മഞ്ചേശ്വരത്ത് 18കാരനെ കടലിൽ കാണാതായി; കടലിൽ വ്യാപകമായ തെരച്ചിൽ

കടൽ പ്രക്ഷുബ്ധമായതും വെളിച്ചക്കുറവും തിരച്ചിലിന് തടസം സൃഷ്ടിക്കുകയാണ്
മഞ്ചേശ്വരത്ത് 18കാരനെ കടലിൽ കാണാതായി;  കടലിൽ വ്യാപകമായ തെരച്ചിൽ
Published on
Updated on

മഞ്ചേശ്വരം: കുണ്ടുകൊളക്കെ ബീച്ചിൽ 18കാരനെ കടലിൽ കാണാതായി. മഞ്ചേശ്വരം ചൗക്കി സ്വദേശികളായ ഉമറുൽ ഫാറൂഖ് - റസീന ദമ്പതികളുടെ മകൻ മുഹമ്മദ് സൈനുൽ ആബിദ് ആണ് തിരയിൽപ്പെട്ടത്. കുടുംബത്തോടൊപ്പമാണ് സൈനുൽ കടൽതീരത്തെത്തിയത്.

മഞ്ചേശ്വരത്ത് 18കാരനെ കടലിൽ കാണാതായി;  കടലിൽ വ്യാപകമായ തെരച്ചിൽ
സ്റ്റീൽ പാത്രത്തിൽവച്ച് പടക്കം പൊട്ടിക്കുന്നതിനിടെ അപകടം; കൊയിലാണ്ടിയിൽ 16 വയസുകാരന് ദാരുണാന്ത്യം

കാഴ്ചകൾ കണ്ട് തീരത്ത് നിൽക്കുന്നതിനിടെ അപ്രതീക്ഷിതമായി വന്ന ശക്തമായ തിരമാലയിൽ പെടുകയായിരുന്നു. പ്രാദേശിക നീന്തൽ വിദഗ്ധരുടെ നേതൃത്വത്തിൽ കടലിൽ വ്യാപകമായ തെരച്ചിൽ ആരംഭിച്ചു. കടൽ പ്രക്ഷുബ്ധമായതും വെളിച്ചക്കുറവും തെരച്ചിലിന് തടസം സൃഷ്ടിക്കുകയാണ്.

News Malayalam 24x7
newsmalayalam.com