പേട്ട റെയിൽവേ ആശുപത്രി ശുചിമുറിയിൽ കണ്ടെത്തിയ വെടിയുണ്ടകൾ ആർപിഎഫിൻ്റേതെന്ന് നിഗമനം; ആംസ് ആക്ട് പ്രകാരം കേസെടുത്ത് പൊലീസ്

സംഭവത്തിൽ മൂന്ന് ബാച്ചുകളിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും...
കണ്ടെത്തിയ വെടിയുണ്ടകൾ
കണ്ടെത്തിയ വെടിയുണ്ടകൾSource: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: പേട്ടയിലെ റെയിൽവേ ഹോസ്പിറ്റലിലെ ശുചിമുറിയിൽ നിന്ന് കണ്ടെത്തിയ വെടിയുണ്ടകൾ ആർപിഎഫിന്റേതെന്ന് പ്രാഥമിക നിഗമനം. 1985, 87, 99 RPF ബാച്ചുകൾക്ക് നൽകിയിരുന്ന വെടിയുണ്ടകളെന്നും കണ്ടെത്തൽ. വെടിയുണ്ടകൾ ശുചിമുറിയിൽ ഉപേക്ഷിക്കാൻ ശ്രമിച്ചതെന്നും ഫ്ലഷ് ചെയ്ത് കളയാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും സൂചന.

സംഭവത്തിൽ മൂന്ന് ബാച്ചുകളിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. വെടിയുണ്ടകൾ ഉപേക്ഷിക്കാൻ ശ്രമിച്ച സാഹചര്യവും അന്വേഷിക്കും. വഞ്ചിയൂർ പൊലീസ് ആംസ് ആക്ട് പ്രകാരം കേസെടുത്തു.

കണ്ടെത്തിയ വെടിയുണ്ടകൾ
കോടാലിയിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റ വീട്ടിലെ കിടപ്പുമുറിയിൽ വീണ്ടും പാമ്പ്; പത്തു വയസുകാരൻ്റെ ആരോഗ്യനിലയിൽ പുരോഗതി

ഇന്ന് രാവിലെയാണ് റെയിൽവേ ഹോസ്പിറ്റലിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയത്. ആശുപത്രിയിലെ ബാത്റൂമിൽ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്. ആശുപത്രിയിലെ ക്ലീനിങ് സ്റ്റാഫ് ആണ് ആദ്യം വെടിയുണ്ടകൾ കണ്ടത്.

News Malayalam 24x7
newsmalayalam.com