മുല്ലപ്പെരിയാറിൽ കേന്ദ്രത്തിൻ്റെ ഇടപെടൽ; വിദഗ്ധ സമിതിയിൽ നിന്ന് കേരളാ പ്രതിനിധിയെ നീക്കി

ടി.കെ. ശിവരാജനെയാണ് കേന്ദ്ര അണക്കെട്ട് സുരക്ഷാ അതോറിറ്റി നീക്കിയത്.
Kerala representative removed from expert committee
വിദഗ്ധ സമിതിയിൽ നിന്ന് കേരളാ പ്രതിനിധിയെ നീക്കി
Published on
Updated on

ഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷാ പരിശോധനക്കായി നിയോഗിച്ച സ്വതന്ത്ര വിദഗ്ധസമിതിയിൽ നിന്ന് കേരളത്തിൻ്റെ പ്രതിനിധിയെ കേന്ദ്രം നീക്കി. ഇക്കൊല്ലം ജനുവരിയിൽ രൂപവത്കരിച്ച വിദഗ്‌ധ സമിതിയിലേക്ക് കേരളം നിർദേശിച്ച വിദഗ്‌ധനെ ഏകപക്ഷീയമായാണ് കേന്ദ്രസർക്കാർ നീക്കിയത്.

അണക്കെട്ടിൻ്റെ സുരക്ഷാ പരിശോധനക്കായി സുപ്രീംകോടതിയുടെ സമിതിയിൽ നിന്നാണ്‌ കേരളാ പ്രതിനിധി കേന്ദ്ര ജലകമ്മീഷൻ റിട്ട. ചീഫ് എഞ്ചിനീയർ ടി.കെ. ശിവരാജനെ കേന്ദ്ര അണക്കെട്ട് സുരക്ഷാ അതോറിറ്റി നീക്കിയത്. ഇദ്ദേഹത്തിനുപകരം ഐഐടി റൂർക്കിയിലെ ഇൻ്റർ നാഷണൽ സെൻ്റർ ഓഫ്‌ എക്സലൻസ്‌ ഫോർ ഡാംസ്‌ മേധാവി പ്രൊഫ. എം.എൽ. ശർമയെ ഉൾപ്പെടുത്തി ഈമാസം 16ന് പുതിയ ഉത്തരവിറക്കി.

Kerala representative removed from expert committee
ആലുവയിൽ ഏഴു വയസുകാരനെ ചട്ടുകം വച്ച് പൊള്ളിച്ചു..! പിതാവിനെതിരെ കേസെടുത്ത് പൊലീസ്

എന്നാൽ ശിവരാജനെ മാറ്റിയത് കേരളം അറിഞ്ഞിരുന്നില്ല. എന്നാൽ വിദഗ്‌ധ സമിതിയിലെ ചെയർമാനെയും മറ്റംഗങ്ങളെയും മാറ്റിയിട്ടില്ല. നാഷണൽ ഹൈഡ്രോ ഇലക്‌ട്രിക്‌ പവർ കോർപ്പറേഷൻ മുൻ സി.എം.ഡി. ബൽരാജ്‌ ജോഷിയാണ്‌ ചെയർമാൻ.

2022-ലെ സുപ്രീംകോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ 2025 നവംബറിൽ ചേർന്ന മുല്ലപ്പെരിയാർ മേൽനോട്ട സമിതിയാണ്‌ സമഗ്ര സുരക്ഷാപരിശോധനയ്ക്ക് തമിഴ്‌നാടും കേരളവും നിർദേശിച്ച അണക്കെട്ട്‌ വിദഗ്‌ധരെക്കൂടി ഉൾപ്പെടുത്തി സ്വതന്ത്ര വിദഗ്‌ധസമിതി രൂപവത്കരിക്കാൻ തീരുമാനിച്ചത്‌. ഇതിലേക്കാണ്‌ കേരളം ടി.കെ. ശിവരാജനെ നിർദേശിച്ചത്‌.

ജനുവരി ആറിന് ഇറക്കിയ ഉത്തരവിൽ ഇദ്ദേഹത്തിൻ്റെ പേരുണ്ടായിരുന്നു. സമിതി നേരിട്ട്‌ അണക്കെട്ടും പരിസരപ്രദേശങ്ങളും സമഗ്രമായി പരിശോധിച്ച് നാലുമാസത്തിനകം എൻഡിഎസ്എയ്ക്ക് റിപ്പോർട്ട്‌ നൽകാനായിരുന്നു ആ ഉത്തരവിലെ നിർദേശം.

എന്നാൽ ഇതുവരെ സമിതിയുടെ ഭാഗത്തു നിന്ന്‌ അതിനുള്ള നീക്കമുണ്ടായില്ല. കേരള പ്രതിനിധിയോടുള്ള വിയോജിപ്പ് കാരണം തമിഴ്‌നാട്‌ നടത്തിയ സമ്മർദ നീക്കമാണ്‌ ഇതിന് പിന്നിലുള്ള കാരണമെന്നാണ് സൂചന.

നൂറുവർഷത്തിനുമേൽ പഴക്കമുള്ള അണക്കെട്ടുകളിൽ 10 വർഷത്തിലൊരിക്കൽ സുരക്ഷാ പരിശോധന വേണമെന്ന ദേശീയ ജലകമ്മിഷൻ്റെ നിബന്ധന കേരളം ചൂണ്ടിക്കാട്ടിയത്‌ പരിഗണിച്ചാണ്‌ സുപ്രീംകോടതി പരിശോധനയ്ക്ക്‌ ഉത്തരവിട്ടത്,

Kerala representative removed from expert committee
കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചത് ജിതിൻ ഭാസ്കർ തന്നെയെന്ന് എസ്ഐടി; പ്രചരിപ്പിച്ചവരെ പ്രതി ചേര്‍ക്കുന്നതില്‍ തീരുമാനം പിന്നീട്
News Malayalam 24x7
newsmalayalam.com