഎഫ്ഐ എന്ന് കോൺഗ്രസ് ആരോപിച്ചു. ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്.

ഡിസിസി ഓഫീസ് ആക്രമിക്കപ്പെട്ട സംഭവം; ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണം

ഡിസിസി ഓഫീസ് ആക്രമിക്കപ്പെട്ടതിന് പിന്നാലെ തലസ്ഥാനത്ത് സംഘർഷം രൂക്ഷം. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണം. മാരാർജി ഭവന് നേരെ മദ്യക്കുപ്പി വലിച്ചെറിഞ്ഞത് ബൈക്കിലെത്തിയ രണ്ടുപേർ. പരാതി നൽകാൻ ബിജെപി. കൂടുതൽ പാർട്ടി ഓഫീസുകൾക്ക് നേരെ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.

മുഖ്യമന്ത്രിക്കെതിരായായ വ്യാജ വിവാഹ ആരോപണം; ആൻ്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാൻ പൊലീസ്

മുഖ്യമന്ത്രിക്കെതിരായായ വ്യാജ വിവാഹ ആരോപണ കേസിൽ ആൻ്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാൻ പൊലീസ്. ഇന്ന് കളമശേരി സ്റ്റേഷനിൽ ഹാജരായേക്കും. സമയം നീട്ടി നൽകണമെന്ന ആൻ്റോയുടെ ആവശ്യം അംഗീകരിക്കില്ലെന്ന് പൊലീസ്. ഇന്ന് ഹാജരായില്ലെങ്കിൽ കോടതിയിൽ റിപ്പോർട്ട് നൽകാൻ അന്വേഷണസംഘം.

വൈദ്യുതി പ്രതിസന്ധിക്ക് അയവില്ല.. ഇന്നലെ രാത്രിയിലും പലയിടത്തും വൈദ്യുതി മുടങ്ങി

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് അയവില്ല. ഇന്നലെ രാത്രിയിലും പലയിടത്തും വൈദ്യുതി മുടങ്ങി. മധ്യപ്രദേശിൽ നിന്ന് സ്വാപ് വഴിയുള്ള ഇരുന്നൂറ് മെഗാവാട്ട് കിട്ടിയില്ല. പവർ എക്സ്ചേഞ്ച് വഴി വൈദ്യുതി ലഭിക്കാത്തതും പ്രതിസന്ധി. ഉപഭോഗത്തിലും നേരിയ വർദ്ധന.

പോർച്ചുഗൽ ദേശീയ ടീമിൽ പൊട്ടിത്തെറി; നേഷൻസ് ലീഗിൽ മത്സരിക്കാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം ക്യാംപ് വിട്ടു

പോർച്ചുഗൽ ദേശീയ ടീമിൽ പൊട്ടിത്തെറി. നേഷൻസ് ലീഗിൽ മത്സരിക്കാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം ക്യാംപ് വിട്ടു. സൂപ്പർ താരം അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുമെന്ന് സൂചന. കാരണം എല്ലാ പോർച്ചുഗീസുകാരോടും പറയുമെന്ന് റൊണാൾഡോയുടെ കുറിപ്പ്.

ഏഷ്യൻ ഗെയിംസ്; ക്രിക്കറ്റിൽ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ലങ്കയെക്കെതിരെ ഇറങ്ങും

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ. ശ്രീലങ്കയ്ക്ക് എതിരായ മത്സരം രാവിലെ പത്തിന്. ഹോക്കി സെമിയിൽ ഇന്ത്യ- പാകിസ്താൻ സൂപ്പർ പോരാട്ടം. വോളിബോളിൽ പാകിസ്ഥാനോട് തോറ്റ് ഇന്ത്യ പുറത്ത്. സ്ക്വാഷിൽ അനാഹത്ത് സിങ് ഉൾപ്പെട്ട ഇന്ത്യൻ ടീമിന് സെമിയിൽ തോൽവി. ഗുസ്തിയിൽ അമൻ സെഹ്റാവത്ത് ക്വാർട്ടറിൽ.

ഏഷ്യൻ ഗെയിസ്; ഗുസ്തിയിൽ നിതേഷ് കുമാർ സെമിയിൽ

ഏഷ്യൻ ഗെയിസ് ഗുസ്തിയിൽ നിതേഷ് കുമാർ സെമിയിൽ. അമൻ സെഹ്റാവത്ത് ക്വാർട്ടറിൽ പുറത്ത്. വോളിബോളിൽ ഇന്ത്യ പുറത്തായി. ക്വാർട്ടറിൽ പാകിസ്ഥാനോടാണ് തോറ്റത്.

