"അസഭ്യം പറഞ്ഞു, വാഹനത്തിൻ്റെ ചില്ലെറിഞ്ഞ് പൊട്ടിച്ചു"; അട്ടപ്പാടിയിൽ മർദനത്തിനിരയായ ആദിവാസി യുവാവിനെതിരെയും കേസ്
പദ്മനാഭസ്വാമിഅട്ടപ്പാടിയിൽ മർദനത്തിന് ഇരയായ ആദിവാസി യുവാവിനെതിരെയും കേസെടുത്ത് അഗളി പൊലീസ്. യുവാവിനെ മർദിച്ചവരെ അസഭ്യം പറഞ്ഞതിനും അവരുടെ വാഹനത്തിൻ്റെ ചില്ലെറിഞ്ഞ് പൊട്ടിച്ചതിനുമാണ് യുവാവിനെതിരെ കേസെടുത്തത്.
ഷിബുവിനെ മണിക്കൂകറോളം വിവസ്ത്രനാക്കി മഴയത്ത് നിർത്തുകയും ചെയ്തിരുന്നു. കൂടാതെ വഴിയിലൂടെ വലിച്ചിഴച്ച് സമീപമുള്ള വൈദ്യുതി പോസ്റ്റിൽ കെട്ടിയിടുകയും ചെയ്തു.
വാഹനത്തിന് മുന്നിൽ മനപൂർവം ചാടിയെന്ന് ആരോപിച്ചാണ് അഗളി ചിറ്റൂർ ആദിവാസി ഊരിലെ ഷിബുവിന് ക്രൂരമർദനമേറ്റത്. മണിക്കൂകറോളം വിവസ്ത്രനാക്കി മഴയത്ത് നിർത്തുകയും ചെയ്തിരുന്നു.
ചിറ്റൂർ കട്ടേക്കാടിൽ ഈ മാസം 24നാണ് കേസിനാസ്പദമായ സംഭവം. റോഡിലൂടെ നടന്നു പോകുകയായിരുന്ന ഷിബു കല്ലിൽ തട്ടി വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. എന്നാൽ മനഃപൂർവം വാഹനത്തിനു മുന്നിലേക്ക് ചാടിയതാണെന്ന് ആരോപിച്ച് ഡ്രൈവറും ക്ലീനറും ഷിജുവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. ഷിജുവിനെ വഴിയിലൂടെ വലിച്ചിഴച്ച് സമീപമുള്ള വൈദ്യുതി പോസ്റ്റിൽ കെട്ടിയിടുകയും ചെയ്തിരുന്നു.
ഇതുവഴി വന്ന പരിചയക്കാരാണ് ഷിജുവിനെ പോസ്റ്റിൽ കെട്ടിയിട്ടിരിക്കുന്നത് കണ്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കയർ കെട്ടിയതിന്റെ പാടുകൾ ശരീരത്തിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഷിജുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
മദ്യലഹരിയിൽ വാഹനം തടഞ്ഞെന്ന് ആരോപിച്ച് ഡ്രൈവറും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് വാഹനത്തിന് കേടുപാടു വരുത്തിയതിനും അസഭ്യം പറഞ്ഞതിനും ആദിവാസി യുവാവിനെതിരെ കേസെടുത്തത്.
കഴിഞ്ഞ ദിവസം വാഹനത്തിൻ്റെ ഡ്രൈവർക്കും ക്ലീനർക്കുമെതിരെ അഗളി പൊലീസ് കേസെടുത്തിരുന്നു. SC - ST അട്രോസിറ്റി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.