നടിയെ ആക്രമിച്ച കേസിലെ അന്തിമ വിധി കേൾക്കാൻ നിമിഷങ്ങളെണ്ണി കേരളം. നിർണായക വിധി പറയുക എറണാകുളം സെഷൻസ് ജഡ്ജി ഹണി എം. വർഗീസ്. നാടിനെ ഞെട്ടിച്ച കേസിൽ നടൻ ദിലീപ് അടക്കം പത്ത് പ്രതികൾ.
സമൂഹ മനസാക്ഷിയെ നടുക്കിയ ക്രൂരത നടന്നത് 2017 ഫെബ്രുവരി 17ന്. ഷൂട്ടിംഗിന് ശേഷം തൃശൂരിൽ നിന്ന് മടങ്ങിയ നടിയെ ആക്രമിച്ചത് അങ്കമാലിക്ക് സമീപം അത്താണിയിൽ. അതിജീവിതയെ ഓടുന്ന വാഹനത്തിൽ അതിക്രമത്തിനിരയാക്കി വീഡിയോ പകർത്തി. ദിലീപ് നൽകിയ ക്വട്ടേഷനെന്ന് പൊലീസ് കണ്ടെത്തൽ. എട്ടാം പ്രതിയായ നടൻ അഴിക്കുള്ളിലായത് 85 ദിവസം.
- ഒന്നാം പ്രതി - പൾസർ സുനി എന്ന എൻ.എസ്. സുനിൽ കുമാർ
കൃത്യം നിര്‍വ്വഹിച്ച ക്രിമിനൽ സംഘത്തിൻ്റെ തലവൻ. നിരവധി ക്രിമിനൽ കേസുകളിൽ മുമ്പും പ്രതി. സിനിമാ രംഗത്ത് നിരവധി പ്രമുഖരുടെ ഡ്രൈവറായി പ്രവർത്തിച്ചു. പൾസർ ബൈക്കുകൾ സ്ഥിരം മോഷ്ടിക്കുന്നതുകൊണ്ട് 'പൾസർ സുനി' ആയി
- രണ്ടാം പ്രതി - മാർട്ടിൻ ആൻ്റണി
അതിജീവിതയായ നടിയുടെ വാഹനമോടിച്ച ഡ്രൈവർ. ക്വട്ടേഷൻ സംഘത്തിന് കൃത്യം നിർവഹിക്കാനുള്ള ഒത്താശ നൽകി.
- മൂന്നാം പ്രതി - തമ്മനം മണി എന്ന ബി.മണികണ്ഠൻ
ഒന്നാം പ്രതി പൾസർ സുനിയുടെ സുഹൃത്ത്, സ്ഥിരം കുറ്റവാളി. നടിയെ ആക്രമിച്ച കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തു.
- നാലാം പ്രതി - വി.പി. വിജീഷ്
കൊച്ചിയിലെ ക്വട്ടേഷൻ ഗുണ്ട, ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തു. പൾസർ സുനിയോടൊപ്പം അറസ്റ്റിലായി.
- അഞ്ചാം പ്രതി - വടിവാൾ സലിം എന്ന എച്ച്. സലിം
ക്വട്ടേഷൻ ഗുണ്ട, ഗൂഢാലോചനയിലും ആക്രമണത്തിലും പങ്കാളി
- ആറാം പ്രതി - പ്രദീപ്
കുറ്റകൃത്യം നടന്ന ടെമ്പോ ട്രാവലറിൽ ഇടയ്ക്ക് വന്നു കയറി. ഗൂഢാലോചനയിലും ആക്രമണത്തിലും പങ്കാളി.
- ഏഴാം പ്രതി - ചാർലി തോമസ്
പ്രതികളെ കോയമ്പത്തൂരിൽ ഒളിവിൽ കഴിയാൻ സഹായിച്ചു.
