"പരിസ്ഥിതിയെ മറന്ന് മുന്നോട്ട് പോകാൻ LDFന് കഴിയില്ല"; ആറന്മുള വിവാദ പദ്ധതിയിലെ ദുരൂഹനീക്കത്തിൽ ബിനോയ്‌ വിശ്വം

ഐടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ നീക്കം മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടായിരിക്കുമെന്നാണ് കുമ്മനം രാജശേഖരൻ്റെ പ്രതികരണം
ബിനോയ്‌ വിശ്വം
ബിനോയ്‌ വിശ്വംഫയൽ ചിത്രം
Published on

ആറന്മുള വിവാദ പദ്ധതിയിൽ സർക്കാരിൻ്റെ ദുരൂഹനീക്കത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. ഐടി സെക്രട്ടറി എന്ത് ആവശ്യപ്പെട്ടു എന്നറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം പറഞ്ഞു. കേരളത്തിൽ നിലവിലുള്ള വയലുകൾ നഷ്ടപ്പെടാൻ പാടില്ല. എൽഡിഎഫ് കൊണ്ടുവന്ന നെൽവയൽ തണ്ണീർത്തട നിയമത്തിന്റെ പ്രസക്തി കേരളം കാണുന്നുണ്ട്. ആ നയത്തിലെ നിൽക്കാൻ എൽഡിഎഫിന് കഴിയു. വിഷയത്തെ വകുപ്പുകൾ തമ്മിലുള്ള തർക്കമാക്കാൻ സിപിഐ ഇല്ല. എൽഡിഎഫിന് പരിസ്ഥിതിയെ മറന്ന് മുന്നോട്ട് പോകാനാവില്ലെന്നും ബിനോയ്‌ വിശ്വം പറഞ്ഞു. പദ്ധതിയുടെ സാധ്യത തേടി ഐടി സ്പെഷ്യൽ സെക്രട്ടറി കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ട വാർത്ത ന്യൂസ് മലയാളം പുറത്ത് വിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ബിനോയ്‌ വിശ്വത്തിൻ്റെ പ്രതികരണം.

വിഷയത്തിൽ ബിജെപി നേതാവ് കുമ്മനം രാജശേഖരനും പ്രതികരണം അറിയിച്ചിരുന്നു. ആറന്മുളയിൽ നെൽവയൽ നികത്തി വൻകിട പദ്ധതികൾ കൊണ്ടുവരാനുള്ള നീക്കം നടക്കില്ല. കഴിഞ്ഞ പ്രളയകാലത്തുണ്ടായ വെള്ളപ്പൊക്കം നിയന്ത്രിച്ചത് ഈ പാടശേഖരങ്ങളാണ്. ഐടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ നീക്കം മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടായിരിക്കുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

ഇത്തരമൊരു പദ്ധതി പരിഗണനയിൽ ഉണ്ടെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി അത് പരസ്യമായി പറഞ്ഞില്ല. മന്ത്രിസഭ ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടോ എന്ന കാര്യവും വ്യക്തമാക്കണം. മറ്റ് വകുപ്പ് സെക്രട്ടറിമാർ അറിയാതെ ഐടി വകുപ്പിൽ നിന്നും ഇങ്ങനെയൊരു നീക്കം എങ്ങനെ സാധ്യമാകുമെന്ന വ്യക്തമാക്കണമെന്നും സ്പെഷ്യൽ സെക്രട്ടറിക്ക് പിന്നിൽ ആരെങ്കിലും ഉണ്ടെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആറന്മുള പോലെ പൈതൃക ഗ്രാമത്തിൽ ഭൂമിക്കച്ചവടം നടത്താൻ ആഗ്രഹിക്കുന്ന ഭൂമാഫിയകളാണ് ഇതിൻ്റെയൊക്കെ പിന്നിലെന്നും കുമ്മനം രാജശേഖരൻ ആരോപിച്ചു.

ബിനോയ്‌ വിശ്വം
BIG BREAKING | ആറന്മുള വിവാദ പദ്ധതിയിൽ സർക്കാരിൻ്റെ ദുരൂഹനീക്കം; ഉപേക്ഷിച്ച പദ്ധതിയിൽ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഐടി സ്പെഷ്യൽ സെക്രട്ടറി

പദ്ധതിയുടെ സാധ്യത തേടി ഐടി സ്പെഷ്യൽ സെക്രട്ടറി കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ട വാർത്ത ന്യൂസ് മലയാളമാണ് പുറത്തുവിട്ടത്. ഏപ്രിൽ പത്തിന് നടന്ന ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ വേണ്ടെന്ന് തീരുമാനിച്ച പദ്ധതിക്കായിട്ടാണ് ഇപ്പോൾ നീക്കം നടത്തുന്നത്. പ്രൊജക്ടിനായി അപേക്ഷിച്ച ടോഫൽ പ്രൈവറ്റ് ലിമിറ്റഡ്, കളക്ടർക്ക് സമർപ്പിച്ച കത്തിൻ്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചിരുന്നു. ജനകീയ പ്രക്ഷോഭങ്ങളെ തുടർന്ന് ഒന്നാം പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് അവിടെ ഐടി മാനുഫാച്ചറിങ് ക്ലസ്റ്റർ തുടങ്ങുന്നുവെന്ന പേരിൽ ടോഫൽ പത്തനംതിട്ട പ്രൈവറ്റ് ലിമിറ്റഡ് ഒരു കമ്പനി തുടങ്ങിയത്.

ഈ പദ്ധതിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐഎം മന്ത്രിമാരായ പി.പ്രസാദ്, കെ.രാജൻ എന്നിവർ അതിരൂക്ഷമായി വിമർശിച്ചിരുന്നു. നെൽവയൽ സംരക്ഷണ നിയമം കാറ്റിൽ പറത്തുന്നതും ജലസംരക്ഷണത്തിന് ഭീഷണി ഉണ്ടാക്കുന്നതുമായ പദ്ധതിയാണിത്. ഇത് ഒരുതരത്തിലും അംഗീകരിക്കാൻ പറ്റില്ലെന്നാണ് മന്ത്രിമാർ നിലപാടെടുത്തത്.

ജൂൺ 16 ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഓൺലൈനായി യോഗം ചേർന്നിരുന്നു. പദ്ധതി നടപ്പിലാക്കുന്നതിനെതിരെ കടുത്ത എതിർപ്പാണ് ഈ യോഗത്തിൽ ഉയർന്നത്. ഐടി മാനുഫാച്ചറിങ് ക്ലസ്റ്റർ എന്ന പേരിൽ ഒരു കമ്പനി ആറന്മുളയിൽ വേണ്ടെന്ന് തീരുമാനമെടുക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഐടി സ്പെഷ്യൽ സെക്രട്ടറി നിർണായക നീക്കം നടത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com