അർജുൻ ആയങ്കി കൊച്ചിയിൽ കരുതൽ തടങ്കലിൽ; അർജുൻ അടക്കമുള്ളവർക്കെതിരെ കേസെടുക്കും

സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതെന്ന് അർജുൻ ആയങ്കി
Arjun Ayanki in preventive detention in Kochi
അർജുൻ ആയങ്കി
Published on
Updated on

കൊച്ചി: പൊലീസ് കരുതൽ തടങ്കലിൽ എടുത്ത ക്രിമിനൽ കേസുകളിൽ പ്രതിയായ കണ്ണൂർ സ്വദേശി അർജുൻ ആയങ്കിക്കെതിരെ കേസെടുക്കും. പുതിയ ക്വട്ടേഷൻ ആസൂത്രണം ചെയ്യാനാണ് ഗുണ്ട ലിസ്റ്റിൽ ഉള്ളവർ ഒത്ത്‌ കൂടിയതെന്നാണ് വിവരം. ഇവർ സഞ്ചരിച്ച മൂന്ന് കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്ന് രാവിലെയാണ് അർജുനെയും സുഹൃത്തുക്കളെയും കോതമംഗലം പൊലീസ് പിടികൂടിയത്. സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് അർജുൻ ആയങ്കി എത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രിയോടെ കോതമംഗലത്ത് എത്തിയ അർജുനും സുഹൃത്തുക്കളും റിസോർട്ടിലാണ് താമസിച്ചിരിക്കുന്നത്.

Arjun Ayanki in preventive detention in Kochi
"കേരളത്തിൽ തുടർഭരണം ഉണ്ടാകും"; ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് പി. രാജീവ്

വിവാഹ പരിപാടിക്കിടെ അർജുനും സുഹൃത്തുക്കളും നൃത്തം വച്ചതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിനിടെയാണ് പൊലീസ് അർജുനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത്. അർജുനും സുഹൃത്തുക്കളും കോതമംഗലത്ത് എത്തിയതിൽ ദുരൂഹത ആരോപിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അർജുൻ കോതമംഗലത്ത് വരാൻ ഉണ്ടായ സാഹചര്യം പൊലീസ് വിശദമായി അന്വേഷിച്ചു.

Arjun Ayanki in preventive detention in Kochi
"നേമത്ത് 5000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കും"; തിരുവനന്തപുരത്ത് 10 സീറ്റ് നേടുമെന്ന് വി. ശിവൻകുട്ടി
News Malayalam 24x7
newsmalayalam.com