- എട്ടാം പ്രതി - ദിലീപ് എന്ന പി. ഗോപാലകൃഷ്ണൻ
അതിജീവിതയ്ക്കെതിരെ ക്വട്ടേഷൻ നൽകിയ പ്രധാന സൂത്രധാരൻ. കൃത്യം നടത്താൻ ഗൂഢാലോചന നടത്തി, പ്രതികൾക്ക് പ്രതിഫലം നൽകി.
- ഒൻപതാം പ്രതി - മേസ്തിരി സനിൽ എന്ന സനിൽ കുമാർ
പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചു. ഒളിവിലിരിക്കെ നാദിർഷയുമായും അപ്പുണ്ണിയുമായും സംസാരിക്കാൻ സഹായം നൽകി.
- പത്താം പ്രതി - ശരത്. ജി. നായർ
ദിലീപിൻ്റെ സുഹൃത്തും ഹോട്ടൽ വ്യവസായിയും. തെളിവ് നശിപ്പിക്കാൻ സഹായിച്ചു.
പൾസർ സുനി എന്ന എൻ.എസ്. സുനിൽ കുമാർ, മാർട്ടിൻ ആൻ്റണി, തമ്മനം മണി എന്ന ബി.മണികണ്ഠൻ, വി.പി. വിജീഷ്, വടിവാൾ സലിം എന്ന എച്ച്. സലിം, പ്രദീപ് എന്നിവർ കേസിൽ കുറ്റക്കാർ. ഒന്ന് മുതൽ ആറ് പ്രതികളുടെ ഗൂഢാലോചന / തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ കുറ്റങ്ങൾ തെളിയിക്കപ്പെട്ടു
എട്ടാം പ്രതി ദിലീപിനെതിരായ തെളിവ് നശിപ്പിക്കല്‍ / ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനാക്കുറ്റം നിലനിൽക്കില്ല. ദിലീപ് കേസിൽ കുറ്റവിമുക്തൻ.
ചാര്‍ലി തോമസ്, ദിലീപ് എന്ന പി.ഗോപാലകൃഷ്ണന്‍, മേസ്തിരി സനില്‍ എന്ന സനില്‍ കുമാര്‍, ശരത് ജി. നായര്‍ എന്നിവരെ കോടതി വെറുതെ വിട്ടു.
പൊലീസ് സംഘം കള്ളക്കഥ മെനഞ്ഞെന്ന് ദിലീപ് മാധ്യമങ്ങളോട്. തൻ്റെ ജീവിതവും കരിയറും നശിപ്പിക്കാൻ ശ്രമിച്ചു. തന്നെ പ്രതിയാക്കാനാണ് എല്ലാവരും ശ്രമിച്ചത്. എനിക്ക് വേണ്ടി പ്രാർഥിച്ചവരോട് നന്ദി പറയുന്നു. കോടിക്കണക്കിന് ആളുകൾ ഒൻപത് വർഷക്കാലം തനിക്ക് വേണ്ടി പ്രാർഥിച്ചു. ഒൻപത് വർഷം അഭിഭാഷകർ തനിക്ക് വേണ്ടി ശ്രമിച്ചു. അഭിഭാഷകൻ രാമൻ പിള്ള അടക്കമുള്ളവർക്ക് നന്ദിയെന്നും ദിലീപ്.
അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്നും ഗൂഢാലോചന നടത്തിയവയർക്കെതിരെ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കെ.കെ. രമ. ഗൂഢാലോചന നടത്തിയതിന്റെ നിരവധി തെളിവുകൾ ഉണ്ടായിട്ടും കോടതിവിധി നിരാശാജനകം. അധികാരവും പണവും ഉള്ളവർക്ക് ഈ നാട്ടിൽ എന്തു നടക്കുമെന്നും കെ.കെ. രമ.
