കാസർഗോഡ് നാലര വയസുകാരിയെ മൂർഖൻ പാമ്പ് കടിച്ചു; കുട്ടിയുടെ നില ഗുരുതരം

കുട്ടിയെ കണ്ണൂർ പരിയാരം ഗവ മെഡിക്കൽ കോളജിലേക്ക്‌ മാറ്റിയിരിക്കുകയാണ്
കാസർഗോഡ് നാലര വയസുകാരിയെ മൂർഖൻ പാമ്പ് കടിച്ചു; കുട്ടിയുടെ നില ഗുരുതരം
Published on
Updated on

കാസർഗോഡ്: കാസർഗോഡ് നാലര വയസുകാരിക്ക് പാമ്പുകടിയേറ്റു. വെസ്റ്റ് എളേരി എളേരിത്തട്ട് കുറുവാട്ടെ ശരത്- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയെയാണ് മൂർഖൻ പാമ്പ് കടിച്ചത്. കുട്ടിയെ കണ്ണൂർ പരിയാരം ഗവ മെഡിക്കൽ കോളജിലേക്ക്‌ മാറ്റിയിരിക്കുകയാണ്. ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വീടിനടുത്ത് കളിക്കുന്നതിനിടയിലാണ് ഋതു ചന്ദ്രയ്ക്ക് പാമ്പ് കടിയേറ്റത്.

കാസർഗോഡ് നാലര വയസുകാരിയെ മൂർഖൻ പാമ്പ് കടിച്ചു; കുട്ടിയുടെ നില ഗുരുതരം
വൈദ്യുതി നിയന്ത്രണം തുടരും; ക്രമീകരണം മാത്രമെന്ന് കെഎസ്ഇബി, അപ്രഖ്യാപിത ലോഡ് ഷെഡിങ് എന്ന് പ്രതിപക്ഷം
News Malayalam 24x7
newsmalayalam.com