കോൺഗ്രസിന് അധികാര ഹുങ്ക്: കെ. സുരേന്ദ്രൻ

കോൺഗ്രസ് പാർട്ടിക്ക് അധികാര ഹുങ്ക് ആണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ ആരോപിച്ചു. കോൺഗ്രസിൻ്റെ ഗുണ്ടകൾ അക്രമം അഴിച്ചു വിടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പയ്യന്നൂരിലും മന്ത്രി ജനീഷിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം

പയ്യന്നൂരിലും മന്ത്രി ജനീഷിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. വാഴയുമായി എത്തിയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. ഒ.ജെ. ജനീഷിനെ നീലേശ്വരത്തും ഡിവൈഎഫ്ഐ തടഞ്ഞു.

മലപ്പുറത്ത് എസ്എഫ്ഐ മാർച്ച്; ബാരിക്കേഡ് മറിച്ചിടാൻ ശ്രമം

മലപ്പുറത്ത് എസ്എഫ്ഐ മാർച്ച്. ബാരിക്കേഡ് മറിച്ചിടാൻ ശ്രമം. പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

"കൂടിയാലോചനകൾ അറിയുന്നത് മാധ്യമങ്ങളിലൂടെ"; വി.ഡി. സതീശനെതിരെ അടൂർ പ്രകാശ്

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി അടൂർ പ്രകാശ്. യുഡിഎഫ് കൺവീനർ എന്ന നിലയിൽ കാര്യങ്ങൾ അറിയിച്ചിട്ടില്ല. ക്യാബിനറ്റ് പദവി ഉൾപ്പെടെ തീരുമാനം താൻ അറിഞ്ഞില്ല. കൂടിയാലോചന യുഡിഎഫിൽ നടക്കുന്നില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. തൻ്റെ അതൃപ്തി എഐസിസിയെ അറിയിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.

മന്ത്രി കെ.എം. ഷാജിയെ തടഞ്ഞ സംഭവം; ഒരാൾ കസ്റ്റഡിയിൽ

മന്ത്രി കെ.എം. ഷാജിയെ തടഞ്ഞ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പിടിയിലായത് യുവമോർച്ച പ്രവർത്തകൻ രഞ്ജിത്ത്. കൻ്റോൺമെൻ്റ് പൊലീസാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.

എസ്എഫ്ഐയുടെ ഭ്രാന്തൻ കൂട്ടത്തിന് മുന്നിൽ കോടിയേരിക്കും രക്ഷയില്ല; എസ്എഫ്ഐയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ്

എസ്എഫ്ഐയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ്. എസ്എഫ്ഐയുടെ ഭ്രാന്തൻ കൂട്ടത്തിനു മുന്നിൽ കോടിയേരിക്കും രക്ഷയില്ല. കോടിയേരിയുടെ ഓർമ്മ ദിനത്തിൽ അദ്ദേഹത്തിൻ്റെ ഫ്ലക്സ് ബോർഡ് പോലും അടിച്ചു തകർക്കുന്ന തെമ്മാടി കൂട്ടമായി എസ്എഫ്ഐ മാറിയിരിക്കുന്നു. തൂഫാൻ നടപ്പിലാക്കണമെന്നുള്ള ഓർമിപ്പിക്കുന്ന മറ്റൊരു സംഭവമാണിതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

കോഴിക്കോട് മേപ്പയ്യൂർ ലീഗ് ഓഫീസിന് നേരെ ആക്രമണം; എംഎൽഎയുടെ വികസന ബോർഡുകൾ കുത്തിക്കീറി

കോഴിക്കോട് മേപ്പയ്യൂർ ലീഗ് ഓഫീസിന് നേരെ ആക്രമണം എംഎൽഎയുടെ വികസന ബോർഡുകൾ കുത്തിക്കീറി. തിരുവനന്തപുരം സമരവുമായി ബന്ധപ്പെട്ട പ്രകടനത്തിനിടെയാണ് ആക്രമണം ഉണ്ടായത്. യാതൊരു പ്രകോപനവുമില്ലാതെയുള്ള അക്രമമെന്ന് മുസ്ലിം ലീഗ് ആരോപിച്ചു.എസ്എഫ്ഐ പ്രവർത്തകർ ആക്രമിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ പുറത്ത്.

വയനാട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി പിടിയിൽ

വയനാട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ഒളിവിൽ ആയിരുന്ന പ്രതി പിടിയിലായത്. പാലക്കാട് ഒലവക്കോട് വെച്ച് ഡിവൈഎസ്പി ഷജു ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പിടിയിലായത് മലപ്പുറം വേങ്ങാട് സ്വദേശി ജലീൽ. കേസെടുത്ത വിവരമറിഞ്ഞ് പ്രതി ഒഡീഷയിലേക്ക് കടന്നിരുന്നു. പിന്നീട് കൊച്ചിയിലെത്തിയ പ്രതി തിരികെ മടങ്ങുന്നതിനിടയിലാണ് പിടിക്കുന്നത്. പ്രതിക്കെതിരെ മലപ്പുറത്തും മൈസൂരിലും ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കേസുകൾ ഉണ്ട്.