നടിമാരായ രമ്യ നമ്പീശൻ, റിമാ കല്ലിങ്കൽ എന്നിവർ അവൾക്കൊപ്പമെന്ന് പോസ്റ്റ് പങ്കുവച്ചു
വിധിക്ക് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ തന്നെ മഞ്ജു വാര്യര്‍ക്കെതിരെ ദിലീപ്. ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു പറഞ്ഞതിന് പിന്നാലെയാണ് തനിക്കെതിരെ കാര്യങ്ങള്‍ വന്നത്. ദൈവത്തിന് നന്ദി എന്ന ആദ്യവാചകത്തിന് പിന്നാലെ രണ്ടാം വാചകത്തില്‍ തന്നെ മഞ്ജുവിനെതിരെ ദിലീപ് പ്രതികരിച്ചു.
അന്വേഷണസംഘം ക്രിമിനലാണെന്ന ദിലീപിൻ്റെ പരാമർശം ഗുരുതര ആരോപണമെന്ന് എ.കെ. ബാലൻ. ബി. സന്ധ്യ ക്രിമിനലാണെന്ന അഭിപ്രായം തനിക്കില്ല. ഇക്കാര്യത്തെ കുറിച്ച് പറയേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ആരും ശ്രമിച്ചിട്ടില്ലെന്നും എ.കെ. ബാലൻ.
അതിജീവിതയുടെ പോരാട്ടത്തിൽ സർക്കാർ അവർക്കൊപ്പം ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. എല്ലാവിധ പിന്തുണയും അതിജീവിതയ്ക്ക് ഗവൺമെൻറ് നൽകും. അതീവ ഗൗരവത്തോടെയാണ് വിഷയത്തെ മുഖ്യമന്ത്രിയും സർക്കാരും കണ്ടിരുന്നത്. വിധിയുടെ പൂർണരൂപം വന്നതിനുശേഷം ആലോചിച്ചു തീരുമാനമെടുക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി.
രാഹുൽ ഈശ്വറിന് വേണ്ടി ദിലീപിനെ പിന്തുണച്ച പോസ്റ്റ് പങ്കുവച്ച് ഭാര്യ ദീപാ രാഹുൽ ഈശ്വർ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ ജയിലിലായതിനാലാണ് ദീപ പോസ്റ്റ് പങ്കുവച്ചത്.
ദിലീപിനെതിരായ ഗൂഢാലോചനയിൽ ബി. സന്ധ്യ ഐപിഎസിന് പങ്കെന്ന് അഡ്വ. രാമൻ പിള്ള. ബാലചന്ദ്രകുമാറിനെ ഇറക്കിയത് ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗം. കേസിനൊപ്പം നിലകൊണ്ടത് കള്ളത്തെളിവുകൾ എന്ന് ബോധ്യമുള്ളത് കൊണ്ടെന്നും അഡ്വ. രാമൻ പിള്ള.
കോടതി വിധിയിൽ വ്യക്തിപരമായി സന്തോഷമെന്ന് അമ്മ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ. ദിലീപ് കുറ്റക്കാരൻ അല്ല എന്ന് തന്നെയാണ് അന്നും ഇന്നും വിശ്വാസം. അതിനർത്ഥം ഇരയ്ക്കൊപ്പം അല്ല എന്നും അല്ല. രണ്ടുപേരും സഹപ്രവർത്തകരാണ്. വിധി അമ്മയിൽ ചർച്ച ചെയ്തിട്ടുണ്ട്. ഔദ്യോഗികമായി പ്രതികരണം ഉടൻ ഉണ്ടാകുമെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
Whichever way this verdict today - I stand with the survivor. Always.
— Chinmayi Sripaada (@Chinmayi) December 8, 2025
Girl, you are a Hero, you have been and always will be. I hope all those who pretended to stand for you and changed their statements in Court when it mattered, including the women - get what they deserve.
ശ്വേത മേനോൻ, കുക്കു പരമേശ്വരൻ എന്നിവർ പ്രതികരിച്ചില്ല. എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം ശ്വേതയും കുക്കുവും 'അമ്മ' ഓഫീസിൽ നിന്ന് മടങ്ങി.