സ്ത്രീത്വത്തെ അപമാനിച്ചു; നടൻ വിനായകനെതിരെ കേസ്

സ്ത്രീത്വത്തെ അപമാനിക്കൽ, മാനനഷ്ടം, വ്യക്തിത്വമോഷണം, സ്വകാര്യതയുടെ ലംഘനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
സ്ത്രീത്വത്തെ അപമാനിച്ചു; നടൻ വിനായകനെതിരെ കേസ്
Published on
Updated on

ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചതിൻ്റെ പേരിൽ നടൻ വിനായകനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ, മാനനഷ്ടം, വ്യക്തിത്വമോഷണം, സ്വകാര്യതയുടെ ലംഘനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ആലപ്പുഴയിൽ വച്ച് നടന്ന ബാലാവകാശ കമ്മീഷൻ്റെ സിറ്റിങ്ങിൽ കേസ് എടുക്കാൻ പൊലീസിന് കർശനമായി നിർദേശം നൽകിയതോടെയാണ് കേസെടുത്തത്. മുംബൈയിൽ ജോലി ചെയ്യുന്ന തഴക്കര സ്വദേശിയായ രതീഷ് കുമാറിൻ്റെ പരാതിയിലാണ് കേസ്.

സ്ത്രീത്വത്തെ അപമാനിച്ചു; നടൻ വിനായകനെതിരെ കേസ്
രണ്ടുമാസം മുമ്പ് വിവാഹം; വർക്കലയിൽ നവവധു ജീവനൊടുക്കി

വിനായകനെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിൻ്റെ പ്രതികാരമായി രതീഷിൻ്റെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം സാമൂഹ്യ മാധ്യമത്തിൽ ഷെയർ ചെയ്തിരുന്നു. ഇതോടെ തനിക്കും മകൾക്കും മാനഹാനി സംഭവിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായെന്നും രതീഷ് നൽകിയ പരാതിയിൽ പറയുന്നു.

News Malayalam 24x7
newsmalayalam.com