കോടിയേരിയുടെ ഫ്ലക്സ് കീറിയത് എസ്എഫ്ഐ പ്രവർത്തകനല്ല; വിശദീകരണവുമായി കൊല്ലം ജില്ലാ സെക്രട്ടറി വിഷ്ണു

കോടിയേരി ബാലകൃഷ്ണൻ്റെ ഫ്ലക്സ് കീറിയത് എസ്എഫ്ഐ പ്രവർത്തകനല്ലെന്ന് എസ്എഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി വിഷ്ണു. ഫ്ലക്സ് കീറിയ വ്യക്തി എസ്എഫ്ഐ യുടെ ഒരു ഘടകത്തിലുമില്ല. ഇയാളെ കുറിച്ച് അന്വേഷണം നടത്തുകയാണ്. പൊലീസിന് പരാതി നൽകുമെന്നും എസ്എഫ്ഐ അറിയിച്ചു.

അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തും

അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തും. തിരുവനന്തപുരത്തെ കനത്ത മഴയെ തുടർന്നാണ് തീരുമാനം. അരുവിക്കര ഡാമിൻ്റെ 2, 3, 4 നമ്പർ ഷട്ടറുകൾ 10 സെ.മീ വീതം (ആകെ 30 സെ.മീ) ഉയർത്തും.അരുവിക്കര ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. അണക്കെട്ടിൻ്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരും നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

അടൂർ പ്രകാശിനെ തള്ളി മന്ത്രി കെ. മുരളീധരൻ. യുഡിഎഫ് യോഗം വിളിച്ചു ചേർക്കുന്നതിൽ അടുത്ത് തന്നെ തീരുമാനം ഉണ്ടാകുമെന്നും എഐസിസിയെ അതൃപ്‌തി അറിയിക്കാൻ എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും അവകാശമുണ്ടെന്നും മുരളീധരൻ പറഞ്ഞു. നിയമനങ്ങൾ യുഡിഎഫിൻ്റെ ഏകകണ്ഠമായ തീരുമാനമാണ്. തങ്ങളോടൊപ്പം മന്ത്രിസഭയിൽ ഇരിക്കേണ്ട വ്യക്തിയാണ് എം.കെ. മുനീർ. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ ആണ് മത്സരിക്കാതെ ഇരുന്നത്. ഭരണം നിർവഹണം നടത്താൻ കഴിയുമെന്ന് കണ്ടെത്തിയാണ് തീരുമാനം എടുത്തതെന്നും മന്ത്രി അറിയിച്ചു.

"യൂത്ത് കോൺഗ്രസ് പ്രകടനത്തിൻ്റെ ലക്ഷ്യം എസ്എഫ്ഐയും യൂണിവേഴ്സിറ്റി ഹോസ്റ്റലും"

യൂത്ത് കോൺഗ്രസ് പ്രകടനത്തിൻ്റെ ലക്ഷ്യം എസ്എഫ്ഐയും യൂണിവേഴ്സിറ്റി ഹോസ്റ്റലുമെന്ന് പിണറായി വിജയൻ. ആർഎസ്എസിനെ സുഖിപ്പിക്കാനാണ് ആസൂത്രിത അക്രമം നടത്തുന്നത്. സ്വന്തം മന്ത്രിമാരെ വഴിയിൽ തടഞ്ഞിട്ടും സംഘപരിവാറിനെതിരെ പ്രതികരിക്കാൻ യുഡിഎഫ് തയ്യാറായില്ല. സർക്കാരിൻ്റെ ഭരണ പരാജയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

കോൺഗ്രസിന്റെ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

കോൺഗ്രസിന്റെ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. കൊല്ലം അഞ്ചാലുംമൂട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ഓഫീസ് അടിച്ചുതകർത്തു. എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രതിഷേധ ജാഥക്കിടെയാണ് സംഭവം. ഓഫീസ് ആക്രമിച്ചത് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ ആണെന്ന് കോൺഗ്രസ് പൊലീസിൽ പരാതി നൽകി.

ഓപ്പറേഷൻ കണ്ണൂർ മഘ്ന: ആനയെ കയറ്റിയ വാഹനം ചെളിയിൽ താഴ്ന്നു

ഓപ്പറേഷൻ കണ്ണൂർ മഘ്ന ദൗത്യം വിജയകരമായെങ്കിലും പിടികൂടിയ ആനയെ കയറ്റിയ വാഹനം ചെളിയിൽ താഴ്ന്നു. വാഹനം ഉയർത്താൻ ശ്രമം തുടരുന്നു. ആനയെ സുരക്ഷിതമായി കൊണ്ടുപോകാൻ ആറളം ഫാമിൽ വൈദ്യുതി ഓഫ്‌ ചെയ്തിരിക്കുകയാണ്. ഫാം പൂർണ്ണമായും ഇരുട്ടിലാണ്. വീടുകൾക്ക് സമീപം ആനകൾ ഉള്ളതായും സംശയമുണ്ട്.

News Malayalam 24x7
newsmalayalam.com